പൊഴിയൂരിൽ കടലാക്രമണം; ആറ് വീടുകൾ പൂർണമായി തകർന്നു; 37 കു​ടും​ബ​ങ്ങ​ളെ മാറ്റിപ്പാർപ്പിച്ചു


തി​രു​വ​ന​ന്ത​പു​രം/പാറശാല: പൊ​ഴി​യൂ​രി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​റ് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും നാ​ല് വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്.

37 കു​ടും​ബ​ങ്ങ​ളെ ഇ​തി​ന​കം മാ​റ്റി​പാ​ർ​പ്പി​ച്ചു. കൂ​ടു​ത​ൽ പേ​രെ പ്ര​ദേ​ശ​ത്ത് നി​ന്ന് ഒ​ഴി​പ്പി​ക്കു​ക​യാ​ണ്. ഏ​ഴ് കു​ടും​ബ​ങ്ങ​ളെ ക്യാ​മ്പി​ലേ​ക്കും മ​റ്റു​ള്ള​വ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മാ​റ്റി​യി​രു​ന്നു.

കൊ​ല്ലം​കോ​ട് നി​ന്നും ത​മി​ഴ്നാ​ട് നീ​രോ​ടി​യി​ലേ​ക്ക് പോ​കു​ന്ന ടാ​റി​ട്ട് റോ​ഡ് ഒ​രു കി​ലോ മീ​റ്റ​റോ​ളം പൂ​ർ​ണ​മാ​യും ക​ട​ലെ​ടു​ത്തു.

തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​ലേ​റ്റ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര ഗ​വേ​ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​ണെ​ന്നും 3.4 മീ​റ്റ​ർ വ​രെ ഉ​യ​ര​മു​ള്ള തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്

Related posts

Leave a Comment