സ്കൂൾ കലോത്സവം ഡിസംബർ അഞ്ച് മുതൽ ആലപ്പുഴയില്‌; കായികമേള ഒക്ടോബർ 22 മുതൽ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെയും കായിക മേളയുടെയും തീയതി പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം ഡിസംബർ അഞ്ച് മുതൽ ഒൻപത് വരെ ആലപ്പുഴയിൽ വച്ച് നടക്കും. സ്കൂൾ മീറ്റ് ഒക്ടോബർ 22 മുതൽ 25 വരെ തിരുവനന്തപുരത്തുവച്ചാകും നടക്കുക.

Read More

റേ​ഡി​യോ ജോ​ക്കി​യു​ടെ കൊ​ല​പാ​ത​കം:  സ​ത്താ​റി​ന്‍റെ ഭാ​ര്യ​യു​മാ​യു​ള്ള രാ​ജേ​ഷി​ന്‍റെ അ​വി​ഹി​ത ബ​ന്ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ചത് ;  പോലീസ്കു ​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷ് കൊ​ല​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 12 പ്ര​തി​ക​ള്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ്റി​ങ്ങ​ള്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ഒ​ന്നാം പ്ര​തി അ​ബ്ദു​ള്‍ സ​ത്താ​റി​ന്‍റെ ഭാ​ര്യ​യു​മാ​യു​ള്ള രാ​ജേ​ഷി​ന്‍റെ അ​വി​ഹി​ത ബ​ന്ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍. കേ​സി​ലെ മു​ഖ്യ പ്ര​തി സ​ത്താ​ര്‍ ഇ​പ്പോ​ഴും വി​ദേ​ശ​ത്താ​ണ്. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ അ​ലി​ഭാ​യി, മൂ​ന്നാം പ്ര​തി അ​പ്പു​ണ്ണി, നാ​ലാം പ്ര​തി ത​ന്‍​സീ​ര്‍ എ​ന്നി​വ​ര്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. 1,500 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജേ​ഷി​നെ അ​ക്ര​മി സം​ഘം മ​ട​വൂ​ർ ജം​ഗ്ഷ​നു സ​മീ​പ​ത്തെ സ്റ്റു​ഡി​യോ​യി​ൽ വ​ച്ചാ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ബ്ദു​ല്‍ സ​ത്താ​ര്‍ ന​ല്‍​കി​യ ക്വ​ട്ടേ​ഷ​ന്‍ അ​നു​സ​രി​ച്ചു​ള്ള കൊ​ല​പാ​ത​ക​മാ​ണി​തെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​ജേ​ഷ് മു​ന്‍​പു ഖ​ത്ത​റി​ല്‍ ജോ​ലി ചെ​യ്യ​വെ സ​ത്താ​റി​ന്‍റെ ഭാ​ര്യ​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന അ​ടു​പ്പ​മാ​ണു വൈ​രാ​ഗ്യ​ത്തി​നു കാ​ര​ണ​മാ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

Read More

ഇതൊക്കെ ഈ നാട്ടിലേ നടക്കൂ; വേദന വലതു കാലിന്, ശസ്ത്രക്രിയ ഇടതുകാലിന്…!

തിരുവനന്തപുരം: ശസ്ത്രക്രിയ വേണ്ടത് വലതു കാലിന്, പക്ഷേ, ചെയ്തത് ഇടതു കാലിൽ…സംഭവം മറ്റെങ്ങുമല്ല കേരളത്തിൽ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വലതുകാലിന്‍റെ ലിഗ്‌മെന്‍റിന് വേദനയുമായെത്തിയ യുവതിയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഇടതു കാലിലാണ്. ശസ്ത്രക്രിയയ്ക്കു ശേഷം പുറത്തിറക്കിയപ്പോഴാണ് പ്രശ്നം ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. കാലുമാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കൾ ആശുപത്രി അധികൃതരോട് പരാതിപെട്ടപ്പോൾ ലഭിച്ച മറുപടി കൈയബദ്ധം പറ്റിയതാണ് എന്നായിരുന്നു. സംഭവത്തേക്കുറിച്ച് ആരോഗ്യവകുപ്പിനടക്കം പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളെന്നാണ് വിവരം.

Read More

പോലീസുകാരനു മർദനമേറ്റ സംഭവം;  ഉ​ന്ന​ത പോ​ലീ​സ് ത​ല​ത്തി​ലെ സ​മ്മ​ർ​ദ്ദം;   ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: എ​ഡിജിപി സു​ദേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ പോ​ലീ​സു​കാ​ര​ൻ ഗ​വാ​സ്ക​റെ മ​ർ​ദിച്ച കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു. ഉ​ന്ന​ത പോ​ലീ​സ് ത​ല​ത്തി​ലെ സ​മ്മ​ർ​ദ്ദ​ത്തെതു​ട​ർ​ന്ന് അ​ന്വേ​ഷ​ണ പു​രോ​ഗ​തി ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ ഈ ​കേ​സ്. ഗ​വാ​സ്ക​റെ എ​ഡി​ജി​പി​യു​ടെ മ​ക​ൾ മ​ർദിച്ച​താ​യും ദാ​സ്യ​പ്പ​ണി എ​ടു​പ്പി​ച്ച​താ​യു​മു​ള്ള പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണം സം​ഘം ക​ണ്ടെ​ത്തി​യെ​ങ്കി​ലും അ​റ​സ്റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​തെ നി​ൽ​ക്കു​ക​യാ​ണ്. ഗ​വാ​സ്ക​ർ അ​ല​ക്ഷ്യ​മാ​യി വ​ണ്ടി​യോ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്ന എ.​ഡി.​ജി.​പി​യു​ടെ മ​ക​ളു​ടെ പ​രാ​തി​യി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് അ​ന്വേ​ഷ​ണം സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ.​ഡി.​ജി.​പി​യു​ടെ മ​ക​ളെ ചി​കി​ത്സി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ അ​ട​ക്ക​മു​ള്ള മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ത​ന്നോ​ട് ഗ​വാ​സ്ക​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ എ.​ഡി.​ജി.​പി​യു​ടെ മ​ക​ൾ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ഏ​തു ത​ര​ത്തി​ൽ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ത​ന്നെ വ്യ​ക്ത​യി​ല്ല. ഇ​തി​നി​ടെ ഗ​വാ​സ്ക​റു​മാ​യി ഒ​ത്തു തീ​ർ​പ്പി​നു​ള്ള…

Read More

അഭിമന്യു വധം ആസൂത്രിതം: എസ്എഫ്ഐയുടെ വളർച്ചയിൽ അസഹിഷ്ണുതപൂണ്ടവരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കോടിയേരി

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിന്‍റെ കൊലപാതകത്തെ അപലപിച്ച് സിപിഎം. സംഭവം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഈ കൊലപാതകത്തിന് പിന്നില്‍ ഉന്നതലത്തിലുള്ള ഗൂഡാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്നും എസ്എഫ്ഐയുടെ വളർച്ചയിൽ അസഹിഷ്ണുതപൂണ്ടവരാണ് ഈ ആക്രമണത്തിന് പിന്നിലെന്നും കോടിയേരി കുറ്റപ്പെടുത്തി. കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട കോടിയേരി അഭിമന്യുവിന്‍റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്നുവരണെമെന്നും ആഹ്വാനം ചെയ്തു. കഠാര രാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാമെന്ന് വ്യാമോഹിക്കുന്ന ഭീകരവാദികളായ അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണം! കൃഷി ഓഫീസറെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഘം പിടിയില്‍

ശ്രീ​കാ​ര്യം: യു​വ​തി​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് കൃ​ഷി ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ത്ത് ല​ക്ഷം രൂപ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. കാ​ഞ്ഞി​രം​പാ​റ ശ്യാ​മ വി​ള വീ​ട്ടി​ൽ ജിം ​ഉ​ണ്ണി എ​ന്ന് വി​ളി​ക്കു​ന്ന അ​രു​ൺ (25), ബാ​ല​രാ​മ​പു​രം രാ​മ​കൃ​ഷ്ണ സ്കൂ​ളി​ന് സ​മീ​പം ആ​ലു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ജീ​ജോ രാ​ജ് (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​ല​പ്പു​റ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ക്കി​ടെ എ​സ്ഐ​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ലും ത​ല​സ്ഥാ​ന​ത്ത് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ലും പ്ര​തി​യാ​ണ് അ​രു​ൺ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ട്ട​ത്ത് ഷാ​ഡോ പോ​ലീ​സും ശ്രീ​കാ​ര്യം പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ന്ന യു​വ​തി​യു​മാ​യി കൃ​ഷി ഓ​ഫീ​സ​ർ​ക്ക് അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്നും അ​ല്ലെ​ങ്കി​ൽ പ​ത്ത് ല​ക്ഷം രൂ​പ ത​ര​ണ​മെ​ന്നും സം​ഘം കൃ​ഷി​ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​ത്ത​രം ഒ​രു ബ​ന്ധം…

Read More

ഒന്നരവര്‍ഷത്തോളം! വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​; യു​വാ​വ് പി​ടി​യി​ൽ

പാ​ലോ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ച്ചു പ​ന​ങ്ങോ​ട് നാ​ലു സെ​ന്‍റ് കോ​ള​നി​യി​ൽ സ​നു എ​ന്ന സ​ന​ൽ കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി പെ​ൺ​കു​ട്ടി​യെ യു​വാ​വ് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ന്ന് ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു തു​ട​ർ പീ​ഡ​ന​ങ്ങ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യ ശേ​ഷ​മാ​ണ് വീ​ട്ടു​കാ​ർ വി​വ​ര​മ​റി​യു​ന്ന​ത്. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സി​ഐ കെ. ​ബി. മ​നോ​ജ് കു​മാ​ർ, എ​സ്ഐ ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ, എ​എ​സ്ഐ അ​ൻ​സാ​രി, സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ്, രാ​ജേ​ഷ്, എ​ന്നി​വ​ർ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Read More

കോ​വ​ളം – കാ​രോ​ട് ബൈ​പാ​സ് ! അ​ശാ​സ്ത്രീയ നി​ർ​മാ​ണം കവർന്നെടുത്തത് എ​ട്ടു​വ​യ​സു​കാ​രി​യു​ടെ ജീ​വ​ൻ

വി​ഴി​ഞ്ഞം: നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന് ജ​നം, അ​ധി​കൃ​ത​ർ അ​ന​ങ്ങി​യി​ല്ല, പ​ണി പൂ​ർ​ത്തി​യാ​കും മു​ൻ​പ് കോ​വ​ളം – കാ​രോ​ട് ബൈ​പാ​സ്‌ ആ​ദ്യ ജീ​വ​നെ​ടു​ത്തു. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ആ​രം​ഭി​ച്ച ബൈ​പാ​സ് ഒ​രു കു​ടും​ബ​ത്തെ തീ​രാ ദുഃ​ഖ​ത്തി​ന്‍റെ ക​യ​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ടു. വി​ദേ​ശ ശൈ​ലി​യി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലൂ​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ ബൈ​പാ​സി​ന് തു​ട​ക്ക​ത്തി​ലെ പേ​ര് ദേ​ഷ​ത്തി​ന്‍റെ കൂ​ര​മ്പു​ക​ൾ ഏ​ൽ​ക്കേ​ണ്ടി വ​ന്നു. സ​ഞ്ചാ​ര സ്വ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ട്ട​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ ജ​ന​രോ​ഷം ത​ണു​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ പ​ല മാ​റ്റ​ങ്ങ​ളും ബൈപാ സിൽ വ​രു​ത്തി. അ​ങ്ങ​നെ വ​രു​ത്തി​യ അ​ശാ​സ്ത്രീയ മാ​റ്റ​മാ​ണ് ച​ന്ദ​ന എ​ന്ന എ​ട്ട് വ​യ​സു​കാ​രി​യു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​തി​നും നി​ര​വ​ധി പേ​രെ തീ​രാ ദു​ഖഃ​ത്തി​ലേ​ക്കും ത​ള്ളി​വി​ടാ​നും കാ​ണ​മാ​യ​ത്. ക​ഴ​ക്കൂ​ട്ടം – കാ​രോ​ട് ബൈ​പാ​സി​ൽ നി​ർ​മാ​ണം ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യ കോ​വ​ള​ത്തി​നും ത​ല​ക്കോ​ടി​നു​മി​ട​യി​ലു​ള്ള പോ​റോ​ട് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് നാ​ട്ടു​കാ​രെ പേ​ടി​പ്പെ​ടു​ത്തി​യ ആ​ദ്യ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​തു വ​ഴി ക​ട​ന്നു പോ​കു​ന്ന ക​നാ​ലി​ന് മു​ക​ളി​ൽ പാ​ലം…

Read More

ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട്ടു; റോ​ഡ​രി​കി​ൽ പാ​യ​വി​രി​ച്ചു​കി​ട​ന്ന് ജീ​വ​ന​ക്കാ​ര​ന്‍റെ പ്ര​തി​ഷേ​ധം; സ​മ​രം ജ​ന​ങ്ങ​ള്‍ ഏ​റ്റു​പി​ടി​ച്ച​തോ​ടെ…

പേ​രൂ​ര്‍​ക്ക​ട: മു​ന്ന​റി​യി​പ്പി​ല്ലാ​തെ ജോ​ലി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് റോ​ഡു​വ​ക്കി​ല്‍ ക​ട്ടി​ലി​ല്‍ പാ​യ​വി​രി​ച്ചു കി​ട​ന്ന് ജീ​വ​ന​ക്കാ​ര​ന്‍ പ്ര​തി​ഷേ​ധി​ച്ചു. സ​മ​രം ജ​ന​ങ്ങ​ള്‍ ഏ​റ്റു​പി​ടി​ച്ച​തോ​ടെ ഒ​ടു​വി​ല്‍ അ​ധി​കൃ​ത​ര്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ജോ​ലി​യി​ല്‍ തി​രി​ച്ചെ​ടു​ത്ത​താ​യി അ​റി​യി​ച്ചു. കാ​ട്ട​ക്ക​ട തൂ​ങ്ങാം​പാ​റ സ്വ​ദേ​ശി സെ​ല്‍​വ​രാ​ജ് (52) ആ​ണ് ത​ന്നെ പി​രി​ച്ചു​വി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ്യ​ത്യ​സ്ത സ​മ​ര​മു​റ ന​ട​ത്തി​യ​ത്. സെ​ല്‍​വ​രാ​ജ് ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​മാ​യി വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മൃ​തി​മ​ണ്ഡ​പ​ത്തി​ലെ വാ​ച്ച്മാ​നാ​ണ്. ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ള്‍ ജോ​ലി​ചെ​യ്തു വ​രു​ന്ന​ത്. ആ​ര്‍​ക്കൈ​വ്സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​താ​ണ് സ്മൃ​തി​മ​ണ്ഡ​പം. ജോ​ലി​ക്കി​ടെ ഒ​രു​വ​ര്‍​ഷ​ത്തി​നു മു​മ്പ് ഇ​യാ​ള്‍​ക്ക് ത​ള​ര്‍​വാ​തം ബാ​ധി​ച്ചു. ഇ​തോ​ടെ ഇ​യാ​ള്‍ ജോ​ലി​ക്കാ​യി ത​ന്‍റെ ഭാ​ര്യ​യെ​യും ഒ​പ്പം കൂ​ട്ടി. സ്മൃ​തി​മ​ണ്ഡ​പ​ത്തി​ലെ എ​ല്ലാ ജോ​ലി​യും ഇ​വ​ര്‍ ഒ​ന്നി​ച്ചാ​ണ് നി​ര്‍​വ​ഹി​ച്ചു വ​ന്നി​രു​ന്ന​ത്. അ​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം ജോ​ലി​ക്കെ​ത്തി​യ സെ​ല്‍​വ​രാ​ജി​നോ​ട് ഇ​നി​മു​ത​ല്‍ വ​രേ​ണ്ട​തി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സെ​ല്‍​വ​രാ​ജ് പ്ര​തി​ഷേ​ധ​വു​മാ​യി സ്മൃ​തി​മ​ണ്ഡ​പ​ത്തി​നു മു​ന്നി​ല്‍ പാ​യ​വി​രി​ച്ച് കി​ട​ന്നു. സ​മ​രം വി​വി​ധ…

Read More

കാ​ളി​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തിയുടെ പൈപ്പ് പൊട്ടി; റോ​ഡി​ലെ കു​ഴി​യി​ലെ വെള്ളത്തിൽ മു​ങ്ങി​ത്താണ ദ​ന്പ​തി​ക​ളും കുഞ്ഞും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു

അ​മ​ര​വി​ള: നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം പൈ​പ്പ് പൊ​ട്ടി രൂ​പ​പ്പെ​ട്ട ഗ​ർ​ത്ത​ത്തി​ൽ വീ​ണ ദ​ന്പ​തി​ക​ളും കു​ഞ്ഞും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മാ​രാ​യ​മു​ട്ടം മ​ണ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ബി​ജു​വും ഭാ​ര്യ ര​മ്യ​യും നാ​ലു വ​യ​സു​കാ​രി മ​ക​ൾ എ​യ്ഞ്ച​ലു​മാ​ണ് ഗ​ർ​ത്ത​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓടെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ കാ​ളി​പ്പാ​റ പൈ​പ്പ് പൊ​ട്ടി വ​ൻ​ഗ​ർ​ത്തം രൂ​പ​പെ​ട്ട​ത്. റോ​ഡി​ന്‍റെ ഒ​ത്ത ന​ടു​ക്കാ​യി ഏ​ഴ് അ​ടി​യോ​ളം താ​ഴ്ച​യി​ൽ രൂ​പ​പെ​ട്ട ഗ​ർ​ത്ത​ത്തി​ലേ​ക്ക് ബൈ​ക്കി​ലെ​ത്തി​യ ബി​ജു അ​ബ​ദ്ധ​ത്തി​ൽ കാ​ൽ​വ​യ്ക്കു​ക​യും ബൈ​ക്കു​മാ​യി ഗ​ർ​ത്ത​ത്തി​ലേ​ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു. പൈ​പ്പ് പൊ​ട്ടി മി​നി​റ്റു​ക​ൾ​ക്കി​ട​യി​ലാ​ണ് ബി​ജു​വും കു​ടു​ബ​വും ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ എ​ത്തി​യ​ത്. റോ​ഡി​ൽ മു​ഴു​വ​ൻ വെ​ള്ള​കെ​ട്ടു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ എ​വി​ടെ​യാ​ണ് കു​ഴി​യു​ള്ള​തെ​ന്ന വി​വ​ര​വും കു​ടും​ബം അ​റി​ഞ്ഞി​രു​ന്നി​ല്ല. കു​ഞ്ഞു​ൾ​പ്പെ​ടെ ദ​ന്പ​തി​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ലാ​ണ് കു​ടും​ബം ര​ക്ഷ​പെ​ട്ട​ത്. ബി​ജു​വും കു​ഞ്ഞും പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്…

Read More