മോ​ഹ​ൻ​ലാ​ൽ ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധം കാ​ട്ട​ണം; മോ​ഹ​ൻ​ലാ​ലി​നും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നു​മെ​തി​രെ വ​നി​താ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ലി​നെ​തി​രെ​യും ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നു​മെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ. മോ​ഹ​ൻ​ലാ​ലി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. അ​ത് അ​സ്ഥാ​ന​ത്താ​യി. മോ​ഹ​ൻ​ലാ​ൽ ഉ​ത്ത​ര​വാ​ദി​ത്വ ബോ​ധം കാ​ട്ട​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ന​ടി​മാ​ർ​ക്ക് നേ​രെ​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ അ​ത്ഭു​തം തോ​ന്നു​ന്നി​ല്ല. മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രെ നി​ല​യ്ക്ക് നി​ൽ​ത്ത​ണ​മെ​ന്നും ന​ടി​മാ​ർ​ക്കെ​തി​രെ അ​വ​ഹേ​ള​നം പാ​ടി​ല്ലെ​ന്ന് മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​റ​യ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സി​നി​മ ചെ​യ്യു​ന്ന​തി​നെ​യും ക​മ്മീ​ഷ​ൻ വി​മ​ർ​ശി​ച്ചു. കു​റ്റാ​രോ​പി​ത​നെ​വ​ച്ച് സി​നി​മ ചെ​യ്യു​ന്ന​വ​ർ നീ​തി​ബോ​ധം കാ​ട്ട​ണം. സി​നി​മ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും ജോ​സ​ഫൈ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

അ​പേ​ക്ഷാ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ഇ​നി ഓ​ഫി​സി​ൽ പോ​കേ​ണ്ട; മൊ​ബൈ​ലി​ൽ അ​റി​യാം

തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫി​സ് ഇ​നി ഇ – ​ഓ​ഫീ​സ്. സേ​വ​ന​ങ്ങ​ൾ സു​താ​ര്യ​വും സ​മ​യ​ബ​ന്ധി​ത​വു​മാ​ക്കു​ന്ന​തി​നു​ള്ള ഇ – ​ഓ​ഫീസ് സം​വി​ധാ​നം ആ​ർ​ഡി​ഒ ഓ​ഫി​സി​ൽ നി​ല​വി​ൽ​വ​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ – ​ഗ​വേ​ണ​ൻ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ – ​ഓ​ഫീസ് ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ർ​ഡി​ഒ ഓ​ഫീസി​ൽ ന​ൽ​കു​ന്ന എ​ല്ലാ അ​പേ​ക്ഷ​ക​ൾ​ക്കും ഇ​നി മു​ത​ൽ ഒ​രു റ​ഫ​റ​ൻ​സ് ന​മ്പ​ർ ന​ൽ​കും. ഇ​ത് ഇ – ​ഓ​ഫീ​സി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള www.eoffice.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യാ​ൽ അ​പേ​ക്ഷ​യു​ടെ ത​ത്സ​മ​യ സ്ഥി​തി അ​റി​യാ​നാ​കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റേ​റ്റി​നാ​യി പ്ര​ത്യേ​ക ലി​ങ്ക് ഈ ​വെ​ബ്സൈ​റ്റി​ൽ ഉ​ണ്ട്. റ​ഫ​റ​ൻ​സ് ന​മ്പ​ർ ഇ​ല്ലെ​ങ്കി​ൽ​പ്പോ​ലും അ​പേ​ക്ഷ ന​ൽ​കി​യ ആ​ളി​ന്‍റെ പേ​രോ തീ​യ​തി​യോ വി​ഷ​യം സം​ബ​ന്ധി​ച്ച സൂ​ച​ന​യോ ന​ൽ​കി​യാ​ൽ​പ്പോ​ലും ഫ​യ​ൽ ന​മ്പ​ർ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്ന​ത് ഇ – ​ഓ​ഫീസി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ – ​ഓ​ഫീ​സ് സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഫ​യ​ൽ കൈ​മാ​റ്റം ക​ട​ലാ​സ്…

Read More

ബ്രൂ​വ​റി അ​നു​മ​തി റ​ദ്ദാ​ക്കിയ ഉ​ത്ത​ര​വ് പു​റ​ത്തി​റങ്ങി;  പുതിയമാനദണ്ഡം നിശ്ചയിച്ച് 31നകം റിപ്പോർട്ട്  നൽകാൻ ഒരു സമിതിയെ രൂപീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: ഏ​റെ രാ​ഷ്‌ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ ബ്രു​വ​റി-ഡിസ്റ്റിലറി അ​നു​മ​തി റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ന​വ​കേ​ര​ള നി​ർ​മി​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​ക​വെ വി​വാ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് അ​നു​മ​തി റ​ദ്ദാ​ക്കു​ന്ന​തെ​ന്ന വാദമുയർത്തിയാണ് മുഖ്യമന്ത്രി അനുമതി റദ്ദാക്കിയത്. ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് ബ്രു​വ​റി​ക്ക് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ബ്രു​വ​റി അ​നു​മ​തി​ക്ക് മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കാ​ൻ പു​തി​യ സ​മി​തി​യെ നി​ശ്ച​യി​ച്ച​താ​യും ഈ ​മാ​സം 31-ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

Read More

പ്ര​ള​യ ധ​ന​സ​മാ​ഹ​ര​ണം: മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​ന് പൂ​ട്ടി​ട്ട് കേ​ന്ദ്രം; കർശന ഉപാധികളോടെ മുഖ്യമന്ത്രിക്കുമാത്രം അനുമതി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള പ​ണ​സ​മാ​ഹ​ര​ണം ല​ക്ഷ്യ​മി​ട്ട് മ​ന്ത്രി​മാ​ർ നി​ശ്ച​യി​ച്ചി​രു​ന്ന വി​ദേ​ശ യാ​ത്ര​ക​ൾ​ക്ക് പൂ​ട്ടി​ട്ട് കേ​ന്ദ്രം. ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നാ​യി മ​ന്ത്രി​മാ​ർ​ക്ക് വി​ദേ​ശ​ത്തേ​ക്കു പോ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്കു മാ​ത്ര​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തും ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ങ്ങ​ളി​ൽ മാ​ത്രം പ​ങ്കെ​ടു​ക്കാം. എ​ന്നാ​ൽ വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ക്ക​രു​ത്. വി​ദേ​ശ പ്ര​തി​നി​ധി​ക​ളു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്യ​രു​തെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ്ലോ​ബ​ർ സാ​ല​റി ച​ല​ഞ്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ഈ ​മാ​സം 17 മു​ത​ൽ വി​ദേ​ശ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ബു​ദാ​ബി, ദു​ബാ​യ്, ഷാ​ർ​ജ, അ​ജ്മാ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യും 17 മ​ന്ത്രി​മാ​രും വി​ദേ​ശ​ത്ത് പോ​കാ​നാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ഈ ​മാ​സം 18 മു​ത​ൽ വി​ദേ​ശ​പ​ര്യ​ട​നം തു​ട​ങ്ങ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ…

Read More

കാരണം കാണിക്കൽ നോട്ടീസിന് മറുപടി കിട്ടിയില്ല ; കെ​എ​സ്ആ​ർ​ടി​സി​യി​ൽ വീ​ണ്ടും കൂ​ട്ട​പി​രി​ച്ചു​വി​ട​ൽ; 134 ജീ​വ​ന​ക്കാ​ർ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്നും 134 ജീ​വ​ന​ക്കാ​രെ വീ​ണ്ടും കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ട്ടു. ദീ​ർ​ഘ​കാ​ല​മാ​യി ജോ​ലി​ക്കു​വ​രാ​ത്ത​വ​രെ​യും നി​യ​മ വി​രു​ദ്ധ​മാ​യി അ​വ​ധി​യി​ൽ പോ​യ​വ​രെ​യു​മാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യു​മാ​ണ് പി​രി​ച്ചു​വി​ട്ട​ത്. കെ​എ​സ്ആ​ർ​ടി​സി എം​ഡി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ദീ​ര്‍​ഘ​കാ​ല​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക് കെ​എ​സ്ആ​ർ​ടി​സി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. മേ​യ് 31-ന​കം ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യോ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​നു മ​റു​പ​ടി ന​ല്‍​കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള ന​ട​പ​ടി എ​ടു​ത്ത​ത്. ഇ​തേ​കാ​ര​ണ​ത്താ​ൽ 773 ജീ​വ​ന​ക്കാ​രെ കെ​എ​സ്ആ​ർ​ടിസി ക​ഴി​ഞ്ഞ​യാ​ഴ്ച പി​രി​ച്ചു​വി​ട്ടി​രു​ന്നു. നി​ര​ന്ത​രം ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത മി​നി​സ്റ്റീ​രി​യ​ൽ, മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള​വ​രെ​യും പി​രി​ച്ചു​വി​ടാ​നു​ള്ള ന​ട​പ​ടി കെ​എ​സ്ആ​ർ​ടി​സി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ആകെ കുഴപ്പത്തിലാകും; പി.​കെ.​ശ​ശി​ക്കെ​തി​രേ​യു​ള്ള ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സി​പി​എം പ​രി​ഗ​ണി​ച്ചി​ല്ല; റി​​പ്പോ​​ർ​​ട്ട് പ​​രി​​ഗ​​ണി​​ച്ചാ​​ൽ ശ​​ശി​​യെ പാ​​ർ​​ട്ടി​​യി​​ൽ നി​​ന്നു പു​​റ​​ത്താ​​ക്കേ​​ണ്ടി​​വ​​രും; പിന്നാലെ എംഎൽഎ സ്ഥാനത്തിനും ചലനം; സിപിഎമ്മിനെ കുഴപ്പിച്ച് റിപ്പോർട്ട്

തി​​രു​​വ​​ന​​ന്ത​​പു​​രം: പി.​​കെ.​ ശ​​ശി എം​​എ​​ൽ​​എ​​ക്കെ​​തിരേ​​യു​​ള്ള പാ​​ർ​​ട്ടി അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ഇ​​ന്ന​​ലെ ചേ​​ർ​​ന്ന സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ച​​ർ​​ച്ച​​യ്ക്കെ​​ടു​​ത്തി​​ല്ല. എ​​ന്നാ​​ൽ ശ​​ശി​​ക്കെ​​തി​​രേയു​​ള്ള അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ഇ​​ന്ന​​ല​​ത്തെ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ന്‍റെ അ​​ജ​​ൻ​​ഡ യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. രാ​​വി​​ലെ സ​​ർ​​ക്കാ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​ണു ച​​ർ​​ച്ച ചെ​​യ്ത​​ത്. വൈ​​കു​​ന്നേ​​രം അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ച​​ർ​​ച്ച ചെ​​യ്യു​​മെ​​ന്നു ക​​രു​​തി​​യെ​​ങ്കി​​ലും പ​​രി​​ഗ​​ണി​​ച്ചി​​ല്ല. ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​നെ സം​​ബ​​ന്ധി​​ച്ചു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​നും ഉ​​ച്ച​​യ്ക്കു പി​​രി​​യു​​ന്പോ​​ൾ പ്ര​​ത്യേ​​കം സം​​സാ​​രി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​തി​​നു​​ശേ​​ഷ​​മാ​​ണു ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യ്ക്ക് എ​​ത്താ​​ത്ത​​ത്. ലൈ​​ഗിം​​ക പീ​​ഡ​​ന പ​​രാ​​തി​​യി​​ൽ പി.​​കെ.​ ശ​​ശി​ക്കെ​​തി​​രേ​​യു​​ള്ള അ​​ന്വേ​​ഷ​​ണ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ അ​​വ്യ​​ക്ത​​ത​​ക​​ൾ ഉ​​ണ്ടെ​​ന്ന കാ​​ര​​ണ​​ത്താ​​ലാ​​ണു സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ഇ​​ന്ന​​ലെ വി​​ഷ​​യം പ​​രി​​ഗ​​ണി​​ക്കാ​​തി​​രു​​ന്ന​​തെ​​ന്നാ​​ണു വി​​വ​​രം. പാ​​ർ​​ട്ടി കേ​​ന്ദ്ര ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ എ.​​കെ. ​ബാ​​ല​​നും പി.​​കെ.​ ശ്രീ​​മ​​തി​​യും അം​​ഗ​​ങ്ങ​​ളാ​​യി​​ട്ടു​​ള്ള…

Read More

അപ്പോ പരാതി ശരിയായിരുന്നോ‍‍? ഡിവൈഎ​ഫ്ഐ വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി; അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റിപ്പോർട്ടിൽ  പി.​കെ. ശ​ശിക്കെ​തി​രെ പാ​ർ​ട്ടി​ന​ട​പ​ടിക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ഡിവൈഎ​ഫ്ഐ വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി​യി​ൽ പി.​കെ ശ​ശി എം​എ​ൽ​എ​ക്കെ​തി​രെ പാ​ർ​ട്ടി​ത​ല ന​ട​പ​ടി ഇ​ന്നു ഉ​ണ്ടാ​യേക്കും. ബ്രാ​ഞ്ച് ത​ല​ത്തി​ലേ​യ്ക്ക് ത​രം​താ​ഴ്ത്തു​മെ​ന്നാ​ണ് ല‍​ഭി​ക്കു​ന്ന സൂ​ച​ന. ശ​ശി​ക്കെ​തി​രാ​യ പ​രാ​തി പ​രി​ശോ​ധി​ക്കാ​ൻ പാ​ർ​ട്ടി പി.​കെ ശ്രീ​മ​തി, എ​കെ ബാ​ല​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ക​മ്മീ​ഷ​ൻ ര​ണ്ടാ​ഴ്ച മു​ന്പ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റോ ക​മ്മ​റ്റി​യോ ച​ർ​ച്ച ചെ​യ്തി​രു​ന്നി​ല്ല. ശ​ശി​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് ഇ​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ചേ​രു​ന്ന​ത്. ത​നി​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന പി.​കെ ശ​ശി​യു​ടെ പ​രാ​തി​യും ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ച്ചി​രു​ന്നു. പാ​ല​ക്കാ​ട്ടെ ജി​ല്ലാ ക​മ്മ​റ്റി​യി​ലു​ള്ള നാ​ലു നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് ശ​ശി​യു​ടെ പ​രാ​തി. ഇ​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും പ​രാ​തി​ക്കാ​രി​യു​ടെ അ​ട​ക്കം വി​ശ​ദ​മാ​യ മൊ​ഴി എ​ടു​ത്താ​ണ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Read More

തു​ള്ള​ൽ, നാ​ടോ​ടി​നൃ​ത്തം, മി​മി​ക്രി; ക​ലോ​ത്സ​വ​ത്തി​ല്‍ ആ​ണ്‍-​പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക മ​ത്സ​രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് പൊ​തു​മ​ത്സ​ര​മാ​യി​രു​ന്ന ക​ഥ​ക​ളി (സിം​ഗി​ള്‍), തു​ള്ള​ല്‍, നാ​ടോ​ടി നൃ​ത്തം, മി​മി​ക്രി എ​ന്നീ ഇ​ന​ങ്ങ​ള്‍ ആ​ണ്‍ – പെ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ പ്ര​ത്യേ​ക മ​ത്സ​ര​മാ​യി ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. ഈ ​വ​ര്‍​ഷ​ത്തെ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ള്‍​ക്ക് ബാ​ധ​ക​മാ​ണ്.

Read More

നൂറിലേക്ക് ഇന്ധനവില കുതിക്കുന്നു; എൺപത് കടന്ന് ഡീസൽ വിലയും തൊണ്ണൂറിലേക്ക് അടുത്ത് പെട്രോളും

തിരുവനന്തപുരം: സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധനവില പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് ഡീസൽ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസൽ വില. ഒരു ലിറ്റർ പെട്രോളിന് 85.93 രൂപ നൽകണം. കൊച്ചി: പെട്രോൾ- 84.50, ഡീസൽ- 78.91 കോഴിക്കോട്: പെട്രോൾ- 84.75, ഡീസൽ- 79.19

Read More

ശബരിമല വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമം; ആരൊക്കെ ശ്രമിച്ചാലും ഇത് വൈകാരിക പ്രശ്നമാക്കി മാറ്റാനാവില്ലെന്ന് സിപിഐ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്നാൽ, ആരൊക്കെ ശ്രമിച്ചാലും ഇത് വൈകാരിക പ്രശ്നമാക്കി മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാർ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നു പറഞ്ഞ കാനം മലയാളികളുടെ മതനിരപേക്ഷ മനസിനെ തകർക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.

Read More