തിരുവനന്തപുരം: പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ്. നായര്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉറപ്പ് നല്‍കിയെന്നും വീണ എസ്.നായര്‍ പ്രതികരിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ആത്മാര്‍ഥമായി താന്‍ ചെയ്തുവെന്നും മറ്റ് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് പാര്‍ട്ടിയാണ്. സ്ഥാനാര്‍ഥിയെന്ന നിലയില്‍ മികച്ച പവ്രവര്ത്തനം നടത്തി. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് ദോഷമാണ്. വാര്‍ത്തകള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മണ്ഡലത്തില്‍ നിന്നും പ്രാദേശിക നേതാക്കളുടെ സഹകരണം ലഭിച്ചുവെന്നും വീണ എസ്. നായര്‍ വ്യക്തമാക്കി.
Read MoreCategory: TVM
ഉമക്കുട്ടി! കൂടപ്പിറപ്പുകള്‍ക്ക് കളിക്കൂട്ടുകാരിയായി ‘അണ്ണാറക്കണ്ണൻ’; നിലത്ത് വച്ചാലും വീടിനു പുറത്തേയ്ക്കൊന്നും പോകാറില്ല
നെയ്യാറ്റിന്‍കര: ന െയ്യാറ്റിന്കര തൊഴുക്കലില്‍ യുകെജിക്കാരി കൃഷ്ണാര്ച്ചനയ്ക്കും മൂന്നാം ക്ലാസുകാരി കൃഷ്ണചന്ദ്രയ്ക്കും നാലാം ക്ലാസുകാരി കൃഷ്ണേശ്വരിക്കും വീട്ടുവളപ്പില്‍ നിന്നും കിട്ടിയ അണ്ണാൻ കുഞ്ഞ് അരുമയായി മാറിയിരിക്കുകയാണ്. പറന്പില് ഞവരയില എടുക്കുന്നതിനിടയിലാണ് ഇവർക്ക് അണ്ണാൻ കുഞ്ഞിനെ കിട്ടിയത്. തുടർന്ന് മൂവരുംഅണ്ണാന് ഉമക്കുട്ടിയെന്ന പേരും സമ്മാനിച്ചു . തുടക്കത്തില്‍ പാലാണ് അണ്ണാന്കുഞ്ഞിന് നല്‍കിയത്. ഓട്സ്, അരി, പയര്‍, ശര്‍ക്കര എന്നിവയെല്ലാം ഉമക്കുട്ടിക്ക് ഇഷ്ടമാണെന്ന് മൂന്നു കൂടപ്പിറപ്പുകളും പറയുന്നു. മൂന്നു പേരുടെയും കൈകളിലും മടിയിലുമൊക്കെ ഓടിക്കളിക്കുന്ന ഉമക്കുട്ടി ഈ കുഞ്ഞുങ്ങളോട് നന്നായി ഇണങ്ങിക്കഴിഞ്ഞു. ഉമക്കുട്ടിയെ നിലത്ത് വച്ചാലും വീടിനു പുറത്തേയ്ക്കൊന്നും പോകാറില്ല. മൂന്നുപേരും ചില കൂട്ടുകാരെ ഫോണില്‍ വിളിച്ച് ഉമക്കുട്ടിയുടെ വിശേഷങ്ങള്‍ പങ്കുവച്ചു. ഉമക്കുട്ടിക്കായി ആകര്‍ഷകമായൊരു വിശ്രമപ്പെട്ടിയും കൂട്ടുകാര്‍ ഒരുക്കിയിട്ടുണ്ട്.
Read Moreഒറ്റ ദിവസം നാല് പടുകൂറ്റൻ വിദേശചരക്കുകപ്പലുകൾ തീരത്ത് നങ്കൂരമിട്ടു! വിഴിഞ്ഞം ക്രൂചേഞ്ചിംഗിൽ ഡബിൾ സെഞ്ച്വറി തികച്ചു
വിഴിഞ്ഞം: ഒറ്റ ദിവസം നാല് പടുകൂറ്റൻ വിദേശചരക്കുകപ്പലുകൾ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടതോടെ വിഴിഞ്ഞം ക്രൂചേഞ്ചിംഗ് ഡബിൾ സെഞ്ച്വറി തികച്ചു. ഒന്‍പത് മാസത്തിനിടയിൽ 201 കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. ചുരുങ്ങിയ കാലത്തിനുള്ളിൽ യാത്രക്കിടയിൽ തൊഴിലാളികളെ ഇറക്കാനും കയറ്റാനുമായി കപ്പലുകൾക്ക് ഇടത്താവളമൊരുക്കുന്ന ഇന്ത്യയിലെ മൈനർ തുറമുഖങ്ങളിൽ ഒന്നാമൻ എന്ന പദവിക്കും വിഴിഞ്ഞം അർഹമായി. ഈ മേൽക്കോയ്മ ഇല്ലാതാക്കാൻ ഇനി ആർക്കുമാകില്ലെന്നും അധികൃതർ പറയുന്നു .ഇന്നലെ രാവിലെ ഒന്‍പതരയോടെ 198-നായി ഓയിൽ ടാങ്കർ എസ്ടിഐ ലാവൻഡർ എത്തി. സിംഗപ്പൂരിൽ നിന്ന് യുഎഇയിലെ ഫ്യുജറ തുറമുഖത്തേക്കുള്ള യാത്രാമധ്യേ ക്രൊയേഷ്യൻ സ്വദേശികളായ രണ്ട് പേർ ഉൾപ്പെടെ ഒന്‍പത് പേരെ ഇറക്കാനും ഏഴ് പേരെ കയറ്റുകയുമായിരുന്നു ലക്ഷ്യം. ഇതിന് ശേഷം9.38 ഓടെ എസ്ടിഐ കിംഗ്സ് വേയും നങ്കൂരമിട്ടു. സിംഗപ്പൂരിൽ നിന്ന് യുഎയിലേക്ക് പോകുന്നതിനിടയിൽ ഒന്‍പത് പേരെ കയറ്റുകയും ഒന്‍പത് പേരെ ഇറക്കി. മാരിടൈം ബോർഡിന്റെ…
Read Moreഎൽഡിഎഫ്, യുഡിഎഫ് മുന്നണികളെ വെട്ടിലാക്കി തിരുവനന്തപുരത്തെ എസ്ഡിപിഐ വോട്ട്
തിരുവനന്തപുരം: എൽഡിഎഫ്, യുഡിഎഫ് മുന്നണികളെ വെട്ടിലാക്കി എസ്ഡിപിഐ നേതൃത്വത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ഇരുമുന്നണികളും എസ്ഡിപിഐയോട് വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള പറഞ്ഞതാണ് വിവാദമാകുന്നത്. നേമത്ത് എസ്ഡിപിഐ പിന്തുണ നൽകിയത് എൽഡിഎഫിനാണെന്നും സിയാദിന്റെ വെളിപ്പെടുത്തൽ. തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിനെ പിന്തുണച്ചുവെന്നുമാണ് എസ്ഡിപിഐ വ്യക്തമാക്കിയത്. കഴക്കൂട്ടത്ത് മനസാക്ഷി വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടത്. എൽഡിഎഫിനേയും യുഡിഎഫിനേയും നിയന്ത്രിക്കുന്നത് മത തീവ്രവാദ ശക്തികളാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു. വർഗീയ ശക്തികളായ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നിവർ എൽഡിഎഫിനേയും ജമാ അത്തെ ഇസ്ലാമി യുഡിഎഫിനേയും പല സ്ഥലങ്ങളിലും പിന്തുണച്ചിട്ടുണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. അതേ സമയം എസ്ഡിപിഐ അനുഭാവികളായ ആളുകൾ തങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാമെന്നും എന്നാൽ അവരുടെ പിന്തുണ തേടി പാർട്ടി…
Read Moreആ മൗനം, മഞ്ചേശ്വരത്തിൽ ആശങ്കയുമായി മുല്ലപ്പള്ളി; സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായി വിജയൻ
തിരുവനന്തപുരം: മഞ്ചേശ്വരത്തിൽ ആശങ്കയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും അവിടെ കെ.സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായി ആയിരിക്കുമെന്നും മഞ്ചേശ്വരത്തെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് അത്യുജല വിജയം നേടി അധികാരത്തിലെത്തും. നേമത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു മത്സരം. നേമത്ത് ദുർബല സ്ഥാനാർത്ഥിയെയാണ് സിപിഎം നിർത്തിയത്. നേമത്ത് സിപിഎം വിജയിക്കില്ല. അവിടെ കോണ്‍ഗ്രസ് വിജയിക്കും. ബിജെപിയുടെ അക്കൗണ്ട് ഇല്ലാതാകും. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണയം പാളിയിട്ടില്ല. ഇരിക്കൂറിലെ സ്ഥാനാർത്ഥിത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. ഇത്തവണ മത്സരിക്കാതെ മാറി നിന്നത്്് സ്വന്തം തീരുമാനമായിരുന്നു. സ്വകാര്യ ചാനസുകൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreബിജെപിക്ക് തലസ്ഥാന ജില്ലയിൽ ഒരു സീറ്റ് പോലും ലഭിക്കില്ല; കാട്ടായിക്കോണത്തെ സംഘർഷത്തിൽ പോലീസ് കാണിച്ചത് അന്യായമെന്ന് കടകംപള്ളി
തിരുവനന്തപുരം: ബിജെപിക്ക് തലസ്ഥാന ജില്ലയിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവർക്ക് ആകെ പ്രതീക്ഷിക്കാനുള്ളത് നേമമായിരുന്നു. എന്നാൽ അവിടെ ശിവൻകുട്ടി വിജയിക്കുമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. കാട്ടായിക്കോണത്ത് കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പോലീസ് കാണിച്ചത് അന്യായമാണ്. അവിടെ നടന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കുന്നതല്ല.ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും മന്ത്രി അറിയിച്ചു.
Read Moreഎന്നെ ബാലേട്ടനെന്ന് വിളിക്കും, “ഞാൻ വിളിക്കുന്നത് വിജയേട്ടൻ എന്നാണ്’: സ്നേഹംകൊണ്ട് എന്തെല്ലാം പേരുകൾ വിളിക്കാമെന്ന് മന്ത്രി ബാലൻ
തിരുവനന്തപുരം: “ക്യാപ്റ്റൻ’ വിവാദം മുറുകുമ്പോൾ മുഖ്യമന്ത്രിയെ പിന്തുണച്ച് മന്ത്രി എ.കെ. ബാലൻ. മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്നോ സഖാവെയെന്നോ ആളുകൾ വിളിച്ചോട്ടെ. അതിൽ എന്താണ് വിവാദമെന്നും ബാലൻ ചോദിച്ചു. മുഖ്യമന്ത്രിയെ താൻ വിളിക്കുന്നത് വിജയേട്ടൻ എന്നാണ്. ആളുകൾക്ക് സ്നേഹംകൊണ്ട് എന്തെല്ലാം പേരുകൾ വിളിക്കാമെന്നും ബാലൻ പറഞ്ഞു.
Read Moreപിണറായി ക്യാപ്റ്റൻ തന്നെ; കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണാണ് മുഖ്യമന്ത്രിയെന്ന് കടകംപള്ളി
തിരുവനന്തപുരം: ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിണറായി വിജയൻ കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണ്. അദ്ദേഹത്തിന് ആ പേര് ആരെങ്കിലും സ്വയം തീരുമാനിച്ച് നൽകിയതല്ല. ജനങ്ങൾ ചാർത്തിക്കൊടുക്കുന്ന പേരാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Read More“പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ ഞാൻ ആളല്ല”; പരാമർശിച്ചതിൽ സന്തോഷമുണ്ടെന്ന് കടകംപള്ളി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ തനിക്കെതിരെ നടത്തിയ പരാമർശം അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ താൻ ആളല്ലെന്നും കടകംപള്ളി പറഞ്ഞു. പ്രധാനമന്ത്രി പറയേണ്ട കാര്യങ്ങൾ പലതും പറഞ്ഞില്ലെന്നും കടകംപള്ളി ആരോപിച്ചു. ശബരിമലയിൽ നിയമനിർമാണം നടത്തുന്ന കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞില്ല. പ്രസംഗത്തിൽ തന്നെ പരാമർശിച്ചതിൽ സന്തോഷമുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്നലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ബിജെപിയുടെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കവെയാണ് കടകംപള്ളി സുരേന്ദ്രനെയും സംസ്ഥാന സർക്കാരിനെയും യുഡിഎഫിനെയും പ്രധാനമന്ത്രി മോദി രൂക്ഷമായി വിമർശിച്ചത്.
Read Moreരണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പാക്കുമെന്ന് കുമ്മനം രാജശേഖരൻ
കഴക്കൂട്ടം: സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പാക്കുമെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്ന് എന്‍ഡിഎ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും ഭൂരഹിതര്‍ക്കും പാവപ്പെട്ടവര്‍ക്കും കിടക്കാന്‍ വീടും കൃഷിചെയ്യാന്‍ ഭൂമിയും ലഭിക്കും. ഇതിനു പുറമെ കേരളത്തില്‍ ക്ഷേത്ര ഭരണാവകാശ വിളംബരം ഉണ്ടാകും. വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകും. ക്ഷേത്രപ്രവേശന വിളംബരത്തിനും പാലിയം വിളംബരത്തിനും ശേഷം നടക്കാന്‍ പോകുന്ന വലിയ വിളംബരമാവും അതെന്നും കുമ്മനം പറഞ്ഞു.
Read More