ടൗ​ൺ സ്ക്വ​യ​ർ തി​രി​ച്ചു പി​ടി​ക്കാ​ൻക​ണ്ണൂ​രി​ലെ “പാ​റ്റ​യാ​യി’ ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല

ക​ണ്ണൂ​ർ: ടൗ​ൺ സ്ക്വ​യ​ർ തി​രി​ച്ചു പി​ടി​ക്കാ​ൻ ക​ണ്ണൂ​രി​ലെ പാ​റ്റ​യാ​യി സ​മ​രം ചെ​യ്ത് വി​ജ​യം നേ​ടി പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല. ടൗ​ൺ സ്ക്വ​യ​റി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ത​ന്‍റെ എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഓ​പ്പ​ൺ സ്റ്റേ​ജ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ ടൗ​ൺ സ്ക്വ​യ​ർ അ​തു പോ​ലെ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല രം​ഗ​ത്തെ​ത്തി​യ​ത്.

ക​ണ്ണൂ​ർ ടൗ​ൺ സ്ക്വ​യ​റി​ൽ നി​ർ​മാ​ണ​ത്തി​നാ​യി എ​ടു​ത്ത കു​ഴി​ക​ൾ നി​ക​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ഉ​പ​ഭോ​ക്തൃ കൗ​ൺ​സി​ൽ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധ സം​ഗ​മം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ക്കാ​നി​രു​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ന്പാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം കു​ഴി​ക​ൾ നി​ക​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ൺ സ്ക്വ​യ​റി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തു​ന്ന​തി​നാ​യി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​പ്പോ​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​ക​ൾ മൂ​ടു​ന്ന​താ​ണ് ക​ണ്ട​ത്. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ഉ​പേ​ക്ഷി​ച്ച് പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി.

ഡി​ടി​പി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ണ്ണൂ​ർ ടൗ​ൺ​സ്ക്വ​യ​റി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്ത് മു​ൻ എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യി​രു​ന്ന ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന നി​ധി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഓ​പ്പ​ൺ സ്റ്റേ​ജ് നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​മാ​യി​രു​ന്നു വി​വാ​ദ​മാ​യ​ത്.

ക​ട​ന്ന​പ്പ​ള്ളി​യു​ടെ മ​ന്ത്രി സ്ഥാ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് മു​ന്പ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​ള്ള പ്ര​വൃ​ത്തി​യാ​ണി​തെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. അ​തി​നി​ടെ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ അ​നു​മ​തി ഇ​ല്ലാ​തെ ആ​രം​ഭി​ച്ച പ്ര​വൃ​ത്തി​ക്കെ​തി​രെ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നും രം​ഗ​ത്തെ​ത്തി.

2026 ഫെ​ബ്രു​വ​രി 21നാ​യി​രു​ന്ന കോ​ർ​പ​റേ​ഷ​ൻ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി പ്ര​വൃ​ത്തി നി​ർ​ത്തി​വെ​പ്പി​ച്ച​ത്. പി​ല്ല​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ലെ ഇ​ന്‍റ​ർ ലോ​ക്ക് ക​ട്ട​ക​ൾ മാ​റ്റി കു​ഴി​യെ​ടു​ത്ത നി​ല​യി​ലാ​യി​രു​ന്നു പ​ണി നി​ർ​ത്തി വ​ച്ച​ത്. ഇ​തോ​ടെ കൂ​ടി ടൗ​ൺ സ്ക്വ​യ​ർ പ്ര​വേ​ശ​ന ക​വാ​ടം ക​ട​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ കു​ഴി​യി​ൽ വീ​ഴു​മെ​ന്ന ഭീ​ഷ​ണി​യും ഉ​യ​ർ​ന്നു.

ക​ണ്ണൂ​ർ ടൗ​ൺ സ്ക്വ​യ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ശ​ശി​ക​ല വി​ജി​ല​ൻ​സി​ല​ട​ക്കം പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ സ്ക്വ​യ​റി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നെ​തി​രെ 2026 ഫെ​ബ്രു​വ​രി ഏ​ഴി​നാ​രം​ഭി​ച്ച പോ​രാ​ട്ട​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​പ്പോ​ൾ ക​ണ്ട​തെ​ന്ന് ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല പ​റ​ഞ്ഞു. അ​തേ സ​മ​യം അ​ന​ധി​കൃ​ത​മാ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്താ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നു ചെ​ല​വാ​യ തു​ക നി​ർ​മാ​ണ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​വ​രി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment