മഅദനി കേരളത്തിലെത്തി; ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കുന്നതിനാണ് കോടതി ജാമ്യം നൽകിയത്

തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തി. ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കുന്നതിനാണ് മഅദനിക്ക് കോടതി ജാമ്യം അനുവദിച്ചത്.

തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മദനിയെ സ്വീകരിക്കാൻ ഭാര്യ സൂഫിയ മദനിയും മക്കളും അടക്കം നിരവധിപേരാണ് വിമാനത്താവളത്തിൽ എത്തിയിരുന്നത്. നവംബർ നാലിന് അദ്ദേഹം തിരികെ മടങ്ങും.

അതിനിടെ, മദനിക്ക് നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച് അനുയായികൾ വിമാനത്താനവളത്തിന് മുന്നിൽ വായമൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കനത്ത പോലീസ് സുരക്ഷയയാണ് വിമാനത്താവളത്തിനു മുന്നിൽ ഒരുക്കിയിരുന്നത്.

Related posts