ആനത്തലവട്ടത്തിന് പിന്നാലെ യൂണിയനുകളും;  ഓ​ഗ​സ്റ്റ് ഏ​ഴി​ന്  കെഎസ്ആര്‍ടിസി സൂ​ച​നാ പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: ഓ​ഗ​സ്റ്റ് ഏ​ഴി​ന് കെഎസ്ആര്‍ടിസി ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും. ആ​റി​ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ഏ​ഴി​ന് അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്.സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​ര​സ​മി​തി​യാ​ണ് സൂ​ച​നാ പ​ണി​മു​ട​ക്കു പ്ര​ഖ്യാ​പി​ച്ച​ത്. കെഎസ്ആര്‍ടിസി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ൾ, വാ​ട​ക​വ​ണ്ടി ഓ​ടി​ക്കാ​നു​ള്ള തീ​രു​മാ​നം, കെഎസ്ആര്‍ടിസി​യെ മൂ​ന്ന് ക​ന്പ​നി​യാ​ക്കാ​നു​ള്ള തീ​രു​മാ​നം, ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന ന​ട​പ​ടി തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രെ​യും ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​ത്ത​തി​നെ​തി​രെ​യു​മാ​ണ് യൂ​ണി​യ​നു​ക​ൾ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.

Read More

ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സ്: പ്രതികൾക്കുള്ള ശിക്ഷ ബുധനാഴ്ച; കൊലക്കുറ്റം ചുമത്തിയിരിക്കുന്ന  ഒന്നും രണ്ടും പ്രതികളെ റിമാൻഡ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് ഉ​ദ​യ​കു​മാ​റി​നെ ഉ​രു​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർക്ക് ബുധനാഴ്ച ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു. ഇവർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി രാവിലെ കണ്ടെത്തിയിരുന്നു. കൊലക്കുറ്റം ചുമത്തിയിരിക്കുന്ന ഒന്ന്, രണ്ടു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രാ​യി​രു​ന്ന ജി​ത​കു​മാ​ർ, ശ്രീ​കു​മാ​ർ, എ​സ്ഐയാ​യി​രു​ന്ന അ​ജി​ത്കു​മാ​ർ, സി​ഐയായിരുന്ന ഇ.കെ. സാ​ബു, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ഹ​രി​ദാ​സ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യി​രു​ന്ന സോ​മ​ൻ വി​ചാ​ര​ണ വേ​ള​യി​ൽ മരിച്ചിരുന്നു. ഇവരിൽ ജി​ത​കു​മാ​ർ, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെയാണ് കൊ​ല​ക്കു​റ്റം ചുമത്തിയിരിക്കുന്നത്. ഇവരെ ഇതോടെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. മ​റ്റ് മൂന്ന് പ്രതികൾക്കെതിരേ തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, ഗൂ​ഢാ​ലോ​ച​ന എ​ന്നി കു​റ്റ​ങ്ങ​ൾ തെ​ളി​ഞ്ഞി​ട്ടു​ണ്ടെ​ന്നും കോ​ട​തി ക​ണ്ടെ​ത്തിയിരുന്നു. ഹ​രി​ദാ​സും സാ​ബു​വും എ​സ്പി​മാ​രാ​യി സ​ർ​വീ​സി​ൽ നി​ന്നും റി​ട്ട​യ​ർ ചെ​യ്തി​രു​ന്നു. മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും…

Read More

ലോറി സമരം: സർക്കാർ ഉറക്കത്തിൽ; അടിയന്തിരമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോറി സമരത്തെ നേരിടാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കാതെ സംസ്ഥാന സർക്കാർ ഉറക്കത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് നിലച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയിലധികമായി കുതിച്ചുയര്‍ന്നതായി ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. വില പിടിച്ചു നിര്‍ത്തുന്നതിനുള്ള ബദല്‍ സംവിധാനങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയും മറ്റും എത്തിക്കുന്നതിന് അടിയന്തിരമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Read More

മോഹൻലാലിനെ പുരസ്കാരദാന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി ബാലൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ മുഖ്യതിഥിയെചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി മന്ത്രി എ.കെ. ബാലൻ രംഗത്ത്. മോഹൻലാലിനെ ചടങ്ങിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. നിലവിലെ വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. മോഹൻലാലിനെ ക്ഷണിച്ചിട്ടില്ലെന്നും ചിലരുടെ രാഷ്ട്രീയ താല്പര്യമാണ് ഭീമ ഹർജിയെന്നും ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലും വ്യക്തമാക്കി. അ​​ടു​​ത്ത മാ​​സം എ​​ട്ടി​​ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് നി​​ശാ​​ഗ​​ന്ധി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ലാ​​ലി​​നെ പ​​ങ്കെ​​ടു​​പ്പി​​ക്ക​​രു​​തെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ച​​ല​​ച്ചി​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​ര​​ട​​ക്കം 105 പേ​​ർ ഒ​​പ്പി​​ട്ട ഭീ​​മ ഹ​​ർ​​ജി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു ന​​ൽ​​കിയിരുന്നു. അവാർഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമർശകരുടെ വാദം.

Read More

ഉദയകുമാർ ഉരുട്ടിക്കൊല: പോലീസുകാർ കുറ്റക്കാരെന്ന് കോടതി; മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റുചെയ്ത പ്രതിയെ ഉരുട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐ കേസ്

തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ ആറു പോലീസുകാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. കേസിൽ 13 വർഷത്തിനുശേഷമാണ് കോടതി വിധി പ്രസ്താവം നടത്തിയത്. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ്. ഇവർക്കെതിരേ കൊലക്കുറ്റം ചുമത്തും. നാലു മുതൽ ആറുവരെയുള്ള പ്രതികൾക്കെതിരേ ഗൂഢാലോചനക്കുറ്റവും ചുമത്തുമെന്നും കോടതി അറിയിച്ചു. കേസിലെ മൂന്നാം പ്രതി സോമൻ വിചാരണവേളയിൽ മരണമടഞ്ഞിരുന്നു. 2005 സെ​​​പ്റ്റം​​​ബ​​​ർ 27 ന് ​​​ഉ​​​ച്ച​​​യ്ക്ക് 1.30 നാ​​​ണ് ശ്രീ​​​ക​​​ണ്ഠേശ്വരം പാ​​​ർ​​​ക്കി​​​ൽ നി​​​ന്ന് ഇ.​​​കെ.​​​സാ​​​ബു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം ഉ​​​ദ​​​യ​​​കു​​​മാ​​​റി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​നു​​ശേ​​​ഷം ഫോ​​​ർ​​​ട്ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഉ​​​ദ​​​യ​​​കു​​​മാ​​​റി​​​നെ ഉ​​​രു​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണു സി​​​ബി​​​ഐ കേ​​​സ്.

Read More

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് റിപ്പോർട്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

പതിമൂന്ന് വർഷത്തിനൊടുവിൽ‌ ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേസിൽ വി​ധി ചൊ​വ്വാ​ഴ്ച; മു​തി​ർ​ന്ന പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ ആ​റ് പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ കോ​ട​തി ചൊ​വ്വാ​ഴ്ച വി​ധി പ​റ​യും. 13 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത്. മു​തി​ർ​ന്ന പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ ആ​റ് പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. 2005 സെ​പ്റ്റം​ബ​ർ 27നാ​ണ് മോ​ഷ​ണ കു​റ്റം ആ​രോ​പി​ച്ച് ഉ​ദ​യ​കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഉ​രു​ട്ട​ൽ അ​ട​ക്കം ക്രൂ​ര​മ​ർ​ദ്ദ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​നാ​യ ഉ​ദ​യ​കു​മാ​ർ പി​ന്നീ​ട് ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞു. കേ​സ് ഇ​ല്ലാ​താ​ക്കാ​ൻ പോ​ലീ​സ് ആ​ദ്യം ശ്ര​മി​ച്ചെ​ങ്കി​ലും ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തെ തു​ട​ര്‍​ന്ന് ന​ട​ന്ന സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്നു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടാ​തെ രേ​ഖ​ക​ള്‍ ന​ശി​പ്പി​ക്കാ​നും തി​രു​ത്താ​നും കൂ​ട്ടുനി​ന്ന ഏ​ഴു​പേ​രെ ​കൂ​ടി സി​ബി​ഐ പ്ര​തി​ക​ളാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ലും ഹൈ​ക്കോ​ട​തി​യി​ലും ഹ​ർ​ജി​ക​ൾ ന​ൽ​കി​യ​താ​ണ് കേ​സി​ൽ കാ​ല​താ​മ​സം നേ​രി​ടാ​ൻ കാ​ര​ണ​മാ​യ​ത്. ജൂ​ലൈ ആ​ദ്യ​വാ​ര​മാ​ണ് കേ​സി​ലെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ​ത്. കേ​സി​ലെ പ്ര​ധാ​ന…

Read More

 അമ്മയോടൊപ്പം നടന്നു പോകുകയായിരുന്ന പെ​ണ്‍​കു​ട്ടി​യെ  ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​യാ​ൾ അറസ്റ്റിൽ;  കുട്ടിയെ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു

തി​രു​വ​ന​ന്ത​പു​രം : ത​ന്പാ​നൂ​ർ ഓ​വ​ർ ബ്രി​ഡ്ജ് യൂ​കോ ബാ​ങ്കി​നു സ​മീ​പ​ത്തുനി​ന്ന് എ​ട്ടു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച മാ​റ​ന​ല്ലൂ​ർ വെ​ളി​യം​കോ​ട് ഗു​രു​സ്വാ​മി സ്മാ​ര​ക​ത്തി​നു സ​മീ​പം കൈ​നി​ക്ക​ര കു​ഴി​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ രാ​ജു (47) വി​നെ ത​ന്പാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മ്മ​യും എ​ട്ടുവ​യ​സു​ള്ള മ​ക​ളും ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​നാ​യി ആ​ർ​എം​എ​സ് ഭാ​ഗ​ത്തു ബ​സി​റ​ങ്ങി ത​ന്പാ​നൂ​ർ ഓ​വ​ർ ബ്രി​ഡ്ജി​നു സ​മീ​പം എ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ ചു​റ്റി​പ്പി​ടി​ച്ച് എ​ടു​ത്തു​കൊ​ണ്ട് ഓ​ടാ​ൻ ശ്ര​മി​ക്കുക യായിരുന്നു. അ​മ്മ​യു​ടെ ബ​ഹ​ളംകേ​ട്ട് കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽനി​ന്നു പി​ടി​വി​ട്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്ന ഇ​യാ​ളെ കൃ​പാ തി​യ​റ്റ​റി​നു സ​മീ​പ​ത്തു​നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read More

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ നി​ര​ന്ത​ര​മാ​യി ശ​ല്യംചെയ്ത‌ യുവാവ് പിടിയിൽ; സംഘത്തിൽ പ്രധാനി സ്ത്രീയെന്ന് സംശയം

കാ​ട്ടാ​ക്ക​ട : സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ നി​ര​ന്ത​ര​മാ​യി പി​ന്തു​ട​ർ​ന്ന് ശ​ല്യം​ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ലായ തിനെ തുടർന്ന് പോലീസ് അന്വേഷ ണം ഊർജിതമാക്കി. ഇവരുടെ സംഘത്തിൽ ഒരു സ്ത്രീയാണ് പ്രധാനിയെന്നാണ് സംശയം. സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ നി​ര​ന്ത​ര​മാ​യി പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ ആ​ന​പ്പാ​റ കു​ട​പ്പ​ന​മൂ​ട് വ​യ​ലി​ങ്ക​ൽ അ​ഖി​ൽ ഭ​വ​നി​ൽ അ​ഖി​ൽ( 20) നെ ​പി​ടി​കൂ​ടി​യ​പ്പോ​ൾ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കി​ട്ടിയത്. കൈ​നി​റ​യെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും. പി​ന്നെ വി​ദേ​ശ​ത്ത് യാ​ത്ര​യും. ഇ​ത് പ​റ​ഞ്ഞാ​ണ് ക​ഴി​ഞ്ഞ കു​റെ നാ​ളാ​യി വി​ല​സി​യി​രു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. പി​ടി​യി​ലാ​യ അ​ഖി​ൽ ഇ​ട​നി​ല​ക്കാ​ര​ൻ എ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​വ​ർ​ക്ക് പി​ന്നി​ൽ ഒ​രു യു​വ​തി​യു​ണ്ട്. അ​വ​രാ​ണ് പ്ര​ധാ​ന പ്ര​തി. വാ​ണി​ഭ സം​ഘ​വു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ട്. ഇ​വ​രാ​ണ് പ്രേ​മം ന​ടി​ച്ച് സ്കൂ​ൾ കൂ​ട്ടി​ക​ളെ വീ​ഴ്ത്താ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​ത്. 8ലും 9​ലും 10 ലും ​പ​ഠി​ക്കു​ന്ന…

Read More

സ്ഥിരം പരിപാടിയാ സാറേ..! യുവതിയെ ഫോണില്‍ വിളിച്ച് അപമാനിച്ചു; കോടതി ഉത്തരവ് ലംഘിച്ചു ഭാര്യയെ ദേഹോപദ്രവമേല്‍പ്പിച്ചു; യുവാവ് പിടിയില്‍

വി​ഴി​ഞ്ഞം: യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​പ​മാ​നി​ച്ച​ കേസി​ലും കോ​ട​തി​ ഉത്ത​ര​വ് ലം​ഘി​ച്ചു ഭാ​ര്യ​യെ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച കേ​സി​ലും ഒ​ളി​വി​ൽ പോ​യ ഓ​ട്ടോ​ഡ്രൈ​വ​റെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പു​ളു​ങ്കു​ടി താ​ന്നി​നി​ന്ന ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ജ​യ​ൻ (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ സ്ത്രീക​ളെ ശ​ല്യം ചെ​യ്തി​രു​ന്ന​താ​യി നാ​ട്ടു​കാ​രി​ൽനി​ന്നും അ​റി​യാ​ൻ ക​ഴി​ഞ്ഞ​താ​യും പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​നുശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഴി​ഞ്ഞം എ​സ്എെ എ​ൻ. ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എെമാ​രാ​യ ഗോ​പ​കു​മാ​ർ, ദീ​പു, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നി​ജി​ത്, ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡു ചെ​യ്തു.

Read More