ഇത്തരം നാണക്കേടുകൾ ഇനി ഉണ്ടാവരുത്; വി​ദേ​ശ ടൂ​റി​സ്റ്റു​ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം: ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ വ​ർ​ക്ക​ല​യി​ൽ ടൂ​റി​സ്റ്റു​ക​ളാ​യെ​ത്തു​ന്ന വി​ദേ​ശ വ​നി​ത​ക​ളെ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി വ​ർ​ക്ക​ല ഡി​വൈ​എ​സ്പി. ബാ​ബു​ക്കു​ട്ട​ൻ.

പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​നും ഇ​ത്ത​ര​ക്കാ​രെ ടൂ​റി​സ്റ്റു​ക​ൾ ത​ങ്ങു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും അ​ക​റ്റി നി​ർ​ത്തു​ന്ന​തി​നും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം രാഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

എ​ല്ലാ റി​സോ​ർ​ട്ടു​ക​ളു​ടേ​യും ഹോം ​സ്റ്റേ​ക​ളു​ടേ​യും പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് കൊ​ണ്ട് പ്ര​ത്യേ​ക പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്തും.

ടൂ​റി​സ്റ്റു​ക​ളെ സ​ഹാ​യി​ക്കാ​നാ​യി എ​ത്തു​ന്ന ഗൈ​ഡു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തും. ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള​വ​രെ പ്ര​ദേ​ശ​ത്ത് ക​ട​ക്കാ​തി​രി​ക്കാ​നും ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഹെ​ലി​പാ​ഡ് പ്ര​ദേ​ശ​ത്ത് പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തെ​രു​വ് വി​ള​ക്കു​ക​ളു​ടെ അ​ഭാ​വം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്തെ കേ​ടാ​യ ഹൈ​മാ​സ്ക് ലൈ​റ്റ് അ​ടി​യ​ന്തര​മാ​യി റി​പ്പ​യ​ർ ചെ​യ്ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ ന്നും ​ഡി​വൈ​എ​സ്പി വ്യ​ക്ത​മാ​ക്കി.

ടൂ​റി​സ്റ്റു​ക​ൾ​ക്കെ​തി​രേ അ​ക്ര​മം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണ് പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്ക​കം നി​ര​വ​ധി വി​ദേ​ശ​വ​നി​ത​ക​ളെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്കാ​ൻ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ശ്ര​മി​ച്ച സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പാ​പ​നാ​ശ​ത്ത് സാ​യാ​ഹ്ന സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ വി​ദേ​ശ ടൂ​റി​സ്റ്റു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വാ​വി​നെ വ​ർ​ക്ക​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment