തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ടു നോട്ട് ബുക്കുകൾ നഷ്ടമായ കൂട്ടുകാർക്കു നോട്ടുകൾ എഴുതി നൽകി വിദ്യാർഥികൾ. പാളയം സെന്റ് ജോസഫ് സ്കൂളിലാണ് ഇന്നലെ പ്രളയത്തിൽപ്പെട്ട കൂട്ടുകാർക്കു നോട്ടുകൾ എഴുതുന്നതിനായി വിദ്യാർഥികൾ ഒത്തുചേർന്നത്. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലാണ് അതിരൂപതയുടെ കീഴിലുള്ള എട്ടു സ്കൂളുകളിലെ കുട്ടികൾ എത്തി നോട്ടുകൾ എഴുതി തയാറാക്കിയത്. പാളയം സെന്റ് ജോസഫ് സ്കൂളിലെ കുട്ടികൾക്കൊപ്പം അഞ്ചുതെങ്ങ് സെന്റ് ജോസഫ്, കഠിനംകുളം സെന്റ് മൈക്കിൾ, പള്ളിത്തുറ സെന്റ് മേരീസ്, കണിയാപുരം സെന്റ് വിൻസെന്റ്, വെട്ടുകാട് സെന്റ് മേരീസ്, പൂന്തുറ സെന്റ് തോമസ്, വിഴിഞ്ഞം സെന്റ് മേരീസ് എന്നീ സ്കൂളുകളിലെ കുട്ടികളും നോട്ടുകൾ തയാറാക്കുന്നതിനായി രാവിലെ തന്നെ എത്തിയിരുന്നു. മലയാളം, രസതന്ത്രം, ഹിന്ദി, ഇംഗ്ലീഷ്, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പാഠഭാഗങ്ങളിലെ നോട്ടുകളാണ് ഇന്നലെ ഇവിടെ എഴുതി തയാറാക്കിയത്. കുട്ടനാട്ടിലെ കിടങ്ങൂർ ഗവണ്മെന്റ് എച്ച്എസ്എസ്, കൊടുപ്പുന്ന…
Read MoreCategory: TVM
ജീവനൊടുക്കാനെത്തുന്നവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്ന കാവൽക്കാരൻ ; “മഹേഷിന്റെ പ്രതികാരം’ആത്മഹത്യയോട്
കാട്ടാക്കട: പത്തു വർഷത്തിനിടെ 16 മരണങ്ങൾ, അതിലുമേറെ ആത്മഹത്യാ ശ്രമങ്ങൾ. ഇതൊക്കെയാണ് കരമനയാർ കടന്നുപോകുന്ന പേയാട് അരുവിപ്പുറം ആറിന് മരണ ചുഴി എന്ന ദുഷ്പേര് കിട്ടാൻ കാരണം. ഇനിയൊരു ജീവനും ഈ പുഴയിൽ പൊലിയരുതെന്ന വാശിയോടെ ഒരു ചെറുപ്പക്കാരൻ ഇപ്പോൾ കാവലുണ്ടിവിടെ. അരുവിപ്പുറം എംഎസ് ഭവനിൽ മഹേഷ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മരണത്തിന് വിട്ടുനൽകാതെ മഹേഷ് ആഴക്കയത്തിൽ നിന്ന് മുങ്ങിയെടുത്തത് മൂന്നു പേരെയാണ്. പേയാട് ഭജനമഠം, തച്ചോട്ടുകാവ് സ്വദേശികളായ രണ്ട് സ്കൂൾ വിദ്യാർഥികളെയും, മലയിൻകീഴ് സ്വദേശിയായ യുവാവിനെയും. മരണക്കയം തേടിയെത്തിയ നൂറോളം പേരെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കി അയച്ചിട്ടുമുണ്ട് മഹേഷ്.കൗമാരങ്ങൾ വഴുതിവീണ ബ്ലൂ വെയിൽ പോലുള്ള മരണക്കളികൾ പ്രചരിച്ചിരുന്ന സമയം. രഹസ്യമായി ഈ ആത്മഹത്യാ ഗെയിമിൽ ഏർപ്പെട്ട വിദ്യാർഥികൾ സാഹസിക നീന്തലിന് തെരഞ്ഞെടുത്തിരുന്ന ആറുകളിൽ ഒന്നായിരുന്നു ഇത്. ഉച്ചനേരത്തും വൈകുന്നേരങ്ങളിലും മൊബൈൽ ഫോണുകളുമായി കൗമാരക്കാരുടെ ഒഴുക്കായിരുന്നു ആയിടയ്ക്ക്…
Read Moreകോവളം ബൈപാസിൽ അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ പോലീസിന്റെ വാഹന പരിശോധന
കോവളം: കോവളം ബൈപാസിൽ അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിൽ റോഡിന്റെ വലതുവശത്തെ സ്പീഡ് ട്രക്കിൽ വാഹനം പാർക്ക് ചെയ്ത് നിയമലംഘകരെ പിടികൂടി പിഴയീടാക്കുന്ന പോലീസ് നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. ബൈപാസിൽ വാഴമുട്ടത്തിനടുത്തായി ഇന്റർസെപ്റ്റർ ജീപ്പ് നിർത്തിയുള്ള പോലീസുകാരുടെ നടപടിയാണ് വിവാദമാകുന്നത്. ഗതാഗത നിയമം ലംഘിച്ച് ഇതുവഴി യാത്ര ചെയ്യുന്ന വാഹനങ്ങളെ പിടികൂടി പിഴയീടാക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്ന പോലീസാണ് വൺവേ ഗതാഗതമുള്ള ബൈപാസിൽ ഗതാഗത നിയമ ലംഘിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വൺവേ ഗതാഗതമുള്ള ബൈപാസിന്റെ മധ്യത്തുള്ള ഡിവൈഡറിലെ തണൽ പറ്റി നിന്നുകൊണ്ട് ഇരുവശത്തു നിന്നും സ്പീഡ് ട്രാക്കിലൂടെ വരുന്ന വാഹനങ്ങളെ തടഞ്ഞ് നിറുത്തുന്നതാണ് അപകടഭീഷണി ഉയർത്തുന്നത്. നിയമപാലകർ തന്നെ നിയമം ലംഘിച്ച് നടത്തുന്ന വാഹന പരിശോധന ഉത്തരവാദിത്വപ്പെട്ടവർ കണ്ടമട്ടില്ല. പോലീസിലെ ഉന്നതരും മന്ത്രിമാരുമൊക്കെ മിക്കവാറും കടന്നുപോകുന്ന റോഡിലാണ് ഗതാഗത നിയമ ലംഘിച്ചുള്ള വാഹന പരിശോധന നടക്കുന്നത്. പോലീസുകാർ ഇരുവശത്തെയും റോഡ്…
Read Moreസർക്കാർ രേഖയിൽ ആഡംബര കാറിന് ഉടമ; പക്ഷേ ശശിധരൻ ആശാരി ജീവിക്കുന്നത് ടോർച്ചു നന്നാക്കി
കാട്ടാക്കട: സർക്കാർ രേഖയിൽ ആഡംബര കാറിന് ഉടമ. പക്ഷേ ശശിധരൻ ആശാരി ജീവിക്ക് ജീവിക്കണമെങ്കിൽ ടോർച്ചു നന്നാക്കി കിട്ടുന്ന പണം വേണം. ക്ഷേമ പെൻഷൻ മാത്രം ആശ്വാസമായി ജീവിക്കുന്ന വയോധികന് ഇരുട്ടടിയായത് ആധാർ. മലയിൻകീഴ് പഞ്ചായത്തിലെ അരുവാക്കോട് വാർഡിൽ തുമ്പോട്ട്കോണം പ്രശാന്ത് മന്ദിരത്തിൽ സി. ശശിധരൻആശാരി (67) ക്ക് 116 ലക്ഷത്തിന്റെ ആഡംബര കാർ ഉണ്ടെന്നാണ് സർക്കാർ രേഖകളിൽ. പഴയ പാത്രങ്ങളും ടോർച്ചുകളും ലൈറ്റുകളും നന്നാക്കി ഉപജീവനം നടത്തുന്ന വയോധികനാണ് ശശിധരൻ. ഹൃദയ രോഗത്തിന് ഏറെനാളായി ചികിത്സയിലായിരുന്ന ശശിധരൻ ആശാരിക്ക് ആശ്വാസമായി വല്ലപ്പോഴും ലഭിച്ചുകൊണ്ടിരുന്ന ക്ഷേമ പെൻഷൻ ആരുടെയോ കൈപ്പിഴവ് കാരണം ഇതോടെ മുടങ്ങിയിരിക്കുകയാണ്. ഓണത്തിന് പെൻഷൻ കിട്ടാതായതോടെ വാർഡ് മെമ്പറെ സമീപിച്ചപ്പോഴാണ് താനറിയാതെ തന്റെ ആധാർ മുഖേന ആരോ കാർ വാങ്ങിയതറിയുന്നത്. ആധാർ ലിങ്ക് ചെയ്ത് ശശിധരൻആശാരി കാർ വാങ്ങിയെന്ന വിവരം സർക്കാർ മലയിൻകീഴ് പഞ്ചായത്തിനെ…
Read Moreശശിക്കെതിരെ സംഘടനാപരമായ അന്വേഷണമാണ് പരാതിക്കാരി ആവശ്യപ്പെട്ടത്; പരാതിക്കാരിയുടെ പാർട്ടിയിലുള്ള വിശ്വാസം കാക്കുമെന്ന് മന്ത്രി ബാലൻ
തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണം സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യമെന്ന് മന്ത്രി എ.കെ. ബാലൻ. പരാതിക്കാരിയുടെ പാർട്ടിയിലുള്ള വിശ്വാസം കാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനതല അന്വേഷണത്തിൽ പരാതിക്കാരിക്ക് അസംതൃപ്തിയുണ്ടെങ്കിൽ മറ്റു മാർഗങ്ങൾ തേടാമെന്നും അതിന് പാർട്ടിയുടെയും സർക്കാരിന്റെയും പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമമന്ത്രി അന്വേഷണ കമ്മീഷന്റെ ഭാഗമാകുന്നതിൽ തെറ്റില്ല. പാർട്ടി ഏൽപ്പിക്കുന്ന ചുമലകൾ കൂടി നിർവഹിക്കുന്നതിൽ തെറ്റില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. ബാലൻ ഉൾപ്പെട്ട അന്വേഷണ കമ്മീഷനെയാണ് ശശിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ സിപിഎം നിയോഗിച്ചത്.
Read Moreവലിയ ആഘോഷങ്ങൾ ഒഴിവാക്കി സ്കൂൾ കലോത്സവം നടത്തണമെന്ന ആവശ്യവുമായി എസ്എഫ്ഐ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം മുൻവർഷങ്ങളിലേതുപോലെ മാറ്റമില്ലാതെ നടത്തണമെന്ന ആവശ്യവുമായി എസ്എഫ്ഐ രംഗത്ത്. വലിയ ആഘോഷങ്ങൾ ഒഴിവാക്കി കലാപരിപാടികൾ നടത്തണം. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുമെന്നും എസ്എഫ്ഐ വ്യക്തമാക്കി. പ്രളയക്കെടുതിയെ തുടർന്നാണ് സ്കൂൾ കലോത്സവം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.
Read Moreതൊണ്ണൂറാം വയസിൽ സ്വന്തം പേർ ബോർഡിൽ എഴുതി തിരുമല; സന്തോഷകണ്ണീർ പൊഴിച്ചു അവർ പറഞ്ഞു നാങ്കളുക്കും കിട്ടി ചാച്ചരത
സുനിൽ കോട്ടൂർ കാട്ടാക്കട : നാങ്കളുക്കും കിട്ടി ചാച്ചരത. കൈ വിറച്ചുകൊണ്ട് തന്റെ പേര് ബോർഡിൽ എഴുതുമ്പോൾ അഗസ്ത്യവനത്തിലെ വാലിപ്പാറ സെറ്റിൽമെന്റിലെ തിരുമാല കണ്ണീർ പൊഴിക്കുകയായിരുന്നു. സന്തോഷകണ്ണീർ. തന്റെ ജീവിത സായാഹ്നത്തിൽ 90 കാരി തിരുമാലയ്ക്ക് ഇത് ജീവിത സൗഭാഗ്യമാണ്. മക്കളും ചെറുമക്കളും അവരുടെ മക്കളുമായി കഴിഞ്ഞ തനിക്ക് കിട്ടിയ എഴുതാനും വായിക്കാനുമുള്ള കഴിവ് അവർ കണ്ണീരീലൂടെ പ്രകടിപ്പിക്കുകയായിരുന്നു. തിരുമാലയ്ക്ക് മാത്രമല്ല നീലമ്മയ്ക്കും മല്ലനും ലക്ഷമിയ്ക്കും ജയക്കും ഒക്കെ കിട്ടിയ സൗഭാഗ്യമാണ് എഴുതാനുള്ള കഴിവ്. ഈ സാക്ഷരതാ ദിനത്തിൽ വേറിട്ടൊരു മാതൃക തീർക്കുകയാണ് ഇവർ. 14 വയസുമുതൽ 90 വരെയുള്ളവർക്ക് കിട്ടിയ സ്വകാര്യ അഹങ്കാരവും. കാടിന്റെ മക്കൾക്ക് എല്ലാം കാടാണ്. അവരുടെ അറിവും അനുഭവവും കാടാണ്. പഠിപ്പിക്കാൻ എത്തുന്നവരെ കണ്ട് ഓടിയൊളിക്കുന്ന കൂട്ടരായ ആദിവാസികൾക്ക് കാടിന് അപ്പുറം ഒരു ലോകമുണ്ടെന്ന് കാണിച്ചു കൊടുത്ത സാക്ഷരതായജ്ഞം അഗസ്ത്യമലനിരകളിൽ പുതിയ…
Read Moreകുറേപ്പേർ മരിക്കും,കുറേപ്പേർ ജീവിക്കും, എന്നാലും ജീവിതയാത്ര തുടരും; നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന പ്രളയത്തെക്കുറിച്ച് മന്ത്രിഎംഎം മണിയുടെ വ്യാഖ്യാനം ഇങ്ങനെ…
തിരുവനന്തപുരം: കേരളത്തിലെ മഹാപ്രളയം നൂറ്റാണ്ടിലൊരിക്കൽ ഉണ്ടാകുന്നതാണെന്ന് മന്ത്രി എം.എം മണി. ഇതിൽ കുറേപ്പേർ മരിക്കും. കുറേപ്പേർ ജീവിക്കും. എന്നാലും ജീവിതയാത്ര തുടരുമെന്നും തത്ത്വചിന്താപരമായി മണിയാശാൻ പ്രളയത്തെ വ്യാഖ്യാനിച്ചു. ഡാം മാനേജ്മെന്റിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വിശദീകരിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് വൈദ്യുത മന്ത്രിയുടെ ദാർശനിക മറുപടി. സംസ്ഥാനത്തെ പ്രളയം പ്രകൃതിയുടെ സൃഷ്ടിയാണ്.നൂറ്റാണ്ടു കൂടുമ്പോൾ വരാവുന്നതാണ്. ഇനിയും ഉടനെ ഉണ്ടായേക്കില്ല. പതിറ്റാണ്ടുകൾ കഴിഞ്ഞാവും രൂക്ഷമായി വരുക. ഇത് ചരിത്രത്തിന്റെ ഗതിയാണെന്നും മന്ത്രി പറഞ്ഞു. കൈയേറ്റമാണോ ഇടുക്കിയിലെ ദുരന്ത കാരണമെന്ന ചോദ്യത്തിനും പരിഹാസമായിരുന്നു മന്ത്രിയുടെ മറുപടി. ഗ്രഹണസമയത്ത് ഞാഞ്ഞൂലിനു പോലും വിഷം ഉണ്ടാകുമെന്ന് മണി പരിഹസിച്ചു. ഇടുക്കി അണക്കെട്ട് തുറക്കില്ലെന്നു പറഞ്ഞത് ആവേശത്തോടെ നിന്ന മാധ്യമങ്ങളെ കളിയാക്കാനാണെന്നും മന്ത്രി പറഞ്ഞു.
Read Moreമനുഷ്യനിർമിത ദുരന്തമെന്നത് ദുരാരോപണം; ഡാം മാനേജ്മെന്റിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മാത്യു ടി. തോമസ്
തിരുവനന്തപുരം: ഡാം മാനേജ്മെന്റിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി മാത്യു ടി. തോമസ്. മനുഷ്യനിർമിത ദുരന്തമെന്നത് ദുരാരോപണമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുന്നറിയിപ്പുകൾ നൽകിയാണ് ഡാം തുറന്നത്. ബാണാസുര സാഗർ ഡാം തുറക്കുന്നതിനും മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തിൽ അതിതീവ്ര മഴ പ്രവചിച്ചിരുന്നില്ല. 9.85 സെന്റീമീറ്റർ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. എന്നാൽ സംസ്ഥാനത്ത് 35.22 സെന്റീമീറ്റർ മഴ പെയ്തതായും മന്ത്രി ചൂണ്ടിക്കാട്ടി. മനുഷ്യനിർമിത ദുരന്തമെന്നത് ദുരാരോപണം മാത്രമാണ്. കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ട് സർക്കാർ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.
Read Moreവൈദ്യുതി ലഭ്യതയിൽ വന് കുറവ്; വൈകുന്നേരങ്ങളിൽ 6.30 മുതൽ 9.30-വരെ നിയന്ത്രണത്തിനു സാധ്യത
തിരുവനന്തപുരം: കേന്ദ്രപൂളിൽനിന്നു ലഭിക്കുന്ന വൈദ്യുതിയിൽ കുറവു വന്നതിനാൽ വൈകുന്നേരം 6.30 മുതൽ 9.30-വരെ നിയന്ത്രണ സാധ്യതയുള്ളതായി വൈദ്യുതി ബോർഡ് അറിയിച്ചു. കേന്ദ്രപൂളിൽനിന്നു ലഭിക്കുന്നവയിൽ താൽച്ചറിൽനിന്ന് 200 മെഗാവാട്ടിന്റെയും കൂടംകുളത്തുനിന്ന് 266 മെഗാവാട്ടിന്റെയും കുറവ് വന്നിട്ടുണ്ട്. ഇതുകൂടാതെ ലോവർ പെരിയാർ, പന്നിയാർ, പെരിങ്ങൽകുത്ത് തുടങ്ങിയ ജലവൈദ്യുത നിലയങ്ങളും കുത്തുങ്കൽ, മണിയാർ അടക്കമുള്ള സ്വകാര്യ വൈദ്യുത നിലയങ്ങളും വെള്ളപ്പൊക്കത്തിൽ തകരാറിലായിരിക്കുകയാണ്. 700 മെഗാവാട്ടിന്റെ കുറവുവന്നത് കന്പോളത്തിൽനിന്നു വാങ്ങി പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ ആവശ്യത്തിന് വൈദ്യുതി ലഭിക്കാതെ വന്നാൽ വൈകുന്നേരം ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു.
Read More