പി.കെ.ശശിക്കെതിരായ ലൈംഗികാരോപണ വിഷയം പാർട്ടിക്കാര്യം; കാര്യങ്ങളെക്കുറിച്ച് പാർട്ടി സെക്രട്ടറിയോട് ചോദിക്കുന്നതാകും ഉചിതമെന്ന് മന്ത്രി ഇ.പി. ജയരാജൻ

തിരുവനന്തപുരം: പ്രളയക്കെടുതിയേത്തുടർന്ന് സ്കൂൾ കലോത്സവവും ഫിലിം ഫെസ്റ്റിവെലും ഒഴിവാക്കിയ സർക്കാർ നടപടി പിൻവലിക്കില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. എന്നാൽ, സ്കൂൾ കലോത്സവം ഒഴിവാക്കുമ്പോൾ കുട്ടികളുടെ ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിനേക്കുറിച്ച് ആലോചിച്ച ശേഷം ഉചിതമായ തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം എംഎൽഎ പി.കെ.ശശിക്കെതിരായ ലൈംഗികാരോപണ വിഷയം പാർട്ടിക്കാര്യമാണെന്നും ഇതേക്കുറിച്ച് പാർട്ടി സെക്രട്ടറിയോട് ചോദിക്കുന്നതാകും ഉചിതമെന്നും ജയരാജൻ പറഞ്ഞു. മന്ത്രി എന്ന നിലയിൽ സർക്കാരിന്‍റെ കാര്യങ്ങൾ മാത്രമാണ് താൻ സംസാരിക്കുന്നത് എംഎൽഎയ്ക്കെതിരായ ആരോപണം സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്നും ഈ വിഷയത്തിൽ കൂടുതൽ അഭിപ്രായ പ്രകടനങ്ങൾക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ പുനർ നിർമാണവുമായി ബന്ധപ്പെട്ട് കെപിഎംജി പ്രവർത്തിക്കുന്നത് തീർത്തും സൗജന്യമായാണ്. ഇത്തരത്തിൽ ഇനിയും സൗജന്യമായി പഠനങ്ങൾ നടത്തി റിപ്പോർട്ട് നൽകാൻ ഏതെങ്കിലും ഏജൻസികൾ തയാറാണെങ്കിൽ അവർക്കും ഇതിന്‍റെ ഭാഗമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

അധ്യാപകദിനത്തിലും ആഘോഷങ്ങളില്ല, നല്ല അധ്യാപകര്‍ക്ക് പുരസ്‌കാരം മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇക്കുറി സംസ്ഥാനത്ത് അധ്യാപകദിന ആഘോഷങ്ങളില്ലെന്നും, മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാര വിതരണം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. നല്ല അധ്യാപകന്‍ എന്നും നല്ല വിദ്യാര്‍ത്ഥിയാണ്. നല്ല വിദ്യാര്‍ത്ഥിക്കേ നല്ല അധ്യപകനായി മാറാന്‍ കഴിയുകയുള്ളൂ. അധ്യാപക ദിനത്തിന്‍റെ സന്ദേശം കേരളത്തിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍ക്കൊള്ളണമെന്നും മന്ത്രി അധ്യാപകദിന സന്ദേശത്തില്‍ പറഞ്ഞു.

Read More

 പണം മുടക്കി ആഘോഷങ്ങൾ വേണ്ട; കലോത്സവവും ചലച്ചിത്രമേളയും സർക്കാർ ഒഴിവാക്കി

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്രോത്സവവും സ്കൂൾ കലോത്സവവും ഒഴിവാക്കി. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി. വലിയ ചെലവ് വരുന്ന ആഘോഷങ്ങൾ ഒഴിവാക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ഒരു വർഷത്തേക്ക് ഇത്തരം ആഘോഷങ്ങൾക്ക് പണം മുടക്കാതെ ദുരിതാശ്വാസ പ്രവർത്തനത്തിലേക്ക് ഈ പണം വകയിരുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന് പുറമേ ടൂറിസം വകുപ്പിന്‍റെ മറ്റ് വകുപ്പുകളുടെയും ചില പരിപാടികൾ സർക്കാർ വേണ്ടെന്ന തീരുമാനത്തിലെത്തിയിട്ടുണ്ട്. ആഘോഷങ്ങൾ ഒഴിവാക്കാൻ എല്ലാ വകുപ്പുകളോടും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സ്കൂൾ കലോത്സവം നടക്കേണ്ട ആലപ്പുഴ ജില്ലയിൽ പലയിടത്തും ഇപ്പോഴും വെള്ളം ഇറങ്ങാത്ത സ്ഥിതിയുണ്ട്. കുട്ടനാട് മേഖലയിലെ പല സ്കൂളുകളിലും നിലവിൽ ക്ലാസുകൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഓണത്തിന് മുൻപും നിരവധി അധ്യായന ദിവസങ്ങൾ വിദ്യാർഥികൾക്ക് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ കലോത്സവത്തിന് വേണ്ടി കൂടി…

Read More

ശ​നി​യാ​ഴ്ചകൾ പ്ര​വൃ​ത്തി​ദി​നം: പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ​വാ​ർ​ത്ത​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും രണ്ടാം ശനിയാഴ്ചകൾ ഒഴികെയുള്ള ശനിയാഴ്ചകൾ പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത വ്യാ​ജ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ഈ ​മാ​സം ഏ​ഴി​ന് സ​ർ​ക്കാ​ർ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഗു​ണ​മേ​ന്മ പ​രി​ശോ​ധ​നാ​സ​മി​തി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷ​മേ അധ്യായനം ശനിയാഴ്ചകളിൽ വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇനിയുള്ള ശ​നി​യാ​ഴ്ചകൾ പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​ർ അ​റി​യി​ച്ചുവെന്ന തരത്തിലാണ് വ്യാജ സന്ദേശം നവമാധ്യമങ്ങൾ വഴി പ്രചരിച്ചത്. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചയാവും പ്രവൃത്തി ദിനമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നി​ര​വ​ധി അ​ധ്യ​യ​ന​ദി​ന​ങ്ങ​ൾ ന​ഷ്ട​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച​ക​ൾ പ്ര​വൃ​ത്തി​ദി​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ജ​നു​വ​രി വ​രെ ഈ ​ക്ര​മം തു​ട​രു​മെ​ന്നുമായിരുന്നു വ്യാജ പ്രചരണം.

Read More

വാ​ട്സ് ആ​പ്പി​ൽ അ​ശ്ലീ​ല ഗ്രൂ​പ്പുണ്ടാക്കി  വീ​ഡി​യോ​യും ക​ഥ​ക​ളും പ്രചരിപ്പിച്ചു; മേസ്തിരിപ്പണിക്കാരനായ യുവാവ് അറസ്റ്റിൽ

കോ​ട്ട​യം: വാ​ട്സ് ആ​പ്പി​ൽ അ​ശ്ലീ​ല ഗ്രൂ​പ്പു​ണ്ടാ​ക്കി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ക​ഥ​ക​ളും മ​റ്റും പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ ഈ​സ്റ്റ് സി​ഐ സാ​ജു​വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വി​ഴി​ഞ്ഞം ന​സീ​ന മ​ൻ​സി​ലി​ൽ സി​ദ്ധി​ക് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഹ​രി​ശ​ങ്ക​റി​നു കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ് ഐ​ടി ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷി​ച്ച​ത്. സി​ദ്ധി​ക്കി​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ, വി​ലാ​സം ഇ​തെ​ല്ലാം ശേ​ഖ​രി​ച്ച ശേ​ഷം പോ​ലീ​സ് വി​ഴി​ഞ്ഞ​ത്തെ​ത്തി​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. മേ​സ്തി​രി പ​ണി​ക്കാ​ര​നാ​ണ് സി​ദ്ധി​ക്. ഇ​യാ​ളു​ടെ ഗ്രൂ​പ്പി​ലി​ട്ട അ​ശ്ലീ​ല വീ​ഡി​യോ​യും പോ​സ്റ്റു​ക​ളും മ​റ്റും സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും പ്ര​ച​രി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​ത്.

Read More

ക​ലോ​ത്സ​വം ഉ​പേ​ക്ഷി​ക്കി​ല്ല, ആ​ർ​ഭാ​ടം കു​റ​ച്ച് ന​ട​ത്തും; റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ഉ​പേ​ക്ഷി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ. തി​യ​തി മാ​റ്റി ആ​ർ​ഭാ​ടം കു​റ​ഞ്ഞ രീ​തി​യി​ൽ ക​ലോ​ത്സ​വം ന​ട​ത്തു​മെ​ന്നും മ​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും കെ.​വി.​മോ​ഹ​ൻ​കു​മാ​ർ ഐ​എ​എ​സ് അ​റി​യി​ച്ചു. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ന​ട്ടം തി​രി​യു​ന്ന ആ​ല​പ്പു​ഴ​യി​ലാ​ണ് ഇ​ത്ത​വ​ണ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഒ​ട്ടേ​റെ സ്കൂ​ളു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും കു​ട്ടി​ക​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന വേ​ള​യി​ൽ ക​ലോ​ത്സ​വം ന​ട​ത്ത​ണോ എ​ന്ന​താ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന ആ​ശ​യ​ക്കു​ഴ​പ്പം. ഇ​ക്കാ​ര്യ​ത്തി​ൽ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ അ​ഭി​പ്രാ​യ​മ​റി​യാ​ൻ സ​ർ​ക്കാ​ർ ഏ​ഴി​ന് ഗു​ണ​മേ·ാ പ​രി​ശോ​ധ​നാ​സ​മി​തി യോ​ഗം വി​ളി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഡി​സം​ബ​ർ അ​ഞ്ച് മു​ത​ൽ ഒ​ന്പ​തു​വ​രെ ആ​ല​പ്പു​ഴ​യി​ൽ സം​സ്ഥാ​ന സ്കൂ​ൾ ക​ലാ​മേ​ള​യും ഒ​ക്ടോ​ബ​ർ അ​വ​സാ​നം ക​ണ്ണൂ​രി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യും ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. ക​ലോ​ത്സ​വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വ​മു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ന​ട​ത്തു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി.

Read More

മ​ണി​യാ​ര്‍ ഡാം ​സു​ര​ക്ഷി​തം; ​ആ​ശ​ങ്ക വേ​ണ്ടെ​; കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീകരിച്ചതായി അധികൃതർ

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ണി​യാ​ര്‍ ഡാം ​സു​ര​ക്ഷി​ത​മാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തി​തീ​വ്ര മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഡാ​മി​നും അ​നു​ബ​ന്ധ നി​ര്‍​മി​തി​ക​ള്‍​ക്കും ചി​ല കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ ഡാ​മി​ന്‍റെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​ത​ല്ല. കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഇ​റി​ഗേ​ഷ​ന്‍ ഡി​സൈ​ന്‍ ആ​ന്‍റ് റി​സ​ര്‍​ച്ച് ബോ​ര്‍​ഡ് ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു. പ​മ്പ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മ​ണി​യാ​ര്‍ ഡാം ​ക​ഴി​ഞ്ഞ ദി​വ​സം വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്ദ​ര്‍​ശി​ച്ച് കേ​ടു​പാ​ടു​ക​ള്‍ വി​ല​യി​രു​ത്തി. അ​ഞ്ച് സ്പി​ല്‍​വേ​ക​ളി​ല്‍ ഒ​ന്നി​ന്റെ ഉ​പ​രി​ത​ല​ത്തി​ലെ ഫേ​സിം​ഗ് ക​ല്ലു​ക​ള്‍ ഇ​ള​കി​യി​ട്ടു​ണ്ട്. ഡാ​മി​ന് താ​ഴെ ഇ​ട​തു ഗൈ​ഡ്വാ​ളി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ കെ​ട്ട് ഇ​ള​കി മ​ണ്ണൊ​ലി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു സ്പി​ല്‍​വേ ഷ​ട്ട​റു​ക​ളു​ടെ ബോ​ഗി വീ​ലു​ക​ളും ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്. ജ​ല​സം​ഭ​ര​ണി​യി​ല്‍ നി​ന്ന് ജ​ല വി​ത​ര​ണ​ത്തി​നു​ള്ള ക​നാ​ല്‍ തു​ട​ങ്ങു​ന്നി​ട​ത്തെ ബൈ​ല്‍​മൗ​ത്തി​ന്റെ ഭി​ത്തി​ക​ള്‍ ഇ​ടി​യു​ക​യും ട്രാ​ഷ് റാ​ക്കി​ന് സ്ഥാ​ന​ച​ല​നം ഉ​ണ്ടാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഡാ​മി​ന് താ​ഴെ​യു​ള്ള ന​ദീ…

Read More

 എലിപ്പനി ;   പ്രതിരോധ മരുന്ന് കഴിക്കുന്നതിൽ വീഴ്ച പാടില്ല;  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ…

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ലി​​​​ന​​​​ജ​​​​ല​​​​ത്തി​​​​ല്‍ ഇ​​​​റ​​​​ങ്ങി​​​​യ​​​​വ​​​​രും മ​​​​ലി​​​​ന​​​​ജ​​​​ല​​​​വു​​​​മാ​​​​യി സ​​​​മ്പ​​​​ര്‍​ക്ക​​​​മു​​​​ണ്ടാ​​​​യ​​​​വ​​​​രും എ​​​​ലി​​​​പ്പ​​​​നി പ്ര​​​​തി​​​​രോ​​​​ധ മ​​​​രു​​​​ന്ന് ക​​​​ഴി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു. എ​​​​ലി​​​​പ്പ​​​​നി പ്ര​​​​തി​​​​രോ​​​​ധ മ​​​​രു​​​​ന്നാ​​​​യ 100 മില്ലി ഗ്രാ​​​​മി​​​​ന്‍റെ ഡോ​​​​ക്‌​​​​സി​​​​സൈക്ലി​​​​ന്‍ ഗു​​​​ളി​​​​ക​​​​ക​​​​ള്‍ ആ​​​​ഴ്ച​​​​യി​​​​ല്‍ ര​​​​ണ്ട് എ​​​​ണ്ണം ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു ശേ​​​​ഷം ക​​​​ഴി​​​​ക്ക​​​​ണം. ഇ​​​ങ്ങ​​​നെ നാ​​​ലു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ ആ​​​ഴ്ച ക​​​ഴി​​​ക്ക​​​ണം. പ്ര​​​​തി​​​​രോ​​​​ധ മ​​​​രു​​​​ന്നു ക​​​​ഴി​​​​ക്കാ​​​​ത്ത​​​​വ​​​​രി​​​​ല്‍ എ​​​​ലി​​​​പ്പ​​​​നി റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു നി​​​​ര്‍​ദേ​​​​ശം. പ​​​​നി, ശ​​​​രീ​​​​ര വേ​​​​ദ​​​​ന തു​​​​ട​​​​ങ്ങി​​​​യ രോ​​​​ഗ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍ ക​​​​ണ്ടാ​​​​ല്‍ ഉ​​​​ട​​​​ന്‍ ചി​​​​കി​​​​ത്സ തേ​​​​ട​​​​ണം. ശ്രദ്ധയോടെ നീങ്ങാം കെ​ട്ടിക്കിടക്കുന്ന വെ​ള്ള​ത്തി​ൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക. മ​നു​ഷ്യ​വാ​സ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ഇ​ത്ത​രം മാ​ലി​ന്യ​ക്കൂ​ന്പാ​ര​ങ്ങ​ളി​ലാ​ണ് എ​ലി​ക​ൾ പെ​റ്റു​പെ​രു​കു​ന്ന​ത്്. * വെ​ള​ളം കെട്ടിനി​ല്ക്കാനുള്ള സാഹചര്യം ഒ​ഴി​വാ​ക്കു​ക. * കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക. ഇ​ട​യ്ക്കി​ടെ കു​ള​ത്തി​ലെ വെ​ള​ള​ത്തിന്‍റെ ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്തു​ക. നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ൽ മാ​ലി​ന്യം ക​ല​രാ​തി​രി​ക്കാ​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. *ജ​ല​സ്രോ​ത​സു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക. പൊട്ടാ​സ്യം പെ​ർ​മാം​ഗ​നേ​റ്റ്്, ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ…

Read More

‘കേ​ര​ള കേ​ര​ള ഡോ​ണ്ട് വ​റി കേ​ര​ള’; മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് എ.​ആ​ർ റ​ഹ്മാ​ൻ ഒ​രു കോ​ടി രൂ​പ ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി ലോ​ക പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ എ.​ആ​ർ റഹ്മാ​നും. യു​എ​സി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന എ ​ആ​ര്‍ റ​ഹ്മാ​നും ട്രൂ​പ്പി​ലെ മ​റ്റു ആ​ര്‍​ട്ടി​സ്റ്റു​ക​ളും ചേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി രൂ​പ ന​ല്‍​കും. റ​ഹ്മാ​ന്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഫേ​സ്‌​ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ച​ത്. ‘മു​സ്‌​ത​ഫ മു​സ്‌​ത​ഫ’ എ​ന്ന ഗാ​ന​ത്തി​ന്‍റെ വാ​ക്കു​ക​ള്‍ മാ​റ്റി ‘കേ​ര​ള കേ​ര​ള ഡോ​ണ്ട് വ​റി കേ​ര​ള’ എ​ന്ന് അ​ദ്ദേ​ഹം പാ​ടു​ന്ന വീ​ഡി​യോ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. റ​ഹ്മാ​നും സം​ഘ​ത്തി​നും ന​ന്ദി​യ​റി​ച്ച് നി​ര​വ​ധി​പേ​ര്‍ രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു.

Read More

ജീവനക്കാരുടെ കുറവ്; ഗ​​​താ​​​ഗ​​​ത ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി 10 പാസഞ്ചർ ട്രെയിനുകൾ ഇന്ന് ഓടില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വു മൂ​​​ല​​​വും ഗ​​​താ​​​ഗ​​​ത ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി റെയിൽവേ ട്രയിൻ സർവീസുകൾ റദ്ദാക്കുന്നു. ഇന്ന് തിരുവനന്തപുരം ഡിവിഷനിലെ പ​​​ത്ത് പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ര​​​ണ്ട് പാ​​​സ​​​ഞ്ച​​​റു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും സ​​​ർ​​​വീ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56043 ഗു​​​രു​​​വാ​​​യൂ​​​ർ-​​​തൃ​​​ശൂ​​​ർ, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56044 തൃ​​​ശൂ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56333 പു​​​ന​​​ലൂ​​​ർ-​​​കൊ​​​ല്ലം, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56334 കൊ​​​ല്ലം-​​​പു​​​ന​​​ലൂ​​​ർ, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56365 ഗു​​​രു​​​വാ​​​യൂ​​​ർ-​​​പു​​​ന​​​ലൂ​​​ർ, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56366 പു​​​ന​​​ലൂ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56373 ഗു​​​രു​​​വാ​​​യൂ​​​ർ-​​​തൃ​​​ശൂ​​​ർ, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56374 തൃ​​​ശൂ​​​ർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ, ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56387 എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം (കോ​​​ട്ട​​​യം വ​​​ഴി), ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56388 കാ​​​യം​​​കു​​​ളം- എ​​​റ​​​ണാ​​​കു​​​ളം (കോ​​​ട്ട​​​യം വ​​​ഴി) എ​​​ന്നീ പാ​​​സ​​​ഞ്ച​​​റു​​​ക​​​ളാ​​​ണ് പൂ​​​ർ​​​ണ​​​മാ​​​യി റ​​​ദ്ദാ​​​ക്കി​​​യ​​​ത്. ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56663 തൃ​​​ശൂ​​​ർ-​​​കോ​​​ഴി​​​ക്കോ​​​ട് പാ​​​സ​​​ഞ്ച​​​റും ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 56664 കോ​​​ഴി​​​ക്കോ​​​ട്- തൃ​​​ശൂ​​​ർ പാ​​​സ​​​ഞ്ച​​​റും ഷൊ​​​ർ​​​ണൂ​​​രി​​​ൽ യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

Read More