തിരുവനന്തപുരം: ജനാധിപത്യ ബോധം എന്താണ് എന്നതും ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണമെന്നതും എം എൽ എ മാരെ പഠിപ്പിക്കുന്ന ഒരു സെഷൻ നിയമസഭയിൽ ഏർപ്പെടുത്തേണ്ടതാണെന്ന് ചലച്ചിത്രകാരൻ ഡോ.ബിജു. സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർഥിയോട് കൊല്ലം എംഎൽഎ മുകേഷ് കയർത്തു സംസാരിച്ചുവെന്ന വിവാദത്തോടുള്ള പ്രതികരണമായാണ് ഡോ.ബിജു ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചത്. ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരിൽ ചുമക്കാൻ ജനങ്ങളെ നിർബന്ധിതരാക്കരുത്. പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തിൽ സാമാന്യ ബോധം ഇല്ലെങ്കിൽ നിയമസഭയോ അല്ലെങ്കിൽ അവരെ എംഎൽഎ ആക്കിയ പാർട്ടിയോ അവർക്ക് ഒരു ഓറിയെന്റേഷൻ ക്ലാസ് നൽകുന്നത് നന്നായിരിക്കും. ശമ്പളവും യാത്ര ബത്തയും അലവൻസും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്. അപ്പോൾ ഏത് ജില്ലയിൽ നിന്നു ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കിൽ ജനപ്രതിനിധി എന്ന…
Read MoreCategory: TVM
ആദിത്യ ഹെൽപ് ലൈനിലേക്ക് വിളിച്ചു; മോഷണം പോയ സൈക്കിള്‍ തിരിച്ചു കിട്ടി; സൈക്കിള്‍ കണ്ടെത്തി നല്കിയ പോലീസ് മാമന്ന്മാര്ക്ക് പൂച്ചെണ്ട് നല്കി ആദിത്യ
പത്തനാപുരം: മോഷണം പോയ ഏഴാം ക്ലാസുകാരിയുടെ സൈക്കിൾ കണ്ടു പിടിച്ചു നൽകി സര്‍ക്കാരിന്റെ ചിരി ഹെല്പ് ലൈന്‍. നഷ്ടപെട്ടു പോയ സൈക്കിൾ തിരികെ കിട്ടാൻ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ച് കരഞ്ഞുകൊണ്ടായിരുന്നു ‘ചിരി’യിലേക്ക് വിളക്കുടി ചരുവിള വീട്ടിൽ അനിലിന്റേയും സുജാതയുടെയും മകൾ ആദിത്യയുടെ ഫോണ്‍വിളി എത്തിയത്. വീട്ടുമുറ്റത്തു വച്ചിരുന്ന സൈക്കിൾ മൂന്നു ദിവസം മുൻപാണ് മോഷണം പോയത്. വിഷമത്തിലായ ആദിത്യ സൈക്കിൾ അന്വേഷിച്ച് കൂട്ടുകാരോടൊപ്പം എല്ലായിടത്തും നോക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിഷമിത്തിലായ വിദ്യാര്‍ഥിനി കൊച്ചു ടിവി കണ്ടപ്പോൾ അതിൽ കുട്ടികളുടെ പ്രശ്ന പരിഹാര സെൽ ആയ ‘ചിരി’ ശ്രദ്ധയിൽപ്പെട്ടു. ഒട്ടും താമസിക്കാതെ തന്നെ ആ നമ്പറിൽ വിളിച്ചു തന്റെ നഷ്ടപ്പെട്ടുപോയ സൈക്കിൾ തിരികെ ലഭിക്കുന്നതിനുള്ള സഹായം അഭ്യർഥിച്ചു. വിവരം ചിരി അധികൃതര്‍ കുന്നിക്കോട് പോലീസിന് കൈമാറി. ദിവസങ്ങള്‍ക്ക് മുമ്പ് ഒരാൾ മോഷ്ടിച്ച സൈക്കിൾ പോലീസ് പിടിച്ചെടിത്തിരുന്നു. സൈക്കിൾ ആദിത്യയുടേതാണെന്ന്…
Read Moreഒന്നിൽ കൂടുതൽ പേർ വീട്ടിൽ ഉണ്ടായിരുന്നോ? റിട്ട.അധ്യാപികയുടെ മരണം! ദുരൂഹതയുടെ കെട്ടഴിക്കാൻ പോലീസ്; ചെയ്യലിൽ സഹകരിക്കാതെ പോലീസിനെ വട്ടം കറക്കി വിപിൻദാസ്
വിഴിഞ്ഞം: മദ്യലഹരിയിൽ മകൻ റിട്ട.അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വിപിൻദാസ് ചോദ്യം ചെയ്യലിൽ സഹകരിക്കാതെ പോലീസിനെ വട്ടം കറക്കുന്നു. പൂവാർ പാമ്പുകാല ഊറ്റുകുഴിയിൽ പാലയ്യന്റെ ഭാര്യ ഓമനയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയുടെ കെട്ടഴിക്കാനുള്ള ശ്രമമാണ് പൂവാർ പോലീസ് ആരംഭിച്ചത്. മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ മകൻ വിപിൻദാസിന്റെ മൂന്ന് സുഹൃത്തുക്കളെ സ്റ്റേഷനിൽ വിളിച്ച് വരുത്തിയ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കൂടുതൽ പേരെ കണ്ടെത്തുന്നതിനുള്ള ശ്രമവും ഊർജിതമാക്കി.കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരത്തോടെഓമനയുടെ മൃതദേഹം ഒറ്റയ്ക്ക് കുളിപ്പിച്ച് പെട്ടിയിലാക്കി കുഴിച്ചുമൂടാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് എത്തി വിപിൻദാസിനെ കസ്റ്റഡിയിൽ എടുത്തത്. വീടിന് മുന്നിൽക്കിടന്ന മരക്കഷണത്തിന് പുറത്തേക്ക് വീണ് ഓമന മരിച്ചെവെന്നാണ് വിപിൻദാസ് പോലീസിൽ ആദ്യം മൊഴിനൽകിയത്. എന്നാൽ ഒന്നിൽ കൂടുതൽ വാരിയെല്ലുകളുടെ തകർച്ചയും കഴുത്തിൽ കണ്ടപാടുകളും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർക്ക് സംശയത്തിനിടയാക്കി. സംഭവം കൊലപാതകമെന്ന് തെളിഞ്ഞെങ്കിലും കുറ്റം മറച്ചുവയ്ക്കാൻ റിട്ട: മിലിറ്ററി…
Read Moreസ്വർണക്കടത്തിന് സഹായം ലഭിച്ചു; ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരെ അർജുൻ ആയങ്കിയുടെ മൊഴി
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരെ അർജുൻ ആയങ്കിയുടെ മൊഴി. സ്വർണം പൊട്ടിക്കാൻ ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ ആയങ്കി മൊഴി നൽകിയതായാണ് വിവരം. കൊടി സുനി, ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചതായാണ് അർജുന്റെ മൊഴി. കസ്റ്റംസിന് നൽകിയ മൊഴിയിലാണ് ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ വ്യക്തമാക്കിയത്. ഇരുവർക്കും തക്കതായ പ്രതിഫലം നൽകി. ഒളിവിൽ കഴിയാൻ കൊടി സുനിയുടേയും ഷാഫിയുടേയും സഹായം ലഭിച്ചെന്നും അർജുൻ പറഞ്ഞു.
Read Moreഇത്തരം നാണക്കേടുകൾ ഇനി ഉണ്ടാവരുത്; വിദേശ ടൂറിസ്റ്റുകൾക്കെതിരായ ആക്രമണം: കർശന നടപടികളുമായി പോലീസ്
തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വർക്കലയിൽ ടൂറിസ്റ്റുകളായെത്തുന്ന വിദേശ വനിതകളെ ആക്രമിക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ ആരംഭിച്ചതായി വർക്കല ഡിവൈഎസ്പി. ബാബുക്കുട്ടൻ. പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ പട്ടിക തയാറാക്കാനും ഇത്തരക്കാരെ ടൂറിസ്റ്റുകൾ തങ്ങുന്ന സ്ഥലങ്ങളിൽ നിന്നും അകറ്റി നിർത്തുന്നതിനും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. എല്ലാ റിസോർട്ടുകളുടേയും ഹോം സ്റ്റേകളുടേയും പൂർണ വിവരങ്ങൾ ശേഖരിച്ച് കൊണ്ട് പ്രത്യേക പോലീസ് പട്രോളിംഗ് നടത്തും. ടൂറിസ്റ്റുകളെ സഹായിക്കാനായി എത്തുന്ന ഗൈഡുകളെക്കുറിച്ച് വിശദമായ വിവര ശേഖരണം നടത്തും. ക്രിമിനൽ സ്വഭാവമുള്ളവരെ പ്രദേശത്ത് കടക്കാതിരിക്കാനും ഒഴിവാക്കാനും നടപടി സ്വീകരിക്കും. ഹെലിപാഡ് പ്രദേശത്ത് പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തെരുവ് വിളക്കുകളുടെ അഭാവം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. പ്രദേശത്തെ കേടായ ഹൈമാസ്ക് ലൈറ്റ് അടിയന്തരമായി റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെ ന്നും ഡിവൈഎസ്പി വ്യക്തമാക്കി. ടൂറിസ്റ്റുകൾക്കെതിരേ…
Read Moreഗൂഗിളില്‍ നിന്ന് വിഴിഞ്ഞം സ്റ്റേഷന്റെയും കോട്ടുകാല്‍ പഞ്ചായത്തിന്റെയും ഫോണ്‍ നമ്പറുകള്‍ തപ്പിയെടുത്ത് ലോകത്തുള്ളവരുടെ വിളി! മൃഗസ്നേഹികളോട് മറുപടി പറഞ്ഞ് മടുത്ത് അധികൃതർ
വിഴിഞ്ഞം: വളർത്തുനായയെ യുവാക്കൾ അടിച്ച് കൊന്ന സംഭവത്തിൽ മൃഗസ്നേഹികൾ പ്രതിഷേധത്തിൽ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പോലീസ് സ്റ്റേഷനിലേക്കും പഞ്ചായത്തിലേക്കും ഫോൺ വിളിക്കാരുടെ നീണ്ട നിരയെത്തി. കിട്ടിയ രീതിയിൽ പറഞ്ഞൊപ്പിച്ച് മൃഗ സ്നേഹികളെ സമാധാനപ്പെടുത്തി അധികൃതർ. ലണ്ടലിൽ നിന്നും യൂറോപ്പിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കാര്യങ്ങൾ അന്വേഷിച്ച് വിഴിഞ്ഞം സ്റ്റേഷനിലേക്ക് ഇന്നലെ മാത്രം നൂറോളം കോളുകളെത്തി. മൃഗസ്നേഹികൾക്കും സംഘടനക്കാർക്കും പറ്റുന്ന രീതിയിൽ മറുപടി നൽകി പോലീസുകാരും വശംകെട്ടു . സാമൂഹ്യ മാധ്യമങ്ങളിൽ നായയെ കൊല്ലുന്ന വീഡിയോ പ്രചരിച്ചതോടെ ഗൂഗിളിൽ നിന്ന് വിഴിഞ്ഞം സ്റ്റേഷന്റെയും കോട്ടുകാൽ പഞ്ചായത്തിന്റെയും ഫോൺ നമ്പറുകൾ തപ്പിയെടുത്താണ് ലോകത്തുള്ളവരുടെ വിളി. ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റിതരഭാഷകളിലും എത്തിയ കോളുകൾക്ക് തങ്ങളാൽ കഴിയുന്ന തരത്തിൽ മറുപടി നൽകിയതായി കോട്ടുക്കാൽ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ് പറയുന്നു. പ്രതികൾക്കെതിരെയുള്ള പോലീസിന്റെയും പഞ്ചായത്തിന്റെയും നടപടികളെക്കുറിച്ച് വിവരിക്കണമെന്നു വരെ നീണ്ടു പ്രസിഡന്റിനോടുള്ള…
Read Moreവന്യമൃഗങ്ങളുടെ കളിത്തോഴന്‍! സ്വന്തമായി വീടുപോലുമില്ലാത്ത ഹർഷാദിന്റെ വേർപാട് കുടുംബത്തെ മാത്രമല്ല ഒരു ഗ്രാമത്തേയും കരയിപ്പിച്ചു…
സുനിൽ കോട്ടൂർ കാട്ടാക്കട : സ്വന്തമായി വീടുപോലുമില്ലാത്ത ഹർഷാദിന്റെ വേർപാട് കുടുംബത്തെ മാത്രമല്ല ഒരു ഗ്രാമത്തേയും കരയിപ്പിച്ചു. രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹർഷാദിന്റെ മരണം കുടംബത്തെ അനാഥത്വത്തിലാക്കിയിരിക്കുകയാണ്. സദാ സന്തോഷം കളിയാടിയിരുന്ന കാട്ടാക്കട മാർക്കറ്റിന് സമീപമുള്ള വാടകവീട് ഇന്നലെ ശോകമൂകമായിരുന്നു. ഹർഷാദിന്റെ പിതാവ് അബ്ദുൾ സലാം തെരുവ് സർക്കസുകാരനാണ്. ഒരു കാലത്ത് വന്യമൃഗങ്ങളെ മെരുക്കി കാണികളുടെ കൈയടിവാങ്ങിയിരുന്ന അദേഹത്തെ കണ്ടാണ് ഹർഷാദും സിംഹത്തെയടക്കം മെരുക്കാൻ ശീലിച്ചത്. പതിനേഴ് വർഷമായി മൃഗശാലയിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ താത്കാലിക ജോലിക്കാരെ പലരെയും സ്ഥിരപ്പെടുത്തിയപ്പോൾ ഹർഷാദിന്റെ കാര്യത്തിൽ തീരുമാനം ആയില്ല. ഒടുവിൽ വിഷപാമ്പുകൾക്ക് നടുവിൽ കയറി സമരം നടത്തിയാണ് തനിക്ക് ഏറ്റവും ഇഷ്ട്പ്പെട്ട ജോലി സ്ഥിരത നേടിയത് .ഇക്കാലയളവിൽ കുരങ്ങിന്റെ ആക്രമണവും ചീങ്കണ്ണിയുടെ ആക്രമണവും ഒക്കെ നേരിട്ടു . വർഷങ്ങളായുള്ള പരിപാലനം മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ഒക്കെ ഓരോ നീക്കവും ഹർഷാദിന് അറിയാമായിരുന്നു.…
Read Moreആരാണ് ആ യുവാവ് ? വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു; കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്; പുലര്‍ച്ചെ യുവാവുമായി പോയതില്‍ വീട്ടുകാര്‍ക്ക് സംശയം…
കഴക്കൂട്ടം : ഇന്നലെ പുലര്‍ച്ചെ എംസി റോഡിൽ കുളനട ജംഗ്ഷനിൽ കൊറിയർ വാഹനവും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുളത്തൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു. കൂടെ യാത്രചെയ്യുകയായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുളത്തൂർ സ്റ്റേഷൻ കടവിനു സമീപം പുളിമൂട് വിളയിൽ വീട്ടിൽ സുമിത്ര പ്രവീൺ (28)ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന നെടുമങ്ങാട് തൊളിക്കോട് എൻ.എം.മൻസിലിൽ അൻസിൽ (24) ഗുരുതരപരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചിത്സയിലാണ്. എന്നാൽ സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറയുന്നു. എംസി റോഡില്‍ കുളനട ജംഗ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് അപകടം. പന്തളം കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവിലാണ് അപകടം. ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വണ്ടിയും അടൂര്‍ ഭാഗത്തുനിന്ന് എതിരെ വന്ന ബൈക്കുമായി കൂട്ടി ഇടിച്ചാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സുമിത്രയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. യുവതിയുടെ വീട്ടുകാര്‍ക്ക് അപരിചിതനാണ്…
Read Moreവിദേശ വനിതകൾക്ക് നേരെ ലൈംഗീകാതിക്രമം; നാടിന് നാണക്കേട് ഉണ്ടാക്കിയവരെ പരാതി കിട്ടി മണിക്കുറുകൾക്കം പൊക്കി വർക്ക പൊലീസ്
തിരുവനന്തപുരം: വര്‍ക്കല കടപ്പുറത്ത് വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഇടവ സ്വദേശി മഹേഷിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ സംഘം യുവതികളെ കടന്നാക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ നഗ്നതാ പ്രദർശനം നടത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പ്രതികൾ മദ്യപിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ലോക്ഡൗണിന് ശേഷം ആറുമാസമായി വര്‍ക്കലയില്‍ ഹോംസ്റ്റേയില്‍ താമസിക്കുന്നവരാണ് അതിക്രമത്തിനിരയായത്. ഇവരുടെ സുഹൃത്തായ മുബൈ സ്വദേശിനിക്കും സമാന അനുഭവമുണ്ടായതായി യുവതികൾ പറയുന്നു.
Read Moreഒറ്റക്കടിക്ക് വമിക്കുന്നത് ആനയെ കൊല്ലാനുള്ള വിഷം! കടിയേറ്റാൽ 15 മിനിറ്റിനുള്ളിൽ മരണം; കടിയേറ്റ ഉടൻ പാമ്പ് പുറത്തിറങ്ങാതിരിക്കാനായി ഹർഷാദ് കൂട് അകത്തുനിന്ന് അടച്ചു
ഒരു രാജവെന്പാലയ്ക്ക് ഒറ്റക്കടിയിലൂടെ ഒരു ആനയെയോ 18 മുതൽ 20 വരെ ആളുകളെയൊ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാകും. കടിയേറ്റാൽ 15 മിനിറ്റിനുള്ളിൽ മരണം സംഭവിക്കും. സാധാരണ ജനവാസമുള്ള പ്രദേശങ്ങളിൽ രാജവെന്പാലയുടെ സാന്നിധ്യം ഉണ്ടാകാറില്ല. തിരുവനന്തപുരം മൃഗശാലയിൽ മൂന്നു രാജവെന്പാലകളാണുള്ളത്. രാജവെന്പാലയുടെ വിഷം പ്രതിരോധിക്കാനുള്ള ആന്റിവെനമുണ്ടെങ്കിലും എല്ലായിടത്തും ലഭ്യമല്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് അണലി, മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി എന്നിവയുടെ കടിയിലൂടെയാണ്. വെള്ളിക്കെട്ടന്റെ ആറ് മില്ലിഗ്രാം വിഷം ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം. തിരുവനന്തപുരം മൃഗശാലയിൽ രാജവെന്പാലയുടെ കടിയേറ്റു ജീവനക്കാരൻ മരിച്ചത് ഇന്നലെ ഉച്ചയോടെയായിരുന്നു. മൃഗശാലയിൽ ആനിമൽ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കൂട് വൃത്തിയാക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്നതിനിടെയാണു ഹർഷാദിനു കടിയേറ്റത്. കൂടിന്റെ പിന്നിലെ ഭാഗം വൃത്തിയാക്കിയശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെ വലതുകൈയിൽ കടിയേൽക്കുകയായിരുന്നു. കടിയേറ്റ ഉടൻ പാന്പ് പുറത്തിറങ്ങാതിരിക്കാനായി ഹർഷാദ് കൂട് അകത്തുനിന്ന്…
Read More