വിരൽ തുമ്പിലേക്ക്..! റ​വ​ന്യു വ​കു​പ്പി​ന്‍റെ ഏ​ഴ് സേ​വ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ; ഭൂ​നി​കു​തി അ​ട​യ്ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പ്

 

സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: ഭൂ​നി​കു​തി ഇ​നി മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ അ​ട​യ്ക്കാം. ഇ-​സ​ർ​വീ​സ​സ് എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ അ​ട​ക്കം റ​വ​ന്യു വ​കു​പ്പി​ന്‍റെ ഏ​ഴ് സേ​വ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് നി​ർ​വ​ഹി​ക്കും. ന​വീ​ക​രി​ച്ച ഇ- ​പേ​യ്മെ​ന്‍റ് പോ​ർ​ട്ട​ൽ, 1666 വി​ല്ലേ​ജു​ക​ൾ​ക്ക് ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ൾ, സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി പെ​ൻ​ഷ​ൻ മൊ​ഡ്യൂ​ൾ എ​ന്നി​വ​യും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഭൂ​നി​കു​തി അ​ട​യ്ക്കാ​നു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ, ത​ണ്ട പ്പേ​ർ അ​ക്കൗ​ണ്ട ്, അ​ടി​സ്ഥാ​ന ഭൂ​നി​കു​തി ര​ജി​സ്റ്റ​ർ എ​ന്നി​വ​യു​ടെ ഡി​ജി​റ്റൈ​സേ​ഷ​ൻ പൂ​ർ​ത്തീ​ക​ര​ണം, എ​ഫ്എം​ബി സ്കെ​ച്ച്, ലൊ​ക്കേ​ഷ​ൻ സ്കെ​ച്ച് എ​ന്നി​വ ഓ​ണ്‍​ലൈ​നാ​യി ന​ൽ​കു​ന്ന​തി​നു​ള്ള മൊ​ഡ്യൂ​ൾ, ഭൂ​മി ത​രം​മാ​റ്റം അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​നു​ള്ള ഓ​ണ്‍​ലൈ​ൻ മൊ​ഡ്യൂ​ൾ എ​ന്നി​വ​യാ​ണ് ഒ​രു​ക്കു​ന്ന​ത്.

ഭൂ​നി​കു​തി ഓ​ണ്‍​ലൈ​നാ​യും സ്വ​ന്തം മൊ​ബൈ​ലി​ൽ നി​ന്നു റ​വ​ന്യൂ ഇ-​സ​ർ​വീ​സ​സ് എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും അ​ട​ക്കാം. ഇ​തി​നാ​യി നേ​രി​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തേ​ണ്ട തി​ല്ല. വ​ർ​ഷാ​വ​ർ​ഷം ഒ​ടു​ക്കേ​ണ്ട നി​കു​തി സം​ബ​ന്ധി​ച്ച വി​വ​രം ഗു​ണ​ഭോ​ക്താ​വി​ന് എ​സ്എം​എ​സ് വ​ഴി ന​ൽ​കും. ര​സീ​ത് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നും ഓ​പ്ഷ​നു​ണ്ട്.

സ​ർ​വേ മാ​പ്പ്, ത​ണ്ട പ്പേ​ർ പ​ക​ർ​പ്പ്, ലൊ​ക്കേ​ഷ​ൻ മാ​പ്പ് എ​ന്നി സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഫീ​സും ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കാ​നാ​കും. പ​ക​ർ​പ്പും ല​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ ആ​യി ഇ​വ​യു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്താം.

നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട നി​യ​മ​ഭേ​ദ​ഗ​തി പ്ര​കാ​രം ഭൂ​മി​യു​ടെ ത​രം​മാ​റ്റ​ത്തി​നും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ, ഓ​ണ്‍​ലൈ​ൻ പേ​മെ​ന്‍റ്, സ്റ്റാ​റ്റ​സ് വെ​രി​ഫി​ക്കേ​ഷ​ൻ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ വെ​ബ്സൈ​റ്റു​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ​യി​ലെ ന്യൂ​ന​ത​ക​ൾ ഓ​ണ്‍​ലൈ​നി​ൽ ത​ന്നെ പ​രി​ഹ​രി​ക്കാ​നാ​കും.

അ​ർ​ബു​ദം, കു​ഷ്ഠം, ക്ഷ​യ​രോ​ഗ ബാ​ധി​ത​ർ​ക്ക് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഓ​ണ്‍​ലൈ​നാ​ക്കി​യി​ട്ടു​ണ്ട ്. ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള പെ​ൻ​ഷ​നു​ക​ൾ​ക്ക് ഇ​നി ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷ ന​ൽ​കാ​നാ​കും.

Related posts

Leave a Comment