സ്വന്തം ലേഖകൻ തിരുവനന്തപുരം: റിട്ട. എസ്ഐയെ കൊലപ്പെടുത്തിയ കേസിൽ 25 വർഷക്കാലമായി ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ട പള്ളിത്തുറ നെഹ്റു ജംഗ്ഷൻ തിരുഹൃദയ ലെയ്നിൽ താമസിക്കുന്ന സന്തോഷ് (ജെറ്റ് സന്തോഷ് -43) നെ തുന്പ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നാടൻതോക്കും ആറ് തിരകളും ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇയാളുടെ വീട് വളഞ്ഞ പോലീസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. തുന്പ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിനു ശ്രീദേവിയുടെ നെറ്റിയിൽ തോക്ക് ചൂണ്ടുകയും ആഴത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. മറ്റ് പോലീസുകാർക്കു നേരെ വെടിയുതിർക്കാനുള്ള ശ്രമം ചെറുത്ത് കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അട്ടക്കുളങ്ങര സബ് ജയിലിനുസമീപം ബോംബേറിൽ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടയായിരുന്ന എൽടിടിഇ കബീറിന്റെ സംഘത്തിലെ അംഗമായിരുന്നു ജെറ്റ് സന്തോഷ്.…
Read MoreCategory: TVM
മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും കൂണുകൾ പോലെ ഫ്ളക്സ് ബോർഡുകൾ; ഫ്ളക്സ് വിപ്ലവം അതിരുകടന്നപ്പോൾ ബോർഡുകൾ “അതിരുകടത്തി’ പോലീസ്
വിഴിഞ്ഞം: കാഞ്ഞിരംകുളത്ത് രാഷ്ട്രീയ പാർട്ടികളുടെ ഫ്ലക്സ് വിപ്ലവം അതിരുകടന്നു. ഫ്ലക്സ് ബോർഡിനെ ചൊല്ലി പാർട്ടികൾ തമ്മിൽ തർക്കത്തിലെത്തിയത് സംഘർഷത്തിന്റെ വക്കിൽ എത്തിയതോടെ നടപടിയുമായി പോലീസും പഞ്ചായത്തധികൃതരും രംഗത്തിറങ്ങി. ബോർഡുകളെല്ലാം പോലീസ് തന്നെ നീക്കം ചെയ്യുകയും ചെയ്തു.എൽഡിഎഫും യുഡിഎഫും മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഫ്ലക്സ് ബോർഡുകൾ വച്ചു തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ജംഗ്ഷനിലും മറ്റും വിവിധ നേതാക്കളുടെ അശ്ലീല കാർട്ടൂണുകൾ അടങ്ങിയ ബോർഡുകളും സ്ഥലത്തു സ്ഥാപിച്ചതോടെ പ്രശ്നം രൂക്ഷമായി. പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് തർക്കമായതോടെ ബോർഡുകൾ എത്രയും വേഗം നീക്കണമെന്നു കാഞ്ഞിരംകുളം പോലീസ് ഇരുപാർട്ടി നേതാക്കൾക്കും നിർദേശം നൽകിയെങ്കിലും ആരും ചെവി കൊണ്ടില്ല. ഇതിനിടയിൽ ചൊവ്വാഴ്ച രാത്രിയിൽ കൂറ്റൻ ബോർഡുകളിൽ ഒന്ന് സാമൂഹ്യ വിരുദ്ധർ തകർത്തതോടെ തർക്കങ്ങൾ സംഘർഷത്തിന്റെ വക്കിലെത്തി. അതിനിടെ, ബോർഡ് തകർത്തതിനെതിരെ എൽഡിഎഫ് ഇന്നലെ വൈകുന്നേരം പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.ബോർഡ് നശിപ്പിച്ചതിനെതിരെ പ രാതിയുമായി…
Read Moreകാമുകിക്ക് കല്യാണ ആലോചനകൾ വരുന്നു; മൂന്നുവർഷത്തെ പ്രണയം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് യുവാവും യുവതിയും ചെയ്തത് കണ്ട് ഞെട്ടി നാട്ടുകാർ
കല്ലറ: യുവതിയെയും യുവാവിനെയും റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് പുലിപ്പാറ ആണ് സംഭവം. പുലിപ്പാറ സ്വദേശിനി സുമി (18) വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണിക്കുട്ടൻ (22) എന്നിവരാണ് മരിച്ചത്. സുമിയുടെ അകന്ന ബന്ധു കൂടിയാണ് ഉണ്ണിക്കുട്ടൻ. പോലീസ് പറയുന്നത് ഇങ്ങനെ- കഴിഞ്ഞ ദിവസം സുമിക്ക് ഒരു കല്യാണ ആലോചന വരികയും പെണ്ണ് കാണൽ നടക്കുകയും ചെയ്തിരുന്നു. ഈ സമയം സുമിയുടെ വീട്ടിൽ ഉണ്ണിയും ഉണ്ടയിരുന്നു. ഇതിന് ശേഷം ഉണ്ണിയും സുമിയും തമ്മിൽ സംസാരിച്ചത് ബന്ധുക്കൾ കണ്ട ിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടര മണിയോടെ ഉണ്ണിക്കുട്ടൻ സുമിയുമായി വീടിനു പുറത്തേക്ക് ഇറങ്ങിയിരുന്നു. പത്തു മണി ആയിട്ടും കാണാതെ വന്നതോടെ വീട്ടിലുള്ളവർ അന്വേഷിച്ചു ഇറങ്ങിയപ്പോഴാണ് വീടിനുസമീപത്തെ റബ്ബർ മരത്തിൽ ഉണ്ണിക്കുട്ടൻ തൂങ്ങി മരിച്ച നിലയിലും സുമിയെ നിലത്തും കാണപ്പെട്ടത്. ഉടൻ തന്നെ സുമിയേ…
Read Moreപോലീസുകാരെ കടലിൽ ബന്ദിയാക്കിയ സംഭവം; പതിനാല് പ്രതികളെയും പിടികൂടി പോലീസ്
വിഴിഞ്ഞം: പോലീസുകാരെ കടലിൽ ബന്ദിയാക്കിയതിനു പിന്നാലെ അനധികൃത മീൻ പിടിത്തക്കാർക്കെതിരേ സംയുക്ത നടപടിക്കൊരുങ്ങി അധികൃതർ. തീര സംരഷണ സേന, തീരദേശ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് എന്നിവരാണ് സംയുക്ത പരിശോധനയ്ക്കിറങ്ങുന്നത്. ഇന്നലെ തീരദേശ പോലീസിനെ ബന്ദിയാക്കി രക്ഷപ്പെട്ട പതിനാല് പേരെയും രാത്രിയോടെ പിടികൂടി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം അറിഞ്ഞ് പരിശോധനയ്ക്കെത്തിയ കോസ്റ്റൽ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരെയും കോസ്റ്റൽ വാർഡനെയുമാണ് ഇന്നലെ മത്സ്യ തൊഴിലാളികൾ തട്ടിക്കൊണ്ടുപോയത്. വിവരമറിഞ്ഞ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്എച്ച് ഒ എച്ച് അനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും ബോട്ടുകളിലെത്തി വള്ളത്തെ പിന്തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ 14 മത്സ്യ തൊഴിലാളി സംഘത്തിലെ 10 പേരെ സ്ഥലത്ത് എത്തിയ പോലിസ് കയ്യോടെ പിടികൂടി. പോലീസ് പിന്തുടരുന്നതുകണ്ട് വള്ളത്തിൽ നിന്ന് കടലിൽ…
Read Moreവിമാനത്തിൽ പ്രതിഷേധിച്ച മൂന്നാമനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും ;പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവില്‍ പോയ മൂന്നാമനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ മട്ടന്നൂര്‍ സുനിത് നാരായണനെയാണ് പോലീസ് തെരയുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മറ്റു രണ്ടുപേരെ വിമാനത്താവളത്തില്‍ പിടിച്ചുവച്ചപ്പോൾ സുനിത് അതിവേഗം പുറത്തിറങ്ങിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചത് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്. രണ്ട് പേര് പ്രതിഷേധ മുദ്രാവാക്യം വിളിച്ചപ്പോൾ മൂന്നാമന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സുനിതിനെ കണ്ടെത്താൻ കഴിയാത്തതിനാലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാൻ തീരുമാനം. അതേസമയം കേസിലെ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. കേസിലെ ഗൂഢാലോചന ഉള്‍പെടെ പുറത്ത് കൊണ്ടുവരണമെന്നാണ് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നല്കിയ നിര്‍ദ്ദേശം. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കുറ്റകരമായ ഗൂഡാലോചന,…
Read Moreഅയൽവാസികളായ യുവാക്കൾ വീട്ടമ്മയോട് ചെയ്തത് കൊടും ക്രൂരത; മുൻവൈരാഗ്യത്തിന്റെ പേരിൽ യുവതിയെ ബോധം പോകുന്നവരെ ആക്രമിച്ചു
വെള്ളറട: വീട്ടമ്മയെ രണ്ടംഗ സംഘം വീടുകയറി ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. നെല്ലിശേരി പറമ്പില്‍ അരുണ്‍ ഭവനില്‍ ഉഷാകുമാരിയാണ് (42) ആക്രമണത്തിനിരയായത്. ഉഷാകുമാരിയുടെ വീട്ടില്‍ കയറിയ അക്രമിസംഘം മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു. ബോധരഹിതയായ ഉഷാകുമാരിയെ വെള്ളറട പോലീസെത്തി ആനപ്പാറ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ബോധം വീണ്ടെടുക്കാനാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യത്തിൽ സമീപവാസികളായ ഷാലു, ഷിബു എന്നിവര്‍ ചേർന്നാണ് ഉഷാകുമാരിയെ ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreമരണശേഷം മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണം; സദാശിവൻ നായരുടെ ആഗ്രഹം സഫലീകരിച്ച് ബന്ധുക്കൾ
കാട്ടാക്കട : മരണശേഷം തന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് കൈമാറണമെന്ന വി.സദാശിവൻ നായരുടെ ആഗ്രഹം സഫലീകരിച്ച് ബന്ധുക്കൾ. കുറ്റിച്ചൽ അരുകിൽ സാഗർ വില്ലയിൽ വി.സദാശിവൻ നായരുടെ (69) മൃതദേഹമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കൽ കോളജിന് കൈമാറിയത്. സിപിഎം ലോക്കൽ കമ്മിറ്റിയംഗമായും ബ്രാഞ്ച് സെക്രട്ടറിയായും, കർഷക സംഘം കുറ്റിച്ചൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. തന്റെ മരണശേഷം മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി നൽകണമെന്ന് ബന്ധുക്കളോടും പാർട്ടി പ്രവർത്തകരോടും പറഞ്ഞിരുന്നു. ആചാരമായ ചടങ്ങുകളൊന്നും നടത്തരുതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. വീട്ടിൽ പാർട്ടി പതാക പുതപ്പിച്ച് ആദരവ് നൽകിയശേഷം വിലാപയാത്രയായി മെഡിക്കൽ കോളജിലെ അനാട്ടമി ഡിപ്പാർട്ട്മെന്റിൽ എത്തിക്കുകയായിരുന്നു. ജി.സ്റ്റീഫൻ എംഎൽഎ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രാജ് മോഹനന് മൃതദേഹം കൈമാറി.
Read Moreതൊണ്ടി മുതലുകൾ മോഷണം പോയകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും;130 പവനും പണവും കൊണ്ടുപോയത് ഒരാളല്ല;മുക്കുപണ്ടം വെച്ചവരെല്ലാം കുടുങ്ങിയേക്കും
തിരുവനന്തപുരം: സിവിൽസ്റ്റേഷനിലെ ആർഡിഒ കോടതിയിൽ നിന്നും തൊണ്ടി മുതലുകൾ മോഷണം പോയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ചുള്ള ഉത്തരവായി. ഡിജിപി ഇന്ന് കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. ഈ അടുത്തകാലത്ത് തൊണ്ടിമുതൽ തിരികെ ലഭിക്കാൻ ഒരാൾ കളക്ടർക്ക് അപേക്ഷ നൽകിയതിനെ തുടർന്ന് സബ് കളക്ടർ എം.എസ്.മാധവിക്കുട്ടി നടത്തിയ അന്വേഷണത്തിലാണ് സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ട വിവരം മനസിലാക്കിയത്. ഇതേ തുടർന്ന് പേരൂർക്കട പോലീസിൽ സബ് കളക്ടർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ജീവനക്കാരിൽ ചിലർക്ക് മോഷണത്തിൽ പങ്കുണ്ടെ ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സംശയം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്ന് പേരൂർക്കട എസ്എച്ച്ഒ സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ആഭ്യന്തര സെക്രട്ടറി ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഉചിതമെന്ന് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചതിനെ തുടർന്നാണ്…
Read Moreയുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവം; വിശദമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ തമ്പാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിശദവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കല്ലിയൂർ തെറ്റിവിള സ്വദേശിനി ബീന നൽകിയ പരാതിയിലാണ് നടപടി. യുവതിയുടെ അമ്മ തമ്പാനൂർ പോലീസ് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദമാക്കിയ റിപ്പോർട്ട് ജൂലൈ 25 നകം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. യുവതിയുടെ മരണത്തിനുള്ള കാരണങ്ങളും ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസറും സമർപ്പിക്കണം. കേസ് ജൂലൈ 25 ന് പരിഗണിക്കും. പരാതിക്കാരിയുടെ മകൾ രേവതി (29) 2021 ഓഗസ്റ്റ് 10 നാണ് എസ്എടിആശുപത്രിയിൽ മരിച്ചത്. പത്തിന് രാവിലെ തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രി അധികൃതർ നേരിട്ട് എസ്എടി ആശുപത്രിയിലെത്തിച്ചത്. തൈക്കാട് ആശുപത്രിയിൽ രേവതിയെ…
Read Moreവിവാഹം വേർപ്പെടുത്തിയിട്ടാണെങ്കിലും നിന്നെ ഞാൻ കെട്ടും; വിവാഹ വാഗ്ദാനത്തിൽ വീഴ്ത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഓട്ടോക്കാരൻ
കഠിനംകുളം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പെരുമാതുറ പിഎച്ച്സിക്ക് സമീപം റാഫി മൻസിലിൽ അഫ്സൽ(31) ആണ് പോലീസിന്റെ പിടിയിലായത്.ഇൻസ്റ്റാഗ്രാം വഴി ആറു മാസം മുന്‍പാണ് പ്രതി 17 വയസുള്ള പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. വിവാഹിതനായിരുന്നുവെന്നും ബന്ധം വേർപെടുത്തി വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഠിനംകുളം സിഐ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More