തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മേൽശാന്തിയെ സസ്പെൻഡ് ചെയ്തു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കാസർഗോഡ് മഡിയൻ കുലോം ക്ഷേത്രത്തിലെ മേൽശാന്തി മാധവൻ നന്പൂതിരിക്കെതിരേയാണ് നടപടിയെടുത്തത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മന്ത്രിക്കെതിരേ മേൽശാന്തി വിമർശനം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ ദേവസ്വം ജീവനക്കാരനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.
Read MoreCategory: TVM
ശബരിമല സ്ത്രീപ്രവേശനം ! റിസർവ് ബാങ്ക് ഓഫീസറുടെ വീട് അടിച്ചു തകർത്ത ആർഎസ്എസുകാരൻ പിടിയിൽ
കരമന: ശബരിമല വിഷയത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ വൈരാഗ്യത്തിൽ റിസർവ് ബാങ്ക് അസിസ്റ്റന്റ് മാനേജരുടെ വീട് അടിച്ചുതകർത്ത ആർഎസ്എസുകാരൻ പിടിയിൽ. പാപ്പനംകോട് ടെലി നഗർ ടിഎൻആർഎ 9 ൽ താമസിക്കുന്ന നാരായണൻ എന്നയാളുടെ വീട് അടിച്ചു തകർത്ത കേസിൽ കിഴക്കേവിള സ്വദേശി അനിൽ (31 , കൊച്ചനി) നെയാണ് കരമന എസ്ഐ ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനായിരുന്നു സംഭവം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നാരായണൻ ഫേസ് ബുക്കിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പോസ്റ്റ് ഇട്ടിരുന്നു.ഇതിൽ പ്രകോപിതനായ അനിൽ രാത്രി 12 ഓടെ നാരായണൻ കുടുംബമായി താമസിക്കുന്ന പാപ്പനംകോട് ടെലി നഗറിലെ വീട്ടിൽ എത്തി അസഭ്യം പറഞ്ഞ് ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയുമായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കരമന പോലീസ് സബ് ഇൻസ്പെക്ടർ ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിൽ എസ്സിപിഒ വിവേക്, സിപിഒ…
Read Moreശബരിമല വിഷയവുമായി ബന്ധപ്പെട്ട് മതസ്പർധ പരത്തുന്ന തരത്തിൽ വ്യാജവാർത്തയോ പ്രസംഗമോ നടത്തിയെന്ന് പരാതിയുണ്ടായാൽ കേസെടുക്കുമെന്ന് പോലീസ്
തിരുവനന്തപുരം: ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ മതസ്പർധയും വിദ്വേഷവും ഉണ്ടാക്കുന്ന വിധത്തിലുള്ള വ്യാജ വാർത്തകൾ, പ്രസംഗങ്ങൾ എന്നിവയ്ക്കെതിരെ പരാതി വന്നാൽ കേസെടുക്കുമെന്ന് പോലീസ്. കൂടാതെ സോഷ്യൽ മീഡിയ വഴി മതസ്പർധയും വിഭാഗീയതയും വളർത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രദീപികയോട് പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ സംസ്ഥാനത്ത് പതിനെട്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഇതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കേസെടുക്കാൻ സർക്കിൾ ഇൻസ്പെക്ടർമാർക്ക് അനുമതി നൽകി കൊണ്ട് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഇത്തരം കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നത് സൈബർ പോലീസ് സ്റ്റേഷൻ മുഖേനയായിരുന്നു. നിലവിലെ സാഹചര്യത്തിൽ കേസെടുക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർമാർക്ക്്് അധികാരം നൽകി.
Read Moreആചാരം തെറ്റിച്ച സുരേന്ദ്രന് എട്ടിന്റെ പണി; നിരോധനാജ്ഞ ലംഘിച്ച കേസിനു പുറമേ അറസ്റ്റു വാറണ്ടും; ജയിൽവാസം ഇനിയും തുടരേണ്ടി വരും
തിരുവനന്തപുരം: നിരോധനാജ്ഞ നിലനിൽക്കുന്ന ശബരിമലയിൽ ദർശനത്തിനെത്തവേ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് കെ.സുരേന്ദ്രന് കൂടുതൽ കുരുക്ക്. ശബരിമല കേസിൽ ജാമ്യം ലഭിച്ചാലും മറ്റൊരു കേസിൽ വാറണ്ട് നിലനിൽക്കുന്നതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് വിവരം. കണ്ണൂരിൽ 2017ൽ നടത്തിയ ബിജെപി മാർച്ചിനിടെ ഡിവൈഎസ്പിയേയും സിഐയെയും ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് വാറണ്ട് നിലനിൽക്കുന്നത്. കേസിൽ കോടതിയിൽ ഹാജരാകാത്തതിനാൽ കണ്ണൂർ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. വാറണ്ട് കണ്ണൂർ പോലീസ് കൊട്ടാരക്കര സബ്ജയിലിൽ എത്തിക്കുകയും ചെയ്തു. ശബരിമല കേസിന് പുറമേ ഈ കേസിലും ജാമ്യം ലഭിച്ചെങ്കിൽ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാൻ സാധിക്കുകയുള്ളുവെന്നാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു ശേഷം കോടതിൽ ഹാജരാക്കിയ സുരേന്ദ്രനെ പോലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി 14 ദിവസത്തേക്ക് റിമാൻ ചെയ്യുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു എന്നുമുള്ള…
Read Moreസന്നിധാനത്ത് സർക്കാർ ജീവനക്കാരന്റെ നാമജപപ്രതിഷേധം; ആർഎസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ ആർഎസ്എസ് നേതാവ് ആർ. രാജേഷിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. എറണാകുളത്തെ മലയാറ്റൂർ ആയുർവേദ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റായ രാജേഷിനെതിരേ ജില്ലാ മെഡിക്കൽ ഓഫീസറാണ് നടപടിയെടുത്തത്. ഞായറാഴ്ച രാത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിന് രാജേഷ് ഉൾപ്പെടെ 69 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ തിങ്കളാഴ്ച 14 ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്തിരുന്നു. എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള രാജേഷ് ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയാണ്
Read Moreശബരിമലയിൽ ബുദ്ധിമുട്ട് സംഘപരിവാറുകാർക്ക്! അമിത്ഷായുടെ ട്വീറ്റിന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് മറുപടി ഇങ്ങനെയൊക്കെ…
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തീര്‍ഥാടനം സംബന്ധിച്ച് അമിത്ഷാ തന്റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണാജനകമാണ്. തീര്‍ഥാടനം ഒരു വിഷമവും ഇല്ലാതെ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ശബരിമലയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഭക്തര്‍ക്ക് അല്ല, മറിച്ച് ശബരിമല കേന്ദ്രീകരിച്ച് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമം നടത്തുന്ന സംഘപരിവാറുകാര്‍ക്കാണ്. അവരുടെ പ്രചാരണത്താല്‍ തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടാവാം അമിത് ഷാ വസ്തുതാരഹിതമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വിമർശനം നടത്തിയത്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് വ്യക്തമാക്കിയിട്ടുള്ളതാണ്. ശബരിമലയിലെ ക്രമീകരണങ്ങളിലും സൗകര്യങ്ങളിലും തീര്‍ഥാടകരും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അമിത്ഷായുടെ വിമർശനം തീര്‍ത്തും അപ്രസക്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Moreസാധാരണ ഭക്തർ സുഗമമായി ദർശനം നടത്തിയാണ് മടങ്ങുന്നത്; ശബരിമലയെ രാഷ്ട്രീയ നേട്ടത്തിന് വിട്ടുതരില്ല; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തിന് ആർക്കും വിട്ടു തരില്ലെന്നും സംഘപരിവാർ അജണ്ട ശബരമലയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് ശബരിമല വിഷയത്തിൽ നിലപാട് വീണ്ടും കടുപ്പിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. ശബരിമലയിൽ ദർശനത്തിന് എത്തുന്ന ഭക്തർക്ക് ഒരു അസൗകര്യങ്ങളുമുണ്ടാകുന്നില്ല. പോലീസ് അറസ്റ്റ് ചെയ്തത് ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ കരുതിക്കൂട്ടി വന്നവരെ മാത്രമാണ്. സാധാരണ ഭക്തർ സുഗമമായി ദർശനം നടത്തിയാണ് മടങ്ങുന്നത്. എന്നാൽ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ശബരിമലയെ പ്രതിഷേധ ഭൂമിയാക്കി മാറ്റാമെന്ന ധാരണ വച്ചു പുലർത്തി വരുന്നവരെ പോലീസ് ആ നിലയ്ക്ക് തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സംഘപരിവാർ നടത്തുന്ന സമരം ഭക്തിയുടെ പേരിലല്ല. സമരക്കാരുടെ ഉള്ളിലിരുപ്പ് നേരത്തെ തന്നെ വ്യക്തമായതാണ്. സമരം ശബരിമലയിൽ വരുന്ന യുവതികൾക്കെതിരേ അല്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരേയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ വ്യക്തമാക്കി…
Read Moreകാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്; 60 കി.മി വരെ വേഗതയിൽ കൊടുങ്കാറ്റ് വീശുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: തെക്കു-പടിഞ്ഞാറൻ അറബിക്കടലിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കൊടുങ്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഈ മേഖലയിൽ മത്സ്യബന്ധനം നടത്തരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത 12 മണിക്കൂർ കടൽ പ്രക്ഷുബ്ദമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇന്ന് ഉച്ചമുതൽ ബുധനാഴ്ച വരെ ബംഗാൾ ഉൾക്കടലും പ്രക്ഷുബ്ദമായിരിക്കും. തെക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ 60 കി.മി വരെ വേഗതയിൽ കൊടുങ്കാറ്റ് വീശുമെന്നാണ് റിപ്പോർട്ട്.
Read Moreശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യ നിഷേധിക്കുന്നുവെന്ന പരാതി; പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷനെത്തുന്നു
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചൊവ്വാഴ്ച പമ്പയും നിലയ്ക്കലും സന്ദര്‍ശിക്കും. പമ്പയിലും പരിസരപ്രദേശങ്ങളിലും ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് സന്ദർശനം. രാവിലെ ഒന്പതരക്ക് പമ്പ ഗസ്റ്റ് ഹൗസിലെത്തുന്ന കമ്മീഷന് അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ കെ. മോഹന്‍കുമാറും പി. മോഹനദാസും പമ്പയിലും പരിസരപ്രദേശങ്ങളിലും ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ പരിശോധിക്കും. നിലയ്ക്കലിലും കമ്മീഷന് സന്ദര്‍ശനം നടത്തും. ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ച് മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം.
Read Moreട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചയാളുടെ കാൽപാദം അറ്റു; ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന്റെ കാൽപാദം അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ ജയചന്ദ്രൻ (45) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വലിയശാല റെയിൽവെ ട്രാക്കിന് സമീപത്ത് നിന്നാണ് ഇദ്ദേഹം ട്രെയിനിന് മുന്നിലേക്ക് ചാടിയത്. കാൽപാദം അറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More