തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രതിപക്ഷ അനുകൂല സംഘടനാ പ്രസിഡന്റിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ സമരഗേറ്റിൽ നടക്കുന്ന പ്രതിഷേധ ധർണയുടെയും സമരപരിപാടികളുടെയും ഉദ്ഘാടനം യുഡിഎഫ് കണ്വീനർ എം.എം.ഹസൻ നിർവഹിക്കും. സെക്രട്ടറിയേറ്റ് അസോ. പ്രസിഡന്റ് ജെ.ബെൻസിയെ ഉൾപ്പെടെയുള്ള ജീവനക്കാരെ സർക്കാർ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു. ബെൻസിയെ സെക്രട്ടറിയേറ്റിന് പുറത്തേക്കാണ് സ്ഥലം മാറ്റിയത്. എന്നാൽ സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റിനെ സെക്രട്ടറിയേറ്റിനകത്ത് തന്നെയുള്ള വേറെ വിഭാഗത്തിലേക്ക് മാത്രമേ സ്ഥലം മാറ്റാൻ നിയമപരമായി സാധിക്കുകയുള്ളൂവെന്നും സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ച് സെക്രട്ടറിയേറ്റിനകത്ത് തന്നെ അസോസിയേഷൻ പ്രസിഡന്റിന് നിയമനം നൽകണമെന്നാണ് ഒരു വിഭാഗം ജീവനക്കാർ ആവശ്യപ്പെടുന്നത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഫയൽ പുറത്ത് വന്നതിനെ തുടർന്ന് സർക്കാർ പല ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു.
Read MoreCategory: TVM
വിഴിഞ്ഞം തുറമുഖത്ത് തിരക്കോടു തിരക്ക്! ഇന്നലെ മാത്രം നങ്കൂരമിട്ടത് ആറ് കപ്പലുകൾ; ദൗത്യം പൂർത്തിയാക്കി മടങ്ങാനായത് അഞ്ചെണ്ണത്തിന് മാത്രം
വിഴിഞ്ഞം.: വിഴിഞ്ഞം തുറമുഖത്ത് ഇന്നലെ മാത്രം നങ്കൂരമിട്ടത് ആറ് കപ്പലുകൾ. ദൗത്യം പൂർത്തിയാക്കി മടങ്ങാനായത് അഞ്ചെണ്ണത്തിന് മാത്രം. ജീവനക്കാരെ കയറ്റാനും ഇറക്കാനുമായി എത്തുന്ന കപ്പലുകളുടെ എണ്ണം കൂടിയെങ്കിലും ക്രൂ ചേഞ്ചിംഗ് ജോലിക്കായി നിലവിൽ ഉള്ളത് മാരിടൈം ബോർഡിന്റെ ഒരു ടഗ്ഗ് മാത്രം. ധ്വനി എന്ന ടഗ്ഗിന്റെ സഹായത്തോടെ ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ജോലികൾ വൈകുന്നേരം വരെ നീണ്ടെങ്കിലും സമയം കഴിഞ്ഞതിനാൽ ഒരു കപ്പലിന്റെ ജീവനക്കാരെ മാറ്റുന്നത് ഇന്നത്തേക്ക് മാറ്റി. ഇത് വൻ നഷ്ടത്തിന് കാരണമായതായി കപ്പൽ ഏജൻസികൾ പറയുന്നു. ക്രൂ ചേഞ്ചിംഗിന് ശക്തി പകർന്ന് കൂടുതൽ കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകർഷിക്കാൻ ലക്ഷ്യം വച്ച അധികൃതർ മൂന്ന് ടഗ്ഗുകളുടെ സേവനം ഉറപ്പുവരുത്തിയിരുന്നു. എന്നാൽ കപ്പലുകളുടെ വരവ് കൂടുന്നതിനിടയിൽ ചാലിയാർ എന്ന ടഗ്ഗ് കൊല്ലത്തേക്ക് മാറ്റി. കൊച്ചിയിലേക്ക് അറ്റകുറ്റപ്പണിക്കായി ആറ് മാസം മുൻപ് പോയ മലബാർ ഇതുവരെയും തിരിച്ചെത്തിയില്ല.…
Read Moreഇടം കൈ ഒടിഞ്ഞെങ്കിലും രണ്ടുപേരെ വലം കൈയിൽ പൂട്ടി; കൊലക്കേസ് പ്രതികളെ പിടികൂടുന്നതിനിടയിൽ എസ്ഐയെ ആക്രമിച്ച അഞ്ചു പേർ അറസ്റ്റിൽ
നെടുമങ്ങാട്: കൊലക്കേസ് പ്രതികളെ പിടികൂടാനെത്തിയ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ എസ്ഐയുടെ കൈ ഒടിഞ്ഞു. നെടുമങ്ങാട് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ സുനിൽ ഗോപിയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം വൈകുന്നേരം കരകുളം മുല്ലശേരി തോപ്പിൽ ഭാഗത്താണ് സംഭവം. പൊതുസ്ഥലത്ത് ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം നാട്ടുകാരെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ സംഘത്തെ പിടികൂടാനാണ് നെടുമങ്ങാട് പോലീസ് എത്തിയത്. അറസ്റ്റ് ചെയ്യുന്നതിനിടെ എസ്ഐയെ ആക്രമിച്ചു പരിക്കേൽപ്പിച്ച് രക്ഷപ്പെട്ട അഞ്ചംഗ ക്രിമിനൽ സംഘത്തെ മിനിറ്റുകൾക്കുള്ളിൽ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതക കേസുകളിൽ ഉൾപ്പടെ പ്രതികളായ ഷൈജു,രാഹുൽ, അനുരാഗ്, ആദർശ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഗുണ്ടാസംഘം ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്ന് ഫോൺ വന്നതിനെ തുടർന്നാണ് പോലീസ് സംഘം മുല്ലശേരിയിലേക്ക് പുറപ്പെട്ടത്. പോലീസിനെ കണ്ട് ആദ്യം നിശ്ശബ്ദമായെങ്കിലും കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ എസ്ഐയെ മർദിച്ച് വീഴ്ത്തുകയായിരുന്നു. സംഘട്ടനത്തിനിടയിൽ രണ്ടു പേരെ എസ്ഐ സ്ഥലത്തുതന്നെ…
Read Moreഫേസ്ബുക്ക് കൂട്ടുകാരിയെ തട്ടിക്കൊണ്ടുപോയി നിരവധിതവണ പീഡിപ്പിച്ചു; മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം മുങ്ങിയ യുവാവിനെ പൊക്കി പോലീസ്
വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വീട്ടിൽ പൂട്ടിയിട്ട് കടന്നു കളഞ്ഞ പ്രതി പിടിയിൽ. പാലോട് കരിമൺകോട് മുക്കാൽത്തോട് അനീഷ് ഭവനിൽ അനീഷ് (24) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയുമായി പരിചയത്തിലായ പ്രതി ചൊവ്വാഴ്ച രാത്രി വീട്ടിലെത്തി ഭീഷണിപ്പെടുത്തി കുട്ടിയെ കടത്തിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിലെത്തിച്ച് പലതവണ പീഡിപ്പിച്ചതിനു ശേഷം മുറിക്കുള്ളിൽ പൂട്ടിയിട്ടു. പിന്നീട് കടന്നു കളഞ്ഞ ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടിയതോടെയാണ് പെൺകുട്ടി ഇയാളുടെ വീട്ടിലുള്ള വിവരം മനസിലാക്കിയത്. നെടുമങ്ങാട് ഡിവൈഎസ്പി അനിൽകുമാർ, വിതുര ഇൻസ്പെക്ടർ എസ് ശ്രീജിത്ത്, എസ്ഐ മാരായ വിനോദ്, സതികുമാർ, എസ് സിപിഒ പ്രദീപ്, നിതിൻ, ജവാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഗുണ്ടാ ആക്രമണത്തിൽ എസ് ഐയുടെ കൈ ഒടിഞ്ഞു; സംഭവം നെടുമങ്ങാട്…
നെടുമങ്ങാട്: നിരവധി ക്രിമിനൽ കേസിലെ പ്രതികളെ കീഴ്പ്പെടുത്തുന്നതിനിടയിൽ നെടുമങ്ങാട് എസ് ഐ സുനിൽ ഗോപിക്ക് മർദനമേറ്റു. മർദ്ദനത്തിൽ എസ് ഐ യുടെ കൈ ഒടിഞ്ഞു. കരകുളം മുല്ലശേരി തോപ്പിൽ ഇന്നലെ വൈകിട്ട് നാലുമണിക്കാണ് സംഭവം. ബോംബ്, വടിവാൾ എന്നിവയുമായി ഗുണ്ടകൾ ഭീഷണി മുഴക്കുന്നുവെന്ന ഫോൺ സന്ദേശത്തെ തുടർന്നാണ് നെടുമങ്ങാട് നിന്ന് എസ് ഐ യും സംഘവും സ്ഥലത്ത് എത്തിയത്. നാടൻ ബോംബും വടിവാളുമായി നിൽക്കുന്ന പ്രതികളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ എസ്ഐയുടെ കൈ ഒടിഞ്ഞു. ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് എസ് ഐ കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് ചാർജ് എടുത്തത്. കൊലപാതക കേസിലെ പ്രതി ഷൈജു, രാഹുൽ എന്നിവരുൾപ്പെട്ട ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഷൈജു മൊട്ടമൂട് അനി കൊലപാതക കേസിലെ പ്രതിയാണ്. അരുവിക്കര, പേരുർക്കട, കരമന പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസ് ഉണ്ട്. ആക്രമണത്തിൽ…
Read Moreശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി
തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ (99) സമാധിയായി. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ ഇന്നു രാവിലെ ഒന്പതിനായിരുന്നു അന്ത്യം. രണ്ട് വര്ഷത്തോളം ആരോഗ്യപരമായ പ്രശ്നങ്ങളേത്തുടര്ന്ന് വര്ക്കല ശ്രീ നാരായണ മിഷന് ആശുപത്രിയില് ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനന്ദ. ഇന്നു വൈകുന്നേരം അഞ്ചിന് വർക്കല ശിവഗിരിയിൽ സമാധിയിരുത്തും. ദീർഘകാലം ശിവഗിരി മഠാധിപതിയും ധർമ സംഘം പ്രസിഡന്റുമായിരുന്നു.കൊല്ലം പിറവന്തൂർ സ്വദേശിയാണ്.കുമാരന് എന്നായിരുന്നു പൂര്വാശ്രമത്തിലെ പേര്. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി 22ാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തിൽ വൈദിക പഠനം നടത്തിയത്. ഗുരുദേവനിൽ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ചയാളാണ് ശങ്കരാനന്ദ. 35ാം വയസിൽ പ്രകാശാനന്ദ സന്യാസദീഷ സ്വീകരിച്ചു.ശ്രീനാരായണ ദർശനങ്ങളെക്കുറിച്ച് ആഴത്തിലുള്ള പാണ്ഡിത്യമുള്ള സന്യാസിയായിരുന്നു. വർക്കല ശിവഗിരി മഠത്തിന്റെ പ്രശസ്തി ആഗോളതലത്തിൽ എത്തിച്ചയാളായിരുന്നു സ്വാമി പ്രകാശാനന്ദ.1922 ഡിസംബറിലാണ് ജനനം.…
Read Moreവൈറസ് ബാധ: ഒരു ആനക്കുട്ടി കൂടി ചരിഞ്ഞു രണ്ട് ആനകൾക്കു കൂടി വൈറസ് ബാധ
കാട്ടാക്കട : വൈറസ് രോഗ ബാധയെത്തുടർന്ന് കാപ്പുകാട്ടിലെല ആന പരിപാലന കേന്ദ്രത്തിൽ ഒരു ആന കൂടി ചരിഞ്ഞു. നാല് വയസ്സുള്ള അർജുൻ ആണ് ഇന്നു രാവിലെ ചരിഞ്ഞത്. ഇവിടെ ശ്രീകുട്ടിഎന്ന ആന ചരിഞ്ഞതും ഈ വൈറസ് ബാധയെ തുടർന്ന്.ഇന്നല മുതൽ അർജുൻ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. പോസ്റ്റ്മാർട്ടം നടത്തി ആന്തരിക അവയവങ്ങൾ വെറ്റിറിനറി ലാബിലേക്ക് അയക്കും.ഒരാഴ്ച മുൻപാണ് വൈറസ് ബാധ മൂലം ശ്രീകുട്ടി ചരിഞ്ഞത്. കുട്ടിയാനയുടെ മരണകാരണം അപൂർവ്വ വൈറസ് ബാധയെന്ന് കണ്ടെത്തതിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് . ആനയുടെ ആന്തരികാവയവങ്ങൾ പാലോട്ടുള്ള വെറ്റിറിനറി ലാബിലേയ്ക്ക് അയച്ചതിന്റെ റിപ്പോർട്ട് ലഭിച്ചതോടെയാണ് വൈറസ് ബാധയെന്ന് കണ്ടെത്തിയത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ്വ വൈറസാണ് കോട്ടൂരിലെ കുട്ടിയാനയെ ബാധിച്ചത്. ഹെർപസ് എന്നാണ് ഈ അപൂർവ്വ വൈറസിന്റെ പേര്. 10 വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. ഏഷ്യൻ…
Read Moreലഹരിയുടെ പേരിൽ രണ്ടേ ചേരിയായി, രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: കഞ്ചാവ് വിൽപ്പനയെ ചൊല്ലി ലഹരി മാഫിയ സംഘങ്ങൾ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റ കേസിൽ രണ്ട് പേരെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു. കണ്ണമ്മൂല സ്വദേശി അശ്വിൻ(20), പോങ്ങുംമൂട് സ്വദേശി ആദിത്യൻ(20) എന്നിവരാണ് അറസ്റ്റിലായത്. ആനയറ സ്വദേശികളായ ജിത്തു, ജിതിൻ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ വൈകുന്നേരം ആറരയോടെ ആനയറയിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ- അശ്വിൻ, ആദിത്യൻ, ജിത്തു, ജിതിൻ എന്നിവർ സുഹൃത്തുക്കളും കഞ്ചാവ് വിൽപ്പനക്കാരുമാണ്. അശ്വിനും ആദിത്യനും വിൽപ്പന നടത്തുന്ന പ്രദേശത്ത് കടന്ന് കയറി ജിത്തുവും ജിതിനും കഞ്ചാവ് വിൽപ്പന നടത്തിയതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൈക്കും തലയ്ക്കും പരിക്കേറ്റ ജിത്തുവിനെയും ജിതിനെയും മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പേട്ടയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അശ്വിനെയും ആദിത്യനെയും പേട്ട സിഐ. ബിനുകുമാർ, എസ്ഐ. നിയാസ്,…
Read Moreമാൻപാർക്കിനെ ഇല്ലാതാക്കാൻ ശ്രമമെന്ന് പരാതി അണുബാധ: നെയ്യാർ പാർക്കിൽ പത്ത് മാനുകൾ ചത്തു
കാട്ടാക്കട: നെയ്യാർ മാൻപാർക്കിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 10 മാനുകൾ ചത്തു. മാനുകൾ ചത്തത് ശ്വാസകോശത്തിലെ അണുബാധയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ചത്തമാനുകളെ പോസ്റ്റ്മോർട്ടത്തിനായി പാലോട് വെറ്ററിനറി ലാബിൽ കൊണ്ടുപോയെങ്കിലും ഇതേവരെ റിപ്പോർട്ട് കിട്ടിയിട്ടില്ല. ചത്തമാനുകളുടെ കുളമ്പിലെ വ്രണവും അതുമായി ബന്ധപ്പെട്ട ഇൻഫക്ഷനുമാണ് മരണത്തിലേക്ക് നയിച്ചത്. കോവിഡ് ഫലം നെഗറ്റീവാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ മാനുകളുടെ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ എന്ന് വനം വകുപ്പ് പറയുന്നു. എന്നാൽ മാൻപാർക്കിനെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വിനോദ സഞ്ചാരവികസനത്തിന്റെ ഭാഗമായി 1995 ലാണ് നെയ്യാർഡാം തുറന്നജയിലിനു സമീപമുള്ള വനംവകുപ്പിന്റെ എട്ട് ഏക്കർ സ്ഥലത്ത് മാൻ പാർക്ക് സ്ഥാപിച്ചത്. സംബാർ ഇനത്തിൽപ്പെട്ട മാനുകളെയാണ് ഇവിടെ പാർപ്പിച്ചത്. മാൻ പാർക്ക് അടച്ചുപൂട്ടാൻ ശ്രമം നടക്കുന്നതായി വളരെ മുൻപ് തന്നെ നീക്കം നടന്നിരുന്നതായി നാട്ടുകാർ…
Read Moreപ്രിയങ്കയുടെ ആത്മഹത്യ; ശാന്ത രാജൻ പി. ദേവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: നടൻ ഉണ്ണി രാജൻ പി. ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടാം പ്രതി ശാന്ത രാജൻ പി.ദേവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. പ്രാരംഭ ഘട്ടത്തിൽ തന്നെ ജാമ്യം അനുവദിച്ചാൽ അതു കേസിന്റെ ശരിയായ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. പ്രിങ്കയുടെ ശരീരത്തിൽ 15 മുറിവുകളുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്താൽ മാത്രമേ ഇതേക്കുറിച്ച് അറിയുവാൻ കഴിയുകയുള്ളൂയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതി ഉണ്ണി രാജൻ പി. ദേവിനെ നേരത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം 23-ാം ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ രണ്ടാം പ്രതിയും ഉണ്ണിയുടെ അമ്മയുമായ ശാന്ത ഒളിവിലാണ്. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ പ്രിയങ്കയ്ക്ക് ഭർത്താവ് ഉണ്ണിയിൽ നിന്നും നിരന്തരം പീഡനം ഏൽക്കേണ്ടി വന്നിരുന്നു…
Read More