ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ന്‍റെ ഡി​സ്ക് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ട​മ്മ​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

ആ​റ്റി​ങ്ങ​ൽ: ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ക​ന്പി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​ക്കെ​ട്ടാ​നു​പ​യോ​ഗി​ക്കു​ന്ന ഡി​സ്ക് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ട​മ്മ​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​വ​ല​യൂ​ർ കൊ​ടി​തൂ​ക്കി​കു​ന്ന് മ​ക​ത്തി​ൽ സി​ന്ധു (43)നാ​ണ് പ​രി​ക്കേ​റ്റ​ത്.

ചെ​റു​ന്നി​യൂ​രി​ൽ നി​ന്നും സ്വ​കാ​ര്യ ബ​സി​ൽ ക​വ​ല​യൂ​ർ ജം​ഗ്ഷ​നി​ൽ വ​ന്നി​റ​ങ്ങി ബ​സ് ക​ട​ന്നു പോ​കാ​ൻ കാ​ത്തു നി​ന്ന സ​മ​യ​ത്ത് സ​മീ​പ​ത്ത് നി​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ന്‍റെ ഡി​സ്ക് പൊ​ട്ടി സി​ന്ധു​വി​ന്‍റെ ത​ല​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​ഭാ​ഗം സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ പ​തി​ച്ചു.

പ​രി​ക്കേ​റ്റ സി​ന്ധു​വി​നെ ചാ​ത്ത​മ്പാ​റ​യി​ലെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ത​ല​യ്ക്ക് പൊ​ട്ട​ലേ​റ്റ​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ വി​ഭാ​ഗ​ത്തി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

Related posts