തിരുവനന്തപുരം: കിളിമാനൂരിൽ വീട് കുത്തി തുറന്ന് വൻ കവർച്ച. 37 പവൻ സ്വർണാഭാരണങ്ങളും 13500 രൂപയും 15000 രൂപയുടെ യുഎഇ ദിർഹവും മോഷ്ടാക്കൾ അപഹരിച്ചു. കിളിമാനൂർ കൊടുവഴന്നൂർ ചെറുകാരത്ത് നാസറിന്റെ ഷിബിൻ നിവാസിലാണ് മോഷണം നടന്നത്. ഇന്നലെ വൈകുന്നേരം നാസർ വീട് പൂട്ടി കുടുംബ സമേതം ബന്ധു വീട്ടിൽ പോയിരുന്നു. രാത്രി പത്ത് മണിയോടെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ പിറക് വശത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും അപഹരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുടുംബ സമേതം വിദേശത്തായിരുന്ന നാസർ ഈ മാസം നാലാം തീയതിയാണ് നാട്ടിലെത്തിയത്. നാസറിന്റെ പരാതിയെ തുടർന്ന് കിളിമാനൂർ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreCategory: TVM
നക്ഷത്ര ആമയെ വിൽക്കാൻ ശ്രമം: നാലുപേർ അറസ്റ്റിൽ; 17 ലക്ഷം രൂപയ്ക്ക് വിലപറഞ്ഞെത്തിയ വനപാലകരുടെ വലയിൽ പ്രതികൾ വീഴുകയായിരുന്നു
കല്ലറ: നക്ഷത്ര ആമയെ കടത്തി വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേർ വനപാലകരുടെ പിടിയിലായി. ആലംകോട് കുന്നുവാരം സീയാദ് മൻസിലിൽ എ. സിയാദ് (37), വർക്കല ചാലുവിള ചരുവിള പുത്തൻ വീട്ടിൽ മുസ്മിൽ (39), വർക്കല അരിവാളൂർ താഴെ വെട്ടൂർ മക്ക ഹൗസിൽ ജാഫർ, കന്യാകുമാരി വെള്ളച്ചിപ്പാറ കുഞ്ചിമൂട് പാലത്തിങ്കൽ ഹൗസിൽ അജിത് ( 25) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വാമനപരും ജംഗ്ഷനുസമീപ മായിരുന്നു സംഭവം. ഫോറസ്റ്റ് ഇന്റലിജൻസിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്നു പാലോട് ഫോറസ്റ്റ് റേഞ്ച് ഒാഫിസർ രതീഷിന്റെ നിർദേശപ്രകാരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിന്ദുരാജ്, ബീറ്റ് ഫോറസ്റ്റ് ഓ ഫീസർമാരായ അനിൽ ചന്ദ്രൻ, അരുൺലാൽ, ഫോറസ്റ്റ് വാച്ചർ പ്രസന്നൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിന്റെ കൈയിൽ നിന്നു നക്ഷത്ര ആമയേയും പിടിച്ചെടുത്തു. നക്ഷത്ര ആമയെ വാങ്ങാനെന്ന വ്യാജേനയാണു വനപാലകർ പ്രതികളെ…
Read Moreമഴക്കെടുതി നേരിടുന്നതിൽ സർക്കാരിനു വീഴ്ച; ദുരിതത്തിൽ കഴിയുന്നവരുടെ അടുത്തേക്ക് മൂന്ന് മന്ത്രിമാരുള്ള ആലപ്പുഴയിൽ ആരും എത്താത്തത് ദൗർഭാഗ്യകരമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന് ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറ്റവും കൂടുതൽ ദുരിതം നേരിടുന്ന ആലപ്പുഴയിൽ എംഎൽഎ അടക്കമുള്ളവർ തിരിഞ്ഞുനോക്കാത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നൂറ് കണക്കിന് വയലുകളിലെ കൃഷിയാണ് നശിച്ചിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരുടെ കാര്യങ്ങൾ വിശദമായി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മൂന്ന് മന്ത്രിമാരുള്ള ആലപ്പുഴയിൽ ആരും എത്തിയില്ലെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം നടപടികൾ ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.
Read Moreകാലവർഷക്കെടുതി: ആയിരം കോടിയുടെ പാക്കേജ് വേണം; 220 കോടി കാർഷിക മേഖലയ്ക്ക് മാത്രം വേണമെന്ന് മന്ത്രി സുനിൽ കുമാർ
തിരുവനന്തപുരം: കാലവർഷക്കെടുതി നേരിടാൻ കേന്ദ്രത്തോട് ആയിരം കോടി രൂപ സംസ്ഥാനം ആവശ്യപ്പെടുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. 220 കോടി രൂപ കാർഷിക മേഖലയ്ക്ക് മാത്രം കിട്ടണമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാര മാനദണ്ഡങ്ങളിൽ കാലോചിതമായ മാറ്റം വേണം. കേരളത്തിലെ കാലാവസ്ഥ കേന്ദ്രം കണക്കിലെടുക്കണമെന്നും മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്നും സുനിൽ കുമാർ പറഞ്ഞു.
Read Moreയുവമോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം; പോലീസ് ഗ്രനേഡിൽ പ്രവർത്തകർക്ക് പരിക്ക്
തിരുവനന്തപുരം: എസ്ഡിപിഐയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റു. മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ മുന്നേറാൻ ശ്രമിച്ചതോടെ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. തുടർന്നും പ്രതിഷേധക്കാർ പിരിഞ്ഞുപോകാതിരുന്നതോടെ പോലീസ് ഗ്രനേഡ് എറിഞ്ഞു. ഇതിനിടെയാണ് ചില പ്രവർത്തകർക്ക് പരിക്കേറ്റത്. യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ക്ലിഫ് ഹൗസ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിനെ നേരിടാൻ വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.
Read Moreമധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരും; ഒറീസ-ബംഗാൾ തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസ-ബംഗാൾ തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ പല ഭാഗത്തും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഈ ന്യൂനമർദ്ദം ശക്തിപ്രാപിച്ചാൽ അടുത്ത ദിവസം ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേ സമയം മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ അടുത്ത മാസവും തുടർന്യൂനമർദങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നുന്നു.
Read Moreവഞ്ചിയൂരിലെ മദ്യവിൽപ്പനശാല കുത്തിത്തുറന്ന് വൻ മോഷണം; പതിനയ്യായിരത്തിൽപ്പരം രൂപയുടെ മദ്യവും പണവും മോഷണം പോയി
തിരുവനന്തപുരം: വഞ്ചിയൂരിലെ കണ്സ്യൂമർ ഫെഡിന്റെ കീഴിലുള്ള മദ്യവിൽപ്പനശാലയിൽ മോഷണം. മുന്തിയ ഇനം മദ്യവും ഔട്ട്ലെറ്റിൽ സൂക്ഷിച്ചിരുന്ന പണവും അപഹരിച്ചു. വഞ്ചിയൂർ ചെട്ടിക്കുളങ്ങരക്ക് സമീപം പ്രവർത്തിക്കുന്ന കണ്സ്യൂമർ ഫെഡിന്റെ മദ്യവിൽപ്പനശാലയിലാണ് മോഷണം നടന്നത്. പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ പതിനയ്യായിരത്തിൽപ്പരം രൂപയുടെ മദ്യം അപഹരിച്ചുവെന്ന് പോലീസ് പറഞ്ഞു. കൂടാതെ മേശയിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായെന്ന് കണ്സ്യൂമർഫെഡ് അധികൃതർ പോലീസിൽ പരാതി നൽകി. വഞ്ചിയൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreഅടുത്ത മൂന്ന് ദിവസത്തിനകം; സംസ്ഥാനത്തെ കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘമെത്തും
കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജുജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തുന്നത്. അടുത്ത മൂന്ന് ദിവസത്തിനകം കേന്ദ്രസംഘം കേരളത്തിലെത്തുമെന്നാണ് സൂചന. പാർലമെന്റ് സമ്മേളനത്തിനിടെ ഇന്നസെന്റ് എംപിയോടാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്
Read Moreകെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു ; മറിഞ്ഞു വീണ ജ്യോതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി
വിതുര : ആനപ്പാറയിൽ ബൈക്ക് ബസുമായി കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശിയായ ജ്യോതിയാണ് മരിച്ചത് .ഇന്ന് രാവിലെ 8 മണിക്ക് ആനപ്പാറ വെടിവെച്ചാൻപാറ ക്ഷേത്രത്തിനു സമീപമുള്ള വളവിൽ വച്ചാണ് ജ്യോതി സഞ്ചരിച്ചിരുന്ന ബൈക്കും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചത് . അപകടത്തെ തുടർന്ന് ബൈക്ക് ബസിനു അടിയിൽ പെടുകയായിരുന്നു . ജ്യോതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി . ഇയാൾ സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെടുകയായിരുന്നു .ജ്യോതിയോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്നയാൾ ഗുരുതര പരിക്കോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് . ജ്യോതിയുടെ മൃതദേഹം വിതുര ആശുപത്രി മോർച്ചറിയിലാണ് . വിതുര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു .
Read Moreവീട്ടിൽ ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യ വിവരം; ആര്യനാട്ട് എക്സൈസ് റെയ്ഡിൽ വാറ്റ് ചാരായവും കോടയും പിടിച്ചെടുത്തു; മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം: ആര്യനാട്ട് എക്സൈസ് റെയ്ഡ്. 55 ലിറ്റർ വാറ്റ് ചാരായവും 450 ലിറ്റർ കോടയുമായി മൂന്ന് പേർ അറസ്റ്റിൽ. ആര്യനാട് ഈഞ്ചപുരി സ്വദേശികളായ അജിത്ത് (21), സനൽകുമാർ (55), പനവൂർ സ്വദേശി പുരുഷോത്തമൻ (60) എന്നിവരെയാണ് ആര്യനാട് എക്സൈസ് സംഘം പിടികൂടിയത്. അജിത്തിന്റെ പുരയിടത്തിലാണ് ചാരായ വാറ്റ് നടത്തി വന്നിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ഷഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകുമാർ, ഷിൻരാജ്, ജുനൈദാബീവി, റിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത് പ്രതികളെ പിടികൂടിയത്. വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
Read More