തിരുവനന്തപുരം: കൈതോലപ്പായ ആരോപണത്തിൽ കഴന്പില്ലെന്ന് പോലീസ്. തുടർ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കാട്ടി പോലീസ് റിപ്പോർട്ട് നൽകി. കൈതോലപ്പായയിൽ ഉന്നത സിപിഎം നേതാവ് രണ്ട് കോടി രൂപ കടത്തിയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരനാണ് ആരോപണം ഉന്നയിച്ചത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ ബെന്നി ബഹനാൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി സിറ്റി പോലീസ് കമ്മീഷണറോട് നിർദേശം നൽകിയത്. ജി. ശക്തിധരനിൽനിന്നു ബെന്നി ബഹനാനിൽനിന്നു പോലീസ് മൊഴിയെടുത്തിരുന്നു. എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കുടുതലൊന്നും പ്രതികരിക്കാൻ താൽപ്പര്യമില്ലെന്നും ആരോപണ വിധേയന്റെ പേരോ മറ്റ് വിവരങ്ങളൊ നൽകാൻ താൽപ്പര്യമില്ലെന്നും ശക്തിധരൻ പോലീസിനോട് വ്യക്തമാക്കിയി. തെളിവുകളൊന്നും ശക്തിധരൻ നൽകിയിരുന്നില്ല. പരാതിക്കാരനായ ബെന്നി ബെഹനാന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴും അദ്ദേഹവും കൂടുതൽ വിവരങ്ങൾ പോലീസിനോട്…
Read MoreCategory: TVM
ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചു; പലതവണകളായി തട്ടിയെടുത്തത് ലക്ഷങ്ങൾ; വട്ടിയൂർക്കാവിലെ അസീം പോലീസ് പിടിയിൽ
പേരൂർക്കട: വട്ടിയൂര്‍ക്കാവ് സ്റ്റേഷന് പരിധിയിലുള്ള വീട്ടമ്മയെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് കാവല്ലൂര്‍ കടമ്പറവിള ജാസ്മിന് മന്‍സിലില്‍ അസീമിനെ (32) യാണ് അറസ്റ്റ് ചെയ്തത്.വീട്ടമ്മയെ പ്രതിയുടെ വീട്ടിലെത്തിച്ചാണ് പീഡനത്തിനിരയാക്കിയത്. കൂടാതെ ഇവരുടെ പക്കല്‍ നിന്നും പല തവണകളായി ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. വട്ടിയൂര്‍ക്കാവ് എസ്ഐമാരായ ബൈജു , അരുണ്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreഅരിക്കൊമ്പൻ തമിഴർക്ക് അരുമൈ മകൻ; അരിക്കൊമ്പൻ അഗസ്ത്യവനത്തിലെ ആനത്താരയിൽ
കാട്ടാക്കട: അരിക്കൊമ്പൻ തമിഴ്നാട്ടുകാർക്ക് അരുമൈ മകനാകുന്നു. ആന സുഖമായിരിക്കുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുവെന്നും തമിഴ്നാട് വനം ഉദ്യോഗസ്ഥർ പറയുന്നു. ഇവർ ആനയെ അരുമൈമകൻ എന്നാണ് വിളിക്കുന്നത്. ആന പൂർണമായും അഗസ്ത്യർമല ആനത്താര ഉൾപ്പെടുന്ന കോതയാർ മുണ്ടൻതുറൈ കടുവാ സങ്കേതത്തിന്റെ ഉള്ളിലാണ്. ടൈഗർ റിസർവുമായും മറ്റ് ആനകളുമായും ഇണങ്ങിയെന്നും ആരോഗ്യം പൂർണമായും വീണ്ടെടുത്തു എന്നുമാണ് അവർ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആറു പ്രാവശ്യം അരിക്കൊമ്പനെ മറ്റ് ആനക്കൂട്ടങ്ങളോടൊപ്പം കാമറ ട്രാപ്പ് ഉപയോഗിച്ച് കണ്ടെത്താൻ സാധിച്ചത് പുതിയ വാസസ്ഥലവുമായി ഇണങ്ങിയതിന്റെ തെളിവാണ്. റേഡിയോ കോളർ വിവരങ്ങൾ യഥാസമയം ലഭിക്കുന്നുണ്ട്. പ്രത്യേക ഫീൽഡ് സ്റ്റാഫിനെ പിൻവലിച്ചുവെങ്കിലും ആന്റി പോച്ചിംഗ് സ്ക്വഡിന്റെയും റിസർവിനുള്ളിലെ വയർലെസ് കേന്ദ്രത്തിന്റെയും, അവരുടെ സൈലന്റ്് ഡ്രോണുകളും നിരീക്ഷണം തുടരുന്നുണ്ട്. കെറ്റിഎംആർ ഫീൽസ് ഡയറക്ടർ /ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇപ്പോഴും നേരിട്ടാണ് മിഷൻ അരിക്കൊമ്പൻ ചുമതല. കൂടാതെ കളക്കാട്,…
Read Moreസിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്ന് എം.വി. ഗോവിന്ദൻ; എന്‍എസ്എസിനെ പുകഴ്ത്തി ജയ്ക് സി. തോമസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ സമുദായ നേതാക്കളെയും കാണുന്നത് പതിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എല്ലാം എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും കൈയിലല്ല. എന്നാൽ അതിലുള്ളവരുടെ കൈയിലും വോട്ടുണ്ട്. വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസിന്റെ സമദൂരം പലപ്പോഴും സമദൂരമാകാറില്ല. സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. എന്‍എസ്എസിനെ പുകഴ്ത്തി ജയ്ക് സി. തോമസ്കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സമദൂരം പ്രഖ്യാപിച്ച എന്‍എസ്എസിനെ പുകഴ്ത്തി പുതുപ്പള്ളി ഇടതു സ്ഥാനാര്‍ഥി ജയ്ക് സി. തോമസ്. ആര്‍എസ്എസ് അല്ല എന്‍എസ്എസ് എന്നും കേരളത്തിന്റെ മതനിരപേക്ഷതയ്ക്കൊപ്പം എക്കാലവും നിലകൊണ്ട പ്രസ്ഥാനമാണ് എന്‍എസ്എസ് എന്നും ജയക് പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായി തൃശൂരില്‍ മത്സരിക്കാനെത്തിയ സുരേഷ്ഗോപി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ രണ്ടാം കാവിയുമായി ഇങ്ങോട്ടുവരണ്ടെന്ന പറഞ്ഞു പുറത്താക്കുകയായിരുന്നുവെന്നും ജയ്ക് പറഞ്ഞു.
Read Moreസഭയിൽ ഉന്നയിക്കണോ വേണ്ടയോ; മാസപ്പടി വിവാദത്തിൽ കുഴങ്ങി യുഡിഎഫ്; സഭയ്ക്കു പുറത്ത് വിഷയം സജീവമാക്കും
തിരുവനന്തപുരം: മാസപ്പടി വിവാദം നിയമസഭയിൽ അടിയന്തരപ്രമേയമായി ഉന്നയിക്കേണ്ടതില്ലെന്ന് യുഡിഎഫ്. സബ്മിഷനായി ഉന്നയിക്കേണ്ടയെന്നും ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിൽ നിർദേശമുയർന്നിരുന്നു. നിയമസഭയിൽ മാസപ്പടി വിവാദം ശക്തമായി അവതരിപ്പിച്ചില്ലെങ്കിലും സഭയ്ക്ക് പുറത്ത് വാര്‍ത്താസമ്മേളനങ്ങളിലൂടെ വിഷയം സജീവമായി നിലനിര്‍ത്താനാണ് നിലവിൽ യുഡിഎഫിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കന്പനിക്കും വീണയ്ക്കും കൊച്ചിയിലെ കരിമണൽ കന്പനി 1.72 കോടി രൂപ മാസപ്പടി ഇനത്തിൽ നൽകിയെന്ന വിവരം പുറത്ത് വന്നിരുന്നു. സേവനം നൽകാതെ പണം നൽകിയെന്നാണ് പുറത്ത് വന്ന വിവരം. കരിമണൽ കന്പനി യുഡിഎഫിലെ നേതാക്കൾക്കും പണം നൽകിയിരുന്നുവെന്ന ഡയറിക്കുറിപ്പിലെ വിവരങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് യുഡിഎഫ് നേതാക്കളുടെ പിൻമാറ്റമെന്ന് സൂചനയുണ്ട്. കോൺഗ്രസിലേയും മുസ്ലിംലീഗിലേയും ചില നേതാക്കളുടെ പേരുകളാണ് ഡയറിയിലുള്ളത്. വിഷയം നിയമസഭയിൽ ഉന്നയിച്ചാൽ തിരിച്ചടിയാകുമോയെന്ന ആശങ്കയാണ് കോണ്‍ഗ്രസിലെയും യുഡിഎഫിലെയും നേതാക്കളെ അലട്ടുന്നത്. ഭരണപക്ഷത്തെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കാൻ ലഭിച്ച അവസരം വിനിയോഗിക്കാത്തതിൽ…
Read Moreതാനൂർ കസ്റ്റഡിമരണം; കുറ്റം ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: താനൂർ കസ്റ്റഡിമരണത്തിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ വേണ്ട തെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പോലീസിന് ആരെയും തല്ലിക്കൊല്ലാൻ അധികാരമില്ല. കുറ്റം ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്പിയെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കുമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. സംസ്ഥാനത്ത് ആളുകളെ കൊലപ്പെടുത്തുന്ന സംഘമായി കേരള പോലീസ് മാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കേസ് സിബിഐ വിശദമായി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെ ത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreവീട്ടുമുറ്റത്തെ ചപ്പുചവറിൽനിന്നു തീ റോഡിലേക്ക് പടർന്നു; പാർക്ക് ചെയ്ത കാർ കത്തിനശിച്ചു; നാട്ടുകാരുടെ ഇടപെടലിൽ ഒഴിവായത് വൻദുരന്തം
തിരുവനന്തപുരം: ചപ്പു ചവറുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും പടർന്ന തീ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലേയ്ക്ക് വ്യാപിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ തീ കെടുത്തിയതിനാൽ തൊട്ടടുത്തുണ്ടായിരുന്ന മറ്റു കാറുകളിലേയ്ക്ക് പടർന്നില്ല. ഇന്നലെ വൈകി കണ്ണമ്മൂല ഡ്രെയിനേജ് റോഡിലാണ് സംഭവം. റോഡിനോടു ചേർന്നുള്ള പുരയിടത്തിലാണ് ചപ്പുചവറുകൾക്ക് തീ പിടിച്ചത്. തീ ചുറ്റുമതിലിനേക്കാൾ ഉയർന്നു പൊങ്ങുകയും ഗേറ്റിനിടയിലൂടെ പുറത്തേയ്ക്ക് വ്യാപിക്കുകയും ചെയ്തു. ഗേറ്റിനു സമീപം ഉടമസ്ഥനില്ലാതെ വർഷങ്ങളായി പാർക്ക് ചെയ്തിരുന്ന പഴയ കാറിലേയ്ക്ക് തീപടർന്നു. പഴയ കാറിന്റെ ഡോർ ഉൾപ്പെടെ ദ്രവിച്ചതിനാൽ തീ വളരെ വേഗം കാറിനുള്ളിലേയ്ക്കും പടർന്നു. തീയും പുകയും ഉയർന്നതോടെ സമീപവാസികൾ പരിഭ്രാന്തരായി. ഈ സമയത്ത് നാട്ടുകാർ പരിസരത്തെ വീടുകളിൽ നിന്ന് വെള്ളമെത്തിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ കെടുത്തുകയായിരുന്നു. തീ പിടിച്ച കാർ വർഷങ്ങളായി മാർഗതടസമുണ്ടാക്കി റോഡിൽ ഉപേക്ഷിച്ചിരിക്കുകയാണെന്ന് സമീപ വാസികൾ പറഞ്ഞു. തൊട്ടടുത്ത്…
Read Moreവീണ പണം വാങ്ങിയത് കണ്‍സൾട്ടൻസി എന്ന നിലയിൽ; രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇങ്ങനെ ചെയ്യരുതെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ പണം വാങ്ങിയത് കണ്‍സൾട്ടൻസി എന്ന നിലയിലാണെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. വീണ നൽകിയ സർവീസ് എന്തെന്ന് വ്യക്തമാക്കേണ്ട ത് കന്പനിയാണെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പാർട്ടിചിഹ്നത്തിൽ മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം കാരണം മക്കളെയും കുടുംബാംഗങ്ങളെയും വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreമിത്ത് വിവാദം പുതുപ്പള്ളിയിൽ വിഷയമാക്കില്ല; ആരെ പിൻതുണയ്ക്കണം എന്ന അവകാശം എഎൻഎസ്എസിനെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: വിവാദമായ സ്പീക്കർ എ.എൻ.ഷംസീറിന്റെ മിത്ത് പരാമർശം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചർച്ചയാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം എൻഎസ്എസിനുണ്ടെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു. ചാണ്ടി ഉമ്മൻ സ്വര്‍ണ നൂലില്‍ കെട്ടിയിറക്കിയ രാജകുമാരനല്ല. ഉമ്മൻ ചാണ്ടിയുടെ മകന് അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ചാണ്ടി ഉമ്മന്‍ നേരത്തെ തന്നെ സീറ്റ് കിട്ടുമായിരുന്നു. സോളാറിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ സിപിഎമ്മിന് പുതുപ്പള്ളി മറുപടി നൽകും. മരണത്തിനുശേഷംവും ഉമ്മൻ ചാണ്ടിയെ വെറുതെ വിടുന്നില്ല. ഉമ്മൻ ചാണ്ടി ജനമനസിൽ പുണ്യാളൻ തന്നെയാണ്- വി.ഡി.സതീശൻ പറഞ്ഞു.
Read Moreബൈക്കിൽ യാത്രചെയ്യുകയായിരുന്നു വീട്ടമ്മയെ ആക്രമിച്ച് മാല കവർന്നു; തമിഴ്നാട് സ്വദേശി പിടിയിൽ
പേരൂർക്കട: വീട്ടമ്മയുടെ മാല കവർന്ന സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി മേലെപാളയം സ്വദേശി അബ്ദുൾ റാസിക്ക് (21) ആണ് പിടിയിലായത്. മെയ് 29ന് രാത്രി 12 നാണ് പൂന്തുറ സ്വദേശിനിയായ വീട്ടമ്മയുടെ താലിമാല ഉൾപ്പെടെ മൂന്നു പവൻ സ്വർണാഭരണം പ്രതി കവർന്നത്. ഇരുചക്ര വാഹനത്തിൽ ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഇവരെ പരുത്തിക്കുഴി ജംഗ്ഷന് സമീപം വച്ച് ആക്രമിച്ച് ആഭരണം കവരുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെ തമിഴ്നാട് പോലീസ് സമാന സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പൂന്തുറ സ്റ്റേഷൻ പരിധിയിലെ മാല മോഷണം തെളിഞ്ഞത്. നാഗർകോവിലിലെ ജയിലിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ പൂന്തുറ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. മോഷണമുതൽ തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിൽ പണയം വച്ചതായാണ് സൂചന.…
Read More