തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരെ മാണി സി കാപ്പൻ എൻസിപി ദേശീയ പ്രസിഡന്റ് ശരത് പവാറിന് പരാതി നൽകി . പാർട്ടിയോട് ആലോചിക്കാതെ ശശീന്ദ്രൻ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നതിനെതിരെയാണ് പരാതി. പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കവെ ശശീന്ദ്രന്റെ നടപടി തെറ്റായ സന്ദേശം നൽകിയെന്ന വിലയിരുത്തലിലാണ് എൻസിപി നേതൃത്വം. പാലാ സീറ്റ് എൻസിപിക്ക് എൽഡിഎഫ് നൽകിയില്ലെങ്കിൽ മുന്നണി വിടാൻ ശരത് പവാർ നിർദേശം നൽകിയിരുന്നു. അതേ സമയം പാലായിൽ മത്സരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ജോസ്.കെ .മാണിയോട് സിപിഎം നേതൃത്വം നിർദേശം നൽകിയിരിക്കുകയാണ്. എൽഡിഎഫിൽ തുടരണമെന്ന അഭിപ്രായമാണ് ശശീന്ദ്രനുള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ശരത്പവാറിനെ അറിയിക്കുന്നതിനായി മാണി സി കാപ്പൻ ശരത്പവാറുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.
Read MoreCategory: TVM
തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽഗാന്ധി സജീവമായുണ്ടാകും; തെരഞ്ഞെടുപ്പ് പത്രിക ജനങ്ങളുടെ വികാരങ്ങൾ മാനിക്കുന്നതാകുമെന്നു ഉമ്മൻചാണ്ടി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി കേരളത്തിൽ സജീവമായി ഉണ്ടാകുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷൻ ഉമ്മൻചാണ്ടി. സമിതിയുടെ ആദ്യ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി. തോമസ് സമുന്നതനായ നേതാവാണെന്നും അദ്ദേഹം കോൺഗ്രസിൽ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി പറയുന്നവരെ തള്ളിക്കളയില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ജനുവരി 31ന് മഞ്ചേശ്വരത്തു നിന്നും ആരംഭിക്കും. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഐശ്വര്യകേരള യാത്രയിൽ കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ധിഖ് മലപ്പുറം ജില്ലയുടെയും കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി. വേണുഗോപാൽ വയനാട്, ആലപ്പുഴ ജില്ലകളുടെയും ചുമതല വഹിക്കും. മറ്റ് സ്ഥലങ്ങളിൽ അതാത് എംപിമാർ നേതൃത്വം നൽകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് മുന്നോടിയായി ശശി തരൂർ എംപി അഞ്ച് സ്ഥലങ്ങളിൽ ജനങ്ങളുമായി…
Read Moreനേമം ബിജെപിയുടെ ഗുജറാത്ത്; ബിജെപിക്ക് നേമത്ത് യാതൊരു വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണെന്ന് കുമ്മനം രാജശേഖരൻ. നേമത്ത് പാർട്ടിക്ക് വെല്ലുവിളിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി ഇതേ സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേമം ബിജെപിയെ കൈവിട്ടിട്ടില്ല. ബിജെപിക്ക് നേമത്ത് യാതൊരു വെല്ലുവിളിയില്ലെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കി.
Read Moreതെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; ഗെഹ്ലോട്ട് ഇന്നെത്തും; കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ; കെ.വി തോമസിന്റെ സമ്മർദ തന്ത്രങ്ങൾക്കിടെ കൊച്ചിയിലും യോഗം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐസിസിയുടെ ഏകോപന സമിതി സംഘം കേരളത്തിലേക്ക്. അശോക് ഗെഹ്ലോട്ട് നയിക്കുന്ന സംഘം ഇന്നു വൈകിട്ട് തിരുവനന്തപുരത്തെത്തും. ഇന്നും നാളെയുമായി തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കുള്ള നിർണായക ചർച്ചകൾ നടക്കും. കോൺഗ്രസ് നേതാക്കളുമായും ഘടക കക്ഷി നേതാക്കളുമായും ഏകോപന സമിതി സംഘം ചർച്ചകൾ നടത്തും. നാളെ രാവിലെയാണ് എംപിമാരും എംഎൽഎമാരുമായും ചർച്ച നടത്തുക. തുടർന്ന് കെപിസിസി ഭാരവാഹിയോഗവും ചേരും. കൂടാതെ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ മേൽനോട്ട സമിതിയുടെ ആദ്യയോഗവും നാളെ ചേരുന്നുണ്ട്. കൊച്ചിയിലും യോഗംയുഡിഎഫ് എറണാകുളം ജില്ലാ നേതൃയോഗവും രാവിലെ നടക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതായതോടെ പാർട്ടിയുമായി അസ്വാരസ്യത്തിലായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസ് യോഗം ചേരുന്നത്. ജില്ലയിൽ നിന്നുള്ള എംപിമാരും എംഎല്‍എമാരും ഘടകകക്ഷി നേതാക്കളും നിയോജക മണ്ഡലം ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നാളെ രാവിലെ തന്റെ…
Read Moreപ്രാദേശിക വിഷയം അടിയന്തരമായി ചർച്ച ചെയ്യേണ്ട അവശ്യമില്ല; കൊലവിളി മുദ്രാവക്യത്തിൽ അടിയന്തരപ്രമേയം നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കണ്ണൂർ മയ്യിൽ സിപിഎം നടത്തിയ കൊലവിളി മുദ്രാവാക്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സണ്ണി ജോസഫ് എംഎൽഎയാണ് സഭ നിർത്തിവച്ച് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ വിഷയം പ്രാദേശികമാണെന്നും അടിയന്തരമായി ചർച്ച ചെയ്യേണ്ട അവശ്യമില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിലപാട് സ്വീകരിച്ചു. അടിയന്തരപ്രമേയത്തിന് അനുമതിയും അദ്ദേഹം നിഷേധിച്ചു. ഇതോടെ സഭയുടെ നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ ബഹളം വയ്ക്കുകയും തുടർന്നു സഭ ബഹിഷ്കരിക്കുകയും ചെയ്തു. 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിൽനിന്നുമാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ചെറുപഴശ്ശി സ്കൂൾ ബൂത്ത് ഏജന്റ് പി.പി. സുബൈറിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സിപിഎം മയ്യിൽ ചെറുപഴശ്ശിയിൽ നൽകിയ സ്വീകരണത്തിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. പാണക്കാട്ടിൽ പോകേണ്ട ട്രെയിനിംഗൊന്നും കിട്ടേണ്ട, ഓർത്തു…
Read Moreഅഞ്ച് ലക്ഷം പുതിയ വോട്ടർമാർ; കരട് വോട്ടർപട്ടികയിൽ ഒന്നരലക്ഷത്തോളം പേരെ ഒഴിവാക്കി; പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പത്ത് ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നിയമസഭാ തെരഞ്ഞെടുപ്പിന് 5,79,033 പുതിയ വോട്ടര്‍മാരുണ്ടെന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ആകെ 2.67 കോടി വോട്ടര്‍മാരുണ്ട്. 1.56 ലക്ഷം വോട്ടര്‍മാരെ കരട് വോട്ടർപട്ടികയിൽ നിന്നൊഴിവാക്കി. വോട്ടര്‍പട്ടികയില്‍ 221 ട്രാന്സ്ജന്ഡറുകളുണ്ടെന്നും വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകളാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
Read Moreഅമ്മൂമ്മയുടെ അറുപതുകാരനായ സുഹൃത്ത് പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത കൊച്ചുമക്കളെ; ഞെട്ടി മുരുക്കുംപുഴക്കാർ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന വൃദ്ധനെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. മുരുക്കുംപുഴ സ്വദേശി വിക്രമൻ (60) നെയാണ് പോക്സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. ഒൻപതും ഏഴും വയസുള്ള സഹോദരിമാരായ കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ അമ്മൂമ്മയുടെ സുഹൃത്താണ് പ്രതി. അമ്മൂമ്മയുടെ വീട്ടിൽ താമസിച്ച് വന്നിരുന്ന കുട്ടികളെ അവിടത്തെ നിത്യസന്ദർശകനായിരുന്ന പ്രതി കഴിഞ്ഞ രണ്ട് മാസക്കാലമായി പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൈൾഡ് ലൈൻ അധികൃതരുടെ ഇടപെടലിനെ തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് മംഗലപുരം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
Read Moreആപ്പ് വഴി വായ്പ: തട്ടിപ്പ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം
തിരുവനന്തപുരം: മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐ ജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. എറണാകുളം റേഞ്ച് ഡി ഐ ജി കാളിരാജ് മഹേഷ് കുമാർ, ക്രൈംബ്രാഞ്ച് എസ്പി മാരായ സാബു മാത്യു, എം ജെ സോജൻ, ഡിവൈഎസ്പിമാരായ പി വിക്രമൻ, കെ ആർ ബിജു, പി അനിൽകുമാർ എന്നിവർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ഉള്ളതിനാൽ മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, സിബിഐ, ഇൻറർപോൾ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം. ഓൺലൈൻ വായ്പാതട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ…
Read Moreആപ്പ് വഴി വായ്പ! തട്ടിപ്പ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം; തട്ടിപ്പുസംഘത്തിന് വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം
തിരുവനന്തപുരം: മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐ ജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. എറണാകുളം റേഞ്ച് ഡി ഐ ജി കാളിരാജ് മഹേഷ് കുമാർ, ക്രൈംബ്രാഞ്ച് എസ്പി മാരായ സാബു മാത്യു, എം ജെ സോജൻ, ഡിവൈഎസ്പിമാരായ പി വിക്രമൻ, കെ ആർ ബിജു, പി അനിൽകുമാർ എന്നിവർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ഉള്ളതിനാൽ മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, സിബിഐ, ഇൻറർപോൾ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം. ഓൺലൈൻ വായ്പാതട്ടിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ…
Read Moreസ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍; പ്രതികളുടെ സുഹൃത്തുക്കളായ നാലു പേര് പെണ്‍കുട്ടിയെ ബംഗ്ലൂരില്വച്ച് പീഡിപ്പിച്ചതായും സൂചന
പേരൂര്‍ക്കട: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേരെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഒന്‍പതിനായിരുന്നു കേസിന്നാസ്പദമായ സംഭവം. സംഭവത്തിൽ വലിയതുറ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിനു സമീപത്തെ സ്റ്റിജോ ഹൗസില്‍ പ്രശോഭ് ജേക്കബ് (34), വലിയതുറ സ്റ്റെല്ല ഹൗസില്‍ ജോണ്‍ ബോസ്കോ (ജോണ്ടി,33) എന്നിവരാണ് പിടിയിലായത്. വീട്ടുകാരോട് പിണങ്ങി ചെന്നൈക്കു പോകാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റെടുക്കാന്‍ കൗണ്ടറില്‍ കാത്തിരിക്കുമ്പോൾ പെൺകുട്ടിയെ പടിഞ്ഞാറേകോട്ടയ്ക്കു സമീപത്തെ ലോഡ്ജിൽവച്ചും തമിഴ്നാട്ടിലെ കായ്പ്പാടി റെയില്‍വേ സ്റ്റേഷനുസമീപത്തെ ലോഡ്ജില്‍വച്ചും പീഡിപ്പിച്ചശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. മൊബൈല്‍ഫോണ്‍ പെണ്‍കുട്ടിയുടെ കൈവശമില്ലാതിരുന്നതിനാല്‍, സഹയാത്രികരില്‍നിന്നു ഫോണ്‍ വാങ്ങി പെണ്‍കുട്ടി പലരെയും വിളിച്ചിരുന്നു. അങ്ങനെ കുട്ടി ബംഗളൂരുവില്‍ ഉണ്ടെന്ന് മനസിലാകുകയും പോലീസ് കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. കുട്ടി യാത്ര ചെയ്ത ട്രെയിനിലെ യാത്രക്കാരില്‍നിന്നു…
Read More