തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നടപടി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ശിപാർശകളൊന്നുമില്ലാതെയാണ് ബെഹ്റ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. വിഷയത്തിൽ അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. ഈ റിപ്പോർട്ടിൽ ചൈത്രക്കെതിരെ നടിപടിയൊന്നും ശിപാർശ ചെയ്തിരുന്നില്ല. നിയമപരമായ നടപടി മാത്രമാണ് അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്മാക്കിയിരുന്നുവെന്നാണ് വിവരം. അതേസമയം, വിഷയത്തിൽ ചൈത്ര അൽപംകൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്ന് എഡിജിപിയുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. വിഷയത്തിലെ പോലീസ് നടപടി നിയമസഭയിലും ചർച്ചാ വിഷയമായിരുന്നു. റെയ്ഡിനെ മുഖ്യമന്ത്രി പിണറായി വിജയൻ അതിരൂക്ഷമായാണ് വിമർശിച്ചത്. രാഷ്ട്രീയ പ്രവർത്തകരെ ഇകഴ്ത്തിക്കാട്ടാൻ സമൂഹത്തിന്റെ പലഭാഗങ്ങളിലും ശ്രമം നടക്കുന്നുണ്ടെന്നും ആ ശ്രമത്തിന്റെ ഭാഗമാണ് സിപിഎം…
Read MoreCategory: TVM
തെറ്റിന്റെ കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല; ഉദ്യോഗസ്ഥർ തെറ്റു ചെയ്താൽ നടപടിയെടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് വനിതാ കമ്മീഷൻ
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ തെറ്റുചെയ്താല്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. തെറ്റിന്റെ കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും അവർ പറഞ്ഞു. സിപിഎം കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്പി ചൈത്രാ തെരേസ ജോണിനെതിരേ സർക്കാർ നടപടിക്കൊരുങ്ങുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് വനിതാ കമ്മീഷന്റെ പ്രതികരണം. ചൈത്ര തെറ്റ് ചെയ്തോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കട്ടേയെന്നും അവർ പറഞ്ഞു.വനിതാ ശാക്തീകരണവുമായി നടപടിയെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു.
Read Moreപലതവണ വിലക്കിയെങ്കിലും..! കെഎസ്ആർടിസി ബസിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
വെഞ്ഞാറമൂട്: കെഎസ്ആർടിസി ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാങ്ങോട് ഐരൂർ സ്വദേശി സുനിൽ കുമാർ (45) നെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാവിലെ ഒൻപതോടെ വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിലെ ഓർഡിനറി ബസിലായിരുന്നു സംഭവം. പെൺകുട്ടിയ്ക്കൊപ്പം ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു ഇയാൾ. ഇതിനിടെ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പലതവണ വിലക്കിയെങ്കിലും ഇയാൾ തുടർന്നും കുട്ടിയെ ശല്യം ചെയ്തു. ഇതോടെ പെൺകുട്ടി കണ്ടക്ടറോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ സഹായത്തോടെ ഇയാളെ പിടികൂടി വെഞ്ഞാറമൂട് ഡിപ്പോയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡിപ്പോ അധികൃതർ പോലീസിനെ വിളിച്ചു വരുത്തി ഇയാളെ കൈമാറി. ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തതായി വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പക്ടർ ആർ.വിജയൻ പറഞ്ഞു.
Read Moreചൈത്രയുടെ നടപടി രാഷ്ട്രീയ പ്രവർത്തകരെ ഇകഴ്ത്തിക്കാട്ടാൻ: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സിപിഎം ഓഫീസ് റെയ്ഡ് നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രവർത്തകരെ ഇകഴ്ത്തിക്കാട്ടാൻ സമൂഹത്തിന്റെ പലഭാഗങ്ങളിലും ശ്രമം നടക്കുന്നുണ്ടെന്നും ആ ശ്രമത്തിന്റെ ഭാഗമാണ് സിപിഎം ഓഫീസിൽ നടന്ന റെയ്ഡെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. പാർട്ടി ഓഫീസുകളിൽ സാധാരണ റെയ്ഡ് നടക്കാറില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പാർട്ടി ഓഫീസുകൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി. സാധാരണനിലയിൽ അന്വേഷണങ്ങളോട് രാഷ്ട്രീയ പാർട്ടികൾ സഹകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്ത, വിഷയത്തിൽ അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്ന് ഡിജിപിക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചൈത്ര നിർവഹിച്ചത് അവരുടെ ജോലിമാത്രമാണെന്നും എങ്കിലും എസ്പി കുറച്ചുകൂടി ജാഗ്രത കാട്ടണമായിരുന്നുവെന്നുമാണ് എഡിജിപിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. പാർട്ടി ഓഫീസിൽ അനധികൃതമായി റെയ്ഡ് നടത്തിയെന്ന സിപിഎമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു…
Read Moreകുറ്റം പറയുന്നത് മലയാളിയുടെ ഡിഎൻഎ പ്രശ്നം; നമ്പി നാരായണന് പത്മഭൂഷണ്‍ നൽകിയതിൽ വിശദീകരണം ചോദിച്ച സെൻകുമാറിന് എട്ടിന്റെ മറുപടി നൽകി കണ്ണന്താനം
തിരുവനന്തപുരം: ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് പത്മഭൂഷണ്‍ നൽകിയതിനെ വിമർശിച്ച മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരേ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്ത്. അംഗീകാരം കിട്ടുന്പോൾ കുറ്റം പറയുന്നത് മലയാളിയുടെ ഡിഎൻഎ പ്രശ്നമാണെന്ന് കണ്ണന്താനം പറഞ്ഞു. നന്പി നാരായണന്റെ പുരസ്കാര നേട്ടം ആഘോഷിക്കുകയാണ് വേണ്ടത്. അദ്ദേഹത്തിന്റെ പത്മഭൂഷണ്‍ പുരസ്കാരം മലയാളിക്ക് കിട്ടിയ അംഗീകാരമാണ്. ഇക്കാര്യത്തിൽ വിവാദം സൃഷ്ടിക്കാതിരിക്കാൻ ശ്രമിക്കണമെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. സെൻകുമാറിന് അഭിപ്രായം പറയാൻ അവകാശം ഉണ്ട്. അദ്ദേഹം ബിജെപി അംഗമല്ലെന്നും കണ്ണന്താനം പറഞ്ഞു. 1994-ല്‍ സ്വയം വിരമിച്ച നമ്പി നാരായണന് പുരസ്കാരത്തിനുള്ള എന്ത് സംഭാവനയാണ് നൽകിയത്. അവാർഡ് നൽകിയവർ ഇത് വിശദീകരിക്കണമെന്നുമാണ് സെൻകുമാർ പറഞ്ഞിരുന്നത്.
Read Moreഅഭിമാനത്തോടെ തലഉയർത്തി ആനവണ്ടി..! ചരിത്രം സൃഷ്ടിച്ച് ജനുവരിയിലെ ശമ്പളം സ്വന്തം വരുമാനത്തിൽ നിന്നും നൽകാനൊരുങ്ങി കെഎസ്ആർടിസി
തിരുവനന്തപുരം: നഷ്ടത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന കെഎസ്ആർടിസി വീണ്ടും വരുമാനനേട്ടത്തിലേക്ക്. കാൽ നൂറ്റാണ്ടിനുശേഷം സ്വന്തം വരുമാനത്തിൽ നിന്നും ശന്പളം നൽകാനൊരുങ്ങുകയാണ് കെഎസ്ആർടിസി. ഈ മാസത്തെ ശന്പളമാണ് സ്വന്തം വരുമാനത്തിൽ നിന്നും കെഎസ്ആർടിസി നൽകുന്നത്. ജനുവരി മാസത്തിലെ അവസാന പ്രവൃത്തി ദിനമായ 31നു മുൻപ് ശന്പളം വിതരണം ചെയ്യും. ശബരിമല സർവീസിലൂടെ കെഎസ്ആർടിസിക്കുണ്ടായ നേട്ടമാണ് ഈ മാസം ലാഭമുണ്ടാകാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി ലാഭമാണ് ശബരിമല സർവീസിലൂടെ കെഎസ്ആർടിസിക്കുണ്ടായത്. കൂടാതെ എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതും അതിനു പിന്നാലെ നഷ്ടത്തിലോടിയിരുന്ന സർവീസുകൾ വെട്ടിച്ചുരുക്കിയതും കെഎസ്ആർടിസിയുടെ ലാഭം വർധിക്കാൻ കാരണമായി. കാൽ നൂറ്റാണ്ടായി തുടർന്നിരുന്ന ഡബിൾ ഡ്യൂട്ടിക്കു പകരം സിംഗിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തിയതോടെ ജീവനക്കാരുടെ അലവൻസിൽ പ്രതിദിനം 8.2 ലക്ഷം രൂപയുടെ ലാഭമുണ്ടായി. അദർ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ വിവിധ സർവീസുകൾക്കായി നിയോഗിച്ചതിലൂടെ വർഷം 55 കോടിയോളം രൂപയുടെ…
Read Moreഹർത്താലിനെതിരെ മുഖ്യമന്ത്രി; അനാവശ്യ ഹർത്താലുകൾ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ ആലോചിക്കാൻ സർവ്വകക്ഷിയോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ നടന്ന ഹർത്താലുകളെ സർക്കാർ ശക്തമായി നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലുകളുടെ മറവിൽ അക്രമത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സഹകരിച്ചാൽ അനാവശ്യ ഹർത്താലുകൾ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ ആലോചിക്കുന്നതിന് സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തയാറാണെന്നും അദ്ദേഹം അറിയിച്ചു.നിയമസഭയിൽ ചോദ്യോത്തരവേളയ്ക്കിടെ ലീഗ് അംഗം പി.കെ.ബഷീറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനും ഹർത്താൽ അനുകൂലികൾ ശ്രമിച്ചെന്നും ഇതിനെയെല്ലാം പോലീസ് ഫലപ്രദമായി നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreമത്സരിക്കാനില്ല, സ്വീകാര്യതയുള്ള പുതുമുഖങ്ങൾ വരട്ടെ; സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ലെന്ന് വി.എം സുധീരൻ
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകില്ലെന്ന് വ്യക്തമാക്കി കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ രംഗത്ത്. സുധീരൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളുടെ പേരുകൾ ഉയർന്നതോടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഉമ്മൻ ചാണ്ടി മത്സര രംഗത്തേക്ക് വരുന്നത് കോണ്‍ഗ്രസിന് ഗുണകരമാകും. സ്വീകാര്യതയുള്ള പുതുമുഖങ്ങളെ സ്ഥാനാർഥികളാക്കണമെന്നും സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ലെന്നും സുധീരൻ വ്യക്തമാക്കി.
Read Moreപ്രിയനന്ദനനെതിരായ അക്രമം നാട്ടിൽ അസഹിഷ്ണുത വളരുന്നതിന്റെ തെളിവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംവിധായകൻ പ്രിയനന്ദനനെതിരായ ആക്രമണം നാട്ടിൽ അസഹിഷ്ണുത വളർന്നു വരുന്നതിന്റെ തെളിവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സംഘപരിവാർ സംഘടനകൾ ഭീഷണിയും മുഴക്കിയിരുന്നു. ഇക്കാര്യം വച്ച് ഒരുതരത്തിലും പൊറുപ്പിക്കാനാവില്ല. സംഘപരിവാർ ആക്രമണത്തിനെതിരെ കർശനമായ നടപടിയെടുക്കും. സമൂഹം ഒറ്റക്കെട്ടായി അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നു രാവിലെ ഒമ്പതോടെ തൃശൂർ വല്ലച്ചിറയിലെ വീടിന് സമീപത്ത് വച്ചാണ് സംഭവം. പ്രിയനന്ദനനുമേൽ ചാണകവെള്ളം ഒഴിച്ച ശേഷം മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രിയനന്ദൻ ചികിത്സ തേടി. ആർഎസ്എസ് നേതാവാണ് സരോവറാണ് ആക്രമിച്ചത്. പ്രതിയെ ഉടൻ പിടികൂടുമെന്നും ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വർഗീസ് പറഞ്ഞു. ശബരിമല വിഷയത്തിൽ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഉയർന്നതോടെ പ്രിയനന്ദനന് പോസ്റ്റ് പിന്‍വലിച്ചിരുന്നു. പിന്നീട് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ച് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. തന്നെ പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്ന്…
Read Moreസിംഗപ്പൂരിൽ ഉയർന്ന ജോലിയും ശമ്പളം വാഗ്ദാനം നൽകി തട്ടിപ്പ്; ദമ്പതികൾ പോലീസ് പിടിയിൽ; തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കാട്ടാക്കട : വ്യാജ വീസ നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ദമ്പതിമാരെ മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, വെങ്ങാനൂർ, കല്ലിയൂർ വി.ജെ.നിവാസിൽ എസ്.വിജയകുമാർ (54), ഭാര്യ എസ്.ബീന (42) എന്നിവരെയാണ് മലയിൻകീഴ് എസ്ഐ എൻ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. സിങ്കപ്പൂരിലേയ്ക്ക് വീസ നൽകാമെന്ന് പറഞ്ഞ് അരുവിക്കര സ്വദേശിയിൽ നിന്നും 2018ഫെബ്രുവരിയിൽ മൂന്ന് ലക്ഷം രൂപ വാങ്ങിയ ശേഷം വ്യാജ വീസ നൽകി കബളിപ്പിച്ച കേസിൽ മലയിൻകീഴ് പോലീസ് അന്വേഷിക്കുന്നതിനിടയിലാണിവർ പിടിയിലാകുന്നത്. ഗൾഫിലായിരുന്ന വിജയകുമാർ തട്ടിപ്പു നടത്തിയ പണം ഭാര്യക്ക് കൈമാറിയിരുന്നതായി പോലീസ് പറയുന്നു. 2007ൽ ഇവർക്കെതിരെ കാട്ടാക്കട സ്റ്റേഷനിൽ പരാതിയുണ്ടായിരുന്നു. ഈ കേസിൽ ഒളിവിലായിരുന്ന ഇവർ വിളവൂർക്കലിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് അരുവിക്കര സ്വദേശിയെ കബളിപ്പിച്ചത്. സമാന സ്വഭാവമുള്ള കേസ് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലും ഇവർക്കെതിരെ നിലവിലുണ്ട്. മലയിൻകീഴ് സേ്റ്റഷനിൽ…
Read More