ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ലെ ഇ​ട​ത് അ​നു​ഭാ​വി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്ത​ണം; ഇങ്ങനെ ഇടതുപക്ഷ സ്വഭാവം നിലനിർത്താം; സംവിധായകൻ കമലിന്‍റെ കത്ത് പുറത്ത്

 

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ൽ ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വ​മു​ള്ള​വ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ന്ത്രി എ.​കെ. ബാ​ല​ന് അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ക​മ​ലി​ന്‍റെ ക​ത്ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണു ക​ത്തു നി​യ​മ​സ​ഭ​യി​ൽ പു​റ​ത്തു​വി​ട്ട​ത്. നാ​ലു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​മ​ൽ ന​ൽ​കി​യ ക​ത്തി​ന്‍റെ പ​ക​ർ​പ്പാ​ണു പു​റ​ത്തു​വ​ന്ന​ത്.

സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ് ഇ​ട​തു​പ​ക്ഷ ബ​ന്ധം വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ഇ​ട​തു​പ​ക്ഷ സ്വ​ഭാ​വം നി​ല​നി​ർ​ത്തു​ന്ന​തി​ന് ഇ​തു സ​ഹാ​യ​ക​ര​മാ​യി​രി​ക്കു​മെ​ന്നാ​ണു ക​മ​ൽ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Related posts

Leave a Comment