തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ 50,000 മുതൽ മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ എഴുതിതള്ളാൻ 4.39 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. 455 കടബാധ്യതകൾ എഴുതിത്തള്ളാനുള്ള തുകയാണ് കാസർഗോഡ് ജില്ല കളക്ടർക്ക് അനുവദിച്ച് ഉത്തരവായത്. എൻഡോസൾഫാൻ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ ചേർന്ന യോഗത്തിൽ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ദുരിതബാധിതരുടെ മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടമായി 2011 ജൂണ്‍ വരെയുള്ള 50,000 രൂപ വരെയുള്ള 1083 കടബാധ്യതകൾക്കായി 2,17,38,655 രൂപ കാസർഗോഡ് ജില്ലാ കളക്ടർക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. രണ്ടാം ഘട്ടമായാണ് 50,000 മുതൽ മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ എഴുതിതള്ളാനുള്ള തുക അനുവദിച്ചത്.
Read MoreCategory: TVM
ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത എൽഡിഎഫിന്റെ കേരള സംരക്ഷണ ജാഥ പ്രഹസനമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: എൽഡിഎഫിന്റെ കേരള സംരക്ഷണ ജാഥ പ്രഹസനം മാത്രമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടത് മുന്നണിയിലുള്ള പ്രതീക്ഷ ജനങ്ങൾക്ക് നഷ്ടമായി. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത എൽഡിഎഫ് ജാഥ നടത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനെതിരെ സർക്കാർ കേസെടുക്കാത്തതെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു. രാജേന്ദ്രനെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ അമാന്തം കാട്ടുന്നു. സ്ത്രീ സുരക്ഷ നിരന്തരം ഉയർത്തിക്കാട്ടുന്ന സർക്കാർ നിരന്തരം സ്ത്രീകളെ ദ്രോഹിക്കുകയാണെന്നും കെപിസിസി അധ്യക്ഷൻ വിമർശിച്ചു. യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം ശബരിമല അല്ല. യുഡിഎഫിന് കേരളത്തിന് അനുകൂല അവസ്ഥയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഭിപ്രായ സർവേയെത്തി; “ശബരിമല’ തെരഞ്ഞെടുപ്പിനെ ബാധിക്കും; ബിജെപി അക്കൗണ്ട് തുറക്കും: സർവേയുടെ കണ്ടെത്തലുകൾ ഇങ്ങനെയൊക്കെ…
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു മുൻതൂക്കമെന്ന് ഏഷ്യാനെറ്റ്-എസെഡ് അഭിപ്രായ സർവേ. സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റുകളിൽ 14 മുതൽ 16 സീറ്റുകൾ വരെ യുഡിഎഫിനു ലഭിക്കുമെന്നാണ് സർവേ വിലയിരുത്തുന്നത്. 44 ശതമാനം വോട്ടു വിഹിതം യുഡിഎഫിനു ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. മൂന്നു മുതൽ അഞ്ചു വരെ സീറ്റുകളാണ് സർവേ എൽഡിഎഫിനു പ്രവചിക്കുന്നത്. എൻഡിഎ ഒരു സീറ്റിൽ ജയിച്ചേക്കാം. 30 ശതമാനം വോട്ടുകൾ എൽഡിഎഫിനും 18 ശതമാനം വോട്ടുകൾ എൻഡിഎയ്ക്കും കിട്ടുമെന്ന് സർവേയിൽ പറയുന്നു. വടക്കൻ കേരളത്തിൽ കാസർകോഡ്, കണ്ണൂർ, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട് എന്നിവയിൽ ഏഴ് മുതൽ എട്ട് സീറ്റ് വരെ യുഡിഎഫ് ജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. തെക്കൻ കേരളത്തിലെ കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിൽ മൂന്നു മുതൽ അഞ്ചു വരെ സീറ്റുകൾ യുഡിഎഫ് നേടിയേക്കാം. ഒന്നു…
Read Moreനാട്ടുകാരെ ആക്രമിച്ചത് പേപ്പട്ടിയെന്ന് സംശയം; ഭീതിയിൽ വിഴിഞ്ഞം; സ്ത്രികളും കുട്ടികളുമടക്കം പതിനാല് പേർക്കാണ് കടിയേറ്റത്
വിഴിഞ്ഞം: തീരദേശത്തെ ജനങ്ങളെ ഒരു രാത്രി മുഴുവൻഭീതിയിലാഴ്ത്തി പേ പിടിച്ചെന്ന് സംശയിക്കുന്ന തെരുവ് നായയുടെ തേർവാഴ്ച. സ്ത്രികളും കുട്ടികളുമടക്കം പതിനാല് പേരെ കടിച്ചു. പൂവാർ, കരുംകുളം, പാമ്പുകാല ,എരിക്കലുവിളപ്രദേശത്തെയാണ് ഒരു രാത്രി മുതൽ നായ മുൾമുനയിൽ നിർത്തിയത്.പരിക്കേറ്റജോബി(27) ഷിനി ദാസ് (8) അൻസ (4) ജമറൻസി (40), സുബി (33), ബിന്ദുലേഖ (38), സരോജ (52), സുമി (34), ശരണ്യ (27), ആര്യ (10), ലീല ( 52 ) ഉൾപ്പെടെയുള്ളവരെജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കരിംകുളം സ്വദേശി സരോജം (52)നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവിടങ്ങളിലെ നിരവധി നായ്കളെ പേ പിടിച്ചെന്ന് സംശയിക്കുന്ന പട്ടി കടിച്ചതായി നാട്ടുകാർ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം പൂവാർ എരിക്കലുവിള പ്രദേശത്താണ് നായ ആദ്യംപ്രത്യക്ഷപ്പെട്ടത്. കണ്ണിൽ കണ്ട വളർത്തുമൃഗങ്ങളെയും ആൾക്കാരെയും കടിച്ചതോടെ ജനം പേടിയിലായി. ഇതിനിടയിൽ പല ഭാഗത്തും അലഞ്ഞു…
Read Moreബിജെപി പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയായി; സുവർണാവസരം വോട്ടാക്കാൻ പത്തനംതിട്ടയിൽ ശശികുമാര വർമ; പട്ടികയിൽ ഇടംനേടാനാകാതെ മുന്‍ ഡിജിപി ടി.പി സെന്‍കുമാർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയായി. കേന്ദ്ര നേതൃത്വത്തിനു പട്ടിക സമർപ്പിച്ചതായി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. ഓരോ മണ്ഡലത്തിലും മൂന്നോ നാലോ പേരുകള്‍ വീതം ഉള്‍പ്പെടുത്തിയ പട്ടികയാണ് സംസ്ഥാന നേതൃത്വം തയാറാക്കിയത്. പി.എസ്. ശ്രീധരന് പിള്ള, മിസോറം ഗവര്‍ണർ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, രാജ്യസഭാംഗം സുരേഷ് ഗോപി, ശോഭാ സുരേന്ദ്രൻ, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എം.ടി. രമേശ് തുടങ്ങി പ്രമുഖ നേതാക്കളെല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. തന്ത്രി കുടുംബാംഗമായ മഹേഷ് മോഹനര്, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ എന്നിവരെ ഇറക്കി സുവർണാവസരം മുതലാക്കാനും ശ്രമമുണ്ട്. ഇരുവരേയും പ്രാഥമിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തിൽ ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രന്, സുരേഷ് ഗോപി എന്നീ പ്രമുഖരുടെ പേരുകളാണ് നിർദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച ശ്രീധരൻപിള്ള തന്നെയാകും…
Read Moreമിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകൾക്ക് പിഴ; അംഗീകരിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളിലെ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പി.ടി. തോമസിന്റെ സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കുന്നത് അടിയന്തരമായി പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോട് സംസ്ഥാന സർക്കാർ അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreഎസ്.രാജേന്ദ്രനെതിരെ കേസെടുക്കണം; രാഷ്ട്രീയ ധാർമികതയില്ലാത്ത പാർട്ടിയായി സിപിഎം മാറിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജേന്ദ്രനെതിരെ കേസെടുക്കാൻ സർക്കാർ തയാറാവണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. രാഷ്ട്രീയ ധാർമികതയില്ലാത്ത പാർട്ടിയായി സിപിഎം മാറിയെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി. ദേവികുളം സബ് കലക്ടർ ഡോ. രേണുരാജിനെ രാജേന്ദ്രൻ അധിക്ഷേപിച്ച് സംസാരിച്ചതു വിവാദമായിരുന്നു. മൂന്നാറിലെ അനധികൃത കെട്ടിടനിർമാണം നിർത്തിവയ്ക്കാൻ നിർദേശിച്ചതിന്റെ പേരിലായിരുന്നു അധിക്ഷേപം. ഇതിൽ സിപിഎം അടക്കമുള്ള പാർട്ടികൾ എംഎൽഎയെ തള്ളിപ്പറഞ്ഞിരുന്നു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാർ പഞ്ചായത്ത് കെട്ടിടനിർമാണം നടത്തിയതു നിർത്തിവയ്ക്കാൻ നിർദേശിച്ച സബ്കളക്ടറുടെ നടപടികളെ ശരിവച്ച് ഇടുക്കി ജില്ലാ കളക്ടർ കെ.ജീവൻബാബു ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Read Moreസെക്രട്ടറിയേറ്റിലെ പഞ്ചിംഗിനൊരു പഞ്ചില്ല; മുങ്ങുന്നവരെ സിസിടിവി നോക്കി പൊക്കാൻ നിർദേശം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയ ശേഷം മുങ്ങുന്ന ഉദ്യോഗസ്ഥരെ പിടിക്കാൻ നടപടിക്ക് നിർദേശം. പഞ്ചിംഗ് കർശനമാക്കാൻ നിർദേശം നൽകി പൊതുഭരണ സെക്രട്ടറി സർക്കുലർ പുറത്തിറങ്ങി. പഞ്ചിംഗ് ചെയ്ത് മുങ്ങുന്നവരെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്താനാണ് നിർദേശം. മുങ്ങുന്നവരെ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് നീക്കം. പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയതിനു ശേഷവും സെക്രട്ടറിയേറ്റ് ജീവനക്കാർ അതിവിദഗ്ധമായി മുങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഇതിനു തടയിടാനാണ് പുതിയ നീക്കം.
Read Moreഇത്രയും പക്ഷപാതം കാട്ടരുത്; പ്രതിപക്ഷത്തിന്റെ അവകാശങ്ങളിൽ കടന്നു കയറുന്ന സ്പീക്കർക്കെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്പീക്കർ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങളിൽ അദ്ദേഹം കടന്നുകയറുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരിയിൽ ഷുക്കൂർ വധക്കേസിൽ സഭയിലെ അംഗമായ ടി.വി.രാജേഷും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും പ്രതിയായ വിഷയം നിയമസഭയിൽ അടിയന്തരപ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷം ഇന്ന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രതിപക്ഷ അംഗം സണ്ണി ജോസഫ് നൽകിയ നോട്ടീസ് സ്വീകരിക്കാൻ പോലും തയാറാകാതെ സ്പീക്കർ തള്ളിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. രാഷ്ട്രീയ കൊലപാതക കേസിൽ സഭയിലെ ഒരു അംഗം പ്രതിയായ വിഷയം നിയമസഭയിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് പ്രതിപക്ഷ സഭയിലേക്ക് വരുന്നതെന്ന് ചെന്നിത്തല ചോദിച്ചു. സ്പീക്കറുടെ നടപടി ഒട്ടും ശരിയായില്ല. ഗുരുതരമായ പ്രശ്നമാണിതെന്നും ഇതണോ ജനാധിപത്യമെന്നും ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം…
Read More“രേണു രാജ് അഖിലേന്ത്യാ സർവീസ് ബ്യൂറോക്രാറ്റുകളുടെ കൊച്ചുമകൾ’; സബ് കളക്ടർ രേണു രാജിനെ വിമർശിച്ച് ധനമന്ത്രിയുടെ സ്റ്റാഫ്
തിരുവനന്തപുരം: ദേവികുളം സബ് കളക്ടർ രേണു രാജിനെ വിമർശിച്ച് ധനമന്ത്രി ടിഎം തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എം ഗോപകുമാറാണ് കടുത്ത വിമർശനം ഉന്നയിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഐഎഎസ് ബ്യൂറോക്രാറ്റുകളുടെ മഹത്വം വിളമ്പി വരരുത്. ഒരുപാട് പറഞ്ഞു പോകും. ഒരുപാട് കൊട്ടിഘോഷിക്കപ്പെടുന്ന ഇനങ്ങളുടെത് അടക്കം പലതും പറയാൻ ഉണ്ടെന്ന തരത്തിലാണ് പോസ്റ്റ്. അഖിലേന്ത്യാ സർവീസ് ബ്യൂറോക്രാറ്റുകളുടെ കൊച്ചുമകളാണ് രേണുരാജെന്നാണ് വിമർശനം മൂന്നാർ, പള്ളിവാസൽ, ചിന്നക്കനാൽ മേഖലകളിൽ നിർമ്മാണനിയന്ത്രണം അനിവാര്യമാണെന്നത് തർക്കരഹിതമാണ്. അവിടെ എത്തുന്ന മുഴുവൻ വിനോദയാത്രികർക്കും അവിടെത്തന്നെ താമസം, അവിടെത്തന്നെ സകലമാന സൌകര്യങ്ങളും എന്നത് ടൂറിസത്തിന്റെ തന്നെ നിലനിൽപ്പിനെ തകർത്തുകളയും. ഈ സമീപനമാണ് കായലിലും കാട്ടിലുമെല്ലാം വേണ്ടത്. വന്നു കണ്ട്, ആസ്വദിച്ച് സൗകര്യമുള്ള സ്ഥലത്തേയ്ക്ക് പോവുക. ഇതാണ് വേണ്ടത്. പക്ഷ ഈ സമീപനം കൂടുതൽ കൂടുതൽ ബ്യൂറോക്രാറ്റിക് കാർക്കശ്യം കൊണ്ട് നടപ്പാക്കാവുന്നതാണോ- ഫേസ്ബുക്ക്…
Read More