തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ “അമ്മ’യിൽ തിരിച്ചെടുത്ത താരസംഘടന “അമ്മ’യുടെ നടപടിയെ വിമർശിച്ച് അന്തരിച്ച നടൻ തിലകന്റെ മകൾ സോണിയ. ദിലീപിനെ തിരിച്ചെടുത്ത “അമ്മ’ തിലകനോട് ക്രൂരതയാണ് കാട്ടിയതെന്ന് അവർ ആരോപിച്ചു. വിശദീകരണം ചോദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനൽ കേസ് പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തപ്പോൾ ആ പരിഗണന വർഷങ്ങൾക്ക് മുൻപ് തിലകന് ലഭിച്ചിരുന്നില്ലെന്നും സോണിയ വ്യക്തമാക്കി. അമ്മയിൽ രണ്ട് നിയമമാണെന്നു കുറ്റപ്പെടുത്തിയ അവർ കുറ്റാരോപിതനായ നടനുണ്ടായതിനേക്കാൾ വലുതാണ് നടിയുടെ വേദനയെന്നും അത് “അമ്മ’ കാണുന്നില്ലെന്നും സോണിയ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തിലകനോട് സംഘടന സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടി സംവിധായകൻ ആഷിക് അബുവും രംഗത്തെത്തിയിരുന്നു.
Read MoreCategory: TVM
ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി; നിലവിലെ ചീഫ് സെക്രട്ടറി പോൾ ആന്റണി 30ന് വിരമിക്കും
തിരുവനന്തപുരം: ടോം ജോസ് പുതിയ ചീഫ് സെക്രട്ടറിയാകും. തൊഴിൽ നികുതി വകുപ്പുകളിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. നിലവിലെ ചീഫ് സെക്രട്ടറി പോൾ ആന്റണി ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലാണ് ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. അനധികൃത സ്വത്ത് സന്പാദന കേസിൽ വിജിലൻസ് അന്വേഷണം നേരിട്ടിരുന്ന അദ്ദേഹത്തെ ഈയിടെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ടോം ജോസിനെക്കാൾ സിനിയോറിറ്റി ഉണ്ടായിരുന്ന അരുണ സുന്ദർ രാജ് ഉൾപ്പടെയുള്ളവർ കേന്ദ്രസർവീസിൽ നിന്ന് തിരികെ വരാൻ താത്പര്യം കാണിക്കാത്തതിനാൽ ടോം ജോസിനെ തെരഞ്ഞെടുക്കുകയായിരുന്നു.
Read Moreകെഎസ്ആർടിസി ബസിൽ യുവതിയെ ശല്യം ചെയ്ത റിട്ടയേർഡ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
വെഞ്ഞാറമൂട്: ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ശല്യം ചെയ്ത സംഭവത്തിൽ റിട്ട. ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റു ചെയ്തു. കിളിമാനൂർ ഊമൻപള്ളിക്കര സ്വദേശി സലിമിനെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം മൂന്നിനാണ് സംഭവം. കഴക്കൂട്ടത്തു നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോയ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഇതേ ബസിൽ യാത്ര ചെയ്തിരുന്ന സലിം ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. ബസ് വെഞ്ഞാറമൂട് സ്റ്റാൻഡിലെത്തിയതോടെ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ തടഞ്ഞു വയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. വെഞ്ഞാറമൂട് എസ്ഐ എം.സഹിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റു ചെയ്തു.
Read Moreപോലീസിനു വീണ്ടും താക്കീത്; പോലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തുടർച്ചയായ വിവാദങ്ങളുടെ പേരിൽ പോലീസിന് വീണ്ടും മുഖ്യമന്ത്രിയുടെ താക്കീത്. പോലീസ് സേനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉത്തതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എസ്പിമാർ മുതലുള്ള എല്ലാ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും മുന്നിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കേസ് അന്വേഷണങ്ങൾക്ക് മേലുദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഉയർന്ന ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കേരളത്തിൽ പോലീസ് അതിനൊത്ത് മാത്രമേ പ്രവർത്തിക്കാവൂ. ചട്ടങ്ങൾ അനുസരിച്ച് വേണം പോലീസ് പ്രവർത്തിക്കാനെന്നും ദാസ്യപ്പണി മുൻനിർത്തി വന്ന പത്രവാർത്തകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു മണിക്കൂറോളം സമയമാണ് പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം മുഖ്യമന്ത്രി ചിലവഴിച്ചത്. വരാപ്പുഴ കസ്റ്റഡി മരണവും കെവിൻ വധക്കേസും പോലീസിലെ ദാസ്യപ്പണിയും തുടങ്ങി നിരവധി വിവാദങ്ങൾ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് ഉയർന്നതോടെയാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരെ…
Read Moreമായം കലർന്ന മത്സ്യം; സംസ്ഥാന വ്യാപക പരിശോധനയ്ക്ക് നിർദേശം നൽകി ആരോഗ്യ മന്ത്രി
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: ഫോർമാലിൻ കലർന്ന മത്സ്യം വിൽക്കുന്നത് വ്യാപകമായി കണ്ടെത്തിയ സ്ഥിതിയ്ക്ക് സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അന്യ സംസ്ഥാനത്തു നിന്ന് സംസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്ന മുഴുവൻ മത്സ്യങ്ങളും ചെക്കുപോസ്റ്റുകളിൽ പരിശോധന നടത്തി ഫോർമാലിൻ കലർന്നിട്ടില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം സംസ്ഥാനത്തേയക്ക് കടത്തിവിട്ടാൽ മതിയെനന്നാണ് നിർദ്ദേശം. ഫോർമാലിൻ കലർന്ന മത്സ്യം കൊണ്ടുവരുന്നവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തിന് തൽക്കാലം നിർവാഹമില്ല. ഈ സാഹചര്യത്തിൽ ഇവിടെ വിൽക്കാൻ അനുവദിക്കാതെ തിരികെ കയറ്റിവിടാനാണ് നിർദ്ദേശം. ഫുഡ് സേഫ്റ്റി വിഭാഗത്തിന് പുറമേ തദ്ദേശ സ്വയംഭരണ വകുപ്പിനും പരിശോധന നിർദ്ദേശം നൽകും. കോർപറേഷനിലെ ആരോഗ്യവിഭാഗവും പ്രധാന മത്സ്യ മാർക്കറ്റുകളിൽ പരിശോധന നടത്തും. ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ കൊണ്ടുവന്നതായി പരിശോധനയിൽ കൂടുതൽ കണ്ടെത്തിയ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യ വാഹനങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. ഇതേക്കുറിച്ച്…
Read Moreപോലീസിലെ ദാസ്യപ്പണി: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്; എസ്പി മുതൽ മുകളിൽ റാങ്കുള്ളവരാണ് പങ്കെടുക്കുക
തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലീസ് സേനയുടെ ഉന്നതതല യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ എസ്പി മുതൽ മുകളിൽ റാങ്കുള്ളവരാണ് പങ്കെടുക്കുക. പോലീസ് സേന സർക്കാരിന് നിരന്തരം നാണക്കേട് വരുത്തുന്ന സാഹചര്യത്തിൽ എങ്ങനെയും പ്രശ്നങ്ങൾ പരിഹരിക്കുകയാണ് യോഗ ലക്ഷ്യം. രാവിലെ പോലീസ് ആസ്ഥാനത്താണ് യോഗം നടക്കുക.
Read Moreലഹരി വിരുദ്ധ ദിനം; സംസ്ഥാനത്തെ മദ്യവില്പന ശാലകൾ ചൊവ്വാഴ്ച പ്രവർത്തിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്പന ശാലകൾ ചൊവ്വാഴ്ച പ്രവർത്തിക്കില്ല. ലഹരി വിരുദ്ധ ദിനമായതിനാൽ മദ്യശാലകൾ അടച്ചിടാൻ സർക്കാർ തീരുമാനമെടുത്തു. ബിവറേജസ് ഓട്ട്ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിടാനാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
Read Moreമൂന്നാറിലെ കെട്ടിടനിർമാണം: സർക്കാരിന്റെ തെറ്റായ നയമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മൂന്നാറിലെ കെട്ടിടനിർമാണത്തിൽ സർക്കാരിന്റേത് തെറ്റായ നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ മറവിൽ കൈയേറ്റക്കാരെയും തടി വെട്ടിവിൽക്കുന്നവരെയും സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട കർഷകർക്ക് അവരുടെ സ്ഥലത്ത് വീടുവയ്ക്കാൻ മാത്രമാണ് സാധിക്കാത്തത്. എന്നാൽ വൻകിട റിസോർട്ടുകാർക്കും കൈയേറ്റക്കാർക്കും ഇത് പ്രശ്നമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read Moreകണ്ടക്ടർമാരുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ കൂടുതൽ ; അഡ്വൈസ് മെമ്മോ നൽകിയ 4,051 പേർക്കും കണ്ടക്ടർ നിയമനം നൽകില്ലെന്ന് സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്ടർ പോസ്റ്റിൽ പുതിയ നിയമനമില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. കണ്ടക്ടർമാരുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്ന് സുശീൽ ഖന്ന റിപ്പോർട്ടിൽ പറയുന്നതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കെഎസ്ആർടിസിയിൽ കണ്ടക്ടർ തസ്തികയിലേക്ക് അഡ്വൈസ് മെമ്മോ നൽകിയ 4,051 പേർക്ക് നിയമനം നൽകാനാവില്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. ഇതോടെ കഴിഞ്ഞ ഒന്നര വർഷമായി കാത്തിരിക്കുന്ന ഉദ്യോഗാർഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 2010 ഡിസംബര്‍ 31നാണ് കണ്ടക്ടർ തസ്തികയിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. 9,378 ഒഴിവാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും 3,808 ഒഴിവേ ഉള്ളൂവെന്നും കെഎസ്ആർടിസി പിന്നീട് അറിയിച്ചു. 2016 ഡിസംബര്‍ 31-നാണ് 4,051 പേര്‍ക്ക് മെമ്മൊ അയച്ചത്. ഇതുവരെ ഇവരില്‍ ഒരാള്‍ക്ക് പോലും നിയമനം നല്‍കിയിട്ടില്ല. അഡ്വൈസ് ചെയ്ത് മൂന്നു മാസത്തിനകം നിയമനം നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിനിടെ 2,198 താല്‍ക്കാലിക കണ്ടക്ടര്‍മാരെ സർക്കാർ സ്ഥിരപ്പെടുത്തുകയും ചെയ്തു.
Read Moreവിഷം കലർന്ന മത്സ്യം: പരിശോധന കർശനമാക്കും; തലച്ചോറിന്റെ പ്രവർത്തനങ്ങളെയും കരൾ , ശ്വാസകോശ രോഗങ്ങൾക്കും ഫോർമലിൻ കാരണമാകുന്നുവെന്ന് വിദഗ്ദർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഫോർമലിൻ കലർത്തിയ മത്സ്യം വിൽപ്പന നടത്തുന്നതിനെതിരെ കർശന നടപടികളുമായി ഫുഡ് സേഫ്ടി വിഭാഗം പരിശോധന ശക്തമാക്കാൻ തീരുമാനം. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയുടെ നിർദേശാനുസരണമാണ് ഫുഡ് സേഫ്ടി വിഭാഗം കടുത്ത നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. പാലക്കാട്ട് നാല് ടണ്‍ ചെമ്മീനിൽ ഫോർമലിൻ കലർത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്ടി വിഭാഗം മത്സ്യവും വാഹനവും പിടിച്ചെടുത്തിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഫോർമലിൻ കലർത്തിയ മത്സ്യം എത്തിച്ച് വിൽപ്പന നടത്തുന്ന സംഘങ്ങൾ വ്യാപകമാണെന്ന് ഫുഡ് സേഫ്ടി വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പാലക്കാടിന് പുറമെ തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കഴിഞ്ഞ ദിവസം ഫോർമലിൻ കലർത്തിയ മത്സ്യം പിടിച്ചെടുത്തിരുന്നു. മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലായനിയാണ് ഫോർമാലിൻ. ഈ ലായനി മനുഷ്യ ശരീരത്തിനകത്ത് എത്തിയാൽ മാരകമായ രോഗങ്ങൾ ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് വിദഗ്ധരും ഫുഡ് സേഫ്ടി വിദഗ്ധരും…
Read More