എ​സ്ഐ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; ദുർഗന്ധം  വമിച്ച സ്ഥലം കണ്ടെത്തിയ നാട്ടുകാർ വീടിന്‍റെ രണ്ടാം നിലയിൽ കണ്ടത് അഴുകി തുടങ്ങിയ ജയചന്ദ്രന്‍റെ മൃതദേഹം; വഞ്ചിയൂർ പോലീസ് നടപടി തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന എ​സ്ഐ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ലെ എ​സ്ഐ. ജ​യ​ച​ന്ദ്ര​ൻ (55) നെ​യാ​ണ് ഇ​ന്ന് രാ​വി​ലെ​യോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ഞ്ചി​യൂ​ർ ഖ​ബ​റ​ഡി ജം​ഗ്ഷ​നി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ ര​ണ്ടാം നി​ല​യി​ലാ​യി​രു​ന്നു താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ മ​റ്റൊ​രു വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ വീ​ടി​ന​ക​ത്ത് ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി ഇ​ദ്ദേ​ഹം ലീ​വി​ലാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. വ​ഞ്ചി​യൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

പാ​വ​പ്പെ​ട്ട 20 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ്: കെ-​ഫോ​ണ്‍ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഇ​ൻ​റ​ർ​നെ​റ്റ് ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നും പാ​വ​പ്പെ​ട്ട 20 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ന​ൽ​കാ​നും ല​ക്ഷ്യ​മി​ടു​ന്ന കെ-​ഫോ​ണ്‍ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. സൗ​ജ​ന്യം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ഇ​തു​വ​ഴി ല​ഭി​ക്കും. പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​മാ​യി ഇ​ന്‍റ​ർ​നെ​റ്റ് പ്ര​ഖ്യാ​പി​ച്ച കേ​ര​ളം, എ​ല്ലാ​വ​ർ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് എ​ന്ന ല​ക്ഷ്യം നേ​ടു​ന്ന​തി​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ മൊ​ത്തം ചെ​ല​വ് 1548 കോ​ടി രൂ​പ​യാ​ണ്. കി​ഫ്ബി ധ​ന​സ​ഹാ​യം ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. സം​സ്ഥാ​ന​ത്തു ശ​ക്ത​മാ​യ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ ശൃം​ഖ​ല സ്ഥാ​പി​ച്ച് അ​ത് വ​ഴി വീ​ടു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലും അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. കെ​എ​സ്ഇ​ബി​യും കേ​ര​ളാ സ്റ്റേ​റ്റ് ഐ​ടി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡും ചേ​ർ​ന്നു​ള്ള സം​യു​ക്ത സം​രം​ഭം വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡ് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ണ്‍​സോ​ർ​ഷ്യ​ത്തി​നാ​ണ് പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ർ ന​ൽ​കി​യ​ത്.…

Read More

എ​ൻ​ഡി​എ സ​ജീ​വ​മാ​യി​രു​ന്നെ​ങ്കി​ൽ വ​ട്ടി​യൂ​ർ​കാ​വി​ൽ ജ​യി​ക്കാ​മാ​യി​രു​ന്നെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

തി​രു​വ​നന്ത​പു​രം: എ​ന്‍​ഡി​എ കേ​ര​ള​ത്തി​ല്‍ സ​ജീ​വ​മ​ല്ലെ​ന്ന് മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. എ​ൻ​ഡി​എ സ​ജീ​വ​മാ​യി​രു​ന്നെ​ങ്കി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ജ​യി​ക്കു​മാ​യി​രു​ന്നു. ബി​ഡി​ജെ​എ​സ്, എ​ന്‍​ഡി​എ​യി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​മെ​ന്നും പാ​ര്‍​ട്ടി സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​നു​ശേ​ഷം തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Read More

 ത​ട്ടി​പ്പ് മൂ​ന്ന് പ്ര​തി​ക​ളിൽ ഒതുങ്ങും;  പി​എ​സ്‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടിൽ പ്ര​തി​ക​ൾ​ക്കൊ​ഴി​കെ നി​യ​മ​ന​മാ​കാ​മെ​ന്ന് ക്രൈം ബ്രാഞ്ച് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട്ട പി​എ​സ്‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ പി​എ​സ്‌​സി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി ക്രൈം​ബ്രാ​ഞ്ച്. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് നി​യ​മ​ന​മാ​കാ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി. എ​സ്എ​ഫ്ഐ നേ​താ​ക്ക​ളാ​യ ഒ​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ​ക്കൊ​ഴി​കെ നി​യ​മ​നം ന​ൽ​കാം. സി​വ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ത​ട്ടി​പ്പ് മൂ​ന്ന് പ്ര​തി​ക​ളി​ലൊ​തു​ങ്ങു​ന്നു​വെ​ന്നും ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി. ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി​യാ​ണ് പി​എ​സ്‌​സി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ കു​ത്ത്ക്കേ​സി​ല്‍ പ്ര​തി​യാ​യ ശി​വ​ര​ഞ്ജി​ത്തി​ന് സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കാ​ണ്. 78.33 മാ​ർ​ക്കാ​ണ് ശി​വ​ര​ഞ്ജി​ത്തി​ന് കി​ട്ടി​യ​ത്. സ്പോ​ർ​ട്സ് ക്വോ​ട്ട​യി​ലെ മാ​ർ​ക്ക് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത​പ്പോ​ൾ മാ​ർ​ക്ക് തൊ​ണ്ണൂ​റി​ന് മു​ക​ളി​ലാ​യി. ഒ​ന്നാം റാ​ങ്കും കി​ട്ടി. സ്പോ​ര്‍​ട്‍​സ് വെ​യി​റ്റേ​ജാ​യി 13.58 മാ​ര്‍​ക്കാ​ണ് കി​ട്ടി​യ​ത്. ഇ​ത് കൂ​ടി ചേ​ര്‍​ത്ത​പ്പോ​ള്‍ 91.9 മാ​ര്‍​ക്ക് ല​ഭി​ച്ചു. ര​ണ്ടാം പ്ര​തി​യാ​യ ന​സീം പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റി​ല്‍…

Read More

ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി! വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ്

ആ​റ്റി​ങ്ങ​ൽ: വീ​ട്ടി​ൽ പ്ര​സ​വി​ച്ച യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ്. ആ​റ്റി​ങ്ങ​ൽ പു​ത്ത​ൻ​കു​ളം ക​ല്ല​റ​തോ​ട്ടം കൊ​ച്ചു​വീ​ട്ടി​ൽ സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ ലി​ജി(27)​യാ​ണ് വീ​ട്ടി​ൽ പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. ഇ​ന്നലെ പു​ല​ർ​ച്ചെ 12.15നാ​ണ് സം​ഭ​വം. പ​തി​നൊ​ന്നാ​ണ് ലി​ജി​ക്ക് ഡോ​ക്ട​ർ​മാ​ർ പ്ര​സ​വ തീ​യ​തി​യാ​യി പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ രാ​ത്രി​യോ​ടെ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ലി​ജി​യെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി വീ​ട്ടി​ൽ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ബ​ന്ധു​ക്ക​ൾ 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടി. ക​ൺ​ട്രോ​ൾ​റൂ​മി​ൽ നി​ന്ന് വി​വ​രം ല​ഭി​ച്ച​ത് അ​നു​സ​രി​ച്ച് ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സ് എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ പ്ര​കാ​ശ്, പൈ​ല​റ്റ് ശ്രീ​നാ​ഥ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി കു​ഞ്ഞി​ന്‍റെ പൊ​ക്കി​ൾ​ക്കൊ​ടി ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ​യ്ക്കും കു​ഞ്ഞി​നും പ്ര​കാ​ശ് പ്ര​ഥ​മ ശു​ശ്രൂഷ ന​ൽ​കി. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി​യ ഇ​രു​വ​രെ​യും ചി​റ​യി​ൻ​കീ​ഴ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു! സിപിഎം പ്രവർത്തകന്‍റെ വീ​ടി​ന് നേ​രെ ക​ല്ലേ​റ്; ബൈ​ക്ക് അ​ടി​ച്ചു ത​ക​ർ​ത്തു; നി​രോ​ധ​നാ​ജ്ഞ

പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ന്ന​തി​നു​വേ​ണ്ടി ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ആ​ക്ര​മ​ണ​ങ്ങ​ളും പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളും തു​ട​രു​ന്നു. മാ​മ്പ​ഴ​ക്കു​ന്ന് ചെ​റു​പാ​ലോ​ട് ഭാ​ഗ​ത്ത് സിപി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട് ആ​ക്ര​മി​ക്ക​പ്പെ​ട്ടു. അ​യോ​ധ്യ ന​ഗ​ർ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പാ​ർ​ട്ടി അം​ഗം യു. ​ശ​ശി​യു​ടെ വീ​ടി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​ന്നു പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​കു​ന്ന​ത്. ശ​ശി​യു​ടെ വീ​ടി​നു നേ​രെ ഒ​രു സം​ഘം ആ​ൾ​ക്കാ​ർ ക​ല്ലെ​റി​യു​ക​യും വീ​ടി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സൂ​ച​ന​യു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ജ​നാ​ല ചി​ല്ലു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് സി.​പി.​എം ആ​രോ​പി​ക്കു​ന്നു. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ നി​രോ​ധ​നാ​ജ്ഞ പേ​രൂ​ർ​ക്ക​ട: സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​ണ് നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​നി ഒ​രു…

Read More

ലേഖനത്തിലേത് വ്യക്തിപരമായ അഭിപ്രായങ്ങൾ; മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ ന്യായീകരിച്ച് ലേഖനമെഴുതിയ ചീ​ഫ് സെ​ക്ര​ട്ട​റി​യ്ക്കെതിരെ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി​യി​ലെ മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ലി​നെ​യും യു​വാ​ക്ക​ളെ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​തി​നെ​യും ന്യാ​യീ​ക​രി​ച്ചു ലേ​ഖ​ന​മെ​ഴു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​നെതിരെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ലേ​ഖ​നം എ​ഴു​തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ലേ​ഖ​ന​ത്തി​ലേ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ്. ഇ​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാ​വോ​യി​സ്റ്റു​ക​ൾ തീ​വ്ര​വാ​ദി​ക​ൾ ത​ന്നെ​യെ​ന്നും ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും ഒ​രു ഇം​ഗ്ലീ​ഷ് ദി​ന​പ്പ​ത്ര​ത്തി​ലെ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണു ടോം ​ജോ​സ് എ​ഴു​തി​യ​ത്. മാ​വോ​യി​സ്റ്റു​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​രി​നും ത​ണ്ട​ർ​ബോ​ൾ​ട്ട്-​പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു​മെ​തി​രേ വി​മ​ർ​ശ​ന​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന്യാ​യീ​ക​രി​ച്ചു ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് രം​ഗ​ത്തെ​ത്തി​യ​ത്. സേ​ന​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ൽ ന്യാ​യ​മി​ല്ലെ​ന്നും മാ​വോ​യി​സ്റ്റു​ക​ൾ​ക്കു മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നും മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്‍റെ പേ​രി​ലു​ള്ള മാ​വോ​യി​സ്റ്റു​ക​ൾ​ക്കു വേ​ണ്ടി ഉ​യ​രു​ന്ന വാ​ദ​ങ്ങ​ൾ നി​യ​മം അ​നു​സ​രി​ക്കു​ന്ന​വ​രെ അ​വ​ഹേ​ളി​ക്ക​ലാ​ണെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി ലേ​ഖ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.ഇ​തി​നെ​തി​രെ ഭ​ര​ണ​ക​ക്ഷി​യാ​യ…

Read More

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​ച്ച് യു​വ​തി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ

നേ​മം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​ച്ച് യു​വ​തി​യെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ​ള്ളി​ച്ച​ൽ പ്രാ​വ​ച്ച​മ്പ​ലം മു​ണ്ട​പ്ലാ​വി​ള വീ​ട്ടി​ൽ ദീ​പു (31 )നെ ​നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​പ്പ​നം​കോ​ട് നി​ന്നും പ്രാ​വ​ച്ച​മ്പ​ല​ത്തേ​ക്കു​ള്ള യാ​ത്രാമ​ധ്യേയാ​ണ് യു​വ​തി​ക്ക് നേ​രേ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ദീ​പു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. നേ​മം സി​ഐ ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

വീഴ്ചകൾ മറയ്ക്കാൻ തെറ്റായ പ്രചാരണം നടത്തുന്നത് രാഷ്ട്രീയ ക്രിമിനലുകളെന്ന് മന്ത്രി ജി സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: പൂ​ത​നാ പ​രാ​മ​ർ​ശ​ത്തി​ൽ ത​നി​ക്കു​നേ​രെ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​ണ്ടാ​യെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ ക്രി​മി​ന​ലു​ക​ളെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. പൂ​ത​നാ പ​രാ​മ​ർ​ശം കൊ​ണ്ട​ല്ല അ​രൂ​രി​ൽ വി​ജ​യ​മു​ണ്ടാ​യ​തെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പോ​ലും പ​റ​ഞ്ഞി​ട്ടു​ണ്ട്. തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ വീ​ഴ്ച്ച​ക​ൾ മ​റ​യ്ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഷാ​നി​മോ​ൾ ഉ​സ്മാ​നെ​തി​രാ​യ സു​ധാ​ക​ര​ന്‍റെ പൂ​ത​ന പ​രാ​മ​ർ​ശം തി​രി​ച്ച​ടി​യാ​യെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട് വ​ന്ന​ത്. പൂ​ത​ന പ​രാ​മ​ർ​ശം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ക​ൾ കു​റ​ച്ചെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി എ​ന്നാ​യി​രു​ന്നു വാ​ർ​ത്ത. ഇ​തി​നെ ത​ള്ളി​യാണ് ജി.​സു​ധാ​ക​ര​ൻ നേ​രി​ട്ട് രം​ഗ​ത്തെ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫ് കു​ടും​ബ​യോ​ഗ​ത്തി​ലാ​യി​രു​ന്നു ഷാ​നി​മോ​ൾ ഉ​സ്മാ​നെ​തി​രാ​യ മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. പൂ​ത​ന​മാ​ർ​ക്ക് അ​രൂ​രി​ൽ വി​ജ​യി​ക്കാ​നാ​കി​ല്ല എ​ന്നാ​യി​രു​ന്നു ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​ത്.

Read More

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും വി​ല​ക്കി ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും വി​ല​ക്കി ഉ​ത്ത​ര​വ്. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പ്ര​വൃ​ത്തി സ​മ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് നേ​ര​ത്തെ​യും സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ലാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ പേ​രി​ൽ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി​സ​മ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു കാ​ര്യ​ക്ഷ​മ​ത​യെ ബാ​ധി​ക്കു​ന്ന​താ​യും ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ പ്ര​ഥ​മാ​ധ്യാ​പ​ക​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

Read More