യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സം…​തൃ​ശൂ​ർ – എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ഇ​ന്നു മു​ത​ൽ; വീ​ണ്ടും ഓ​ടി​ത്തു​ട​ങ്ങു​ന്ന​ത് റി​സ​ർ​വേ​ഷ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത പ്ര​ത്യേ​ക എ​ക്സ്പ്ര​സ് സ​ർ​വീ​സാ​യി

തൃ​ശൂ​ർ: യാ​ത്ര​ക്കാ​രു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​യ തൃ​ശൂ​രി​ൽ നി​ന്ന് എ​റ​ണാ​കു​ള ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ഗു​രു​വാ​യൂ​ർ -​ എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. റി​സ​ർ​വേ​ഷ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത പ്ര​ത്യേ​ക എ​ക്സ്പ്ര​സ് സ​ർ​വീ​സ് ആ​യാ​ണ് ട്രെ​യി​ൻ വീ​ണ്ടും ഓ​ടി​ത്തു​ട​ങ്ങു​ന്ന​ത്. ആ​ദ്യ സ​ർ​വീ​സ് ഇ​ന്നു വൈ​കീ​ട്ട് 7.50ന് ​എ​റ​ണാ​കു​ള​ത്തു നി​ന്നും പു​റ​പ്പെ​ടും. നാ​ളെ രാ​വി​ലെ 6.50നാ​ണു ഗു​രു​വാ​യൂ​രി​ൽ നി​ന്നു​ള്ള ആ​ദ്യ യാ​ത്ര. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച സ​ർ​വീ​സ് ഒ​ന്ന​ര വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ സ​ർ​വീ​സി​നു ത​യാ​റെ​ടു​ക്കു​ന്ന​ത്. വൈ​കീ​ട്ട് 7.50ന് ​എ​റ​ണാ​കു​ള​ത്തു നി​ന്നു പു​റ​പ്പെ​ടു​ന്ന സ​ർ​വീ​സ് രാ​ത്രി 9.33 നു ​തൃ​ശൂ​രും 10.30ന് ​ഗു​രു​വാ​യൂ​രു​മെ​ത്തും. പി​ന്നേ​റ്റ് രാ​വി​ലെ 6.50 നാ​ണ് ഗു​രു​വാ​യൂ​രി​ൽ നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര. 7.13നു ​തൃ​ശൂ​ർ എ​ത്തു​ന്ന ട്രെ​യി​ൻ 9. 25ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ യാ​ത്ര അ​വ​സാ​നി​പ്പിക്കും. സീ​സ​ണ്‍ ടി​ക്ക​റ്റു​കാ​ർ​ക്കും സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ത​ത്സ​മ​യം ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്കും യാ​ത്ര ചെ​യ്യാം. നെ​ല്ലാ​യി,…

Read More

തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ലെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഗു​രു​വാ​യൂ​രി​ൽ നി​ന്ന് പ്ര​തി​യെ പൊ​ക്കി;  വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ക​ണ്ട​കാ​ഴ്ച ഇ​ങ്ങ​നെ…

സ്വ​ന്തം ലേ​ഖ​ക​ൻഅ​യ്യ​ന്തോ​ൾ: തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ട് എ​ന്നു ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ൾ പി​ടി​യി​ൽ.അ​ക്കി​ക്കാ​വ് കോ​യി​ക്ക​ര​യി​ൽ വീ​ട്ടി​ൽ സ​ജീ​വ​ൻ (51) ആ​ണ് ഭീ​ഷ​ണി​മു​ഴ​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​ണു ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത് എ​ന്നു പ​റ​യു​ന്നു. തി​ങ്കാ​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഇ​യാ​ൾ മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ട് ക​ള​ക്ട​റേ​റ്റി​ൽ പെ​ട്രോ​ൾ ബോം​ബ് വ​യ്ക്കു​മെ​ന്നു സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കു വി​ളി​ച്ചു പ​റ​ഞ്ഞ​ത്. ഭീ​ഷ​ണി സ​ന്ദേ​ശം കി​ട്ടി​യ ഉ​ട​ൻ തി​രു​വ​ന​ന്ത​പു​രം ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്ന് സൈ​ബ​ർ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും സ​ന്ദേ​ശം വ​ന്ന​തു ഗു​രു​വാ​യൂ​രി​ൽ നി​ന്നാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ഗു​രു​വാ​യൂ​ർ നെ​ന്മേ​നി​യി​ൽ നി​ന്നാ​ണു ഭീ​ഷ​ണി സ​ന്ദേ​ശം വ​ന്ന​തെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് വെ​സ്റ്റ് പോ​ലീ​സ് ഗു​രു​വാ​യൂ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​സ്ഐ കെ.​ആ​ർ. റെ​മി​ന്‍റെ…

Read More

വി​ദേ​ശ​ത്തേ​ക്ക് പോ​യ പി​താ​വി​നെ യാ​ത്ര​യാ​ക്കി മ​ട​ങ്ങു​മ്പോ​ൾ അ​പ​ക​ടം: ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

തൃ​ശൂ​ർ: വി​ദേ​ശ​ത്തേ​ക്ക് പോ​യ പി​താ​വി​നെ യാ​ത്ര​യാ​ക്കി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ കാ​ർ മ​റി​ഞ്ഞ് ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി എ​ങ്ക​ക്കാ​ട് പ​രു​ത്തി​പ്ര കി​ണ​റ​മാ​ക്ക​ൽ ന​സീ​മി​ന്‍റെ മ​ക​ൻ ആ​ദി​നാ​ണ് മ​രി​ച്ച​ത്. കു​ട്ടി​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ രാ​ത്രി പേ​രാ​ന്പ്ര അ​പ്പോ​ളോ ട​യേ​ഴ്സി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ന​സീ​മി​നെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും യാ​ത്ര​യാ​ക്കി​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ അ​ഞ്ചം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ റോ​ഡി​ലെ മീ​ഡി​യ​നി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. കു​ട്ടി വാ​ഹ​ന​ത്തി​ന് അ​ടി​യി​ൽ​പെ​ട്ട​താ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

പ​ത്ര​ത്താ​ളു​ക​ളാ​ൽ ഗാ​ന്ധി​പ്ര​തി​മ നി​ർ​മി​ച്ച് അ​ധ്യാ​പ​ക​ൻ! ഒ​പ്പം ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​കാ​ല​ത്തെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​

ചെ​റു​വ​ത്തൂ​ർ: അ​ധ്യാ​പ​ക​ൻ രാ​ഷ്ട്ര​പി​താ​വി​ന്‍റെ പ്ര​തി​മ നി​ർ​മി​ച്ച​ത് പ​ത്ര​ത്താ​ളു​ക​ൾ കൊ​ണ്ട്. കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​നാ​യ ക​രി​വെ​ള്ളൂ​ർ സ്വ​ദേ​ശി കെ.​എം. ദി​ലീ​പ് കു​മാ​റാ​ണ് പ്ര​തി​മ ഒ​രു​ക്കി​യ​ത്. നാ​ൽ​പ്പ​തോ​ളം പ​ത്ര​ങ്ങ​ൾ, ഫെ​വി​ക്കോ​ൾ, പെ​യി​ന്‍റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​മ തീ​ർ​ത്ത​ത്. ഒ​പ്പം ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​കാ​ല​ത്തെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.  കാ​ൽ നൂ​റ്റാ​ണ്ടാ​യി അ​ധ്യാ​പ​ന രം​ഗ​ത്തു​ള്ള ദി​ലീ​പ് കു​മാ​ർ ചെ​റു​തും വ​ലു​തു​മാ​യ ആ​യി​ര​ത്തോ​ളം രൂ​പ​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും പാ​ഴ്വ​സ്തു​ക്ക​ൾ കൊ​ണ്ടു​ള്ള ക​ര​കൗ​ശ​ല​ന ഇ​ന​ങ്ങ​ളാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ 50 ൽ ​പ​രം പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഇ​തി​ന​കം ന​ട​ത്തി​യി​ട്ടു​ണ്ട്.

Read More

അന്നു തൃ​ശൂ​രി​ലെ നീ​തു​വി​നെ കൊലപ്പെടുത്തിയത് വീട്ടിൽ കയറി! 2019 ഏ​പ്രി​ൽ നാ​ലി​നാ​ണ് നീ​തു സ്വ​ന്തം വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട​ത്; സം​ഭ​വം ഇ​ങ്ങ​നെ…

കോ​ട്ട​യം: തെ​റ്റാ​യ പ്ര​ണ​യ ബ​ന്ധ​ങ്ങ​ളി​ലേ​ക്കു പെ​ൺ​കു​ട്ടി​ക​ൾ പ​ല​പ്പോ​ഴും വ​ഴു​തി വീ​ഴു​ന്ന​തു സോ​ഷ്യ​ൽ മീ​ഡി​യ ബ​ന്ധ​ങ്ങ​ളി​ലൂ​ടെ. സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ണ​യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​യാ​യി​രു​ന്നു 2019ൽ ​പ്ര​ണ​യ​ക്കൊ​ല​യ്ക്ക് ഇ​ര​യാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​നി നീ​തു. നേ​ര​ന്പോ​ക്കു​ക​ൾ വൈ​കാ​തെ നോ​വ​ന്പു​ക​ൾ ആ​യി മാ​റു​ന്ന കാ​ഴ്ച. ത​മാ​ശ​യ്ക്കും കൗ​തു​ക​ത്തി​നും തു​ട​ങ്ങു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ബ​ന്ധ​ങ്ങ​ളാ​ണ് പി​ന്നീ​ടു പ​റി​ച്ചെ​റി​യാ​നാ​വാ​ത്ത ദു​ര​ന്ത​മാ​യി പ​ല​രു​ടെ​യും ജീ​വി​ത​ത്തെ കീ​റി​മു​റി​ക്കു​ന്ന​ത്. നീ​തു​വി​നും ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കോ​ത​മം​ഗ​ല​ത്തു വെ​ടി​യേ​റ്റു മ​രി​ച്ച വ​നി​ത ഡോ​ക്ട​ർ മാ​ന​സ​യ്ക്കു മൊ​ക്കെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തു​ട​ങ്ങി​വ​ച്ച സൗ​ഹൃ​ദ​ങ്ങ​ളാ​ണ് ജീ​വ​ൻ ക​വ​രു​ന്ന അ​പ​ക​ട​മാ​യി മാ​റി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തെ​ളി​യു​ന്ന പ​ല സു​ന്ദ​ര​രൂ​പ​ങ്ങ​ളു​ടെ​യും യ​ഥാ​ർ​ഥ മു​ഖം അ​ത്ര സു​ന്ദ​ര​മ​ല്ല എ​ന്നു​ള്ള ബോ​ധ്യം ഇ​നി​യും പ​ല​ർ​ക്കു​മി​ല്ല. 2019 ഏ​പ്രി​ൽ നാ​ലി​നാ​ണ് നീ​തു സ്വ​ന്തം വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വം ഇ​ങ്ങ​നെ​യാ​യി​രു​ന്നു: നേ​രം പു​ല​ർ​ന്നു​വ​രു​ന്ന​തേ​യു​ള്ളൂ. തൃ​ശൂ​ർ ചി​യ്യാ​ര​ത്ത് ബി​ടെ​ക് വി​ദ്യാ​ർ​ഥി​നി​യാ​യ നീ​തു(21)​വി​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​മു​ള്ള ഇ​ട​വ​ഴി​യി​ൽ ഒ​രു…

Read More

കോ​ട്ട​യ​ത്തു​നി​ന്നു ര​ണ്ട് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ; നി​ല​ന്പൂ​രി​ലേ​ക്കും നാ​ഗ​ർ​കോ​വി​ലി​ലേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തു നി​ന്നു നി​ല​ന്പൂ​രി​ലേ​ക്കും നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്നു കോ​ട്ട​യ​ത്തേ​ക്കും പ്ര​തി​ദി​ന ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു. ഒ​ക്‌​ടോ​ബ​ർ ആ​റി​നും ഏ​ഴി​നു​മാ​യാ​ണ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളാ​ണ് ര​ണ്ട് ട്രെ​യി​നു​ക​ളി​ലു​മു​ള്ള​ത്. നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​നി​ൽ നി​ന്നു കോ​ട്ട​യ​ത്തേ​ക്കു​ള്ള ട്രെ​യി​ൻ ഒ​ക്‌​ടോ​ബ​ർ ആ​റി​നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 06366 ന​ന്പ​ർ ട്രെ​യി​ൻ ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ട് രാ​ത്രി 7.35നു ​കോ​ട്ട​യ​ത്തെ​ത്തും. ഏ​ഴി​നാ​ണ് നി​ല​ന്പൂ​ർ കോ​ട്ട​യം സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​രം​ഭി​ക്കു​ക. കോ​ട്ട​യ​ത്തു​നി​ന്നു രാ​വി​ലെ 5.15നു ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ (ന​ന്പ​ർ 06326) ഉ​ച്ച​യ്ക്ക് 11.45ന് ​നി​ല​ന്പൂ​രി​ലെ​ത്തും. നി​ല​ന്പൂ​രി​ൽ​നി​ന്നു തി​രി​ച്ചും ഈ ​ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.10നു ​തി​രി​ക്കു​ന്ന ട്രെ​യി​ൻ രാ​ത്രി 10.15നു ​കോ​ട്ട​യ​ത്തെ​ത്തും. ട്രെ​യി​നു​ക​ളി​ൽ പ​ത്തു റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ൾ​ക്കു പു​റ​മേ ര​ണ്ട് ല​ഗേ​ജ് കം ​ബ്രേ​ക്ക് വാ​നു​മു​ണ്ട്. എ​ര​ണി​യേ​ൽ, കു​ളി​ത്തു​റൈ, പാ​റ​ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ, പേ​ട്ട, കൊ​ച്ചു​വേ​ളി, ക​ഴ​ക്കൂ​ട്ടം, ക​ണി​യാ​പു​രം, മു​രി​ക്കം​പു​ഴ, ചി​റ​യി​ൻ​കീ​ഴ്, ക​ട​യ്ക്കാ​വൂ​ർ,…

Read More

പരിഭ്രാന്തി പരത്തി അ​യ്യ​ന്തോ​ളി​ൽ ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻഅ​യ്യ​ന്തോ​ൾ : സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ മ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ദേ​ശാ​ട​ന പ​ക്ഷി​ക​ൾ വ്യാ​പ​ക​മാ​യി ച​ത്തു വീ​ഴു​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്നു. ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തെ വ​ലി​യ മ​ര​ങ്ങ​ളി​ൽ നി​ര​വ​ധി ദേ​ശാ​ട​ന പ​ക്ഷി​ക​ളാ​ണു​ള്ള​ത്. ദി​വ​സ​വും നി​ര​വ​ധി പ​ക്ഷി​ക​ൾ ച​ത്തു​വീ​ഴു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റ​ങ്ങ​ൾ കൊ​ണ്ട് ഇ​ത്ത​രം പ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴാ​റു​ണ്ടെ​ന്ന് പ​റ​യു​ന്നു. ഇ​തി​നു മു​ൻ​പും ഇ​ത്ത​ര​ത്തി​ൽ ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ണി​രു​ന്നു. പ​ക്ഷി​പ്പ​നി പോ​ലു​ള്ള അ​സു​ഖ​ങ്ങ​ൾ മൂ​ല​മാ​ണോ ഇ​വ ച​ത്തു​വീ​ഴു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ന്ന് സം​ശ​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ആ​ശ​ങ്ക വേ​ണ്ടെ​ന്നാ​യി​രു​ന്നു മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ​ധി​കൃ​ത​ർ അ​ന്ന് പ​റ​ഞ്ഞ​ത്. കൂ​ട്ട​ത്തോ​ടെ മ​ര​ങ്ങ​ളി​ൽ ചേ​ക്ക​റി​യി​ട്ടു​ള്ള ഈ ​ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്കെ​ല്ലാം ശ​ല്യ​മാ​ണ്. പാ​ർ​ക്കു ചെ​യ്ത​തും ക​ട​ന്നു​പോ​കു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ത്തി​ലും കാ​ഷ്ഠി​ച്ച് ക​ള​ക്ട​റേ​റ്റ് വ​ഴി പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. കാ​ഷ്ഠ​ത്തി​നു പു​റ​മെ മു​ട്ട​ക​ളും ച​ത്തു​വീ​ഴു​ന്ന കു​ഞ്ഞു​ങ്ങ​ളു​മെ​ല്ലാം താ​ഴേ​ക്ക് വീ​ണ് ശ​ല്യ​മാ​കാ​റു​ണ്ട്. ഇ​തു​മൂ​ലം സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​മാ​കെ ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി​ട്ടു​ണ്ട്. ക​ള​ക്ട​റേ​റ്റ് കോ​ന്പൗ​ണ്ടി​ന​ക​ത്തും…

Read More

സ്വ​പ്നം പൊ​ലി​ഞ്ഞു..! പു​ഴ​യ്ക്ക​ൽ പാ​ട​ത്ത് കി​ൻ​ഫ്ര ഏ​റ്റെ​ടു​ത്ത 27 ഏ​ക്ക​ർ നി​ക​ത്താ​നാ​കി​ല്ലെ​ന്ന് കൃ​ഷി​വ​കു​പ്പ്

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: പു​ഴ​യ്ക്ക​ൽ പാ​ട​ത്ത് വ്യ​വ​സാ​യ പാ​ർ​ക്ക് തു​ട​ങ്ങാ​ൻ ഏ​റ്റെ​ടു​ത്ത 27 ഏ​ക്ക​ർ നെ​ൽ​പാ​ടം മ​ണ്ണി​ട്ട് നി​ക​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കി​ൻ​ഫ്ര ന​ൽ​കി​യ അ​പേ​ക്ഷ കൃ​ഷി വ​കു​പ്പ് നി​ര​സി​ച്ചു. ഇ​തോ​ടെ വ്യ​വ​സാ​യ പാ​ർ​ക്ക് തു​ട​ങ്ങാ​നു​ള്ള വ​ർ​ഷ​ങ്ങ​ളാ​യു​ള്ള തൃ​ശൂ​രി​ന്‍റെ സ്വ​പ്നം പൊ​ലി​ഞ്ഞു. ഈ ​സ്ഥ​ലം വി​ശാ​ല​മാ​യ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഭൂ​മി മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​ത് വെ​ള്ള​ത്തി​ന്‍റെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​തി​നും സ​മീ​പ പ്ര​ദേ​ശ​ത്തെ നെ​ൽ​കൃ​ഷി​യെ ബാ​ധി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് അ​പേ​ക്ഷ നി​ര​സി​ക്കു​ന്ന​തെ​ന്ന് അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ഴ്സി ഗ​ബ്രി​യേ​ൽ ന​ൽ​കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ഈ ​സ്ഥ​ലം വ്യ​വ​സാ​യ പാ​ർ​ക്ക് തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​താ​ണ്. അ​വി​ടെ കി​ൻ​ഫ്ര​യു​ടെ ബോ​ർ​ഡും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​വി​ടെ കേ​ര​ള​ത്തി​ൽ ത​ന്നെ ഏ​റ്റ​വും വ​ലി​യ വ്യ​വ​സാ​യ പാ​ർ​ക്കെ​ന്ന രീ​തി​യി​ലാ​ണ് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ പാ​ടം മ​ണ്ണി​ട്ടു നി​ക​ത്തി വ്യ​വ​സാ​യ പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം നേ​ര​ത്തെ​യും ഉ​യ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ…

Read More

ആ​ശ​ങ്ക​ക​ളു​ടേ​യും പ്ര​ശ്ന​ങ്ങ​ളു​ടേ​യും  സ്കൂ​ൾ ഗേ​റ്റ് തു​റ​ക്കു​മ്പോ​ൾ…

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ ആ​ശ​ങ്ക​ക​ളു​ടേ​യും പ്ര​ശ്ന​ങ്ങ​ളു​ടേ​യും സ്കൂ​ൾ ഗേ​റ്റാ​ണ് തു​റ​ക്കാ​ൻ പോ​കു​ന്ന​ത്. എ​ല്ലാം സു​ര​ക്ഷി​ത​മെ​ന്നും ഒ​രു കു​ഴ​പ്പ​വു​മു​ണ്ടാ​വി​ല്ലെ​ന്നും സ​ർ​ക്കാ​രും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ര​ക്ഷി​താ​ക്ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. സ്കൂ​ളി​ലേ​ക്കു കു​ട്ടി​ക​ളെ അ​യ​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ലാ​ത്ത​തു​കൊ​ണ്ടു ര​ക്ഷി​താ​ക്ക​ൾ​ക്കു സ്വ​യം തീ​രു​മാ​ന​മെ​ടു​ക്കാം. ഭൂ​രി​ഭാ​ഗ​വും ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ഇ​പ്പോ​ൾ സ്കൂ​ൾ തു​റ​ന്ന​യു​ട​ൻ സ്കൂ​ളു​ക​ളി​ലേ​ക്ക് അ​യ​ക്ക​ണ്ട എ​ന്ന നി​ല​പാ​ടി​ലാ​ണ്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ തു​റ​ന്ന​പ്പോ​ഴു​ണ്ടാ​യ കോ​വി​ഡ് വ്യാ​പ​നം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണു ര​ക്ഷി​താ​ക്ക​ൾ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തു​ന്ന​ത്. യാ​ത്ര​യി​ൽ തു​ട​ങ്ങു​ന്നു പ്രശ്നങ്ങൾസ്കൂ​ൾ തു​റ​ക്കു​ന്പോ​ൾ വീ​ട്ടി​ൽ നി​ന്നു​ള്ള യാ​ത്ര​യി​ൽ തു​ട​ങ്ങു​ന്നു പ്ര​ശ്ന​പ​ര​ന്പ​ര. സ്കൂ​ൾ ബ​സി​നെ ആ​ശ്ര​യി​ക്കു​ന്ന കു​ട്ടി​ക​ളും പൊതു​ ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ഓ​ട്ടോ, ടെ​ന്പോ തു​ട​ങ്ങി​യ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ സ്കൂ​ളി​ലെ​ത്തു​ന്ന​വ​രു​മു​ണ്ട്. സ്കൂ​ൾ ബ​സു​ക​ളെ​ല്ലാം ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി ഓ​ടാ​റി​ല്ല. മി​ക്ക വ​ണ്ടി​ക​ളു​ടേ​യും ടെ​സ്റ്റ് ക​ഴി​ഞ്ഞി​ട്ടി​ല്ല.…

Read More

കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ച​ക്കേ​സ്; പ്ര​തി​ക​ളു​ടെ ചോ​ദ്യം​ചെ​യ്യ​ൽ ഇ​ന്ന് പു​നഃ​രാ​രം​ഭി​ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ ക​വ​ർ​ച്ചാ കേ​സി​ൽ പ്ര​തി​ക​ളു​ടെ ചോ​ദ്യം​ചെ​യ്യ​ൽ ഇ​ന്ന് വീ​ണ്ടും തു​ട​ങ്ങും. ര​ണ്ടു പ്ര​തി​ക​ളോ​ട് ഇ​ന്ന് തൃ​ശൂ​ർ പോ​ലീ​സ് ക്ല​ബി​ൽ ഹാ​ജ​രാ​കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം നി​ർ​ദേ​ശം ന​ൽ​കി. കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ ഇ​ന്ന​ലെ​മു​ത​ൽ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും ഹ​ർ​ത്താ​ൽ ആ​യ​തി​നാ​ൽ ഇ​ന്നേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഹ​ർ​ത്താ​ൽ കാ​ര​ണം ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്ര​തി​ക​ൾ അ​റി​യി​ച്ചി​രു​ന്നു. ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പ​ണ​ത്തി​ലെ ര​ണ്ടു കോ​ടി രൂ​പ ക​ണ്ടെ​ത്തു​ക​യാ​ണ് ഇ​പ്പോ​ൾ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്‍റെ ല​ക്ഷ്യം. ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട മൂ​ന്ന​ര​കോ​ടി രൂ​പ, ബി ​ജെ പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടാ​ണെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഈ ​തു​ക​യു​ടെ ഉ​റ​വി​ടം കൂ​ടി ക​ണ്ടെ​ത്തു​ക​യാ​ണ് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ല​ക്ഷ്യം. ജാ​മ്യം ല​ഭി​ച്ച പ്ര​തി​ക​ളെ ചോ​ദ്യം ച​യ്യാ​ൻ അ​നു​മ​തി തേ​ടി പോ​ലീ​സ് ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ബാ​ക്കി ക​വ​ർ​ച്ചാ പ​ണം ക​ണ്ടെ​ത്താ​ൻ…

Read More