വിഴിഞ്ഞം : കോവളം മുട്ടയ്ക്കാട്ടിൽ ചരുവിള പുത്തൻവീട്ടിൽ ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടെയും വളർത്ത് മകൾ ഗീതുവിന്റെ (14) മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കോവളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വ്യാഴ്ച വൈകുന്നേരം 3.30 ഓടെ വീട്ടിൽ അവശനിലയിൽ കാണപ്പെട്ട ഗീതുവിനെ വിഴിഞ്ഞം സിഎച്ച്സിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹതഉയർന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത കോവളം പോലീസ് വീട്ടുകാരെയും ബന്ധുക്കളെയും പ്രദേശവാസികളെയും ചോദ്യം ചെയ്തു വരികയാണ്. കുട്ടി കിടന്ന ബെഡ്ഷീറ്റും രക്തക്കറ പുരണ്ട വസ്ത്രങ്ങളും സമീപത്തെ സ്വകാര്യ പുരയിടത്തിലെ മതിലിനുള്ളിൽ നിന്നും കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയതോടെ ഫോറൻസിക് വിഭാഗം വീട്ടിലെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. രക്ഷിതാക്കളടക്കമുള്ളവരെ പലവട്ടം ചോദ്യം ചെയ്തിട്ടും കുട്ടിയുടെ തലയിൽ ക്ഷതമേറ്റതെങ്ങനെയെന്ന് പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.…
Read MoreCategory: TVM
അവർ മൂവരും ഒന്നും അറിഞ്ഞിരുന്നില്ല; സ്പ്രിംഗ്ളർ കരാറിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ്
തിരുവനന്തപുരം: സ്പ്രിംഗ്ളർ കരാറിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകി മാധവൻ നായർ കമ്മിറ്റി റിപ്പോർട്ട്. സ്പ്രിംഗ്ളർ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോ മുൻ ചീഫ് സെക്രട്ടറി ടോം ജോസോ ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറാണ് എല്ലാം തീരുമാനിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ശിവശങ്കറിനെ അതിരൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത്.കരാര്‍ നടപ്പാക്കിയവര്‍ക്കു സാങ്കേതിക-നിയമ വൈദഗ്ധ്യം വേണ്ടത്രയില്ലെന്നും കരാര്‍ വ്യവസ്ഥകള്‍ ദുരുപയോഗ സാധ്യതയുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിന്റെ മറവിൽ രോഗികളുടെ വിവരങ്ങൾ അമേരിക്കൻ ബന്ധമുള്ള പിആർ കമ്പനിക്ക് മറിച്ചു നൽകുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ തുടർന്നാണ് മാധവൻ നായർ കമ്മിറ്റിയെവച്ച് സർക്കാർ അന്വേഷണം നടത്തിയത്. യുഎസിലെ കോടതിയുടെ പരിധിയിലായതിനാല്‍ സ്പ്രിംഗ്ളറിനെതിരെ നടപടി ദുഷ്കരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുന്‍ വ്യോമയാന സെക്രട്ടറി എം. മാധവന് നമ്പ്യാർ, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. ഗുല്‍ഷന്‍ റായ് എന്നിവരടങ്ങിയ സമിതിയെയാണ്…
Read Moreവഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കും ഐപിസി വകുപ്പിട്ടു; കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഐപിസി നിയമപ്രകാരമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 500 കോടിയുടെ അഴിമതിക്കേസിൽ കശുവണ്ടി വികസന കോർപ്പറേഷൻ എംഡിയായിരുന്ന കെ.എ. രതീഷ്, ചെയര്‍മാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന ആര്. ചന്ദ്രശേഖരന്, കരാറുകാരന് ജയ്മോഹന്‍ ജോസഫ് എന്നിവരാണ് പ്രതികൾ. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിക്ക് ബദലായാണ് നടപടി. കേസില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സിബിഐ തടഞ്ഞത്. പിസി ആക്ട് പ്രകാരമാണ് സര്‍ക്കാരിന്റെ അനുമതി പ്രോസിക്യൂഷന് വേണ്ടത്. എന്നാല്‍ ഐപിസി പ്രകാരം അത്തരം ഒരനുമതിയുടെ ആവശ്യമില്ല. ഈ സാധ്യതയാണ് സിബിഐ ഉപയോഗപ്പെടുത്തിയത്.
Read Moreമറച്ച് വച്ചുകൊണ്ട് ആരും പോകേണ്ടെന്ന് പറഞ്ഞാലും ചിലർ ഇങ്ങനെയാ..! കൂളിംഗ് നീക്കാതെ മന്ത്രി കൃഷ്ണൻകുട്ടി; മറയില്ലാതെ മറ്റു മന്ത്രിമാർ
തിരുവനന്തപുരം: വാഹനങ്ങളിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്യണമെന്ന ഉത്തരവ് ലംഘിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. മന്ത്രിമാരിൽ കൃഷ്ണൻകുട്ടിയുടെ മാത്രം വാഹനത്തിലെ കർട്ടനുകൾ ഇതുവരെ നീക്കിയില്ല. മറ്റ് മന്ത്രിമാരുടെ വാഹനത്തിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ. രാജു, സുനിൽ കുമാർ, എ.സി. മൊയ്തീൻ എന്നിവരുടെ വാഹനങ്ങളിലെ കർട്ടനുകൾ നീക്കം ചെയ്തിരുന്നില്ല. വാഹനങ്ങളിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്യുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷൻ സ്ക്രീൻ പരിശോധനയിൽ വ്യാപക നടപടി തുടരുന്പോഴാണ് പരസ്യമായി നിയമം ലംഘിച്ച് വിഐപികൾ യാത്രകൾ തുടർന്നിരുന്നത്. സെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തികൾക്കു മാത്രമേ സുരക്ഷാ നടപടികളുടെ ഭാഗമായി വാഹനങ്ങളുടെ ഗ്ലാസുകൾ നിയമപ്രകാരം മറയ്ക്കാൻ കഴിയൂ. കേരളത്തിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും മാത്രമാണ് ഇളവ്.
Read Moreകാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയുടെ മരണം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു
തിരുവനന്തപുരം: കാക്കനാട് ജില്ലാ ജയിലിൽ പ്രതി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മരണകാരണം പോലീസ് മർദ്ദനമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജയിൽ ഡിജിപിയും കോട്ടയം ജില്ലാ പോലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ആന്റണി ഡൊമിനിക്ക് നിർദേശിച്ചു. കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞ റിമാൻഡ് പ്രതി കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖ്(36) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഷെഫീഖിന്റെ തലയ്ക്ക് പിന്നിലുള്ള മുറിവ് പോലീസ് മർദനത്തിൽ സംഭവിച്ചതാണെന്ന് കുടുംബം ആരോപിക്കുന്നു.
Read Moreകമൽ കൂടുതൽ വെട്ടിൽ; ചലച്ചിത്ര അക്കാദമി നിയമന വിവാദം; കത്തെഴുതിയത് സെക്രട്ടറിയുടെ അറിവില്ലാതെ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി നിയമന വിവാദത്തിൽ ചെയർമാൻ കമൽ കൂടുതൽ വെട്ടിൽ. അക്കാദമിയുടെ സെക്രട്ടറി അജോയ് ചന്ദ്രന്റെ അറിവോടെയല്ല കമൽ മന്ത്രിക്ക് കത്തെഴുതിയത്. അക്കാദമിയിലെ നിയമനമടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ജനറൽ കൗൺസിലോ എക്സിക്യൂട്ടീവ് ബോർഡോ ചേർന്നാണ്. ഇതൊന്നുമില്ലാതെയാണ് ചെയർമാൻ ഇടത് അനുഭാവികളായ നാല് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിക്ക് കത്ത് നൽകിയത്. കമലിന്റെ കത്ത് വന്നതിന് ശേഷം മന്ത്രിയുടെ ഓഫീസ് അക്കാദമിയുമായി ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറി സംഭവം അറിയുന്നത്. തുടർന്ന് ഈ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി സർക്കാരിന് കത്ത് നൽകുകയായിരുന്നു. തുടർന്നാണ് കമലിന്റെ ആവശ്യം പരിഗണിക്കാൻ സാധിക്കില്ലെന്ന് മന്ത്രി മറുപടി നൽകിയത്.
Read Moreഅമ്മയ്ക്കെതിരായ പോക്സോ കേസ്! കുട്ടിയെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം
തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് തിരുവനന്തപുരം റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി നിർദേശം നൽകി. കുട്ടിയെ പരിശോധിക്കാൻ വിദഗ്ധ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ഐജി തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരോട് നിർദേശിച്ചു. ഉടനെ തന്നെ മെഡിക്കൽ ബോർഡ് രൂപീകരിക്കാമെന്ന് മെഡിക്കൽ കോളജ് അധികൃതരും ഐജിയെ അറിയിച്ചിട്ടുണ്ട്. യുവതിയെ കേസിൽ കുടുക്കിയതാണെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് സംസ്ഥാന പോലീസ് മേധാവിയാണ് അന്വേഷണം ഐജിയ്ക്ക് കൈമാറിയത്. അതേസമയം കേസിൽ യുവതിയുടെ ഭർത്താവിന്റെ രണ്ടാം വിവാഹം സംബന്ധിച്ച കുടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മതനിയമപ്രകാരമാണ് ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതെന്ന വാദം തെറ്റാണെന്നാണ് ജമാ അത്ത് കമ്മിറ്റി ഭാരവാഹികളുടെ വെളിപ്പെടുത്തൽ. ഒരു സ്വകാര്യ ചാനലിനോടാണ് ജമാഅത്ത് ഭാരവാഹികൾ ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാം വിവാഹത്തിനായി ഭർത്താവ് നൽകിയ അപേക്ഷ കമ്മിറ്റി അംഗീകരിക്കുകയൊ അനുമതി…
Read Moreചലച്ചിത്ര അക്കാദമിയിലെ ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്തണം; ഇങ്ങനെ ഇടതുപക്ഷ സ്വഭാവം നിലനിർത്താം; സംവിധായകൻ കമലിന്റെ കത്ത് പുറത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷ അനുഭാവമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു മന്ത്രി എ.കെ. ബാലന് അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ കത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു കത്തു നിയമസഭയിൽ പുറത്തുവിട്ടത്. നാലു താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു കമൽ നൽകിയ കത്തിന്റെ പകർപ്പാണു പുറത്തുവന്നത്. സ്ഥിരപ്പെടുത്തുന്നതിനുള്ള കാരണങ്ങളുടെ കൂട്ടത്തിലാണ് ഇടതുപക്ഷ ബന്ധം വിവരിച്ചിരിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് ഇതു സഹായകരമായിരിക്കുമെന്നാണു കമൽ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
Read Moreവാക്സിൻ പൂനെയിൽ നിന്ന് പുറപ്പെട്ടു; കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,500 വയൽ കോവിഡ് വാക്സിൻ
തിരുവനന്തപുരം: കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,500 വയൽ കോവിഡ് വാക്സീൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയല്‍. വാക്സിൻ ഒരു വയൽ പൊട്ടിച്ചാൽ ആറ് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചു തീർക്കണം. ശീതീകരിച്ച അറകളിൽ കോവിഡ് വാക്സിൻ പൂനെയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. രാജ്യത്തെ 13 കേന്ദ്രങ്ങളിൽ വാക്സിൻ വിമാനത്തിലെത്തിക്കും. അഞ്ച് ലക്ഷം വയൽ കൊവിഡ് വാക്സിനാണ് ആദ്യഘട്ടത്തില്‍ കേരളം ആവശ്യപ്പെടുന്നത്. കൊവിഷീല്‍ഡ് തന്നെ ലഭ്യമാക്കണെമന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിരുന്നു. വിതരണം തുടങ്ങിയാൽ ആദ്യ പട്ടികയില്‍ത്തന്നെ കേരളത്തെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികൾ, ആശ അങ്കണവാടി പ്രവർത്തകർ എന്നിവർക്ക് വാക്സിൻ നൽകും.
Read Moreവാളയാർ കേസ്: സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആഭ്യന്തര സെക്രട്ടറി അടുത്ത ദിവസം തന്നെ വിജ്ഞാപനം ഇറക്കും. കേസ് സിബിഐ അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ പ്രധാന ആവശ്യം.കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷണത്തെയും വിചാരണയെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി ഇടപെടൽ കേസിലുണ്ടായത്. തട്ടിക്കൂട്ട് വിചാരണയാണ് നടന്നതെന്നും പ്രതികൾ രക്ഷപെട്ടത് അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിചാരണ നടന്ന പാലക്കാട് പോക്സോ കോടതിക്കും ഹൈക്കോടതിയുടെ വിമർശനം ഏൽക്കേണ്ടി വന്നു.
Read More