ശ​ശി ത​രൂ​രി​ന് കെ. ​സു​ധാ​ക​ര​ൻ ഫോ​ണ്‍ കോ​ൾ ചെ​യ്തെ​ങ്കി​ൽ ടോ​ൾ സ​മ​ര പ​രി​ഹാ​ര​മു​ണ്ടാ​യേ​നേയെന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ശ​ശി ത​രൂ​ർ എം​പി​ക്ക് ഒ​രു ഫോ​ണ്‍ കോ​ൾ ചെ​യ്തെ​ങ്കി​ൽ തി​രു​വ​ല്ലം ടോ​ൾ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി

. മ​ന്ത്രി എ​ന്ന നി​ല​യി​ൽ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്ക് പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി താ​ൻ ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​ശോ​ധി​ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യ ശ​ശി ത​രൂ​ർ കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കേ​ണ്ട​താ​യി​രു​ന്നു.

മ​ല​യാ​ളി​യാ​യ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും സ​മ​ര​ത്തി​ന് ആ​ധാ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് മാ​റി നി​ൽ​ക്കാ​നാ​വി​ല്ല. ദേ​ശീ​യ​പാ​ത സം​ബ​ന്ധി​ച്ച ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ്.

തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മി​ക്ക വി​ഷ​യ​ങ്ങ​ളി​ലും ശ​ശി​ത​രൂ​രി​ന്‍റെ സാ​ന്നി​ധ്യ​മോ ശ്ര​ദ്ധ​യോ ഉ​ണ്ടാ​കാ​റി​ല്ല. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​നു​ള്ള നി​ർ​ദേ​ശ​വും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം​പി​ക്ക് ന​ൽ​ക​ണം.

ബൈ​പ്പാ​സി​ലെ നാ​ലു​വ​രി​പ്പാ​ത​യോ സ​ർ​വീ​സ് റോ​ഡോ പൂ​ർ​ത്തി​യാ​കും മു​ന്പാ​ണ് തി​രു​വ​ല്ല​ത്ത് ടോ​ൾ​പി​രി​വ് തു​ട​ങ്ങി​യ​ത്.

കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് മ​ഴ​പെ​യ്താ​ൽ പ​രി​സ​ര​ത്ത് വെ​ള്ള​ക്കെ​ട്ടാ​ണ്. ഇ​തൊ​ന്നും തി​രു​വ​ന​ന്ത​പു​രം എം​പി അ​റി​ഞ്ഞ​മ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Related posts

Leave a Comment