വെഞ്ഞാറമൂട്: കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്ക് ഒപ്പം നിന്ന കെ എസ് ആർ ടി സി ജീവനക്കാർക്ക് ഓണസമ്മാനവുമായി നടൻ സന്തോഷ് പണ്ഡിറ്റ് എത്തി. കെ എസ് ആർ ടി സി വെഞ്ഞാറമൂട് ഡിപ്പോയിൽ എത്തിയ അദ്ദേഹം ജീവനക്കാർക്ക് ഓണക്കോടി നൽകിയാണ് സ്നേഹം അറിയിച്ചത്. കൂടാതെ പൊതുജനങ്ങൾക്കും കെ എസ് ആർ ടി സി ജീവനക്കാർക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ കസേരകൾ, വാട്ടർ പ്യൂരിഫയർ, എൽഇഡി ടി വി എന്നിവയും കെ എസ് ആർ ടി സി യിലെ സ്ഥിരം യാത്രക്കാരായവർക്ക് ഓണാക്കോടിയും സംഭാവന ചെയ്തു. ഡിടിഒ സുരേേേഷ് കുമാർ, ഇൻസ്പക്ടർ പ്രദീപ് കുമാർ, യൂണിയൻ നേതാക്കളായ വിമൽ, ഷിഹാബുദ്ദീൻ എന്നിവർ ചേർന്ന്്ഹ് അദ്ദേഹത്തെ സ്വീകരിച്ചു.
Read MoreCategory: TVM
കിറ്റ് കിട്ടും, ഓണം കഴിഞ്ഞാണെങ്കിലും! റേഷൻ കടകൾ ഇന്നും നാളെയും തുറക്കും
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മുഹ്റം, ഒന്നാം ഓണം ദിവസങ്ങളായ ഇന്നും നാളെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് സപ്ലൈകോ സിഎംഡി അറിയിച്ചു. അതേസമയം 21, 22, 23 തീയതികളിൽ കടകൾ തുറക്കില്ലെന്നും സിഎംഡി അറിയിച്ചു. ഓണക്കിറ്റ് വിതരണം ഓണത്തിനു മുന്‍പ് പൂർത്തിയാക്കാനാകില്ലെന്നു സപ്ലൈകോ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയ്ക്കുള്ളിൽ വിതരണം പൂർത്തിയാക്കുന്നതിനായി ജൂലൈ 31 മുതലാണ് വിതരണം തുടങ്ങിയത്. 16 ഇന കിറ്റിലെ ചില ഉത്പന്നങ്ങളുടെയും ലഭ്യത കുറവാണ് വിതരണം മന്ദഗതിയിലാക്കിയത്. 37 ലക്ഷത്തോളം കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് ഇനിയും ലഭിക്കാനുണ്ട ്. ഇന്നും നാളെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഓണത്തിനു 21, 22, 23 തീയതികളിൽ കടമുടക്കമായതിനാൽ കിറ്റ് വിതരണം ഈ മാസം അവസാനം വരെ തുടരുമെന്നു സിഎംഡി വിശദമാക്കുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുന്നതിനായി ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചതായി…
Read Moreമദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തുങ്ങി മരിച്ച നിലയിൽ
പാറശാല: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരോട് പഞ്ചായത്തിലെ വടൂർകോണം വാർഡിൽ ചൂരക്കുഴി മേക്കേക്കര വീട്ടിൽ ഷാജിയെആണ് വീടിനു പുറത്തെ സൺഷേഡിൽ തൂങ്ങിമരിച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ 15ന് രാത്രിയാണ് ഭാര്യ മീനയെ മദ്യപിക്കാൻ പണം നൽകാത്തതുകാരണം ഷാജി വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് പോലീസിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഷാജി വീടുപണിയാൻ എടുത്ത വായ്പ പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. എന്നാൽ ഷാജിയുടെ മരണത്തിൽ ദുരൂഹതയുണ്ടന്ന് ഷാജിയുടെ ബന്ധുക്കൾ ആരോപിച്ചു. നടപടികൾ സ്വീകരിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു.
Read Moreവ്യാജ രേഖ ചമച്ച് സുഹൃത്തിനെ പുറത്തിറക്കിയപ്പോൾ, ജാമ്യം നേടിയ ആളെ അകത്താക്കി വഞ്ചിയൂർ പോലീസ്
പേരൂർക്കട: വ്യാജരേഖ ചമച്ച് കോടതിയെ കബളിപ്പിച്ച് ജാമ്യം നേടിയ ആളെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ഉത്തരംകോട് മണ്ണുകുഴി വീട്ടിൽ ജയകുമാർ (56) ആണ് അറസ്റ്റിലായത്. 2019-ലാണ് കേസിനാസ്പദമായ സംഭവം.തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയിലായിരുന്ന കേസിൽ റിമാൻഡിൽ കഴിഞ്ഞു വന്ന പൂവച്ചൽ സ്വദേശി കരുണിനെ ജാമ്യത്തിലിറക്കാനാണ് ജയകുമാർ ഉൾപ്പെട്ട സംഘം വ്യാജരേഖ ചമച്ചത്. ഇവർ നെല്ലനാട്, വെള്ളറട വില്ലേജ് ഓഫീസുകളുടെ വ്യാജ കരംതീരുവ രസീതുകൾ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യം നേടിയെടുക്കുകയായിരുന്നു. രേഖകൾ വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ കോടതിയിലെ ജൂനിയർ സൂപ്രണ്ട് വഞ്ചിയൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടന്നത്. വഞ്ചിയൂർ സി.ഐ ഡിപിൻ, എസ്.ഐമാരായ ഉമേഷ്, പ്രജീ ഷ് കുമാർ, അനിൽകുമാർ, സി.പി.ഒമാരായ രതീഷ്, പ്രഭിത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കൂട്ടുപ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ജയകുമാറിനെ കോടതിയിൽ…
Read Moreമത്സ്യവിൽപ്പനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരിയിൽ വഴിയോരത്ത് മീൻ വിൽക്കുകയായിരുന്ന അൽഫോൺസിയയെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി സെപ്റ്റംബർ പത്തിനകം ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കേസ് സെപ്റ്റംബർ 15 ന് പരിഗണിക്കും. ജനങ്ങൾ പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന കോവിഡ് കാലത്ത് കുടുംബം പുലർത്താൻ മീൻ വിൽപ്പന നടത്തിയിരുന്ന സ്ത്രീയുടെ ജീവിത മാർഗം നഗരസഭ ഉദ്യോഗസ്ഥർ തടസപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Read Moreഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിൽ മാത്യു കുഴല്‍നാടന്റെ ചോദ്യങ്ങള്‍ക്കാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. അതിക്രമം തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണ്. നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരേ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നുമാണ് മന്ത്രിയുടെ മറുപടി.
Read Moreപെരുമ്പാമ്പുകളുടെ വിളയാട്ടത്തിൽ ആശങ്കയോടെ കുറ്റിച്ചൽ നിവാസികൾ! പത്ത് ദിവസത്തിനിടെ പിടികൂടിയത് മൂന്ന് പെരുന്പാന്പുകളെയും അഞ്ചിലധികം മൂർഖൻ പാമ്പുകളെയും
കാട്ടാക്കട : പെരുമ്പാമ്പുകളുടെ വിളയാട്ടത്തിൽ ആശങ്കയോടെ കുറ്റിച്ചൽ നിവാസികൾ. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഇവിടെനിന്ന് പിടികൂടിയത് മൂന്ന് പെരുമ്പാമ്പുകളെയും അഞ്ചിലധികം മൂർഖൻ പാമ്പുകളെയും. ചൊവാഴ്ച വൈകുന്നേരം കുറ്റിച്ചൽ തച്ചൻകോട് പ്രസന്നന്റെ പുരയിടത്തിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്. പ്രദേശത്ത് പുല്ലുപറിക്കാൻ എത്തിയവരാണ് പാമ്പിനെ കണ്ട് വനംവകുപ്പിനെ അറിയിച്ചത്. തുടർന്ന് പാമ്പുപിടിത്തക്കാരനായ കാട്ടാക്കട സ്വദേശി രതീഷ് എത്തി പിടികൂടി വനം വകുപ്പിന് കൈമാറി. തിങ്കളാഴ്ച നെയ്യാർഡാമിൽ നാലുവയസോളം പ്രായമുള്ള പെരുമ്പാമ്പ് കോഴിയെ വിഴുങ്ങിയ നിലയിൽ കാണുകയും രതീഷ് എത്തി ഇതിനെ പിടികൂടുകയും ചെയ്തിരുന്നു. ഇതേ ദിവസം രാത്രിയോടെയാണ് കുറ്റിച്ചൽ പച്ചക്കാട് ഷാജിയുടെ പുരയിടത്തിനു സമീപത്തെ തോട്ടിലൂടെ ഒഴുകിയെത്തിയ പെരുമ്പാമ്പിനെ പിടികൂടിയത്. ഇതോടൊപ്പം കുറ്റിച്ചൽ പ്രദേശത്തു നിന്നു നിരവധി മൂർഖൻ പാമ്പുകളെയും പിടികൂടിയിരുന്നു.
Read Moreഈശോ ഈ ലോകത്തിലെ മഹനീയ നാമമാണ്! ഈശോയുടെ പേരിൽ കച്ചവടതാൽപര്യ സിനിമ ക്ഷമിക്കാനാകാത്ത തെറ്റെന്നു ഗുരുരത്നം ജ്ഞാനതപസ്വി
തിരുവനന്തപുരം: ഈശോയുടെ പേരിൽ കച്ചവട താൽപര്യം മുൻനിർത്തി സിനിമ നിർമിക്കുന്നത് ക്ഷമിക്കാനാകാത്ത തെറ്റാണെന്നു ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈശോ ഈ ലോകത്തിലെ മഹനീയ നാമമാണ്. ജനതയുടെ ഹൃദയ വികാരം മനസിലാക്കി ഈ പേര് പിൻവലിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈശോയുടെ പേര് സിനിമയ്ക്ക് ഉപയോഗിച്ചത് തെറ്റായ നടപടിയാണെന്നും പേര് അടിയന്തരമായി പിൻവലിക്കണമെന്നും പരിപാടിയിൽ പങ്കെടുത്തു പ്രസംഗിച്ച എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരും ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. ജോസഫ് അധ്യക്ഷനായിരുന്നു. കെസിസി പ്രസിഡന്റ് പ്രകാശ് പി. തോമസ്, പിഎംജി ലൂർദ് ഫൊറോന വികാരി ഫാ. മോർളി കൈതപ്പറന്പിൽ, പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ വികാരി…
Read Moreറോഡരികിൽ നിന്നയാൾക്ക് മർദനം! കഴക്കൂട്ടം എസ്ഐക്ക് മുട്ടന്‍പണി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കഴക്കൂട്ടം: റോഡിൽ നിന്നയാളെ മർദിച്ച സംഭവത്തിൽ കഴക്കൂട്ടം എസ്ഐ വിമലിനെ കമ്മീഷണർ സസ്പെൻഡു ചെയ്തു. കഴക്കൂട്ടത്ത് മേനംകുളം റോഡിലെ മേൽപ്പാലത്തിനടുത്തു കരിയിൽ നന്ദനത്തിൽ യു.വി.ഷിബുകുമാറിന് (40) മർദനമേറ്റ സംഭവത്തിലാണ് നടപടി. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഞായറാഴ്ച രാത്രി ഒന്‍പതിന് ജനകീയ ഹോട്ടൽ നടത്തുന്ന സുഹൃത്തുമായി സംസാരിച്ച് റോഡരികിൽ നിൽക്കുകയായിരുന്ന ഷിബുകുമാറിനെ കാറിൽവന്ന എസ്ഐ വിമലും മറ്റൊരു എസ്ഐ വിഷ്ണുവും പോലീസുകാരനും മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തിങ്കളാഴ്ച ജനറൽ ആശുപത്രിയിൽ ചികിത്സ തേടി തിരിച്ചു വന്നിട്ടാണ് പരാതി നൽകിയതെന്ന് ഷിബു പറയുന്നു. ഓട്ടോമൊബൈൽ കടയിലെ ജീവനക്കാരനായ ഷിബു കഴക്കൂട്ടത്തെ രാമചന്ദ്രനഗർ റസിഡന്റ്സ് അസോസിയേഷൻ കമ്മിറ്റിയംഗവുമാണ്. മേനംകുളം മേൽപ്പാലത്തിന് സമീപം സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തുന്നതായുള്ള വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയതെന്നുംഷിബുകുമാറിനെ പോലീസ് മർദിച്ചിട്ടില്ലെന്നുംകഴക്കൂട്ടം എസ്എച്ച്ഒ ജെ.എസ്. പ്രവീൺ പറഞ്ഞു.
Read Moreസംസ്ഥാനത്ത് വാക്സിൻ യജ്ഞം ആരംഭിച്ചു; കൂടുതൽ ഡോസ് കിട്ടിയില്ലെങ്കിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ യജ്ഞം ഇന്ന് മുതൽ. ഓഗസ്റ്റ് 31 വരെയാണ് വാക്സിൻ യജ്ഞം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് വാക്സിൻ കുത്തിവയ്പ് എടുക്കുകയാണ് ലക്ഷ്യം. എന്നാൽ രണ്ട് ലക്ഷം പേർക്ക് നൽകാനുള്ള വാക്സിൻ മാത്രമാണ് അവശേഷിക്കുന്നത്. ഇത് ആദ്യദിനം തന്നെ വാക്സിൻ യജ്ഞത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തിരുവനന്തപുരം മേഖലാ സംഭരണ കേന്ദ്രത്തിൽ വാക്സിൻ സ്റ്റോക്കില്ല. ജില്ലയിൽ ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് സ്റ്റോക്കുള്ളത്. ഇത് പാലിയേറ്റീവ് രോഗികൾക്ക് നൽകാനാണ് തീരുമാനം. കൊല്ലത്ത് 4500 ഡോസും മലപ്പുറത്ത് 24,000 ഡോസും കോഴിക്കോട് 26,000 ഡോസും വാക്സിനാണുള്ളത്. അതേസമയം ഇന്ന് രാത്രിയോടെ വാക്സിൻ എത്തുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം ഇന്ന് കൂടുതൽ ഡോസുകൾ എത്തിയില്ലെങ്കിൽ അത് പ്രതിസന്ധി സൃഷ്ടിക്കും.ഈ മാസം 15 നുള്ളിൽ മുതിർന്ന പൗരന്മാർക്കുള്ള ആദ്യ ഡോസ് പൂർത്തീകരിക്കാനായിരുന്നു തീരുമാനം.…
Read More