വിഴിഞ്ഞം : വിഴിഞ്ഞം മത്സ്യബന്ധനതുറമുഖത്ത് സുരക്ഷ ഉറപ്പാക്കാൻ കാമറകളും അഗ്നിരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കുന്നു. കസ്റ്റംസിന്റെ ഐഎസ്പിഎസ് കോഡ്പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാമറകളും തീപിടുത്തത്തെ നേരിടാനുള്ള ആധുനിക ഉപകരണങ്ങളുമാണ് സ്ഥാപിക്കുന്നത്. രാത്രിദൃശ്യങ്ങളടക്കം പകർത്താൻ കഴിയുന്ന അത്യാധുനിക ഇൻഫ്രാ റെഡ് കാമറകളാണ് സ്ഥാപിക്കുക. ഇതോടെ തീരസുരക്ഷയ്ക്കുപുറമേ ഇവിടെ നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്ന യാനങ്ങൾ , പഴയ വാർഫിൽവന്നുപോകുന്ന വിദേശ ആഡംബര കപ്പലുകൾ , ചരക്കുകപ്പലുകൾ ഇവയിൽ നിന്നും ഇറക്കുകയും കയറ്റുകയും ചെയ്യുന്ന സാധനങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും കാമറ ഒപ്പിയെടുക്കും. കൊല്ലം, ബേപ്പൂർ തുറമുഖങ്ങൾ ഇപ്പോൾ തന്നെ കാമറ നിരീക്ഷണത്തിലാണ്. ഇതേ മാതൃകയിലാണ് വിഴിഞ്ഞം തുറമുഖത്തും കാമറകൾ സ്ഥാപിക്കുന്നതെന്നും ഇതിന്റെ രൂപ രേഖ ബന്ധപ്പെട്ടവർക്ക് കൈമാറിയതായും സർക്കാർ അനുമതി ലഭിക്കുന്നതോടെ ലീവേർഡ് വാർഫിലും സീവേർഡ്വാർഫിലും കാമറകൾ സ്ഥാപിക്കുമെന്ന് തുറമുഖ വകുപ്പധികൃതർ പറഞ്ഞു. ഫയർ ആൻഡ് സേഫ്റ്റി അധികൃതരുടെ…
Read MoreCategory: TVM
പോലീസിന്റെ ആത്മസംയമനം ഭീരുത്വമായി കാണരുത്; സംസ്ഥാനത്ത് നിലവിൽ ബിജെപി- കോണ്‍ഗ്രസ് കോർഡിനേഷൻ കമ്മിറ്റിയാണ് ഉള്ളതെന്ന് കോടിയേരി
തിരുവനന്തപുരം: ശബരിമലയിൽ പോലീസിന്റെ ആത്മസംയമനം ഭീരുത്വമായി കാണരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് നിലവിൽ ബിജെപി- കോണ്‍ഗ്രസ് കോർഡിനേഷൻ കമ്മിറ്റിയാണ് ഉള്ളതെന്നും കോടിയേരി പറഞ്ഞു. അതേസമയം, ഈ സീസണിൽ ശബരിമലയിൽ യുവതികൾക്ക് സൗകര്യമൊരുക്കാൻ സർക്കാർ നിർദേശം നൽകി. പന്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസ സൗകര്യവും ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി നിർദേശിച്ചു.
Read Moreകൊടുങ്ങാനൂരില്‍ മദ്യപാനിസംഘം വീടുകയറി ആക്രമിച്ചു; അമ്മയ്ക്കും മകനും പരിക്കേറ്റു; ആക്രമണം നടത്തിയത് കൊലക്കേസ് പ്രതി ഉള്‍പ്പെട്ട അഞ്ചംഗസംഘം
പേരൂര്‍ക്കട: കൊടുങ്ങാനൂര്‍ കുന്നംപാറയില്‍ കൊലക്കേസ്പ്രതി ഉള്‍പ്പെട്ട മദ്യപാനിസംഘം വീടുകയറി ആക്രമിച്ചു. ആക്രമണത്തില്‍ അമ്മയ്ക്കും മകനും പരിക്കേറ്റു. കൊടുങ്ങാനൂര്‍ കുന്നംപാറ ദേവീക്ഷേത്രത്തിനു സമീപം വടക്കേവിളാകത്ത് വീട്ടില്‍ അരുണ്‍ എന്നു വിളിക്കുന്ന മനു (26), അമ്മ വിലാസിനി (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10 ഓടെയായിരുന്നു ആക്രമണമുണ്ടായത്. കുന്നംപാറ കോളനി സ്വദേശികളായ രാഹുല്‍, അഖില്‍, കണ്ണന്, ആനന്ദ്, ദിലീപ് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് മനു വട്ടിയൂര്‍ക്കാവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ക്രിസ്മസ് നാളിലുണ്ടായ പ്രശ്നങ്ങളാണ് വീട് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതും വീടിനു സമീപത്തിരുന്ന് മദ്യപിക്കുന്നതും മനുവും കൂട്ടുകാരും ചോദ്യം ചെയ്തിരുന്നു. പോലീസില്‍ വിവരം നല്കിയെന്നു പറഞ്ഞ് സംഭവത്തിനുശേഷം പലപ്പോഴും ഇവര്‍ പ്രശ്നങ്ങളുണ്ടാക്കിരുന്നുവെന്നാണ് സൂചന. ഇന്നലെ സംഘം ചേര്‍ന്നെത്തിയ ഇവര്‍ മനുവിനെയും അമ്മയെയും ആക്രമിക്കുകയായിരുന്നു. ഇരുവര്‍ക്കും കൈലാലുകള്ക്കും മുഖത്തിനും പരിക്കുണ്ട്. വീടുകയറി ആക്രമിച്ച സംഘം…
Read Moreഅവര്‍ ചെയ്യുന്നത് മഹാപാപം! പ്രതിഷേധക്കാര്‍ക്ക് അയ്യപ്പദോഷമുണ്ടാകും : മന്ത്രി ഇ.പി ജയരാജന്
തിരുവനന്തപുരം: ശബരിമലയിൽ പ്രതിഷേധം നടത്തുന്നവർക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജൻ. അവർ ചെയ്യുന്നത് മഹാപാപമാണ്, അവർക്കു നാശമുണ്ടാകുമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എല്ലാ ക്ഷേത്രങ്ങളേയും സംരക്ഷിക്കേണ്ട ചുതല സർക്കാരിനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു
Read Moreനവകേരള നിർമാണത്തിനായി മുഖ്യമന്ത്രി ചെയർമാനായി ഉപദേശക സമിതി; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും സമിതിയിൽ അംഗങ്ങൾ
തിരുവനന്തപുരം: നവകേരള നിർമാണത്തിനായി സർക്കാർ വിപുലമായ ഒരുക്കങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇതിനൊപ്പം മുഖ്യമന്ത്രി ചെയർമാനായ ഉപദേശക സമിതിയും രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ഈ സമിതിയിൽ അംഗങ്ങളാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പുനർനിർമാണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായും സമയബന്ധിതമായും പൂർത്തിയാക്കുമെന്നും മന്ത്രിസഭയുടെ അംഗീകാരത്തോട മാത്രമായിരിക്കും എല്ലാ പദ്ധതികളും പൂർത്തീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തമുഖത്ത് പ്രകടിപ്പിച്ച ഐക്യം പുനർനിർമാണ പ്രവർത്തനങ്ങശളുടെ ഘട്ടത്തിലും ഉണ്ടാകണമെന്നും യോജിപ്പിന്റെ അന്തരീക്ഷം എല്ലാ തലങ്ങളിലും സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പുനർനിർമാണ പ്രക്രിയയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി യോജിപ്പ് കൊണ്ടുവരനാണ് സർക്കാർ ശ്രമിക്കുന്നത്. കെപിഎംജിയുടെ സഹായം പുനർനിർമാണ പദ്ധതികളുമായി ബന്ധപ്പെട്ട് എങ്ങനെ വേണമെന്ന് ഇനി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള…
Read Moreദേവസ്വം ബോർഡിന് കീഴിൽ 1249 ക്ഷേത്രം; വരുമാനമുള്ളത് വെറും 61 ക്ഷേത്രംമാത്രം; ബാക്കിയുള്ളവയുടെ പ്രവർത്തനം ഈ ക്ഷേത്രങ്ങളിൽ നിന്നും കിട്ടുന്ന പണം കൊണ്ട്; വരുമാനം സർക്കാർ കൊണ്ടുപോകുന്നുവെന്ന് പറയുന്നവർക്കായി കണക്കുകൾ നിരത്തി മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും, ശബരിമലയിലെയും പണം സംസ്ഥാന സർക്കാർ എടുക്കുന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡ് ജീവനക്കാരുടെ ശന്പളം, പെൻഷൻ ഇനത്തിൽ വേണ്ടി വരുന്ന 487 കോടി രൂപ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പിനു കഴിഞ്ഞ സാന്പത്തിക വർഷം വേണ്ടി വന്നതു 678 കോടി രൂപയാണെന്നും ആരോപണങ്ങൾ തള്ളിക്കൊണ്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മന്ത്രി വ്യക്തമാക്കി. 2017-18ൽ ശബരിമലയിൽ നിന്നുള്ള 342 കോടി രൂപയുൾപ്പെടെ ക്ഷേത്രങ്ങളിൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ചത് ആകെ 683 കോടി രൂപയാണ്. കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാൾ തുടങ്ങിയവയിൽ നിന്നെല്ലാം അടക്കമുള്ള തുകയാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1249 ക്ഷേത്രങ്ങളിൽ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളിൽ മാത്രമാണ്. 1188 ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നത് ശബരിമല ഉൾപ്പെടെ 61 ക്ഷേത്രങ്ങളിലെ വരുമാനവും സർക്കാർ സഹായവും ഉപയോഗിച്ചാണെന്നും…
Read Moreറിസർവേഷൻ കൗണ്ടർ ജോലി; കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലനം നിർത്തിവച്ചു; രേഖാമൂലം എഴുതി നൽകണമെന്ന് സമരക്കാർ
തിരുവനന്തപുരം: റിസർവേഷൻ കൗണ്ടർ ജോലി കുടുംബശ്രീയെ ഏൽപിക്കുന്നതിൽ പ്രതിഷേധിച്ചുള്ള കെഎസ്ആർടിസി തൊഴിലാളി സംഘടനകളുടെ സമരം കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുന്നു. തിരുവനന്തപുരത്ത് തുടങ്ങിയ സമരം വടക്കൻ ജില്ലകളിലേക്കും കോട്ടയമുൾപ്പടെയുള്ള തെക്കൻ ജില്ലകളിലേക്കും വ്യാപിച്ചു. സമരത്തേത്തുടർന്ന് കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലനം കെഎസ്ആർടിസി നിർത്തിവച്ചു. എന്നാൽ, കുടുംബശ്രീ അംഗങ്ങളെ റിസർവേഷൻ കൗണ്ടർ ജോലി ഏൽപിക്കില്ലെന്ന് രേഖാമൂലം എഴുതി നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രശ്നപരിഹാരത്തിന് തൊഴിൽ-ഗതാഗത മന്ത്രിമാരുമായി തൊഴിലാളി യൂണിയനുകൾ ഇന്ന് ചർച്ച നടത്തും.
Read Moreവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയോട് യോജിപ്പില്ല; ആർഎസ്എസും ബിജെപിയും ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം ഓർഡിനൻസ് ഇറക്കാതെ നടത്തുന്ന ഈ കളി അംഗീകരിക്കില്ല. കേന്ദ്രത്തിന്റെ അജണ്ട കേരളത്തിൽ നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾക്കൊപ്പമാണ് യുഡിഎഫ്. വിശ്വാസം സംരക്ഷിക്കാൻ യുഡിഎഫ് ഏതറ്റം വരെയും പോകും. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയോട് യോജിപ്പില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read Moreപ്രതിശ്രുത വരനെ നദിയിൽ കാണാതായി: തെരച്ചിൽ തുടരുന്നു; സുഹൃത്തുക്കളുമൊത്ത് ആദിൽ കുളിക്കാനിറങ്ങപ്പോഴായിരുന്നു അപകടം സംഭവിച്ചത്
വെഞ്ഞാറമൂട്: വാമനപുരം നദിയിലെ ചുഴിയിൽപ്പെട്ട് കാണാതായ യുവാവിന് വേണ്ടി തെരച്ചിൽ തുടരുന്നു. വെള്ളല്ലൂർ കുഴക്കാട്ടു വീട്ടിൽ രാജേന്ദ്രൻ-ലീന ദമ്പതികളുടെ മകൻ ആദീപ് (29) ആണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം 5.30 ഓടെ വാമനപുരം നദിയുടെ കൊടുവഴന്നൂർ കൂളിക്കടവിൽ രണ്ടു സുഹൃത്തുക്കളുമൊത്ത് ആദിൽ കുളിക്കാനിറങ്ങപ്പോഴായിരുന്നു ദുരന്തം. കൂട്ടുകാർ നീന്തി രക്ഷപ്പെട്ടെങ്കിലും ആദിൽ വെള്ളത്തിലെ ചുഴിയിൽപ്പെട്ടു താഴ്ന്നു പോകുകയായിരുന്നു. വെഞ്ഞാറമൂട്, നഗരൂർ പോലീസും വെഞ്ഞാറമൂട് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ഞായറാഴ്ച ഇരുട്ടുവീണപ്പോൾ നിർത്തിയ തെരച്ചിൽ രാവിലെ വീണ്ടും പുനരാരംഭിച്ചു. വെള്ളല്ലൂർ സ്വദേശിയായ പെൺകുട്ടിയുമായി ആദീപിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്.
Read Moreശബരിമലയിൽ പ്രവേശിക്കുമെന്ന് പറയുന്ന രേഷ്മ നിഷാന്തിന് പിന്നിൽ രാഷ്ട്രീയ പ്രേരണ; വീറും വാശിയും തീർക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് സുധാകരൻ
തിരുവനന്തപുരം: ശബരിമല ആരുടെയും വീറും വാശിയും തീർക്കാനുള്ള സ്ഥലമല്ലെന്ന് കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാരികളായി ആർക്കും വന്നുപോകാനുള്ള ഇടമല്ല ശബരിമല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രവേശിക്കുമെന്ന് പറയുന്ന കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്തിന് പിന്നിൽ രാഷ്ട്രീയ പ്രേരണയുണ്ടെന്നും അതുകൊണ്ടാണ് അവർ മുന്നിട്ടിറങ്ങിയതെന്നും കെ.സുധാകരൻ ആരോപിച്ചു.
Read More