മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി  തുങ്ങി മരിച്ച നിലയിൽ

 

 
പാ​റ​ശാ​ല: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ലെ വ​ടൂ​ർ​കോ​ണം വാ​ർ​ഡി​ൽ ചൂ​ര​ക്കു​ഴി മേ​ക്കേ​ക്ക​ര വീ​ട്ടി​ൽ ഷാ​ജി​യെ​ആണ് വീ​ടിനു പു​റ​ത്തെ സ​ൺ​ഷേ​ഡി​ൽ തൂ​ങ്ങി​മ​രി​ച്ചു നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഏ​പ്രി​ൽ 15ന് ​രാ​ത്രി​യാ​ണ് ഭാ​ര്യ മീ​ന​യെ മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തു​കാ​ര​ണം ഷാ​ജി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ഷാ​ജി വീ​ടു​പ​ണി​യാ​ൻ എ​ടു​ത്ത വാ​യ്‌​പ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം. എ​ന്നാ​ൽ ഷാ​ജി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ട​ന്ന് ഷാ​ജി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പോ​ലീ​സ് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും വി​ര​ല​ട​യാ​ള​ വി​ദ​ഗ്ധ​രും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Related posts

Leave a Comment