തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ പെട്ടവർക്കുള്ള 10,000 രൂപയുടെ ഒറ്റത്തവണ ധനസഹായത്തിനു കൂടുതൽ പേരെ ഇനി പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നു സർക്കാർ ഉത്തരവ്. വ്യാഴാഴ്ച ഉച്ചവരെ ലഭിച്ച അപേക്ഷകളിലെ 4.93 ലക്ഷം പേർക്കു മാത്രമാകും 10,000 രൂപ ആശ്വാസ ധനസഹായത്തിന് അർഹതയുള്ളത്. എന്നാൽ, അർഹതയുണ്ടായിട്ടും ലഭിക്കുന്നില്ലെന്നു പരാതിയുള്ളവർ തഹസിൽദാർക്ക് അപേക്ഷ സമർപ്പിക്കണം. ഇത്തരം അപേക്ഷകൾ വില്ലേജ് ഓഫീസർമാർ പരിശോധിച്ചു നടപടിയെടുത്താൽ മതിയെന്ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ ഉത്തരവിൽ പറയുന്നു. വിവിധ ജില്ലകളിലായി 2,47,566 പേർക്ക് ആശ്വാസധനം നൽകിയതായും റവന്യു അധികൃതർ അറിയിച്ചു. മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 6200 രൂപയും ദുരന്തപ്രതികരണ നിധിയിൽനിന്ന് 3800 രൂപയും ചേർത്താണ് 10,000 രൂപ നല്‍കുന്നത്. ഇതിനു പുറമേ ദുരന്തപ്രതികരണ നിധിയിൽനിന്നും 3800 രൂപ വീതം 87514 കുടുംബങ്ങൾക്കു നല്കി.
Read MoreCategory: TVM
കുതിച്ചുയരുന്ന പെട്രോൾ വിലയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹർച്ചാൽ പ്രഖ്യാപിച്ചിരിക്കേ ഇന്ധനവില ഇന്നും കൂടി; പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയും വർധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയർന്നു. ഇന്ന് പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 83.30 രൂപയും ഡീസലിന് 77.18 രൂപയുമാണ് വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 81.85 രൂപയും ഡീസലിന് 75.72 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിന് 82.21 രൂപയും ഡീസലിന് 76.07 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 82.16 രൂപയും ഡീസലിന് 76.01 രൂപയുമാണ് വില. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 87.38 രൂപയും ഡീസലിന് 76.50 രൂപയുമാണ് വില. ഈ മാസം സംസ്ഥാനത്ത് പെട്രോളിന് 1.51 രൂപയും ഡീസലിന് 1.96 രൂപയുമാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാൻ കാരണമാകുന്നത്. അതേസമയം പെട്രോൾ, ഡീസൽ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഭാരത് ബന്ദിന്…
Read Moreപ്രളയക്കെടുതി: 10,000 രൂപയുടെ വിതരണം വെള്ളിയാഴ്ച പൂർത്തിയാകുമെന്ന് മന്ത്രി ജയരാജൻ
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്കുള്ള 10,000 രൂപയുടെ ധനസഹായ വിതരണം വെള്ളിയാഴ്ച പൂർത്തിയാകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. സംസ്ഥാനത്ത് നിലവിൽ 146 ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്യാന്പുകളിലായി 2,267 പേർ കഴിയുന്നുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരിതബാധിതർക്കായുള്ള കിറ്റ് വിതരണം പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്നുള്ള പകർച്ചവ്യാധികൾ തടയാൻ പ്രതിരോധ മരുന്നുകൾ എല്ലാ പ്രദേശത്തും എത്തിക്കാൻ സൗകര്യം ഒരുക്കി. ആരോഗ്യവകുപ്പ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തുവരികയാണ്. രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ കലോത്സവം വേണ്ടെന്നുവച്ചെങ്കിലും ഗ്രേസ് മാർക്കിനുവേണ്ടി മത്സരങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആർഭാടം ഒഴിവാക്കി കുട്ടികളുടെ കഴിവ് തെളിയിക്കാൻ അവസരം ഒരുക്കും. മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ഇക്കാര്യം പരിശോധിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Read Moreസിപിഎം ലൈംഗിക ആരോപണങ്ങൾ ഗൗരവത്തോടെ കാണുന്ന പാർട്ടി; പ്രതിരോധിച്ച് കാനം
തിരുവനന്തപുരം: പി.കെ. ശശി എംഎൽഎയ്ക്ക് എതിരായ പീഡന പരാതിയിൽ സിപിഎമ്മിനെ പ്രതിരോധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലൈംഗിക ആരോപണങ്ങൾ ഗൗരവത്തോടെ കാണുന്ന പാർട്ടിയാണ് സിപിഎം എന്നും ശശിക്കെതിരായ പരാതിയിൽ സിപിഎം ഉചിതമായ നടപടി സ്വീകരിക്കുമെന്നും കാനം പറഞ്ഞു. അതേസമയം, സിപിഎം സംസ്ഥാന നേതൃത്വത്തേയും ജില്ലാ ഘടകത്തേയും പ്രതിരോധത്തിലാക്കിയ പീഡന പരാതിയിൽ ഒത്തുതീർപ്പിനു ശ്രമം നടക്കുന്നതായാണു സൂചന. പരാതി നൽകിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളേയും ചിലർ പണവുമായി സമീപിച്ചെന്നാണ് ആരോപണം. ശശി വിഷയത്തിൽ സിപിഎം, ഡിവൈഎഫ്ഐ പ്രതിരോധത്തിന്റെയും സമ്മർദത്തിന്റെയും മുൾമുനയിൽ നിൽക്കുന്പോഴാണ് ഒത്തുതീർപ്പുസംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്. പെണ്‍കുട്ടി പോലീസിൽ പരാതി നൽകിയിട്ടില്ലാത്തതിനാൽ സ്വാഭാവികമായി പാർട്ടിക്കകത്തു വിഷയം ഒത്തുതീർക്കാൻ തന്നെയാണു ശ്രമം നടന്നുവരുന്നത്. ഇനി ഏതെങ്കിലും വിധേന പോലീസിനെ സമീപിച്ചാൽ അറസ്റ്റിലേക്കുവരെ കാര്യങ്ങൾ നീണ്ട് പാർട്ടി സമ്മർദ്ദത്തിലാകും. ഇതുകൊണ്ടുതന്നെ ഒത്തുതീർപ്പു എന്നത് മാത്രമാണ് ശശിക്ക് മുന്നിലുള്ള വഴി.…
Read Moreവംശനാശത്തിന്റെ വക്കിലായ കടുവകൾക്കായി നെയ്യാറിലെ സിംഹപാർക്കിൽ ഇനി ആശുപത്രി
സുനിൽ കോട്ടൂർ കാട്ടാക്കട : കടുവകൾക്കും വേണ്ടേ ഒരു ആതുരാലയം. വൈൽഡ് ലൈഫ് സൊസൈറ്റിയും ഗ്ലോബൽ ടൈഗർഫോറവും ഇക്കാര്യത്തിൽ നയരേഖകൾ ചിട്ടപ്പെടുത്തുന്നതിനിടെ സംസ്ഥാന വനം വകുപ്പ് ഒരു പടി മുന്നോട്ട്. വംശനാശത്തിന്റെ വക്കിലായ കടുവകൾക്കായി ഒരു ആതുരാലയം തുടങ്ങാനുള്ള നീക്കത്തിലാണ് ഇവർ. നെയ്യാറിലെ സിംഹസഫാരി പാർക്കിൽ അതിനുള്ള സൗകര്യം തേടുന്ന തിരക്കിലാണ് ഇവർ. നെയ്യാറിലെ തുരുത്തിൽ പശ്ചിമഘട്ടവികസനപദ്ധതിയിൽപ്പെടുത്തി 10 ഏക്കറിൽ 1985ൽ ആരംഭിച്ച നെയ്യാർ സിംഹ സഫാരി പാർക്ക് ഏറെക്കാലം നെയ്യാറിന്റെ ആകർഷകമായിരുന്നു. ബോട്ട് വഴിയും വാഹനം വഴിയും കൂട്ടത്തോടെയാണ് സഞ്ചാരികൾ ഇവിടെ എത്തിയിരുന്നത്. ഇന്നത് പഴങ്കഥ. 15 സിംഹങ്ങൾ ഉണ്ടായിരുന്ന പാർക്കാണിത്. അവറ്റകളുടെ പ്രസവം പോലും ഇവിടെ നടന്നിരുന്നു. ആൺ സിംഹങ്ങളെ വന്ധ്യംകരിക്കുക എന്നതിലാണ് ആരംഭിച്ചത്. വന്ധ്യംകരിക്കപ്പെട്ടതോടെ പാർക്കിനകത്ത് പ്രസവം പോലും നടക്കാതെ ആയതോടെ എണ്ണവും കുറഞ്ഞു. പാർക്ക് നവീകരിക്കാനും സഞ്ചാരികളെ ആകർഷിക്കാനും നിരവധി പദ്ധതികൾ…
Read Moreഇന്ധനവില: പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയും വർധിച്ചു ; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയർന്നു. പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന് വർധിച്ചത്.ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.81 രൂപയും ഡീസലിന് 76.63 രൂപയുമാണ് വില. കൊച്ചി പെട്രോളിന് 81.47 രൂപയും ഡീസൽ 75.38 രൂപയും കോഴിക്കോട് പെട്രോളിന് 81.72 രൂപയും ഡീസലിന് 75.04 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 81.81 രൂപയും ഡീസലിന് 75.70 രൂപയുമാണ് വില.മുംബൈയിൽ പെട്രോളിന് 86.91 രൂപയും ഡീസലിന് 75.96 രൂപയുമാണ് വില.രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാൻ കാരണമാകുന്നത്. പെട്രോൾ ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
Read Moreസ്കൂൾ കലോത്സവം: വ്യാജരേഖകൾ നിർമിച്ച് അനുകൂല ഉത്തരവ് നേടിയവർക്കെതിരെ ക്രിമിനൽ കേസ്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ വ്യാജരേഖകൾ നിർമിച്ച് അനുകൂല ഉത്തരവ് നേടിയവർക്കെതിരെ ക്രിമിനൽ കേസ്. വ്യാജരേഖകൾ ചമച്ചവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ ഉപലോകായുക്തയാണ് ഉത്തരവിട്ടത്. 2017ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് സംഭവം. മലപ്പുറം ചങ്ങരംകുളം സ്വദേശി ബൈജു, മൂകാഭിനയ അധ്യാപകരായ ശ്രീജിത്ത്, ആദം ഷാ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനാണ് ഉപലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്.
Read Moreസ്വാശ്രയ കേസിലെ വിധി കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് മന്ത്രി ഷൈലജ
തിരുവനന്തപുരം: സ്വാശ്രയ കേസിലെ വിധി കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് മന്ത്രി കെ.കെ. ഷൈലജ. കുട്ടികളുടെ ഭാവി പരിഗണിച്ചാണ് നാല് കോളജുകൾക്കും അനുകൂലമായി സർക്കാർ നിലപാട് സ്വീകരിച്ചത്. എന്നാൽ കോടതി വിധി മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരെന്നും മന്ത്രി പറഞ്ഞു. വയനാട് ഡി.എം, ഒറ്റപ്പാലം പി.കെ ദാസ്, തൊടുപുഴ അല്‍അസ്ഹര്‍, വര്‍ക്കല എസ്.ആര് എന്നീ മെഡിക്കല്‍ കോളജുകളിലേക്ക് പ്രവേശനത്തിന് അനുമതി നല്കിയ ഹൈക്കോടതി ഉത്തരവാണ് ബുധനാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച സ്പോട്ട് അഡ്മിഷന് നിര്‍ത്തിവച്ചു. നാലു കോളജുകളിലായുണ്ടായിരുന്ന 550 എംബിബിഎസ് സീറ്റില്‍ 482 സീറ്റുകളിലേക്കും വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിരുന്നു
Read Moreകുട്ടനാട്ടിൽ ഒഴുകി സഞ്ചരിക്കുന്ന റേഷൻ കട തുടങ്ങി; പ്രളയത്തിൽ മുങ്ങിയ അമ്പതു കടികളിലെ 62 കോടി രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു
തിരുവനന്തപുരം: പ്രളയ ദുരിത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏറ്റവും അധികം റേഷൻ കടകൾ നശിച്ചുപോയ കുട്ടനാട് താലൂക്കിൽ റേഷൻ വിതരണം സുഗമമായി നടത്താനായി ഒഴുകി സഞ്ചരിക്കുന്ന റേഷൻ കട ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി .പി. തിലോത്തമൻ നിർവഹിച്ചു. റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് പകരം റേഷൻ കാർഡ് നൽകാനും റേഷൻ കടയിൽ വെള്ളം കയറി അരി നഷ്ടപ്പെട്ടവർക്ക് പകരം അരി നൽകാനും നടപടികൾ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. 50 റേഷൻ കടകൾ ആണ് പ്രളയം ബാധിച്ച് സാധനങ്ങൾ നശിച്ചുപോയത്. .62 കോടിയോളം രൂപയുടെ സാധനങ്ങൾ നശിച്ചു പോയെന്നാണ് പ്രാഥമികമായി വിലയിരുത്തൽ- അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ പ്രത്യേക പശ്ചാത്തലം പരിഗണിച്ച് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ മൊബൈൽ മാവേലി സ്റ്റോറുകളുടെ സേവനം ആരംഭിച്ചിട്ടുണ്ട്. പ്രളയത്തിൽ റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് പ്രത്യേക അദാലത്ത് ക്വാന്പുകൾ തുടങ്ങി ഉടനടി കാർഡുകൾ നൽകുന്നതിനുള്ള നടപടിയും ആരംഭിച്ചതായും…
Read Moreഎലിപ്പനി പ്രതിരോധത്തിൽ വീഴ്ച പറ്റിയിട്ടില്ല; മുന്നൊരുക്കങ്ങളോടും കൂടി നടത്തിയ പ്രവർത്തനങ്ങൾമൂലം മരണസംഖ്യ കുറയ്ക്കാനായെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പ്രതിരോധത്തിൽ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ.കെ. ഷൈലജ. എല്ലാ മുന്നൊരുക്കങ്ങളോടും കൂടി ആരോഗ്യവകുപ്പ് നടത്തിയ പ്രവർത്തനങ്ങൾമൂലം മരണ സംഖ്യ കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ മരുന്നുകൾക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ഇ-മാലിന്യങ്ങൾ മൂലം പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ഇതിന് പ്രത്യേക കർമ്മ പരിപാടി നടത്തുന്നുണ്ടെന്നും ഷൈലജ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച എലിപ്പനി പിടിപെട്ട് അഞ്ചു പേരാണ് സംസ്ഥാനത്ത് മരിച്ചത്. 115 പേർക്ക് ചൊവ്വാഴ്ച എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. എലിപ്പനിക്കൊപ്പം ഡെങ്കിപ്പനിയും പടരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ കാണിക്കുന്നത്.
Read More