തിരുവനന്തപുരം: മരം മുറി ഫയൽ വിവരാവകാശ നിയമ പ്രകാരം നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിച്ചതിൽ റവന്യൂമന്ത്രി കെ. രാജനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തിപ്പോൾ ഒരു റവന്യൂ മന്ത്രിയുണ്ടോ? ഉണ്ടെങ്കിൽ, പ്രിയപ്പെട്ട മന്ത്രി കെ. രാജൻ ആ വകുപ്പിൽ നടക്കുന്നതൊക്കെ അറിയുന്നുണ്ടോയെന്നും വി.ഡി. സതീശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. വകുപ്പിന്റെ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂർണമായി അടിയറവെച്ചോ എന്നും റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ ഉദ്യോഗസ്ഥക്ക് നേരിടേണ്ടി വന്ന തിക്ത അനുഭവങ്ങൾ താങ്കൾ അറിഞ്ഞില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
Read MoreCategory: TVM
ദൃക്സാക്ഷികള് ഇല്ല! ശാരദ കൊലക്കേസില് സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കി; പ്രതി കുറ്റക്കാരന്; സംഭവം ഇങ്ങനെ…
തിരുവനന്തപുരം: പീഡനശ്രമം എതിർത്ത വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്നു കോടതി. കടയ്ക്കാവൂർ സ്വദേശിയായ ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കടയ്ക്കാവൂർ കീഴാറ്റിങ്ങൽ അപ്പുപ്പൻനട ക്ഷേത്രത്തിനു സമീപം ചുരുവിള പുത്തൻവീട്ടിൽ മണികണ്ഠനെയാണ് കുറ്റക്കാരനെന്നു കോടതി വിധിച്ചത്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. കുറ്റകരമായ കൈയേറ്റം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. 2016 ഡിസംബർ ഒന്പതിനാണ് സംഭവം. കൊല്ലപ്പെട്ട ശാരദ ഭർത്താവിന്റെ മരണത്തെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഒന്പതിനു പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടിൽ പ്രവേശിച്ച് പീഡനത്തിന് ശ്രമിച്ചപ്പോൾ ശാരദ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടർന്ന് പ്രതി ശാരദയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. ദൃക്സാക്ഷികൾ ഇല്ലാത്ത ശാരദ കൊലക്കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. കടയ്ക്കാവൂർ…
Read Moreപോലീസിനുനേരെ കഞ്ചാവ് മാഫിയ പെട്രോൾ ബോംബെറിഞ്ഞു; ജീപ്പ് അടിച്ചു തകർത്തു; പോലീസുകാരന് പരിക്ക്; വനത്തിലൊളിച്ച സംഘത്തിനായി തിരച്ചിൽ
കാട്ടാക്കട: കോട്ടൂരിൽ പോലീസിനുനേരെ കഞ്ചാവ് ലോബിയുടെ ആക്രമണം. സംഘടിച്ചെത്തിയ അക്രമികൾ പോലീസ് ജീപ്പിനുനേരെ പെട്രോൾ ബോംബെറിയുകയും കല്ലേറ് നടത്തുകയും ചെയ്തു. ഒരു പോലീസുകാരന് കല്ലേറിൽ തലയ്ക്ക് പരിക്കേറ്റു. പോലീസ് ജീപ്പ് അടിച്ചു തകർത്ത ശേഷം പ്രതികൾ കാട്ടിനുള്ളിൽ ഒളിച്ചു. ഇവർക്കായി പോലീസ് വൻതോതിൽ കാട്ടിൽ തെരച്ചിൽ ആരംഭിച്ചു.വെള്ളിയാഴ്ച പുലർച്ചെയാണ് അക്രമങ്ങൾ അരങ്ങേറിയത്. പോലീസ് പട്രോളിംഗ് നടക്കുന്നതിനിടെയാണ് ആക്രമണം. ഒരു എഎസ്ഐയും രണ്ട് പോലീസുകാരും അടങ്ങുന്ന സംഘം കോട്ടൂരിന് സമീപം വ്ളാവെട്ടി നെല്ലിക്കുന്നിൽ പട്രോളിംഗ് നടക്കുന്നതിനിടെ മൂന്ന് ബൈക്കുകളിലായി 10 പേർ അടങ്ങുന്ന സംഘം പോലീസ് ജീപ്പിനെ പിന്തുടർന്നു. ഇവരുടെ കയ്യിൽ വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളും പെട്രോൾ ബോംബും ഉണ്ടായിരുന്നു. തുടർന്ന് സംഘത്തിന്റെ സംഖ്യ കൂടുകയും അഞ്ച് ബൈക്കുകളിലായി 20 പേർ അടങ്ങുന്ന സംഘം എത്തി. കോട്ടൂരിൽ കഴിഞ്ഞ ദിവസം ഈ ലോബികൾ ഒരു വീടാക്രമിച്ചിരുന്നു. ഇതിലെ…
Read Moreകർക്കിടക മാസ പൂജ; ശബരിമല ക്ഷേത്രനട നാളെ തുറക്കും
തിരുവനന്തപുരം: കർക്കിടക മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രനട നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേൽശാന്തി അഗ്നി പകരും. 17 ന് പുലർച്ചെ മുതൽ മാത്രമേ മലകയറി ഭക്തർ ദർശനത്തിനായി എത്തിച്ചേരുകയുള്ളൂ. ഒരു ദിവസം 5000 ഭക്തർക്ക് വീതം ദർശനത്തിനായി അവസരം നൽകിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമേ ഭക്തർക്ക് ഇക്കുറി ശബരിമല ദർശനത്തിന് എത്തിച്ചേരാൻ സാധിക്കൂ. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ ശബരിമല കയറാൻ അനുമതി ലഭിച്ചവർ ഒന്നുകിൽ48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്- 19 ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കൊവിഡ്-…
Read Moreസംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക്ക സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം ഇരുപത്തിയെട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അഞ്ച് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എൻഐവിയിലെ പരിശോധനയിലാണ് തിരുവനന്തപുരം സ്വദേശികൾക്ക് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് സിക്ക ബാധിച്ചവരുടെ എണ്ണം 28 ആയി ഉയർന്നു. തിരുവനന്തപുരം ആനയറ ക്ലസ്റ്ററിന് പുറത്തും രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ സിക്ക പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് അടിയന്തരയോഗം വിളിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഉച്ചയ്ക്ക് 12ന് ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Read Moreകോവിഡ് നിയന്ത്രണങ്ങളിൽ സർക്കാരിന്റേത് തന്നിഷ്ടമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാരിന്റേത് തന്നിഷ്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരുടെയും അഭിപ്രായം സർക്കാർ സ്വീകരിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പുള്ള സമീപനമല്ല സർക്കാരിന് ഇപ്പോഴുള്ളത്. മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി സർക്കാർ ഇടപെടുന്നില്ല, ദുരിത കാലത്ത് ജപ്തി നടപടികൾ ഒഴിവാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Read Moreകിറ്റിലെ മിഠായിയെ വെട്ടി മാറ്റി; പകരം സ്ഥാനത്തേക്ക് ക്രീം ബിസ്ക്കറ്റ്; മാറ്റത്തിന് പിന്നിലെ സത്യം ഇതാണ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓണത്തിനു മധുരമായി സംസ്ഥാന സർക്കാരിന്റെ കിറ്റിൽ ക്രീം ബിസ്്കറ്റ്. നേരത്തെ നൽകിയിരുന്ന മിഠായിപ്പൊതിക്കു പകരമായാണ് ഇത്തവണ ക്രീം ബിസ്കറ്റ് ഉൾപ്പെടുത്തുന്നത്. കിറ്റ് വിതരണം ഒരു മാസത്തിലേറെ നീളുമെന്നതിനാൽ ചോക്ലേറ്റ് അലിഞ്ഞുപോകാനിടയുള്ളതിനാലാണ് മിഠായിപ്പൊതി മാറ്റി ബിസ്കറ്റ് സ്ഥാനം പിടിച്ചത്. ഓണത്തിനു മധുരത്തിനായി മിൽമയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള അരിയുടെയോ സേമിയയുടെയോ പായ്ക്കറ്റോ ഉൾപ്പെടുത്തും. പായസത്തിനാവശ്യമായ ഏലയ്ക്കയും അണ്ടിപ്പരിപ്പും കിറ്റ് ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കിറ്റിലെ ഇനങ്ങളുടെ എണ്ണം 13ൽ നിന്നു 17 വരെയാകുമെന്നു സപ്ലൈക്കോ പറയുന്നു. മുളകുപൊടിക്കു പകരം മുളകു തന്നെ നൽകുമെന്നാണ് സൂചന. ഓണക്കിറ്റിൽ ഉൾപ്പെടുത്തേണ്ട ഇനങ്ങൾ സംബന്ധിച്ച് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ സപ്ലൈക്കോ എംഡി അലി അസ്ഗർ പാഷയുമായും ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. നിലവിൽ 444.50 രൂപയുടെ സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്താനാണ് സപ്ലൈക്കോ ശിപാർശ നൽകിയിരിക്കുന്നത്. എന്നാൽ, വില…
Read Moreമിക്സ്ചർ ശ്വാസനാളത്തിൽ കുടുങ്ങി ആറുവയസുകാരിക്കു ദാരുണാന്ത്യം! ഓട്ടോറിക്ഷാ തൊഴിലാഴി രാജേഷിന്റെയും വീട്ടമ്മയായ കവിതയുടെയും ഏകമകൾ…
നേമം(തിരുവനന്തപുരം): മിക്സ്ചർ ശ്വാസനാളത്തിൽ കുടുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയും തൃക്കണ്ണാപുരത്തെ ഓട്ടോറിക്ഷാ തൊഴിലാഴി രാജേഷിന്റെയും വീട്ടമ്മയായ കവിതയുടെയും ഏകമകൾ നിവേദിത (ആറ്) യാണു മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നോടെ മിക്സ്ചർ കഴിക്കുന്പോഴായിരുന്നു ശ്വാസനാളത്തിൽ കുടുങ്ങിയത്. ശ്വാസതടസമുണ്ടായ കുട്ടിയെ ശാന്തിവിളയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പ്രാഥമിക ചികിത്സയ്ക്കു ശേഷം എസ്എടി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവിൻ രക്ഷിക്കാനായില്ല. ബന്ധുവായ മറ്റൊരു കുട്ടിയോടൊപ്പം ഊഞ്ഞാലിലിരുന്ന് മിക്സ്ചർ കഴിച്ചുകൊണ്ടിരുന്നപ്പോഴാണു നിവേദിതയ്ക്കു ചുമ വരികയും ശ്വാസ തടസമുണ്ടാവുകയും ചെയ്തത്. തിങ്കളാഴ്ച സ്കൂളിൽ പോകാനിരുന്നതാണ്. മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വിവാഹത്തിശേഷം പത്തുവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിവേദിത ജനിച്ചത്.
Read Moreഭാര്യയെ മർദിച്ചശേഷം പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു; യുവാവ് അറസ്റ്റിൽ
വെഞ്ഞാറമൂട്: ഭാര്യയെ മർദിച്ച ശേഷം യുവാവ് പിഞ്ചു കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വെഞ്ഞാറമൂട് അമ്പലംമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകനാണ് വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഒന്പതിനാണ് സംഭവം മദ്യപിച്ചെത്തിയ മുരുകൻ ഭാര്യയെ മർദിച്ച ശേഷം പിഞ്ചു കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.കുഞ്ഞിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. വെഞ്ഞാറമൂട് പോലീസ് ഇൻസ്പക്ടർ ഷൈജു നാഥിന്റെ നിർദേശപ്രകാരം വെഞ്ഞാറമൂട് എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Read Moreഹർഷാദിന്റെ കുടുംബത്തിന് കിട്ടി കരുണയുടെ കൈത്താങ്ങ്! സ്വന്തമായി വീടുപോലുമില്ലാത്ത ഹർഷാദിന്റെ വേർപാട് കുടുംബത്തെ മാത്രമല്ല ഒരു ഗ്രാമത്തേയും കരയിപ്പിച്ചു
കാട്ടാക്കട : രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം മൃഗശാലയിലെ ആനിമൽ കീപ്പറായിരുന്ന ഹർഷാദിന്റെ കുടുംബത്തിന് ഒടുവിൽ സർക്കാർ കാരുണ്യം. ഹർഷാദിന്റെ കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. സ്വന്തമായി വീടുപോലുമില്ലാത്ത ഹർഷാദിന്റെ വേർപാട് കുടുംബത്തെ മാത്രമല്ല ഒരു ഗ്രാമത്തേയും കരയിപ്പിക്കുകയും മന്ത്രിമാർ അടക്കം ഇവിടെ എത്തി സഹായവാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ഹർഷാദിന്റെ മരണം കുടംബത്തെ തീർത്തും അനാഥമാക്കിയെന്ന വിവരം ജനപ്രതിനിധികൾ സർക്കാരിനെ അറിയിച്ചിരുന്നു. .പതിനേഴ് വർഷമായി മൃഗശാലയിൽ ജോലി ചെയ്യുകയായിരുന്നു ഹർഷാദ്. ഇതിനിടെ താത്കാലിക ജോലിക്കാരെ പലരെയും സ്ഥിരപ്പെടുത്തിയപ്പോൾ ഹർഷാദിന്റെ കാര്യത്തിൽ തീരുമാനം ആയില്ല. ഒടുവിൽ വിഷപാമ്പുകൾക്ക് നടുവിൽ കയറി സമരം നടത്തിയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയിൽ സ്ഥിരത നേടിയത്. ജോലിക്കിടയിൽ കുരങ്ങിന്റെ ആക്രമണവും ചീങ്കണ്ണിയുടെ ആക്രമണവും ഒക്കെ നേരിട്ടു. വർഷങ്ങളായുള്ള പരിപാലനംമൂലം മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ഒക്കെ ഓരോ നീക്കവും ഹർഷാദിന് അറിയാമായിരുന്നു. കൂട് വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ…
Read More