തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവർ ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ. ശ്രീകാര്യം ഇടവക്കോട് സ്വദേശി ശ്രീകുമാർ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ ഇടവക്കോട്ടെ സ്വകാര്യ സ്കൂളിന് സമീപമായിരുന്നു സംഭവം. ഓട്ടോറിക്ഷയുടെ പെട്രോൾ ടാങ്ക് തുറന്ന നിലയിലാണ്. ആത്മഹത്യയെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഓട്ടോറിക്ഷയും മൃതദേഹവും പൂർണമായും കത്തികരിഞ്ഞ നിലയിലാണ് മൃതദേഹം. സ്വകാര്യ സ്കൂളിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ മനോവിഷമത്തിലായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. സ്വകാര്യ സ്കൂളിലെ ജീവനക്കാരനായിരുന്ന ശ്രീകുമാർ ഉൾപ്പെടെയുള്ള തൊഴിലാളികളെ സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടിരുന്നു. ഇതിനെതിരെ തൊഴിലാളികൾ കഴിഞ്ഞ മൂന്ന് മാസമായി സമരത്തിലാണ്. കഴിഞ്ഞ ദിവസം ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ ശ്രീകുമാറിനെ ഇന്നു മുതൽ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നുവെന്നും എന്നാൽ ഇന്ന് ജോലിക്ക് വന്നപ്പോൾ സ്കുൾ അധികൃതർ വാക്ക് പാലിക്കാത്തതിനെത്തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു. ശ്രീകുമാറിന്റെ സുഹൃത്തിന്റെ…
Read MoreCategory: TVM
കസ്റ്റംസിനെതിരേ ഇടതു സംഘടന; സ്വർണ കടത്ത് കേസിൽ ചോദ്യം ചെയ്യാൻ വിളിച്ച അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ മർദിച്ചെന്ന് പരാതി
തിരുവനന്തപുരം: കസ്റ്റംസിനെതിരെ ഇടതു സംഘടന. സ്വർണ കടത്തുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും മർദ്ദിച്ചുവെന്നും കാട്ടി ഡിജിപിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും സംഘടന പരാതി നൽകി. സെക്രട്ടറിയറ്റ് എംപ്ളോയിസ് യൂണിയനാണ് പരാതി നൽകിയത്. പരാതി ലഭിച്ചതായി ഡിജിപിയുടെ ഓഫീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചിട്ടില്ല. പരാതി നൽകിയതിനു പുറമെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ലാലുവിന്റെ പേരു പറഞ്ഞ് നോട്ടീസും സംഘടന പുറത്തിറക്കിയിട്ടുണ്ട്. തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ് എന്ന തലക്കെട്ടിലാണ് നോട്ടീസ്. നാഗ്പൂരിലെ തിട്ടൂരം പ്രകാരം സെക്രട്ടറിയേറ്റ് ഉദ്യേഗസ്ഥരെ കള്ളക്കേസിൽ കുടുക്കാമെന്നാണെങ്കിൽ അതിനെ ചെറുത്തു തോൽപ്പിക്കുമെന്നും നോട്ടീസിൽ പറയുന്നു.
Read Moreസ്പീക്കർ കേരളത്തെ അപമാനിച്ചെന്ന് രമേശ് ചെന്നിത്തല; സഭയിലിരുന്ന് രാജഗോപാൽ; ബഹിഷ്കരിച്ച് പി.സി. ജോർജ്
തിരുവനന്തപുരം: സ്പീക്കർ കേരളത്തെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് വരെ കേരള നിയമസഭയുടെ ചരിത്രത്തിൽ ഒരു സ്പീക്കറും നേരിടാത്ത ആരോപണങ്ങളാണ് സ്പീക്കർ നേരിടുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അപക്വമായ നിലപാട് സ്വീകരിച്ചത് ആരെന്ന് ജനങ്ങൾക്ക് അറിയാമെന്നും ധൈര്യമുണ്ടെങ്കിൽ അന്വേഷണത്തെ നേരിടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സഭയിലിരുന്ന് രാജഗോപാൽ; ബഹിഷ്കരിച്ച് പി.സി. ജോർജ്തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച യുഡിഎഫിനൊപ്പം പി.സി ജോർജും സഭ വിട്ട് പുറത്തിറങ്ങി. എന്നാൽ സഭയിലെ ഏക ബിജെപി അംഗമായ ഒ.രാജഗോപാൽ സഭയിൽ തുടർന്നു. ഇതു പോലൊരു അഴിമതി സർക്കാർ ഉണ്ടായിട്ടില്ലെന്ന് സഭ വിട്ട് പുറത്തിറങ്ങിയ പി.സി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിനൊപ്പം ചേരാൻ ശ്രമിക്കുന്ന പി.സി ജോർജിന്റെ ഇന്നത്തെ സഭാ ബഹിഷ്കരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണ്ടാക്കിയിട്ടുണ്ട്. മുന്നണി പ്രവേശനത്തിന് യുഡിഎഫ് ഇതുവരെ പി.സി ജോർജിന് പച്ചക്കൊടി കാട്ടാതെ നിൽക്കുന്പോഴാണ്…
Read Moreസ്പീക്കർ രാജിവയ്ക്കണം; നിയമസഭയിലേക്ക് തള്ളിക്കയറാൻ യുവമോർച്ച ശ്രമം; പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
തിരുവനന്തപുരം: നിയമസഭയിലേക്ക് തള്ളിക്കയറാൻ യുവമോർച്ച പ്രവർത്തകരുടെ ശ്രമം. ഇതേത്തുടർന്നു പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. സ്പീക്കർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് യുവമോർച്ച പ്രവർത്തകർ നിയമസഭയിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇവരെ നിയമസഭ കവാടത്തിൽ വച്ച് പോലീസ് തടയുകയും ചെറിയ രീതിയിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. എന്നാൽ പെട്ടെന്നു തന്നെ ഇവരെ അറസ്റ്റു ചെയ്ത് നീക്കി.
Read Moreവാക്സിൻ വിതരണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; സംസ്ഥാനത്ത് വെള്ളിയാഴ്ച ഡ്രൈ റൺ; 46 കേന്ദ്രങ്ങളിലായി ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നത് 25ഓളം ആരോഗ്യ പ്രവർത്തകർ വീതം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് വാക്സിന് കുപ്പിവയ്പ്പിനുള്ള ഡ്രൈ റണ്‍ വെള്ളിയാഴ്ച നടത്തും. സംസ്ഥാന വ്യാപകമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുക. ജില്ലയിലെ മെഡിക്കല്‍ കോളജ് ആശുപത്രി, ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായാണ് ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ ഒൻപത് മുതല്‍ 11 വരെയാണ് ഡ്രൈറൺ. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം ഡ്രൈ റണ്ണില്‍ പങ്കെടുക്കും. ലാര്‍ജ് ഐഎല്‍ആര്‍ 20, വാസ്കിന് കാരിയര്‍ 1800, കോള്‍ഡ് ബോക്സ് വലുത് 50, കോള്‍ഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസബിള്‍ സിറിഞ്ചുകള്‍ എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ല അടിസ്ഥാനത്തില്‍ വിതരണം ചെയ്തുവരുകയാണ്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം…
Read Moreവാക്കു തർക്കത്തിനിടെ സുഹൃത്ത് വെട്ടി പരിക്കേൽപ്പിച്ചു; രക്തം വാർന്ന് മധ്യവയസ്കന് ദാരുണാന്ത്യം; ആശുപത്രിയിലേക്ക് പോകും വഴി പറഞ്ഞത്…
വെഞ്ഞാറമൂട്: വാക്കു തർക്കത്തിനിടെ വെട്ടേറ്റ് ഒരാൾ മരിച്ചു. അയിരൂർപ്പാറ സ്വദേശി രാധാകൃഷ്ണൻ (57) ആണ് മരിച്ചത് . രാത്രി 12.30 ഓടു കൂടിയാണ് രാധാകൃഷ് ണന് വെട്ടേറ്റത്. കാലിൽ വെട്ടേറ്റ രാധാകൃഷ്ണൻ റോഡരികിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരൻ പോത്തൻകോട് പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപ ത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴോടെ മരണപ്പെട്ടു. സുഹൃത്തായ അനിലാണ് തന്നെ വെട്ടിയതെന്ന് ആശുപത്രിയിലേക്ക് പോകവേ വഴിമധ്യേ രാധാകൃഷ്ണൻ പോലീസിനോട് പറഞ്ഞു. വാക്കുതർക്കത്തിനിടയിൽ കൈയിൽ ഉണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് വെട്ടിയത് എന്നാണ് പോലീസ് നിഗമനം. പ്രതിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോത്തൻകോട് പോലീസ് പറഞ്ഞു.
Read Moreകസ്റ്റംസിന് മുന്നിൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരാകില്ല; വരാത്തതിന്റെ കാരണം ഇങ്ങനെ…
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് കസ്റ്റംസിന് മുന്പില് ചോദ്യം ചെയ്യലിന് ഹാജരാകില്ല. നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ലഭിച്ചെങ്കില്‍ ഹാജരാകുന്ന കാര്യം പരിഗണിക്കുമെന്നും അയ്യപ്പന് വ്യക്തമാക്കി. അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 10ന് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് അയ്യപ്പനോട് ആവശ്യപ്പെട്ടത്. നയതന്ത്ര ചാനല്‍ വഴി ബാഗേജുകള്‍ എത്തിച്ച സംഭവത്തിലും സ്പീക്കര്‍ ഉള്‍പ്പടെയുള്ളവരുടെ വിദേശ യാത്രകളില്‍ വ്യക്തതയുണ്ടാക്കുന്നതിനുമാണ് മൊഴിയെടുക്കുന്നത്.
Read Moreനടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഫസില്‍ ഉള് അക്ബര്‍ എന്ന യുവാവിനെ വട്ടിയൂര്‍ക്കാവ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മാനസികരോഗിയാണെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വീടിനു മുന്പിലെ ഗേറ്റില്‍ ഇടിച്ച് ബഹളം വച്ച ഇയാള്‍ ഗേറ്റ് ചാടിക്കടന്ന് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കൃഷ്ണകുമാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിന്റെ വീട്ടില്‍ വിവരം അറിയിച്ചെങ്കിലും അവർ കാര്യമായി പ്രതികരിച്ചില്ലെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കി.
Read Moreപാർട്ടി എന്ത് തീരുമാനിച്ചാലും താനത് അനുസരിക്കും; ഉമ്മൻ ചാണ്ടി ഏത് പദവിയിൽ വന്നാലും സ്വാഗതം ചെയ്യുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി ഏത് പദവിയിൽ വരുന്നതിനെയും താൻ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. പാർട്ടി എന്ത് തീരുമാനിച്ചാലും താനത് അനുസരിക്കും. മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ തർക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിപ്പാട് മണ്ഡലം വിട്ട് മറ്റൊരിടത്തും താൻ മത്സരിക്കില്ല. ഇത്തരം പ്രചരണം ബോധപൂർവമാണെന്നും ഹരിപ്പാട്ടെ ജനങ്ങൾക്ക് തന്നെ ഇഷ്ടമാണെന്നും തനിക്കും അങ്ങനെ തന്നെയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read Moreനെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ മകന് ജോലി വാഗ്ദാനം ചെയ്ത് സിപിഎം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയില്‍ നിന്നും കുടിയൊഴുപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ മക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് സിപിഎം. മരിച്ച രാജന്റെയും അമ്പിളിയുടെയും മൂത്ത മകന് രാഹുലിന് സിപിഎം സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തു. രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കില്‍ ജോലി നല്‍കുമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ. അന്‍സലന്‍ പറഞ്ഞു. അതേസമയം, സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മരിച്ച ദമ്പതികളുടെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സിഐ മക്കളുടെ മൊഴി രേഖപ്പെടുത്തി. അടുത്ത ദിവസം തന്നെ അയൽവാസിയായ പരാതിക്കാരി ശാന്തയിൽ നിന്നും വിവരങ്ങൾ തേടാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. മാതാപിതാക്കൾ മരിച്ച് അനാഥരായ കുട്ടികളുടെ പഠന ചിലവുകൾ ഉൾപ്പടെ സർക്കാർ നേരത്തെ ഏറ്റെടുത്തിരുന്നു. മക്കൾ ഇരുവർക്കും അഞ്ച് ലക്ഷം രൂപ വീതം സഹായധനം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
Read More