തൃശൂർ: കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ (50), ഭാര്യ സുനി (45), ഇവരുടെ മകള്‍ ഐറിൻ (20) എന്നിവരാണ് മരിച്ചത്. സന്തോഷ് പീറ്റർ മുറിയിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു. ഭാര്യയെ മുറിയിലെ ബെഡിലും മകളെ ബാത്ത്റൂമിലും മരിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞ ആറിനാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഇവർ റൂം ഒഴിയേണ്ടതായിരുന്നു. എന്നാൽ ഉച്ചയ്ക്കു പുറത്തുപോയ സന്തോഷ് വൈകുന്നേരം വരെ റൂം ആവശ്യമാണെന്ന് ലോഡ്ജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. രാത്രിയിലും ഇവർ മുറിയിൽനിന്നു പുറത്തുവരാത്തതിനെ തുടർന്ന് ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. അർധരാത്രിയോടെ പോലീസെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് പോലീസ് മുറിയിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. സാന്പത്തികമായി ചിലർ കബളിപ്പിച്ചതാണ് മരണകാരണമെന്ന് കത്തിൽ പറയുന്നു.…
Read MoreCategory: TVM
എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂര്‍ത്തെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: അമേരിക്കയില്‍ നടക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്നു യാത്ര തിരിച്ചു. പുലര്‍ച്ചെ 4.35 നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചത്.ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ചീഫ് സെക്രട്ടറി വി.പി. ജോയി തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഭാര്യ കമല വിജയനും ഒപ്പമുണ്ട്. ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മാര്‍ക് ക്വീയില്‍ ലോകകേരള സഭ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഉള്‍പ്പെടെയുള്ളവരും ലോകകേരള സഭാംഗങ്ങളും പങ്കെടുക്കും. ജൂണ്‍ 11ന് വൈകിട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന് പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത്…
Read Moreഅരിക്കൊമ്പൻ കേരളത്തിലേക്ക് കടക്കുമോ? മഴ ആരംഭിക്കുമ്പോൾ ആന ഏങ്ങോട്ട് യാത്ര ചെയ്യും; വനംവകുപ്പ് നിരീക്ഷിക്കുന്നു
കോട്ടൂർ സുനിൽകാട്ടാക്കട: തമിഴ്നാട് കോതായാർ മേഖലയിൽ തുറന്നുവിട്ട കാട്ടാന അരിക്കൊന്പൻ നെയ്യാർ വനമേഖലയിൽ എത്താൻ സാധ്യതയെന്ന കണക്കുകൂട്ടലിൽ കേരള വനം വകുപ്പ് ആനയെ നിരീക്ഷിക്കുന്നു. അരിക്കൊന്പൻ ഇപ്പോൾ അണക്കെട്ടിലെ വെള്ളം കുടിച്ച് കാട്ടിൽ ചുറ്റി കറങ്ങുകയാണ്. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പർ കോതയാർ വനമേഖലയിൽ ഇന്നലെ തുറന്നുവിട്ടിരുന്നു. ആനയെ തമിഴ്നാട് നിയോഗിച്ച പ്രത്യേകസംഘവും നിരീക്ഷിക്കുന്നുണ്ട്.വെള്ളം കുടിക്കാൻ കോതയാർ ഡാമിന് സമീപത്തെ ജലാശയത്തിന് അടുത്താണ് അരിക്കൊമ്പൻ നിൽക്കുന്നത്. പുതിയ സ്ഥലത്ത് ആനയ്ക്കാവശ്യമായ വെള്ളവും ഭക്ഷണവും ലഭ്യമാണെന്നും വനപാലകർ പറയുന്നു. വെള്ളം കുടിക്കാനും തീറ്റയെടുക്കാനും കഴിയുന്ന മേഖലയിലാണ് അരിക്കൊമ്പൻ ഉള്ളതെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പിന് ലഭിക്കുന്നുണ്ട്. ആനവേട്ട തടയുന്നതിനുള്ള പത്തംഗ സംഘവും നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരും രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാരും ആനയുടെ…
Read Moreവിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയും ആറംഗസംഘവും നാളെ യുഎസിലേക്ക്; ക്യൂബൻ സന്ദർശനത്തിൽ മന്ത്രി വീണജോർജ് മുഖ്യമന്ത്രിയെ അനുഗമിക്കും
തിരുവനന്തപുരം: വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട സംഘം നാളെ അമേരിക്കയിലേക്ക് പോകും. നാളെ പുലർച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ ഭാര്യ കമല, പിഎ സുനീഷ്, സ്പീക്കർ എ.എൻ. ഷംസീർ, ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി.ജോയി ഉൾപ്പെട്ട സംഘം അമേരിക്കയിലേക്ക് പോകുന്നത്. എഐ കാമറ, കെ-ഫോണ്‍ ഉൾപ്പെടെയുള്ള ഇടപാടുകളിൽ രേഖകൾ സഹിതം അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെയാണ് മുഖ്യമന്ത്രി വിദേശ സന്ദർശനം നടത്തുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംസ്ഥാനം വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശ സന്ദർശനങ്ങൾ സംസ്ഥാനത്തിന് കുടുതൽ ബാധ്യതകൾ മാത്രമാണ് വരുത്തിവയ്ക്കുന്നതെന്നും ജനങ്ങൾക്കൊ സംസ്ഥാനത്തിനൊ യാതൊരു പ്രയോജനവുമില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. അമേരിക്കയ്ക്ക് പുറമെ മുഖ്യമന്ത്രി ക്യൂബയും സന്ദർശിക്കും. ക്യൂബൻ സന്ദർശനത്തിൽ മന്ത്രി വീണജോർജും മുഖ്യമന്ത്രിയെ…
Read Moreബിപർജോയ് ചുഴലിക്കാറ്റ് അതിതീവ്രമാകും; വരുംദിനങ്ങളിൽ വ്യാപകമഴ; കേരളത്തിൽ മൺസൂൺ വൈകും
തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ബിപോർജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ കിട്ടും. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇന്ന് യെല്ലോ അലർട്ടാണ്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കേരളാ തീരത്തെ തുറമുഖങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലിനും കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ ജൂണ്‍ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് സ്വാധീനത്തിൽ കേരളത്തിൽ മൺസൂൺ വൈകിയേക്കും. മൺസൂൺ കാറ്റിനെ ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി…
Read Moreകഞ്ചാവ് കടത്തിയ കാർ തടയാൻ ശ്രമിച്ച പോലീസിനുനേരെ കാർ ഓടിച്ചു കയറ്റി; സാഹസികമായി കാറും പ്രതിയേയും കസ്റ്റഡിയിലെടുത്ത് പോലീസ്
പാരിപ്പള്ളി: കഞ്ചാവ് കടത്തി കൊണ്ടു വന്ന കാർ തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടയിൽ കാർ പോലീസിന്റെ നേരെ ഓടിച്ചു കയറ്റി. ഒരു സി പി ഒയ്ക്ക് പരിക്കേറ്റു. ഒടുവിൽ പോലീസ് കാർ തടഞ്ഞുനിർത്തി കാറും കഞ്ചാവും എംഡി എം എയും കസ്റ്റഡിയിലെടുത്തു.ഇതരസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് കടത്തികൊണ്ട് വന്ന് ചില്ലറ വില്പനക്കാർക്ക് കൈമാറുന്ന മൊത്തക്കച്ചവടക്കാരൻ കാരംകോട് കണ്ണേറ്റ സനൂജ് മനസിലിൽ സനൂജ് ആണ് അറസ്റ്റിലായത്. അഞ്ച് കിലോ കഞ്ചാവും 14 ഗ്രാം എം ഡി എം എ യും ഇത് കടത്താൻ ഉപയോഗിച്ച ആർട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് കാർ തടയാൻ ശ്രമിച്ചപോലീസിനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച സനുജിന്റെ പരാക്രമത്തിൽ ഒരു സിവിൽ പോലീസ് ഓഫീസർക്ക് പരിക്കേറ്റു. പാരിപ്പള്ളി സ്റ്റേഷനിലെ സിപി ഒ സായിറാമിനാണ് പരിക്കേറ്റത്.…
Read Moreപ്രവേശനോത്സവ ദിനം സ്കൂളിന്റെ ചുമർ ഇടിഞ്ഞുവീണ സംഭവം: ഉന്നതതല അന്വേഷണം വരും; സമരത്തിനൊരുങ്ങി ബിജെപിയും കോൺഗ്രസും
കാട്ടാക്കട: കണ്ടല ഹൈസ്കൂൾ ഹൈടെക് പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ ഒരു വശത്തെ ചുമർ പ്രവേശനോത്സവത്തലേന്ന് ഇടിഞ്ഞു വീണ സംഭവത്തിൽ ഉന്നതതല അന്വേഷണം വരും. ഇതിനായി പ്രത്യേക സംഘത്തെ ഉടൻ നിയോഗിക്കും. പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അടക്കമുള്ള സംഘമായിരിക്കും അന്വേഷിക്കുക. അതിനിടെ സംഭവത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് രാഷ്ട്രീയ കക്ഷികൾ. കോൺഗ്രസും ബിജെപിയും സമരത്തിനൊരുങ്ങുകയാണ്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങളും നിർമ്മാണ ചട്ടങ്ങളും മതിയായ മേൽനോട്ടവും ഇല്ലാതെ നടത്തിയ നിർമാണമാണിതെന്ന് ഇവർ വിലയിരുത്തുന്നു. കണ്ടല സർക്കാർ ഹൈസ്കൂളിന്റെ മൂന്ന് കോടി ചെലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗമാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ സ്കൂളിലെത്തിയ പിടിഎ ഭാരവാഹികളും അധ്യാപകരുമാണ് ചുമർ ഇടിഞ്ഞു വീണത് കാണാനിടയായത്്. മൂന്ന് വർഷം മുമ്പാണ് നിർമാണ ജോലികൾ ആരംഭിച്ചത്. സ്കൂളിൽ നിലവിലുണ്ടായിരുന്ന ഓടിട്ട കെട്ടിടം പൊളിച്ചു മാറ്റിയശേഷം…
Read Moreപ്രവേശനോത്സവ ഒരുക്കത്തിനിടെ എസ്എഫ്ഐ-കെഎസ് യു സംഘർഷം; കോണ്‍ഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഓഫീസ് തകർത്ത് എസ്എഫ് ഐ
വെള്ളറട: വെള്ളറടയില്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വിപിഎംഎച്ച് എസ് എസിന് മുന്നില്‍ കൊടിതോരണം കെട്ടുന്നതിനിടെ സംഘര്‍ഷം. എസ്എഫ്ഐ- കെഎസ്യു പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തോരണങ്ങള്‍ കെട്ടിയത്.എസ് എഫ് ഐ പ്രവര്‍ത്തകര്‍ രാത്രി 12 ഓടെ സംഘടിച്ചെത്തി കോണ്‍ഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിന് മുന്നില്‍ പാര്‍ക്ക്ചെയ്തിരുന്ന ബൈക്കുകളും പാര്‍ട്ടി ഓഫീസിനുള്ളിലെ ടിവിയും കസേരകളും തകര്‍ത്തു.സംഭവത്തിൽ എസ്എഫ്ഐ വെള്ളറട ഏരിയ പ്രസിഡന്റ്് മൻസൂറിന് മർദനമേറ്റു. ഒന്‍പത് കെഎസ്യുകാര്‍ക്കും മൂന്ന് എസ്എഫ്ഐക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.പ്രദേശത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്. ആനപ്പാറയിലെ സിപിഎം പാര്‍ട്ടി ഓഫീസിന് പോലീസ് കാവല്‍ ഏര്‍പ്പടുത്തി.വെള്ളറട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreപൊതുപരിപാടികള്‍ക്ക് കുട്ടികളെ കാഴ്ചക്കാരായി വിട്ടുനല്‍കുന്നത് വിലക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികളെ പൊതുപരിപാടികള്‍ക്ക് കാഴ്ചക്കാരായി വിട്ടുനല്‍കുന്നത് കർശനമായി വിലക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പഠന സമയത്ത് സ്കൂള്‍ കെട്ടിടങ്ങള്‍ മറ്റ് പരിപാടികള്‍ക്ക് വാടകയ്ക്ക് നല്കരുതെന്ന്നിര്ദേശം നൽകിയിട്ടുണ്ട്.പഠനത്തോടൊപ്പം സ്പോട്സും വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളുകള്‍ക്ക് മൈതാനം നിര്‍ബന്ധമാക്കും. മൈതാനമുള്ള സ്കൂളുകളില്‍ അവിടെ കെട്ടിടം നിര്‍മിക്കാന്‍ അനുവദിക്കുകയില്ലെന്നും മൈതാനമില്ലാത്ത സ്കൂളുകള്‍ക്ക് നിശ്ചിത വര്‍ഷത്തിനുള്ളില്‍ സൗകര്യം ഒരുക്കാന്‍ നിര്‍ദേശിക്കുമെന്നും മന്ത്രി പറഞ്ഞു. നാലരലക്ഷത്തോളം കുഞ്ഞുങ്ങള്‍ ആണ് നാളെ ഒന്നാം ക്ലാസിലേക്കെത്തുന്നത്.
Read Moreസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ മേയ് 31ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്‍പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…
Read More