തിരുവനന്തപുരം: നിയമസഭ പാസാക്കിയ നെല്‍വയല്‍- നീര്‍ത്തട നിയമഭേദഗതി ബില്ലില്‍ ആശങ്കയറിയിച്ച് ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. ബില്ലിനെ കുറിച്ച് ആശങ്കയുണ്ടെന്ന് വി.എസ് പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ നിയമത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളയാനുള്ള സാധ്യതകള്‍ ഭേദഗതിയിലുണ്ടെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും വി.എസ് അഭിപ്രായപ്പെട്ടു.
Read MoreCategory: TVM
ഓട്ടോ, ടാക്സി തൊഴിലാളികൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിൽ; എട്ടു ലക്ഷത്തിൽപ്പരം തൊഴിലാളികൾ അനിശ്ചിതകാല സമരത്തിൽ പങ്കെടുക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോർ വാഹന തൊഴിലാളികൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. ജൂലൈ മൂന്ന് മുതൽ പണിമുടക്ക് നടത്തുമെന്നാണ് തൊഴിലാളികൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്കുകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച് എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു യൂണിയനുകളിൽ നിന്നായി സംസ്ഥാനത്തെ എട്ടു ലക്ഷത്തിൽപ്പരം തൊഴിലാളികൾ അനിശ്ചിതകാല സമരത്തിൽ പങ്കെടുക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. ടാക്സി കാറുകൾക്ക് 15 വർഷത്തേക്ക് മുൻകൂർ ടാക്സ് തീരുമാനം പിൻവലിക്കുക, വർധിപ്പിച്ച ആർടിഎ ഓഫിസ് ഫീസുകൾ ഒഴിവാക്കുക, ഓട്ടോറിക്ഷ ഫെയർ മീറ്ററുകൾ സീൽ ചെയ്യുന്നത് വൈകിയാൽ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക, ക്ഷേമനിധിയിൽ മുഴുവൻ മോട്ടോർ വാഹന തൊഴിലാളികളെയും ഉൾപ്പെടുത്തുക, അവകാശാനുകൂല്യങ്ങൾ വർധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.
Read Moreകെഎസ്ആർടിസി ജീവനക്കാരുടെ ജൂണിലെ ശമ്പളം 20 കോടി അനുവദിച്ചു; പ്രതിമാസ ശമ്പളം നൽകുന്നതിനുള്ള നടപടി ഇനിയുമായില്ല
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളം നല്‍കുന്നതിന് സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു. ബാങ്ക് കണ്‍സോര്‍ഷ്യം രൂപീകരിച്ച് പ്രതിമാസ പലിശ കുറച്ച് 80 കോടി രൂപ അധിക വിഭവമായി സമാഹരിക്കുന്നതിന് കെഎസ്ആർടിസിയെ സര്‍ക്കാര്‍ സഹായിച്ചിരുന്നു. എന്നാല്‍ പ്രതിമാസ ശമ്പളം വരുമാനത്തില്‍ നിന്ന് കണ്ടെത്തുന്നതിന് കെഎസ്ആർടിസിക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പണം അനുവദിച്ചത്.
Read Moreഗായിക എസ്.ജാനകി മരിച്ചെന്ന വ്യാജപ്രചരണത്തിനെതിരേ സമം പരാതി നൽകി; അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു
തിരുവനന്തപുരം: മുതിര്‍ന്ന ചലച്ചിത്ര പിന്നണി ഗായിക എസ്.ജാനകി മരിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച് അന്വേഷിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സംസ്ഥാനത്തെ പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നല്കിയ പരാതിയിലാണു നടപടി. സന്ദേശം സൃഷ്ടിച്ചയാളെയും പ്രചരിപ്പിച്ചവരെയും കണ്ടെത്താനാവശ്യപ്പെട്ടാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. സൈബര്‍ ക്രൈം ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. ഒരാഴ്ച മുന്‍പാണു സന്ദേശം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് രണ്ടാം തവണയാണ് എസ്. ജാനകി മരണപ്പെട്ടുവെന്ന് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പിന്നിണി ഗാനങ്ങൾ ഇനി ആലപിക്കില്ലെന്ന് അവർ പറഞ്ഞതിനു പിന്നാലെയാണ് ആദ്യമായി അവര്‍ മരണപ്പെട്ടുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്.
Read Moreകെപിസിസി നേതൃയോഗത്തിൽ മുൻ പ്രസിഡന്റുമാർക്ക് ക്ഷണമില്ല; പ്രതിഷേധവുമായി പ്രതാപൻ
തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തിൽ വി.എം. സുധീരനും കെ. മുരളീധരനും ഉൾപ്പെടെ മുന്‍ പ്രസിഡന്റുമാരെ ക്ഷണിക്കാത്തതിൽ വിമർശനം. ഇന്ന് ചേർന്ന കെപിസിസി നേതൃയോഗത്തിലേക്കാണ് ഇവർക്ക് ക്ഷണമില്ലാതിരുന്നത്. ഇതിനെതിരെ ടി.എൻ പ്രതാപനും ജോൺസൺ എബ്രഹാമും രംഗത്തെത്തി. ഇരുവരും കെപിസിസിയുടെ നടപടിക്കെതിരെ വിമർശനം ഉന്നയിക്കുയും ചെയ്തു. സാധാരണ നേതൃയോഗം വിളിച്ചാല്‍ മുന്‍ പ്രസിഡന്റുമാരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സുധീരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ആരേയും ക്ഷണിക്കാതിരുന്നതെന്നാണ് സൂചന. അതേസമയം നിര്‍വാഹകസമിതിയല്ല, നേതൃയോഗമാണ് ചേരുന്നതെന്നും കെപിസിസി ഭാരവാഹികള്‍ക്ക് പുറമെ ഡിസിസി പ്രസിഡന്റുമാരേയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളേയും മാത്രമാണ് ക്ഷണിച്ചത് എന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.
Read Moreമുകേഷും ഗണേഷും ജനാധിപത്യപരമായി നീങ്ങണം; രാജിവച്ച നടിമാർ ഉന്നയിച്ച വിഷയം അമ്മ ചർച്ച ചെയ്യണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ പ്രശ്നത്തിൽ ജനപ്രതിനിധികളായ മുകേഷും ഗണേഷും ജനാധിപത്യപരമായി നീങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുകേഷിനും ഗണേഷിനും ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിൽനിന്നു രാജിവച്ച നടിമാർ ഉന്നയിച്ച വിഷയം അമ്മ ചർച്ച ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Read More“അമ്മ’യിൽ സജീവമല്ല, ഞാൻ ജനങ്ങളുടെ കാര്യമാണ് നോക്കുന്നത്: സുരേഷ് ഗോപി
തിരുവനന്തപുരം: നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാതെ നടനും എംപിയുമായ സുരേഷ് ഗോപി. അമ്മയിൽ സജീവമായിട്ടുള്ള വ്യക്തിയല്ല താൻ. ജനങ്ങളുടെ കാര്യമാണ് തന്റെ ശ്രദ്ധയിലുള്ളത്. അമ്മയുടെ കാര്യം അവർ നോക്കിക്കോളുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Moreഇരയായ പെൺകുട്ടിയുടെ മനസറിയാൻ കഴിയാത്തവർ സാംസ്കാരിക പ്രവർത്തകരല്ല: മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ മലയാളതാരങ്ങളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയെ വിമർശിച്ച് മന്ത്രി കെ.കെ. ശൈലജ. അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മനസറിയാനും കൂടെ നിൽക്കാനും കഴിയാത്തവർക്ക് സാംസ്കാരിക പ്രവർത്തകരാവാൻ അവകാശമില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. താരസംഘടനയുടെ പുരുഷാധിപത്യപ്രവണതയാണ് പുറത്തു വന്നിരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പേജിലാണ് മന്ത്രി കെ.കെ ശൈലജ താരസംഘടനയായ അമ്മയ്ക്കെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ- മലയാള സിനിമാ മേഖലയിലെ ഒട്ടും ആശാസ്യമല്ലാത്ത പ്രവർത്തികളാണ് സംഘടനയിലെ പുരുഷാധിപത്യ പ്രവണതയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഉന്നത നീതി ബോധം പുലർത്തേണ്ട ഒരു സംഘടനയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നിലപാടാണ് ആനുകാലിക സംഭവങ്ങളിലൂടെ പുറത്തുവന്നത്. സ്ത്രീപക്ഷ നിലപാടുകളെ ഉൾക്കൊള്ളാനും അതു ഉയർത്തിപ്പിടിക്കാനും മാറിയ കാലഘട്ടത്തിൽ ഒരു സംഘടനയ്ക്ക് കഴിയുന്നില്ലെങ്കിൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോവും. അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മനസറിയാനും കൂടെ നിൽക്കാനും കഴിയാത്തവർക്ക്…
Read Moreഎഡിജിപി സുധേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽനിന്നു ഗവാസ്കറെ മാറ്റി; എസ്എപി ക്യാമ്പിലേക്ക് മടക്കി അയച്ചു
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽനിന്നു ഗവാസ്കറെ മാറ്റി. ഗവാസ്കറിനെ എസ്എപി ക്യാന്പിലേക്ക് മടക്കി അയക്കുകയായിരുന്നു. തൊഴിൽ ക്രമീകരണത്തിന്റെ ഭാഗമായാണ് ഗവാസ്കറെ എഡിജിപിയുടെ ഡ്രൈവറായി നിയമിച്ചത്. സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ധ ഗവാസ്കറെ മർദിച്ച കേസിൽ അന്വേഷണം നടന്നുവരികയാണ്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഗവാസ്കർ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ജൂണ്‍ 14ന് കനകക്കുന്നിൽ വച്ചായിരുന്നു ഗവാസ്കർക്കു മർദനമേറ്റത്. രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഒൗദ്യോഗിക വാഹനത്തിൽ കനകക്കുന്നിൽ കൊണ്ടുപോയിരുന്നു. തിരികെ വരുന്പോൾ വാഹനത്തിലിരുന്നു സ്നിഗ്ധ ചീത്തവിളിക്കുകയും ഇതിനെ എതിർത്തു വണ്ടി റോഡിൽ നിർത്തിയതോടെ മൊബൈൽ ഫോണ്‍ ഉപയോഗിച്ച് കഴുത്തിനു പിന്നിൽ ഇടിച്ചുവെന്നുമാണ് ഗവാസ്കറിന്റെ പരാതി.
Read Moreകുറ്റിക്കാട്ടിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; മരണകാരണം തലക്കേറ്റ ക്ഷതം; മരിച്ചതാരാണെന്നു കണ്ടെത്താനായില്ലെന്ന് പോലീസ്
കിഴക്കന്പലം: ചെന്പറക്കിയിലെ കുറ്റിക്കാട്ടിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ചതാരാണെന്നു കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിക്കുന്നതായും കൊലപാതകമാണോയെന്ന് അന്വേഷിച്ചുവരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, തലയ്ക്കേറ്റ ക്ഷതമാണു മരണകാരണമെന്നു കണ്ടെത്തി. പോസ്റ്റമോർട്ടം റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളതെന്നു പോലീസ് പറഞ്ഞു. ക്ഷതം സംഭവിച്ചത് ആയുധംകൊണ്ടാണോ അല്ലെങ്കിൽ വീഴ്ചയിൽ സംഭവിച്ചതാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടത്തിവരികയാണെന്നും ആന്തരിക അവയവങ്ങളുടെ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണെന്നും അധികൃതർ പറഞ്ഞു. ചെന്പറക്കിയിലെ ആളൊഴിഞ്ഞ മൈതാനത്തിനു സമീപത്തെ കുറ്റിക്കാട്ടിൽനിന്നുമാണു കഴിഞ്ഞ ദിവസം രാവിലെ മൃതദേഹം കണ്ടെത്തിയത്.
Read More