humuമറ്റത്തൂർ: വന്യജീവികൾ ജനവാസമേഖലയിലിറങ്ങുന്നതു മൂലം മലയോരമേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി മറ്റത്തൂരിലെത്തി. കോടാലിയിലുള്ള വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ഉച്ചയോടെ എത്തിയ കമ്മീഷൻ അംഗം വന്യജീവികൾ കാടിറങ്ങുന്നതു പ്രതിരോധിക്കാൻ വനംവകുപ്പു സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് റേഞ്ച് ഓഫീസർ ജോബിൻ ജോസഫിനോടു ചോദിച്ചറിഞ്ഞു. റേഞ്ച് ഓഫീസ് പരിസരത്തു കാത്തുനിന്നിരുന്ന കർഷകപ്രതിനിധികളുടേയും മലയോര കർഷക സംരക്ഷണ സമിതി പ്രവർത്തകരുടേയും അഭ്യർഥന മാനിച്ച് കാട്ടാന ശല്യമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനും കമ്മീഷൻ അംഗം സമയം കണ്ടെത്തി. മുപ്ലി, ഇഞ്ചക്കുണ്ട്, പരുന്തുപാറ, കൽക്കുഴി പ്രദേശങ്ങളാണ് കമ്മീഷൻ അംഗം സന്ദർശിച്ചത്. തുടർന്ന് മറ്റത്തൂർ പഞ്ചായത്ത് കൃഷിഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ വന്യജീവികൾ മൂലം തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കർഷകരും തോട്ടം തൊഴിലാളികളും ജനപ്രതിനിധികളും കമ്മീഷനു മുന്നിൽ വിവരിച്ചു. കാട്ടാനകളെ പ്രതിരോധിക്കാനായി ലക്ഷങ്ങൾ മുടക്കി വനംവകുപ്പു നിർമിച്ച…
Read MoreCategory: Thrissur
തായമ്പകയിൽ അരങ്ങേറാൻ എട്ടു വയസുകാരൻ; ഇടവും വലവും വട്ടംപിടിക്കുന്നതു ഗുരുക്കൻമാരായ അശോകും കൃഷ് ണനും
സ്വന്തം ലേഖകൻ ഒല്ലൂർ: സംഗീതത്തിന്റെ വീട്ടിൽ ജനിച്ച് ചെറുപ്പംമുതൽ ചെറുകുഴലിന്റെയും നാദസ്വരത്തിന്റെയും ശബ്ദസംഗീതം കേട്ടുവളർന്ന എട്ടുവയസുകാരനെ ചെണ്ട ആകർഷിച്ചതു കൗതുകത്തിൽനിന്നാണ്. ചെറുകുഴൽ, നാദസ്വര വാദക കുടുംബത്തിലെ പിൻതലമുറക്കാരനായ ദീഷിത് ഒടുവിൽ തായന്പകയിൽ അരങ്ങേറ്റം കുറിക്കുകയാണ്; വരുന്ന വിജയദശമി നാളിൽ. എടക്കുന്നി ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലാണ് അരങ്ങേറ്റം. എടക്കുന്നി ഭഗവതി ക്ഷേത്രത്തിനു സമീപം ചെറുകുഴൽ വാദകനും ആചാര്യനുമായിരുന്ന പോഴംകണ്ടത്ത് രാമപ്പണിക്കരുടെ പിൻതലമുറക്കാരനും, പ്രശസ്ത നാദസ്വരം വാദകനായിരുന്ന പരേതനായ മുരളിയുടെ അനന്തരവനും, പോഴംകണ്ടത്ത് ലീമേഷിന്റെയും രാഖിയുടെയും മകനുമാണ് ദീഷിത്. രണ്ടുവർഷത്തെ പരിശീലനത്തിനൊടുവിലാണ് അരങ്ങേറ്റം. തൃക്കൂർ അശോക് മാരാരുടെയും കേളത്ത് വീട്ടിൽ കണ്ണൻമാരാരുടെയും ശിക്ഷണത്തിലാണ് തായന്പക പരിശീലിച്ചത്.വീട്ടിലെത്തുന്ന, അച്ഛൻ ലീമേഷിന്റെ ചെണ്ടമേളക്കാരായ സുഹൃത്തുക്കളുമായുള്ള അടുപ്പമാണ് ചെണ്ടക്കോൽ പിടിക്കാൻ ദീഷിതിനു ധൈര്യം നല്കിയത്. അച്ഛനും മകനും ചേർന്നു വീട്ടിൽതന്നെ നാദസ്വരക്കച്ചേരി വായിക്കുന്നതും ദീഷിതിനു ഹരമാണ്. ചെണ്ടവാദനത്തിൽ സ്വന്തം കഴിവുകൾ തെളിയിക്കാനുള്ള അവസരം…
Read Moreകർഷകരെ കൊലപ്പെടുത്തിയ സംഭവത്തിലൂടെ രാജ്യത്തിന്റെ ആത്മാവിനെ തന്നെയാണ് മുറിവേല്പിച്ചതെന്ന് ബെന്നി ബഹനാൻ എംപി
മതിലകം: ഗാന്ധിജിയേയും ഗാന്ധിയൻ ആശയങ്ങളേയും തമസ്കരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു ഫാസിസ്റ്റ് ഭീകര ഭരണകൂടമാണ് രാജ്യത്ത് അധികാരം കയ്യാളുന്നതെന്ന് ബെന്നി ബഹനാൻ എംപി ആരോപിച്ചു. “ഗാന്ധി തന്നെ മാർഗം ‘ എന്ന മുദ്രാവാക്യം ഉയർത്തി കയ്പമംഗലം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതേതര സംരക്ഷണ സന്ദേശ പദയാത്ര മതിലകത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബെന്നി ബഹനാൻ എംപി.ത തെറ്റായ കാർഷിക നയങ്ങൾക്കെതിരെ സമാധാനപരമായി ധാർമിക സമരം നടത്തിയിരുന്ന കർഷകരെ ഡൽഹിയിൽ മന്ത്രിപുത്രന്റെ നേതൃത്വത്തിൽ വാഹനം ഇടിച്ചുകയറ്റി മൃഗീയമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തിന്റെ ആത്മാവിനെ തന്നെയാണ് മുറിവേല്പിച്ചതെന്ന് ബെന്നി ബഹനാൻ എം.പി അഭിപ്രായപെട്ടു. കയ്പമംഗലം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ സജയ് വയനപ്പിള്ളിക്ക് ബെന്നി ബഹന്നാൻ എംപി പതാക കൈമാറി.കയ്പമംഗലം കാളമുറിയിൽ സമാപിച്ച പദയാത്രയുടെ സമാപന സമ്മേളനം ഡിസിസി സെക്രട്ടറി പി.എം.എ ജബ്ബാർ ഉദ്ഘാടനം ചെയ്തു.…
Read Moreമഴയും വിത്തും ചതിച്ചു; പാടത്ത് കർഷകന്റെ കണ്ണീർ; മഴ തുടരുകയാണെങ്കിൽ കൃഷി സംരക്ഷിക്കാമെന്ന പ്രതീക്ഷയ്ക്കു വകയില്ലെന്നു കർഷകർ
പറപ്പൂർ: പറപ്പൂർ ചെല്ലിപ്പാടത്തെ കൃഷി വെള്ളത്തിൽ മുങ്ങി. മൂന്നാഴ്ചയോളം പ്രായമായ നെൽചെടികൾ വെള്ളത്തിൽ മുങ്ങി. 55 ഏക്കറോളം വരുന്ന കൃഷിഭൂമിയിലെ നെൽകൃഷിയാണു വെള്ളത്തിൽ മുങ്ങിയത്. മഴ ഇനിയും തുടരുകയാണെങ്കിൽ കൃഷി സംരക്ഷിക്കാമെന്ന പ്രതീക്ഷയ്ക്കു വകയില്ലെന്നു കർഷകർ പറയുന്നു. പടവിൽനിന്നും വെള്ളം ഒഴിഞ്ഞു പോകാത്ത അവസ്ഥയാണ്. അടിയന്തരമായി സമീപത്തെ നായ്ക്കൻ കാളിപ്പാടം തോട് താഴ്ത്തുകയും മണ്ണ് നീക്കം ചെയ്യുകയാണെങ്കിൽ വെള്ളം സുഗമമായി ഒഴുകി പോകുമെന്നും കർഷകർ ചൂണ്ടിക്കാട്ടി. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ, ജനപ്രതിനിധികളായ സരസമ്മ സുബ്രഹ്മണ്യൻ, ഷീന വിത്സൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പാടം സന്ദർശിച്ചു. പാവറട്ടി: അന്നകര ചിറയ്ക്കൽ താഴം പടവിൽ നടുന്നതിനായി തയാറാക്കിയ നെൽചെടികൾ വെള്ളത്തിൽ മുങ്ങി നശിക്കുന്നു. സെപ്റ്റംബർ 29നാണ് പടവിൽ ഞാറ്റടി തയാറാക്കി വിത്തിട്ടത്. ഉമ വിത്ത് ഉപയോഗിച്ചായിരുന്നു കൃഷിയിറക്കിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പത്തുദിവസം പ്രായമായ…
Read Moreകുറച്ചുകാലങ്ങളായി ഇരുവരും തമ്മിൽ അതിർത്തിത്തർക്കം രൂക്ഷമായിരുന്നു! അയൽവാസിക്കു നേരേ വെടിയുതിർത്തു; മുൻ സായി കോച്ച് അറസ്റ്റിൽ
തൃശൂർ: നെടുപുഴയിൽ അതിർത്തിത്തർക്കത്തിനിടെ അയൽവാസിയായ യുവാവിനുനേരേ മധ്യവയസ്കൻ വെടിയുതിർത്തു. നെടുപുഴ ദുർഗാദേവി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചിരിയങ്കണ്ടത്ത് റോഷനു(28) നേരേയാണ് വെടിയുതിർത്തത്. തലനാരിഴയ്ക്കു യുവാവ് രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സായി റിട്ട. കോച്ച് നെടുപുഴ കരുവന്നൂർക്കാരൻ വീട്ടിൽ പ്രേമദാസനെ(63) പോലീസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലങ്ങളായി ഇരുവരും തമ്മിൽ അതിർത്തിത്തർക്കം രൂക്ഷമായിരുന്നു. ഇന്നലെ രാവിലെ പ്രേമദാസൻ വളർത്തുനായയെ റോഷന്റെ പുരയിടത്തിൽ കെട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലും തുടർന്നു വെടിയുതിർക്കലിലും എത്തിയത്. വാക്കേറ്റം രൂക്ഷമായതോടെ പ്രേമദാസൻ വീടിനകത്തുനിന്നു പിസ്റ്റൾ എടുത്ത് ആദ്യം ഒരു റൗണ്ട് ആകാശത്തേക്കും പിന്നീട് യുവാവിനെ ലക്ഷ്യമാക്കിയും വെടിയുതിർക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നെടുപുഴ എസ് ഐ കെ.സി. ബൈജുവും സംഘവും പ്രേമദാസനെ പിസ്റ്റൾ സഹിതം കസ്റ്റഡിയിലെടുത്തു. പിസ്റ്റൾ ലോഡ് ചെയ്ത നിലയിലായിരുന്നു. തോക്കിനു ഡിസംബർ വരെ ലൈസൻസ് കാലാവധിയുണ്ട്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.
Read Moreമേയാൻ വന്നതാ, ശല്യപ്പെടുത്തിയാൽ… എലിക്കോട് സൗരോർജ വേലി തകർത്ത് ആനകൾ റബർ തോട്ടത്തിൽ; ഓടിരക്ഷപ്പെട്ട് ടാപ്പിംഗ് തൊഴിലാളികൾ
പാലപ്പിള്ളി: കുണ്ടായി എലിക്കോട് ഭാഗത്ത് കാട്ടാനക്കൂട്ടം വ്യാപകമായി സൗരോർജ വേലി തകർത്തു. കഴിഞ്ഞ ദിവസ വും ഇന്നലെ പകൽ സമയത്തും കാടിറങ്ങിയ ആനകളാണ് വേലി തകർത്തത്. ഹാരിസണ് കന്പനി തോട്ടങ്ങളുടെ അതിർത്തിയിൽ സ്ഥാപിച്ച വേലിയുടെ 200 മീറ്ററോളം ഭാഗമാണ് ആനകൾ ചവിട്ടി നശിപ്പിച്ചത്. വനാതിർത്തിയിൽ ഫോറസ്റ്റ് നിർമിച്ച സൗരോർജ വേലി തകർത്താണ് ആനകൾ റബർ തോട്ടത്തിൽ എത്തിയത്. 20 ഓളം ആനകളാണ് റബർ തോട്ടങ്ങളിൽ തന്പടിച്ചിരിക്കുന്നത്. ആനക്കൂട്ടത്തെ കണ്ട് ടാപ്പിംഗ് തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു. ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളിൽ ആനകൾ പതിവായതോടെ തൊഴിലാളികൾക്ക് പണിക്കിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കൂട്ടത്തിൽ നിന്ന് ഒറ്റതിരിഞ്ഞ് നടക്കുന്ന ആനകൾ ആക്രമിക്കുമോയെന്ന ഭീതിയിലാണ് തൊഴിലാളികൾ. ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ നിന്ന് ആനകളെ തുരത്താൻ വനംവകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreവാടകവീട് വളഞ്ഞ് കഞ്ചാവ് സംഘത്തെ പൊക്കി എക്സൈസ്; ഒന്നരകിലോ കഞ്ചാവും ആഡംബര ബൈക്കുകളും പിടിച്ചെടുത്തു
കൊടുങ്ങല്ലൂർ: വാടക വീട് വളഞ്ഞ് കഞ്ചാവ് സംഘത്തെ പൊക്കി എക്സൈസ്. ഒരാൾ ഓടി രക്ഷപ്പെട്ടു. ഒന്നരകിലോ കഞ്ചാവും ആഡംബര ബൈക്കുകളും പിടിച്ചെടുത്തു.എറിയാട് ഇല്ലിച്ചോട് സ്വദേശി മരോട്ടിക്കപ്പറന്പിൽ അൽഅമീൻ (24)നെയാണ് കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പക്ടർ ഷാം നാഥും സംഘവും അറസ്റ്റു ചെയ്തത്. എറിയാട് അബ്ദുള്ള റോഡിനു വടക്കുവശം എടവിലങ്ങ് സ്വദേശി മണ്ണാംപറന്പിൽ വിഷ്ണു വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. എക്സൈസ് സംഘം വീട് വളയുന്നതിനിടെ ഒരാൾ ഓടി രക്ഷപെടുകയും മറ്റെയാൾ വീട്ടിനുളിൽ അകപ്പെടുകയുമായിരുന്നു. വീട് തുറക്കാനാകാതെ വന്നതോടെ നാട്ടുകാരുടെയും പഞ്ചായത്ത് മെന്പർമാരുടെയും സാന്നിധ്യത്തിൽ വാതിൽ ബലം പ്രയോഗിച്ച് തുറന്ന് അകത്തു കടന്നാണ് ഉള്ളിലുണ്ടായിരുന്ന പ്രതിയെ കീഴ്പ്പെടുത്തിയത്. കുറച്ച് കഞ്ചാവ് ക്ലോസറ്റിൽ ഇട്ട് നശിപ്പിക്കാൻ പ്രതി ശ്രമിച്ചിരുന്നതായി എക്സൈസ് സംഘം പറഞ്ഞു. അഞ്ചപ്പാലം പുതുവൽ പുരയിടത്തിൽ അജ്മൽ എന്നയാളാണ് ഓടിരക്ഷപെട്ടതെന്നും ചില്ലറ വില്പനയ്ക്കായി കഞ്ചാവ് ചെറു പൊതികളാക്കികൊണ്ടിരിക്കുകയായിരുന്നു…
Read Moreകിടുക്കാച്ചിപേരും മാന്യമായ വസ്ത്രധാരണവും; വെള്ളപ്പൊക്കത്തിന്റെ പേരിൽ തട്ടിപ്പ്; മലയാളവും ഹിന്ദിയും സംസാരിക്കുന്നയാൾ പിടിയിൽ
അന്തിക്കാട്: മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തിന്റെ പേരിൽ അനധികൃത പണപ്പിരിവു നടത്തിയ മുംബൈ സ്വദേശിയെ നാട്ടുകാർ പിടികൂടി അന്തിക്കാട് പോലീസിലേൽപ്പിച്ചു. മഹാരാഷ്ട്ര സ്വദേശി മഹേന്ദ്രനാഥ് ശങ്കർ ഭോസ്ലെയാണു ( 40) പിടിയിലായത്. നല്ല രീതിയിൽ പാന്റും ഷർട്ടും ധരിച്ചെത്തിയ ഇയാൾ മുംബൈയിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ പണവും വസ്ത്രങ്ങളും ആവശ്യപ്പെട്ടാണു വീടുകളിൽ കയറി ഇറങ്ങിയത്. ഭൂരിഭാഗം വീട്ടുകാരും ഇയാൾക്കു പണം നൽകിയിരുന്നു. അന്തിക്കാട് അഞ്ചാം വാർഡിലെ പുത്തൻകോവിലകം വില്ലയിലെത്തിയതോടെ സംശയം തോന്നിയ ഇയാളെ ചില കുടുംബക്കാർ ചോദ്യം ചെയ്തതോടെയാണു കള്ളിവെളിച്ചത്തായത്. മലയാളം ചോദിച്ചവരോടു ഹിന്ദിയിൽ മറുപടി പറഞ്ഞും ഹിന്ദിയിൽ ചോദിച്ചവരോടു മലയാളം പറഞ്ഞു പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ നാട്ടുകാർ തടഞ്ഞു നിർത്തുകയായിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് അന്തിക്കാട് പോലീസ് പറഞ്ഞു.
Read Moreസ്വിഫ്റ്റ് കാറിന്റെ ഡിക്കിയിൽ 80 പായ്ക്കറ്റുകളിലായി ഒളിപ്പിച്ചത് 180 കിലോ കഞ്ചാവ്; മൂന്നു യുവാക്കൾ അറസ്റ്റിൽ
ചാലക്കുടി: ദേശീയപാതയിലൂടെ സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുപോയിരുന്ന 180 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കാറിലുണ്ടായിരുന്ന മൂന്നുപേരെ അറസ്റ്റുചെയ്തു. എറണാകുളം കുന്പളം സ്വദേശികളായ പട്ടത്താനം വിഷ്ണു (25), കൊല്ലംപറന്പൻ സനൂപ് (23), കളമശേരി സ്വദേശി ചെറുപറന്പിൽ സാദിഖ് (27) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി. ഷാജ് ജോസ്, എസ്എച്ച്ഒ കെ.എസ്.സന്ദീപ്, കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുൺ, എസ്ഐ എം.എസ്. ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അറസ്റ്റുചെയ്തത്. ആന്ധ്രയിൽനിന്നും എറണാകുളത്തേക്കു കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്. ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദേശീയപാതയിൽ പോട്ട കോസ്മോസ് ക്ലബ്ബിനു സമീപം ഇന്നലെ രാവിലെ എട്ടോടെ പോലീസ് കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ 82 പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.ചാലക്കുടി തഹസിൽദാർ പി.ആർ. രാജുവിന്റെ നേതൃത്വത്തിലാണു കഞ്ചാവുപൊതികൾ പോലീസ് പരിശോധിച്ചത്. രണ്ടു കിലോയിലധികം…
Read Moreപാലം കുലുങ്ങിയാലും അധികൃതർക്കു കുലുക്കമില്ല; മധുരംപിള്ളി പാലത്തിലൂടെയുള്ള കയറ്റവും ഇറക്കവും അതികഠിനം…
കാട്ടൂർ: കനോലി കനാലിനു കുറുകെയുള്ള മധുരംപിള്ളി നടപ്പാലം കടക്കണമെങ്കിൽ ഇത്തിരി കരളുറപ്പു വേണം. വളരെ പരിചിതമായവർക്കു മാത്രമേ ഇതിലൂടെ സാഹസിക യാത്ര ചെയ്യാനാകൂ. കുത്തനെയുള്ള പാലത്തിലൂടെ കടക്കുന്നതിനിടെ നിരവധിപേർ വീണു പരിക്കേറ്റിരുന്നു. എടത്തിരുത്തി – കാട്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അപകടാവസ്ഥയിലായ മധുരംപിള്ളി നടപ്പാലം അപകടാവസ്ഥയിലാണ്. കാൽ നൂറ്റാണ്ട് പഴക്കമുള്ള നടപ്പാലത്തിന്റെ കൈവരികൾ തകർന്നും കാലുകൾ ദ്രവിച്ച് ഇല്ലാതായിരിക്കുകയാണ്. ഇതു ആദ്യം മരപ്പാലമായിരുന്നു. 1989 ൽ ആയിരുന്നു ഇതിന്റെ നിർമാണം. പാലത്തിനോടുചേർന്ന് താമസിക്കുന്ന പുതിയ വീട്ടിൽ ബീരാൻ, പി. സിദ്ധിക്ക്, അസനാർ പള്ളിപറന്പിൽ, മാണിയത്ത് സുധാകരൻ എന്നിവരാണു മരപ്പാലത്തിന്റെ നിർമാണത്തിനു നേതൃത്വം നൽകിയത്. കനാലിനു കിഴക്കുഭാഗത്തുള്ള കൃഷി ഭൂമികൾ കനാലിനു പടിഞ്ഞാറു ഭാഗത്തുള്ളവരുടെതായിരുന്നു. അവിടെനിന്നു ജോലിക്കാർക്കും മറ്റും വരുവാനും പോകുവാനുമാണു പാലം നിർമിച്ചത്. നാലു വർഷത്തിനു ശേഷം 1993ൽ കോണ്ക്രീറ്റ് പാലം പണികഴിച്ചു. പഞ്ചായത്തുകളിൽ നിന്നും ചെറിയ തോതിലുള്ള…
Read More