സംസ്ഥാനത്തുണ്ടായ പ്രളയം; ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണർക്ക് നിവേദനം നൽകി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിർമിതമാണെന്നും ഡാമുകൾ തുറന്നത് അശാസ്ത്രീയമായാണെന്നും ആവർത്തിച്ച് വ്യക്തമാക്കി പ്രതിപക്ഷം. ഡാമുകൾ അശാസ്ത്രീയമായി തുറന്ന വിഷയത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ പി.സദാശിവത്തിന് നിവേദനം നൽകി. രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ഇക്കാര്യത്തിലെ പ്രതിപക്ഷ നിലപാട് ഗവർണറെ ധരിപ്പിച്ച ശേഷമാണ് ചെന്നിത്തല നിവേദനം നൽകിയത്. പ്രളയക്കെടുതി രൂക്ഷമായതിനു ശേഷം രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിനു മുന്നേ തന്നെ ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ഉയർത്തിയിരുന്നു. വ്യാഴാഴ്ച ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവർത്തിച്ച് ആുവശ്യപ്പെട്ടിരുന്നു.

Read More

എംഎൽഎമാരെ ചർച്ചയിൽ നിന്ന് ഒഴിവാക്കിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും കാനവും

തിരുവനന്തപുരം: പ്രളയക്കെടുതി ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചെങ്ങന്നൂര്‍, റാന്നി എംഎൽഎമാരെ സംസാരിക്കാന്‍ അനുവദിക്കാത്തതിനെ ന്യായീകരിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാ അംഗങ്ങളും സംസാരിച്ച നിയമസഭാ സമ്മേളനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ഇതേപ്പറ്റി ഒന്നു പറയാനില്ലെന്നും കാനം വ്യക്തമാക്കി.അതേസമയം, രണ്ടു സാമാജികര്‍ക്ക് അവസരം ലഭിക്കാതിരുന്നതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചർച്ചയിൽ റാന്നി എംഎൽഎ രാജു എബ്രഹാമിനെയും, ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെയും ഒഴിവാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.

Read More

ദുരിതാശ്വാസം: ധനസമാഹരണത്തിന് വിപുലമായ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെയാകെ പിടിച്ചുലച്ച പ്രളയക്കെടുതിക്കു ശേഷമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ധനസമാഹരണത്തിന് വിപുലമായ പദ്ധതിയുമായി സർക്കാർ. കേരളത്തിന്‍റെ പുനർനിർമാണത്തിനായി വിഭവസമാഹരണം നടത്തുന്നതിന് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ വിദേശരാജ്യങ്ങൾ സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയേയും പ്രവാസി സംഘടനകളെയും സംഘടിപ്പിച്ച് വിഭവ സമാഹരണം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും യുഎഇ, ഒമാൻ, ബഹ്റിൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യുകെ, ജർമനി, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് മന്ത്രിതല സംഘം സന്ദർശിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹമുള്ളവരിൽ നിന്ന് നേരിട്ട് പണം സ്വീകരിക്കാൻ സംവിധാനം ഒരുക്കുമെന്നും ഇതിന് ജില്ലാ അടിസ്ഥാനത്തിൽ മന്ത്രിമാർ സന്ദർശനം നടത്തുമെന്നും പറഞ്ഞ മുഖ്യമന്ത്രി മന്ത്രിമാർ പോകേണ്ട ജില്ലകളിലെ പ്രാദേശിക കേന്ദ്രങ്ങൾ ഉടൻ നിശ്ചയിക്കുമെന്നും വ്യക്തമാക്കി. സെപ്റ്റംബർ 13 മുതൽ 15 വരെ…

Read More

പമ്പ പുനർനിർമാണം അതിവേഗത്തിൽ നടപ്പാക്കും; ചുമതല ടാറ്റ പ്രോജക്ട് ലിമിറ്റഡിന് നല്‍കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രളയത്തിൽ തകർന്ന പമ്പയുടെ പുനർനിർമാണം അതിവേഗത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പ പുനര്‍നിമാണത്തിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്നും ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ.വി.വേണു, കെ.ആര്‍.ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ മുതിർന്ന ഉദ്യോഗസ്ഥരും പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും സമിതിയില്‍ അംഗങ്ങളായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നവംബര്‍ 17ന് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നതിനു മുന്നേ പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം സമയബന്ധിതമായി പുനര്‍നിര്‍മിക്കാനാണ് പദ്ധതിയിടുന്നതെന്നും ഇതിന്‍റെ ചുമതല ടാറ്റ പ്രോജക്ട് ലിമിറ്റഡിന് നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More

മത്സ്യത്തൊഴിലാളി കളക്ടറെ വിളിച്ചത് ‘അണ്ണാ’ എന്ന്, കളക്ടര്‍ പോലീസിനോട് പറഞ്ഞു ‘കൊടുക്കൂ സലൂട്ട്’ ! പത്തനംത്തിട്ട കളക്ടര്‍ അന്ന് തിരുവല്ലയില്‍ ചെയ്ത മഹത്തായ കാര്യം ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​യി​ൽ പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട നൂ​റു ക​ണ​ക്കി​ന് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്കെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ പ​നി​യ​ടി​മ​യും ഫ്രെ​ഡി​യും ജി​ല്ല​റും ചേ​ർ​ന്നു​ള്ള ര​ക്ഷാ സം​ഘ​ത്തി​ന്‍റെ ഫൈ​ബ​ർ ബോ​ട്ട് കേ​ടാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. റോ​ഡി​ൽ പോ​ലീ​സ്കാ​ർ​ക്കൊ​പ്പം നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി നി​ന്ന ആ​ളി​നെ നോ​ക്കി ഫ്രെ​ഡി പ​റ​ഞ്ഞു “അ​ണ്ണാ ,ഞ​ങ്ങ​ൾ​ക്ക് ഒ​രു ബോ​ട്ട് ത​ന്നാ​ൽ കു​റെ പേ​രെ കൂ​ടി ര​ക്ഷി​ച്ചു കൊ​ണ്ട് വ​രാം….’ ഫ്രെ​ഡി അ​ണ്ണാ എ​ന്ന് വി​ളി​ച്ച​ത് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹി​നെ ആ​യി​രു​ന്നു. ഇ​തി​നി​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​ക്ക് അ​ര​ക്കൊ​പ്പം വെ​ള്ള​ത്തി​ൽ പ​ല​പ്പോ​ഴും ഇ​റ​ങ്ങേ​ണ്ടി വ​ന്ന ഫ്ര​ഡി​യു​ടെ വ​ല​തു കൈ​യി​ൽ തേ​ൾ ക​ടി​ച്ചു നീ​രു വ​ന്നു. ഇ​ത് ക​ണ്ട ക​ള​ക്ട​ർ “നി​ങ്ങ​ൾ ഇ​പ്പോ​ൾ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് പോ​കൂ , അ​ത് ക​ഴി​ഞ്ഞാ​കാം മ​റ്റു കാ​ര്യ​ങ്ങ​ൾ’ എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഫ്രെ​ഡി​യു​ടെ ഉ​റ​ച്ച മ​റു​പ​ടി “അ​ണ്ണാ , എ​ന്‍റെ ജീ​വ​ൻ നോ​ക്ക​ണ്ട ,നി​ങ്ങ​ൾ ബോ​ട്ട് റെ​ഡി​യാ​ക്കി ത​ന്നാ​ൽ പ​ത്തു പേ​രെ​യെ​ങ്കി​ലും ഇ​പ്പോ​ൾ…

Read More

അ​ന​ധി​കൃ​ത നി​ർ​മ്മാ​ണ​ങ്ങ​ൾ പൊളിച്ചുമാറ്റി പ്ര​കൃ​തി​യെ​യും പ​രി​സ്ഥി​തി​യെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ള​ണമെന്ന് വി.എസ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ന​ധി​കൃ​ത നി​ർ​മ്മാ​ണ​ങ്ങ​ൾ ഉ​ട​ൻ പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്ന് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. പ്ര​കൃ​തി​യെ​യും പ​രി​സ്ഥി​തി​യെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ള​ണം. അ​ന​ധി​കൃ​ത പാ​റ ഖ​ന​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. വി​ക​സ​നം പ​രി​സ്ഥി​തി​യെ ത​ക​ർ​ത്ത് കൊ​ണ്ടാ​വ​രു​ത്. നെ​ൽ​വ​യ​ൽ നീ​ർ​ത്ത​ട നി​യ​മ​ത്തി​ന്‍റെ സ​ത്ത ചോ​ർ​ത്തി ക​ള​യ​രു​ത്. പ്ര​ള​യ ദു​ര​ന്ത​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടി​യ​ത് കു​ന്നി​ടി​ച്ച​ത് കാ​ര​ണം. മൂ​ന്നാ​ർ ഓ​പ്പ​റേ​ഷ​ൻ വീ​ണ്ടും തു​ട​ങ്ങ​ണം. വി​ക​സ​ന വി​രു​ദ്ധ​ത എ​ന്ന അ​പ​ഹ​സി​ക്ക​ൽ ഇ​നി​യെ​ങ്കി​ലും നി​ർ​ത്ത​ണം. അ​ശാ​സ്ത്രീ​യ വി​ക​സ​ന​ത്തി​ന് പ​ശ്ചി​മ​ഘ​ട്ടം ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി വ​ന്നു​വെ​ന്നും വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ സ​ഭ​യി​ൽ പ​റ​ഞ്ഞു.

Read More

പ്രളയത്തിന് കാരണം അനിയന്ത്രിതമായി ഡാമുകൾ തുറന്നത്; പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വകുപ്പുകളെല്ലാം സമ്പൂർണ്ണ പരാജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തെ മുക്കിയ മഹാപ്രളയത്തിന് കാരണം ഡാമുകൾ അനിയന്ത്രിതമായി മുന്നറിയിപ്പുകളില്ലാതെ തുറന്നതുകൊണ്ടു തന്നെയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യാതൊരു മുന്നൊരുക്കവും ഇല്ലാതെ സംസ്ഥാനത്തെ ഡാമുകളെല്ലാം തുറന്നുവിട്ടതാണ് പ്രളയത്തിന്‍റെ പ്രധാന കാരണം. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിരുന്നിട്ടും സർക്കാർ സംവിധാനമൊന്നും ഉണർന്നു പ്രവർത്തിച്ചില്ല. ഇടുക്കിയിൽ മാത്രമാണ് മുന്നൊരുക്കൾ നടന്നത്. അവിടെ കളക്ടർ ജനപ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ബാക്കി ഒരിടത്തും ഒരുവിധ കൂടിയാലോചനയും നടത്താതെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാതെ ഡാമുകളിൽ നിന്ന് വൻതോതിൽ വെള്ളം തുറന്നുവിടുകയായിരുന്നു. ഇതാണ് ഒരിക്കലും വെള്ളം കയറാത്ത റാന്നി, ചെങ്ങന്നൂർ, ചാലക്കുടി തുടങ്ങിയ പട്ടണങ്ങളെ മുക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വകുപ്പുകളെല്ലാം സന്പൂർണ പരാജയമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സർക്കാരിന് വലിയ വീഴ്ച പറ്റി. ഇതിനൊക്കെ പുറമേയാണ് പ്രളയ സമയത്ത്…

Read More

ട്രാ​ക്കി​ലെ അ​റ്റ​കു​റ്റ​പ്പ​ണി; ര​ണ്ടു വ​രെ നി​ര​വ​ധി പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യെ തു​ട​ർ​ന്നു റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തേ​ണ്ട​തി​നാ​ൽ അ​ടു​ത്ത മാ​സം ര​ണ്ടു വ​രെ നി​ര​വ​ധി പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ഗു​രു​വാ​യൂ​ർ-​തൃ​ശൂ​ർ, പു​ന​ലൂ​ർ-​കൊ​ല്ലം, ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ, എ​റ​ണാ​കു​ളം-​കാ​യം​കു​ളം, കാ​യം​കു​ളം-​എ​റ​ണാ​കു​ളം (കോ​ട്ട​യം വ​ഴി) എ​ന്നീ ട്രെ​യി​നു​ക​ൾ ര​ണ്ടു വ​രെ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. തൃ​ശൂ​ർ-​കോ​ഴി​ക്കോ​ട് പാ​സ​ഞ്ച​ർ ട്രെ​യി​ൻ തൃ​ശൂ​ർ-​ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​ല്ല. എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ സെ​ക്ഷ​നി​ൽ ഓ​ടി​ല്ല. പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് ര​ണ്ടു മ​ണി​ക്കൂ​ർ 40 മി​നി​റ്റ് വൈ​കി മാ​ത്ര​മേ വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട് എ​ത്തു​ക​യു​ള്ളു. എ​റ​ണാ​കു​ളം-​ഹ​സ്ര​ത്ത് നി​സാ​മു​ദീ​ൻ, നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ലാ​പു​രം പ​ര​ശു​റാം കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക് ഗ​രീ​ബ്ര​ഥ്, പൂ​ന-​എ​റ​ണാ​കു​ളം ബൈ​വീ​ക്ക്ലി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം-​ലോ​ക​മാ​ന്യ​തി​ല​ക്, നേ​ത്രാ​വ​തി കു​ർ​ള എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ പ​ള്ളി​പ്പു​റം-​കു​റ്റി​പ്പു​റം ഭാ​ഗ​ത്ത് 20 മു​ത​ൽ 60 മി​നി​റ്റ് വ​രെ വൈ​കും.

Read More

കേരളത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്ര‍ളയം ഉണ്ടാക്കിയ നഷ്ടം സംസ്ഥാനത്തിന്‍റെ വാർഷിക പദ്ധതി തുകയേക്കാൾ കൂടുതലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയക്കെടുതി സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത വൻ ദുരന്തമാണ് കടന്നു പോയതെന്ന് ഉപക്ഷേപം അവതരിപ്പിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ മഹാ പ്രളയത്തിലുണ്ടായ നഷ്ടം നേരത്തെ കണക്കുകളിൽ സൂചിപ്പിച്ചതിനേക്കാളും ഏറെ വലുതാണെന്നും സംസ്ഥാനത്തിന്‍റെ വാർഷിക പദ്ധതി തുകയേക്കാൾ കൂടുതലാണ് നഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

പ്ര​ള​യത്തിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പു​തി​യ ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം ര​ണ്ടാ​ഴ്ച​ക്ക​കമെന്ന് വിദ്യാഭ്യാസമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ട പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക് പ​ക​രം പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം ര​ണ്ടാ​ഴ്ച​ക്ക​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സമ​ന്ത്രി പ്രഫ. സി.​ര​വീ​ന്ദ്ര​നാ​ഥ് . 36 ല​ക്ഷം പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന​കം സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളും തു​റ​ക്കും. 211 സ്കൂ​ളു​ക​ൾ ഓണം അവധിക്ക് ശേഷം ഇന്ന് തുറന്നില്ല. ദുരിതാശ്വാസ ക്യാന്പുകൾക്ക് പകരം സ്ഥലം കണ്ടെത്താൻ കഴിയാത്ത പ്രദേശങ്ങളിലെ സ്കൂളുകളിലാണ് ഇന്ന് അധ്യായനം തുടങ്ങാൻ കഴിയാതെ വന്നത്. സ്കൂ​ൾ ക​ല​ണ്ട​ർ പു​ന​ക്ര​മീ​ക​രി​ക്കു​ന്ന​തി​ൽ തീ​രു​മാ​നം പി​ന്നീ​ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More