പാ​വ​പ്പെ​ട്ട 20 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ്: കെ-​ഫോ​ണ്‍ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഇ​ൻ​റ​ർ​നെ​റ്റ് ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നും പാ​വ​പ്പെ​ട്ട 20 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ന​ൽ​കാ​നും ല​ക്ഷ്യ​മി​ടു​ന്ന കെ-​ഫോ​ണ്‍ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. സൗ​ജ​ന്യം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ഇ​തു​വ​ഴി ല​ഭി​ക്കും.

പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​മാ​യി ഇ​ന്‍റ​ർ​നെ​റ്റ് പ്ര​ഖ്യാ​പി​ച്ച കേ​ര​ളം, എ​ല്ലാ​വ​ർ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് എ​ന്ന ല​ക്ഷ്യം നേ​ടു​ന്ന​തി​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ മൊ​ത്തം ചെ​ല​വ് 1548 കോ​ടി രൂ​പ​യാ​ണ്. കി​ഫ്ബി ധ​ന​സ​ഹാ​യം ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. സം​സ്ഥാ​ന​ത്തു ശ​ക്ത​മാ​യ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ ശൃം​ഖ​ല സ്ഥാ​പി​ച്ച് അ​ത് വ​ഴി വീ​ടു​ക​ളി​ലും ഓ​ഫി​സു​ക​ളി​ലും അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

കെ​എ​സ്ഇ​ബി​യും കേ​ര​ളാ സ്റ്റേ​റ്റ് ഐ​ടി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡും ചേ​ർ​ന്നു​ള്ള സം​യു​ക്ത സം​രം​ഭം വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡ് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ണ്‍​സോ​ർ​ഷ്യ​ത്തി​നാ​ണ് പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ർ ന​ൽ​കി​യ​ത്. 2020 ഡി​സം​ബ​റോ​ടെ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ ലൈ​സ​ൻ​സ് ഉ​ള്ള​വ​ർ​ക്ക് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ അ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ ന​ല്ല നി​ല​യി​ൽ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യും. കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കും അ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കെ-​ഫോ​ണു​മാ​യി സ​ഹ​ക​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ എ​ല്ലാ സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​ർ​ക്കും തു​ല്യ​മാ​യ അ​വ​സ​രം ന​ൽ​കു​ന്ന ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ നെ​റ്റ്‌​വ​ർ​ക്ക് നി​ല​വി​ൽ വ​രും.

Related posts