വി​ദേ​ശ വ​നി​ത​ക​ൾ​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; നാടിന് നാണക്കേട് ഉണ്ടാക്കിയവരെ പരാതി കിട്ടി മണിക്കുറുകൾക്കം പൊക്കി വർക്ക പൊലീസ്

തി​രു​വ​ന​ന്ത​പു​രം: ‌വ​ര്‍​ക്ക​ല ക​ട​പ്പു​റ​ത്ത് വി​ദേ​ശ വ​നി​ത​ക​ള്‍​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഇ​ട​വ സ്വ​ദേ​ശി മ​ഹേ​ഷി​നെ​യാ​ണ് വ​ർ​ക്ക​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​മ്പാ​ടി ബീ​ച്ചി​ല്‍ ന​ട​ക്കാ​നി​റ​ങ്ങി​യ യു​കെ, ഫ്രാ​ന്‍​സ് സ്വ​ദേ​ശി​നി​ക​ള്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ സം​ഘം യു​വ​തി​ക​ളെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ലൊ​രാ​ൾ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്. പ്ര​തി​ക​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ലോ​ക്ഡൗ​ണി​ന് ശേ​ഷം ആ​റു​മാ​സ​മാ​യി വ​ര്‍​ക്ക​ല​യി​ല്‍ ഹോം​സ്റ്റേ​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​രാ​ണ് അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ഇ​വ​രു​ടെ സു​ഹൃ​ത്താ​യ മു​ബൈ സ്വ​ദേ​ശി​നി​ക്കും സ​മാ​ന അ​നു​ഭ​വ​മു​ണ്ടാ​യ​താ​യി യു​വ​തി​ക​ൾ പ​റ​യു​ന്നു.

Related posts

Leave a Comment