സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കൾ തമ്മിലടിക്കുന്നതിനിടെ കെപിസിസി ആസ്ഥാനത്ത് കരിങ്കൊടി. തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷ നിർണയം നടത്തിയപ്പോൾ നാടാർ സമുദായത്തെ പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് കരിങ്കൊടി കെട്ടിയത്. ഇക്കാര്യം ചൂണ്ടക്കാട്ടി ഫ്ളക്സും സ്ഥാപിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പാർട്ടി നാടാർ സമുദായത്തെ അവഗണിച്ചെന്നാണ് ഫ്ളക്സിൽ എഴുതിയിട്ടുള്ളത്. നാടാർ സമുദായത്തിനു ഡിസിസി അധ്യക്ഷ സ്ഥാനം നൽകാത്തതിൽ പ്രതിഷേധമെന്നും കോണ്‍ഗ്രസിനു വലിയ വില നൽകേണ്ട വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്. ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിൽ ഉയർന്ന പരാതികൾ കെപിസിസി ഭാരവാഹികളെ നിർണയിക്കുന്പോൾ പരിഹരിക്കുമെന്നു മുതിർന്ന നേതാക്കൾ വിശദീകരിക്കുന്പോളാണ് കെപിസിസി ആസ്ഥാനത്തു തന്നെ കരിങ്കൊടി പ്രതിഷേധം ഉയർന്നിരിക്കുന്നത്. ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ പത്തനംതിട്ടയിലും മലപ്പുറത്തും കരിങ്കൊടിയും ഫ്ളക്സും ഉയർത്തിയിരുന്നു.
Read MoreCategory: TVM
നെടുമങ്ങാട്ട് സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് ആണ്‍സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേയാണ് യുവതി മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ആര്യനാട് സ്വദേശിയായ അരുണാണ് യുവതിയെ ആക്രമിച്ചത്. യുവതിയുടെ പിതാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നു പ്രതിയെ പിടികൂടി വലിയമല പോലീസിനെ ഏൽപ്പിച്ചു. ആക്രമണത്തിന് ശേഷം സമീപത്തെ മറ്റൊരു വീടിന് മുകളില്‍ കയറിയ അരുണിനെ നാട്ടുകാര്‍ കീഴടക്കുകയായിരുന്നു.
Read Moreരണ്ടാം വട്ട ചർച്ച നടന്നതെവിടെ? സുധാകരന്റെ പ്രസ്താവനയിൽ ഉമ്മൻചാണ്ടിക്ക് നീരസം
തിരുവനന്തപുരം: ഡി സി സി പുന:സംഘടനപട്ടികയുമായി ബന്ധപ്പെട്ട് രണ്ടു വട്ടം ചർച്ച നടത്തിയെന്ന കെ. സുധാകരന്റെ പ്രസ്താവനയിൽ ഉമ്മൻചാണ്ടിക്ക് നീരസം. ഒരേ ഒരു തവണയാണ് ചർച്ച നടത്തിയതെന്നും അന്ന് വി.ഡി സതീശനും ഒപ്പമുണ്ടായിരുന്നുവെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. രണ്ട് പ്രാവശ്യം ചർച്ച നടത്തിയെന്ന് കാട്ടാൻ കെ.സുധാകരൻ ഡയറി ഉയർത്തിക്കാട്ടിയതിലും ഉമ്മൻചാണ്ടിക്ക് നീരസമുണ്ട്. രണ്ടാം വട്ട ചർച്ച നടന്നതെവിടെയെന്ന് കെ.സിധാകരൻ വ്യക്തമാക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. രണ്ട് പ്രാവശ്യം ചർച്ച നടന്നിരുന്നെങ്കിൽ തർക്കമുണ്ടാകില്ലായിരുന്നു. ആദ്യം ചർച്ച ചെയ്തപ്പോൾ നൽകിയ ലിസ്റ്റാണ് സുധാകരൻ കാണിച്ചത്. അതിൽ വിശദ ചർച്ച നടന്നിട്ടില്ലെന്നും ഉമ്മൻചാണ്ടി പറയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് ഉമ്മൻ ചാണ്ടി തയ്യാറല്ല.നേരത്തെ ചർച്ചകൾ നടത്താതെ ചർച്ച നടത്തിയെന്നു ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചു പട്ടിക പ്രസിദ്ധീകരിക്കുന്ന നടപടിയാണ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണു ഉമ്മൻ ചാണ്ടിയുടെ വിമർശനം. പുനഃസംഘടനയുമായി ബന്ധപ്പെട്ടു…
Read Moreകെപിസിസി പ്രസിഡന്റിന്റെ വിലക്കിനു പുല്ലുവില ! പാലോട് രവിക്കെതിരെ പോസ്റ്റർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡിസിസി പ്രസിഡന്റാകുന്നതിനായി പരിഗണിക്കുന്ന പാലോട് രവിക്കെതിരേ നഗരത്തിൽ പോസ്റ്റർ. ഡിസിസി ഓഫീസിനു മുന്‍പിലും എംഎൽഎ ഹോസ്റ്റൽ പരിസരത്തും അടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പോസ്റ്റർ പതിച്ചിട്ടുണ്ട ്. ഡിസിസി അധ്യക്ഷന്മാരെയും കെപിസിസി ഭാരവാഹികളെയും തെരഞ്ഞെടുത്തുകൊണ്ട ുള്ള അന്തിമ പട്ടിക കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഇന്നു പ്രഖ്യാപിക്കുമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പാലോട് രവി ബിജെപി അനുഭാവിയാണെന്നും കോണ്‍ഗ്രസ് പാർട്ടിയെ തോൽപിച്ച ആളാണെന്നുമാണ് ഇന്നു രാവിലെ പുറത്തിറങ്ങിയ പോസ്റ്ററിലെ ആക്ഷേപം. ഡിസിസി പ്രസിഡന്റാകാനുള്ള യോഗ്യത കാലാകാലങ്ങളിൽ കോണ്‍ഗ്രസ് പാർട്ടിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നതാണോ എന്നും എഐസിസി ഭരിക്കുന്നത് അമിത് ഷാ ആണോയെന്നും പോസ്റ്ററിൽ ചോദ്യമുയർത്തിയിട്ടുണ്ട ്. പോസ്റ്റർ പതിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ പോരടിക്കുന്നതും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ വിലക്കിയതിനു പിന്നാലെയാണ് വീണ്ട ും പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് സ്ഥാനനിർണയ ചർച്ചകൾ തുടങ്ങിയതിനു…
Read Moreനിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറിൽ ഇടിച്ചുകയറി; നിയമ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പോത്തൻകോട്: ദേശീയപാതയിൽ കോരാണി കാരിക്കുഴി വളവിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറിൽ ഇടിച്ചുകയറി നിയമ വിദ്യാർഥിനി മരിച്ചു. ലോ കോളജ് മൂന്നാം വർഷ വിദ്യാർഥിനി അനൈന (21) യാണു മരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം മൈത്രി നഗർ വന്ദനം ഹൗസിൽ വാടകയ്ക്കു താമസിക്കുന്ന സജീദിന്റെയും റജിയുടെയും മകളാണ്. സഹോദരൻ അംജിത്തിന്റെ പെണ്ണുകാണൽ ചടങ്ങിന് തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോകുകയായിരുന്നു കുടുംബം. എതിർ ദിശയിൽ അമിതവേഗത്തിൽ വന്ന ചിറയിൻകീഴ് സ്റ്റേഷനിലെ പോലീസ് ജീപ്പ് ദേശീയപാതയിലെ കുഴിയിൽ വീണു നിയന്ത്രണം വിട്ട് കാറിന്റെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അനൈന സംഭവസ്ഥലത്തു തന്നെ മരിച്ചു. കാർ ഓടിച്ചിരുന്ന സഹോദരൻ അംജിത്തിനെയും മാതാപിതാക്കളെയും പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreനമുക്കും ആശംസകള്‍ നേരാം…! രവികുമാറും സുജാതയും അകക്കണ്ണിന്റെ വെളിച്ചത്തിൽ വരണമാല്യം ചാർത്തി; വിവാഹമാല്യം അണിയിക്കാൻ ബന്ധുക്കൾ സഹായികളായി
സ്വന്തം ലേഖകൻ തിരുവനന്തപുരം: അകക്കണ്ണിന്റെ വെളിച്ചത്തിൽ കാഴ്ചപരിമിതരായ രവികുമാറും സുജാതയും പരസ്പരം വരണമാല്യം ചാർത്തി. വരനേയും വധുവിനേയും പരസ്പരം വിവാഹമാല്യം അണിയിക്കാൻ ബന്ധുക്കൾ സഹായികളായി. യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജത ജൂബിലിയോടനുബന്ധിച്ച് നിർധന യുവതികളുടെ വിവാഹ പദ്ധതിയുടെ ഭാഗമായുള്ള 35-ാമത് വിവാഹമാണ് എകെജി സെന്ററിനു സമീപത്തെ ഹസൻമരക്കാർ ഓഡിറ്റോറിയത്തിൽ ഇന്നലൈ നടത്തിയത്. ആറ്റിങ്ങൽ സ്വദേശിയായ വരൻ രവികുമാർ കാഴ്ച പരിമിതനാണ്. വധു സുജാത മലപ്പുറം താളൂർ സ്വദേശിനിയും. ഹൈന്ദവ ആചാര പ്രകാരം നടത്തിയ വിവാഹ ചടങ്ങിന് പൂജാരി കാർമികനായി. വിവാഹശേഷം വധൂവരന്മാരെ മെത്രാപ്പൊലീത്ത അനുഗ്രഹിക്കുകയും വിവിധ സംഘടനകൾ തയാറാക്കിയ വിവാഹ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. വിവാഹ സദ്യയും ഒരുക്കിയിരുന്നു. സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ വികാരി ഫാ. ഫെവിൻ ജോ, കൊച്ചി ഭദ്രാസന അരമന മാനേജർ…
Read Moreപോലീസുകാർക്ക് എന്തുമാകാമല്ലോ..! കരഞ്ഞുപറഞ്ഞിട്ടും കേട്ടില്ല; വഴിയോരക്കച്ചവടക്കാരിയുടെ മീന്‍ തട്ടിത്തെറിപ്പിച്ചു
തിരുവനന്തപുരം: കരമനയില്‍ വഴിയോരക്കച്ചവടക്കാരിയുടെ മീന്‍ പോലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി. വലിയതുറ സ്വദേശി മരിയ പുഷ്പത്തിന്റെ മീനാണ് കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തട്ടിത്തെറിപ്പിച്ചത്. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും അസുഖബാധിതയാണെന്നും കരഞ്ഞുപറഞ്ഞിട്ടും സ്ഥലത്തെത്തിയ പോലീസുകാർ മീന്‍ തട്ടിയെറിഞ്ഞെന്ന് പരാതിക്കാരി ആരോപിച്ചു. സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിന് പരാതി നല്‍കിയതായി മരിയ പുഷ്പം പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Read Moreശബരിമല വെർച്വൽ ക്യൂ സംബന്ധിച്ച പരാതി; അപാകതയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ സംബന്ധിച്ച് അപകാതയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു. ശബരിമലയിൽ സംസ്ഥാന പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന വെർച്വൽ ക്യൂ സംവിധാനം അശാസ്ത്രീയമാണെന്ന ആക്ഷേപം സംബന്ധിച്ച് ഇന്നു രാവിലെ രാഷ്ട്രദീപികയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന വെർച്വൽ ക്യൂ പരാജയമാണെന്ന അഭിപ്രായം ദേവസ്വം ബോർഡിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ നിയന്ത്രണം കാരണം തീർത്ഥാടകർ ശബരിമലയിലെത്തുന്നില്ലെന്ന ആക്ഷേപം ഉയരുകയാണ്. കന്നിമാസ പൂജകൾക്കായി സെപ്തംബർ 16-നാണ് ഇനി ശബരിമല നട തുറക്കുക. ഓണത്തിനും ചിങ്ങമാസ പിറവിക്കും ശബരിമലയിൽ തിരക്ക് തീരെയില്ലായിരുന്നു. ദിവസേന പതിനയ്യായിരം പേർക്ക് ദർശനത്തിനാണ് അനുമതി നൽകിയിരുന്നത്. വെർച്വൽ ക്യൂ വഴി ബുക്കു ചെയ്യുന്നവർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. ഇതിലേക്കായി രണ്ട് ഡോസ് വാക്സിൻ എടുത്തവരോ അല്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈവശമുള്ളവരോ ആകണം. വെർച്വൽ ക്യൂവിൽ ബുക്കു…
Read Moreഗൃഹപ്രവേശന ചടങ്ങിൽ സിപിഎം – ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി; ജയിൽ പ്രവേശനം നടത്തി പോലീസും
കാട്ടാക്കട: ഗൃഹപ്രവേശനചടങ്ങ് നടക്കുന്ന വീട്ടിൽ സംഘർഷം. സിപിഎം- ബിജെപി പ്രവർത്തകർക്ക് പരിക്ക്. ഇന്നലെ രാത്രി വിളവൂർക്കൽ പുതുവീട്ടുമേലെ ടി.ജെ. ഓഡിറ്റോറിയത്തിനു സമീപമുള്ള വീട്ടിലാണ് സംഘട്ടനം നടന്നത്. രാത്രിയിൽ രാഷ്ട്രീയ സംഭവവികാസത്തെച്ചൊല്ലി നടന്ന വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്. സിപിഎം പ്രവർത്തകനായ അരവിന്ദിന്റെ തലയ്ക്കടിയേറ്റതോടെ അത് ചെയ്ത ബിജെപി പ്രവർത്തകനായ വിഷ്ണുവിന്റെ കൈ തല്ലി ഒടിച്ചു. തുടർന്ന് സിപിഎം – ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. മലയിൻകീഴിൽ നിന്നും പോലീസ് എത്തിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. തുടർന്ന് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം പ്രവർത്തകനായ അരവിന്ദ്, ബിജെപി പ്രവർത്തകരായ വിഷ്ണു, അഭിജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിളവൂർക്കൽ പ്രദേശം സിപിഎം ബിജെപി പ്രവർത്തകർ ഏറ്റുമുട്ടുന്നതും സംഘർഷമുണ്ടാകുന്നതും പതിവാണ്.
Read Moreകെഎസ്ആർടിസി ജീവനക്കാർക്ക് ഓണസമ്മാനവുമായി നടൻ സന്തോഷ് പണ്ഡിറ്റ്
വെഞ്ഞാറമൂട്: കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്ക് ഒപ്പം നിന്ന കെഎസ്ആർടി സി ജീവനക്കാർക്ക് ഓണസമ്മാനവുമായി നടൻ സന്തോഷ് പണ്ഡിറ്റ് എത്തി. കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിൽ എത്തിയ അദ്ദേഹം ജീവനക്കാർക്ക് ഓണക്കോടി നൽകിയാണ് ഒാണാഘോഷത്തിൽ പങ്കെടുത്തത്. ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കും കെഎസ്ആർടിസി ജീവനക്കാർക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ കസേരകൾ, വാട്ടർ പ്യൂരിഫയർ, എൽഇഡിടിവി എന്നിവയും കെഎസ്ആർടി സിയിലെ സ്ഥിരം യാത്രക്കാരായവർക്ക് ഓണാക്കോടിയും സംഭാവന ചെയ്തു. ഡിടിഒ സുരേഷ് കുമാർ, ഇൻസ്പക്ടർ പ്രദീപ് കുമാർ, യൂണിയൻ നേതാക്കളായ വിമൽ, ഷിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.
Read More