തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ഇ.കെ. നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ നിയമം കൊണ്ടുവന്നത്. നായനാർ കൊണ്ടുവന്ന ഒരു നിയമത്തിൽ ആദ്യമായാണ് ഒരു മന്ത്രി രാജിവയ്ക്കണമെന്നും, മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ഇത്രയും ഗുരുതര അഴിമതി നടന്നിട്ട് ആ മന്ത്രിയെ പുറത്താക്കണം എന്ന് ലോകായുക്ത പറയുമ്പോള്‍ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണ്. മാസങ്ങളോളം അഭിപ്രായങ്ങളും വാദമുഖങ്ങളും പരിശോധിച്ച ശേഷമാണ് കെ.ടി. ജലീല്‍ എന്ന മന്ത്രി സ്വജനപക്ഷപാതം കാണിച്ചെന്നും പുറത്താക്കണമെന്നും ലോകായുക്ത വിധി പുറപ്പെടുവിച്ചിട്ടുള്ളത്. എന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്നതില്‍ എന്ത് ധാര്‍മികതയാണ് എന്ന് മനസിലാകുന്നില്ല. ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്നയാളാണ് കേരളത്തിലെ മുഖ്യമന്ത്രി. ലാവലിന്‍ കേസിലെ ആറാമത്തെ പ്രതിയാണ് പിണറായി. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ലാവലിനാണ്. അതിലെ പ്രതിയായ പിണറായി…
Read MoreCategory: TVM
ബന്ധുനിയമനം; ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിനായി ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ യോഗ്യതയിൽ മാറ്റം വരുത്തി നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയായതിനാൽ മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബന്ധുനിയമനത്തിൽ ജലീൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ലോകായുക്ത വിധിച്ചത് യോഗ്യതയിൽ മാറ്റം വരുത്തിയത് കൊണ്ടാണ്. മുഖ്യമന്ത്രിക്കും ജലീലിനും ഈക്കാര്യത്തിൽ തുല്ല്യ പങ്കാണുള്ളതെന്നും സുരേന്ദ്രന് പ്രസ്താവനയിൽ പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനമാണ് ഇരുവരും നടത്തിയത്. വിധിയെ തള്ളിക്കളയുകയും മന്ത്രി ജലീലിനെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിനും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രി എല്ലാ ഇടപാടുകളും ജലീൽ മുഖേനയാണ് നടത്തുന്നത്. വിദേശ കോൺസുലേറ്റുമായി വഴിവിട്ട ബന്ധം, മാർക്ക് ദാനം, മലയാളം സർവകലാശാല ഭൂമി വിവാദം തുടങ്ങിയ നിരവധി വിവാദങ്ങൾ ഉണ്ടായിട്ടും ജലീലിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് ഇതൊക്കെ കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Moreനഗരസഭ ചെയര്‍മാന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്! പണം ചോദിച്ചപ്പോള്‍ സംശയം തോന്നിയ ചില സുഹൃത്തുക്കള്‍ ചെയ്തതത് രക്ഷയായി…
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി.കെ. രാജ്മോഹനന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട്. ചെയര്മാന് പോലീസില്‍ പരാതി നല്കി. പരാതി സൈബര്‍ സെല്ലിലേയ്ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി.കെ രാജ്മോഹനന് നേരത്തെ ഫേസ് ബുക്ക് അക്കൗണ്ടുണ്ട്. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ചിത്രം അടങ്ങിയ പുതിയ അക്കൗണ്ട് തയാറാക്കിയാണ് പലര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കപ്പെട്ടത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പലരും ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയും ചെയ്തു. പിന്നീട് പലരോടും അത്യാവശ്യമാണെന്ന അപേക്ഷയോടെ ഫേസ്ബുക്ക് മെസഞ്ചറിലൂടെ പണം ചോദിച്ചു. ഫോൺ പേ അക്കൗണ്ടിലേക്ക് കാശ് അയച്ചു കൊടുക്കാനായിരുന്നു നിര്‍ദേശം. ഇക്കാര്യത്തില്‍ സംശയം തോന്നിയ ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ വിവരം അറിയിക്കുകയും അക്കൗണ്ട് വ്യാജമാണെന്ന് ബോധ്യമാവുകയും ചെയ്തു. തുടര്‍ന്ന് മാസ് റിപ്പോര്‍ട്ടിംഗ് നടത്തി അക്കൗണ്ട് പൂട്ടിച്ചു. നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ ചെയര്മാന് ഇതു സംബന്ധിച്ച പരാതി നല്‍കുകയും…
Read Moreചെല്ലഞ്ചിപ്പാലത്തില് ബൈക്കുകളുടെ മത്സരയോട്ടം അപകടം വിതയ്ക്കുന്നു! ചെയ്തുകൂട്ടുന്ന കാര്യങ്ങളെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പാലോട് : പുതുതായി നിര്‍മിച്ച ചെല്ലഞ്ചിപ്പാലത്തില് ബൈക്കുകളുടെ മത്സരയോട്ടം കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. അവധി ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യുവാക്കളാണ് മത്സരയോട്ടം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. അവധി ദിനങ്ങളില്‍ ധാരാളംപേര്‍ സായാഹ്നക്കാഴ്ചകള്‍ ആസ്വദിക്കാനായി കുടുംബസമേതം ചെല്ലഞ്ചിപ്പാലത്തിലെത്തുന്നുണ്ട്. ഇവരുടെ മുന്നിലാണ് യുവാക്കളുടെ ബൈക്ക് അഭ്യാസങ്ങള്‍. 150അടി പൊക്കമുള്ള പാലത്തിന്റെ ചെറിയ കൈവരിയിലൂടെ നടന്ന് കൈയടി നേടുന്നതും ഇവരുടെ വിനോദമാണ്. 500രൂപ മുതല്‍ പന്തയം വച്ചുള്ള ബൈക്കുകളുടെ മത്സരയോട്ടം. മത്സര ഒാട്ടം തടയാൻ നാട്ടുകാർ ശ്രമിച്ചപ്പോൾ സംഘം ഇവർക്കെതിരെ തിരിഞ്ഞതായും പരാതിയുണ്ട്. പാലത്തിലെ യുവാക്കളുടെ ബൈക്ക് അഭ്യാസങ്ങളും, പാലത്തിനടിയിലെ മദ്യപാനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പാലം സംരക്ഷണസമിതി രൂപീകരിച്ചു. പാലോട്, പാങ്ങോട് പോലീസ് സ്റ്റേഷനുകളില്‍ പരാതിയും നല്കിയിട്ടുണ്ടെങ്കിലുംയാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്.
Read Moreതൃശൂരിലും തമിഴ്നാട്ടിലും സമാന സംഭവം നടന്നിരുന്നു! ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവൻ കവർന്ന സംഭവം; പോലീസിന്റെ നിഗമനം ശരിയോ ?
തിരുവനന്തപുരം: മംഗലപുരം പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് നൂറ് പവനോളം സ്വർണം തട്ടിയെടുത്ത കേസിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ആക്രമണത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അക്രമിസംഘം എത്തിയ വാഹനം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. വാഹനത്തിന്റെ നന്പർ വ്യാജമാണോയെന്ന് പരിശോധിക്കുകയാണ്. നേരത്തെ തൃശൂരിലും തമിഴ്നാട്ടിലും സമാനമായ രീതിയിൽ ആക്രമണം നടത്തി സ്വർണം കവർച്ച നടത്തുന്ന സംഭവങ്ങളിലെ പ്രതികളെയും സംശയിക്കുന്നുണ്ട ്. ക്വട്ടേഷൻ സംഘങ്ങൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. ഇന്നലെ രാത്രി എട്ടരയോടെയാണ് പള്ളിപ്പുറം കുറക്കോടിന് സമീപം ടെക്നോസിറ്റി ഭാഗത്ത് വച്ച് ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി സന്പത്ത് (47) നെ ആക്രമിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്. ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ട്പോയ സ്വർണാഭരണങ്ങളാണ് അക്രമി സംഘം തട്ടിയെടുത്തത്. സന്പത്തും ഡ്രൈവർ അരുണും ബന്ധു ലക്ഷ്മണയും സഞ്ചരിച്ച കാർ തടഞ്ഞ് രണ്ട് കാറുകളിലായെത്തിയ…
Read Moreമാർക്സിസത്തെ പുകഴ്ത്തിയതിന് മുരുകൻ കാട്ടാക്കടയ്ക്കെതിരെ വധഭീഷണി: പോലീസ് കേസെടുത്തു
കാട്ടാക്കട : സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനത്തിൽ മാർക്സിസത്തെ പുകഴ്ത്തിയതിന് കവി മുരുകൻ കാട്ടാക്കടയ്ക്കെതിരെ വധഭീഷണിയുണ്ടായ സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്തു. സംഭവത്തിൽ റൂറൽ എസ്.പിക്കും സൈബർസെല്ലിലും കവി പരാതി നൽകിയിരുന്നു. ഈ പരാതിയാണ് കാട്ടാക്കട പോലീസിന് കൈമാറിയത്. ഇന്നലെ കാട്ടാക്കട പോലീസ് കവിയുടെ മൊഴി രേഖപ്പെടുത്തി. ‘ചോപ്പ്’ എന്ന ചിത്രത്തിനായി മുരുകൻ കാട്ടാക്കട എഴുതിയ ‘മനുഷ്യനാകണം’ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു വധഭീഷണിക്ക് കാരണം. ഈ പാട്ടിൽ മാർക്സിസം എന്ന വാക്ക് ഉൾപ്പെടുത്തിയത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു ഫോൺവഴി വധഭീഷണിയുണ്ടായത്. വീട്ടിലെത്തി ഇഞ്ചിഞ്ചായി അപകടപ്പെടുത്തുമെന്നും ഭീഷണിയുണ്ടായിരുന്നു. തുടർന്നാണ് കവി മുരുകൻ കാട്ടാക്കട ഫോൺ നമ്പർ സഹിതം റൂറൽ എസ്.പിക്കും സൈബർ സെല്ലിനും പരാതി നൽകിയത്. ഈ നമ്പർ സൈബർസെൽ നിരീക്ഷിച്ചുവരികയാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ഗാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനും എൽ.ഡി.എഫ് ഉപയോഗിച്ചിരുന്നു.
Read Moreപണിപറ്റിച്ചത് ഖജാൻജി..! പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറവൻകോണം മണ്ഡലം ട്രഷററെ കോൺഗ്രസിൽനിന്നു പുറത്താക്കി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കുറവൻകോണം മണ്ഡലം ട്രഷറർ ബാലുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഡിസിസി പ്രസിഡന്റ് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. രണ്ട് ജില്ലാ ഭാരവാഹികളോട് വിവരങ്ങൾ തേടി റിപ്പോർട്ട് നൽകാനായിരുന്നു ഡിസിസി നിർദ്ദേശം. പോസ്റ്ററുകൾ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വീണ പരാതി അറിയിച്ചിരുന്നു.
Read Moreകീഴ്ക്കോടതിയിൽ നിന്ന് ഉത്തരവുണ്ടായാൽ ഉടൻ രാജിയില്ല; ജലീലിനെ സംരക്ഷിച്ച് മന്ത്രി ബാലൻ
തിരുവനന്തപുരം: കീഴ്ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കില്ലെന്ന് മന്ത്രി എ.കെ. ബാലൻ. മന്ത്രിക്കെതിരായ നടപടിക്ക് മൂന്നു മാസം സമയമുണ്ടെന്നും മന്ത്രി ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ഡപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. മന്ത്രിയായിരുന്നപ്പോൾ കെ.എം.മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നമെന്നും മന്ത്രി ബാലൻ വ്യക്തമാക്കി.
Read Moreവിളവൂർക്കലിലെ സിപിഎം-ബിജെപി സംഘട്ടനം: 12പേർ പിടിയിൽ; സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു
കാട്ടാക്കട: വിളവൂർക്കലിലെ സിപിഎം ബിജെപി സംഘട്ടനവുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളിലേയും 12പേർ പോലീസ് പിടിയിൽ. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ പോലീസിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ബിജെപി, സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയപ്പോൾ 13 പേർക്ക് പരിക്കേൽക്കുകയും വീടും ഗൃഹോപകരണങ്ങളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടായി.വിളവൂർക്കൽ പഞ്ചായത്തിലെ കോണക്കോട്, പെരുകാവ് ഭാഗങ്ങളിൽ ബുധനാഴ്ച രാത്രി 9.30ഓടെ ആയിരുന്നു അക്രമങ്ങൾ അരങ്ങേറിയത്. കാട്ടാക്കട ഡിവൈഎസ്പി എസ്.ഷാജി, മലയിൻകീഴ് എസ്.എച്ച്.ഒ സന്തോഷ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.എസ്. സുനിൽകുമാർ (സിപിഎം ), മുക്കംപാലമൂട് ബിജു (ബിജെപി), നേതാക്കളായ എം.അനിൽകുമാർ, കെ.ജയചന്ദ്രൻ, കുന്നുവിള സുധീഷ് എന്നിവർ സമാധാന ചർച്ചയിൽ പങ്കെടുത്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയും സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. പോലീസ് പട്രോളിംഗ് ശക്തമാക്കാൻ സമാധാന യോഗത്തിൽ തീരുമാനമായി. ജനപ്രതിനിധികളും പാർട്ടി നേതാക്കളും സംഭവസ്ഥലം സന്ദർശിച്ചു.
Read Moreമുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരം; രോഗലക്ഷണങ്ങളില്ലെന്ന് മെഡിക്കല്‍ബോര്‍ഡ്; ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയും തൃപ്തികരം
കോഴിക്കോട്: കോവിഡ് ബാധിതനായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരം. പ്രത്യേക രോഗലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് പ്രകടമായില്ലെന്ന് മെഡിക്കല്‍ബോര്‍ഡ് അംഗങ്ങളായ പ്രിന്‍സിപ്പല്‍ ഡോ.എം.പി.ശശി, സൂപ്രണ്ട് എം.പി.ശ്രീജയന്‍ എന്നിവര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. മുഖ്യമന്ത്രിയെ പരിശോധിക്കുന്നതിനായി പത്ത് ഡോക്ടര്‍മാരുടെ സംഘമാണുള്ളത്. പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവര്‍ക്ക് പുറമേ ആര്‍എംഒ കെ.രഞ്ജിനി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ.മുബാറക്, മെഡിസിന് വിഭാഗം ഡോ. ജയേഷ് എന്നിവരുള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ നിരീക്ഷിച്ചു വരികയാണ്. മെഡിക്കല്‍കോളജിലെ പേവാര്‍ഡിലെ വിഐപി ഡീലക്സ് മുറിയിലാണ് മുഖ്യമന്ത്രിയുള്ളത്. മകള്‍ വീണയും ഭര്‍ത്താവ് പി.എ.മുഹമ്മദ് റിയാസും കോവിഡ് ചികിത്സയിലാണ്. ഭാര്യ കമല വിജയനും കോവിഡ് പോസിറ്റീവായ കൊച്ചുമകനും ആശുപത്രിയിലുണ്ട്. മുഖ്യമന്ത്രി കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ ഒന്നാംഡോസ് എടുത്തതാണ് രോഗതീവ്രത കുറയാന്‍ ഇടയാക്കിയതെന്ന് സൂമൂഹ്യസുരക്ഷാ മിഷന് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ ഫേസ്ബുക്കില്‍ ലൈവില്‍ വ്യക്തമാക്കി. വാക്സിനെടുത്തിട്ടും മുഖ്യമന്ത്രിക്കും രോഗംബാധിച്ചുവെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. ഒന്നാംഡോസ് എടുത്താല്‍ മൂന്നു…
Read More