ശബരിമല തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിൽ തന്നെ; ശ​ബ​രി​മ​ല​യ്ക്കാ​യി നി​യ​മം നിർമിക്കുമെന്ന വാ​ര്‍​ത്ത നി​ഷേ​ധി​ച്ച് ദേ​വ​സ്വം മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യ്ക്കാ​യി നി​യ​മം നി​ർ​മി​ക്കു​മെ​ന്ന വാ​ര്‍​ത്ത നി​ഷേ​ധി​ച്ച് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ശ​ബ​രി​മ​ല​യി​ലെ നി​ല​വി​ലെ സ്ഥി​തി​യി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഭ​ര​ണ​ത്തി​നാ​യി അ​തോ​റി​റ്റി രൂ​പീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. കോ​ട​തി​യി​ല്‍ ഇ​ത്ത​രം സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും വാ​ര്‍​ത്ത​യ്ക്ക് ആ​ധാ​ര​മാ​യ വി​വ​ര​മെ​ന്തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യ്ക്കാ​യി നി​യ​മം നി​ർ​മി​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ അ​റി​യി​ച്ച​താ​യാ​ണ് വാ​ർ​ത്ത​വ​ന്ന​ത്. ഭ​ര​ണ​കാ​ര്യ​ങ്ങ​ൾ​ക്കാ​യാ​ണ് നി​യ​മ​നി​ർ​മാ​ണ​മെ​ന്നും പ​റ​യു​ന്നു. നി​ല​വി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡി​നു കീ​ഴി​ലാ​ണ് ശ​ബ​രി​മ​ല ക്ഷേ​ത്രം.

Related posts