സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ; സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നെ​ടു​മ​ങ്ങാ​ട്ട് മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹിച്ചു

നെ​ടു​മ​ങ്ങാ​ട്: മ​തനി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പൊ​തു വി​ദ്യാ​ല​ങ്ങ​ൾ​ മു​ഖ്യ പ​ങ്ക് വഹി​ക്കു​ന്നു​ണ്ടെ​ന്നു മു​ഖ്യ മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ​ നെ​ടു​മ​ങ്ങാ​ട് ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .

രാ​വി​ലെ 9നു ​നെ​ടു​മ​ങ്ങാ​ട് ഗ​വ.​ടൗ​ൺ എ​ൽ.​പി.​എ​സി​ൽ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രൊ​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ് ഗ​വ. എ​ൽ.​പി.​എ​സ് ഒ​ന്നാം ക്ലാ​സ്സി​ൽ പ്ര​വേ​ശി​ച്ച കു​ട്ടി​ക​ളെ വ​ര​വേ​റ്റു . മ​ന്ത്രി​യോ​ടൊ​പ്പം കു​ട്ടി​ക​ൾ പു​തി​യ ക്ലാ​സ് റൂ​മി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.​തു​ട​ർ​ന്ന് മ​ന്ത്രി കു​ട്ടി​ക​ൾ​ക്കാ​യി ക്ലാ​സെ​ടു​ത്തു

9.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​വേ​ശ​നോ​ത്സ​വ പ​രി​പാ​ടി​ക​ൾ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​ഉ​ദ്ഘാ​ട​നം ചെ​യ്തു . വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്രൊ​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ കൈ​പു​സ്ത​കം “ന​ന്മ പൂ​ക്കു​ന്ന നാ​ളേ​യ്ക്ക്’ ഡോ.​എ.​സ​മ്പ​ത്ത് എം.​പി പ്ര​കാ​ശ​നം ചെ​യ്തു.

പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം​സി.​ദി​വാ​ക​ര​ൻ.​എം.​എ​ൽ.​എ​യും അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ പ്ര​കാ​ശ​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു​വും ഫ​ർ​ണി​ച്ച​ർ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​നും നി​ർ​വ്വ​ഹി​ച്ചു.​ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി മു​ഖ്യാ​തി​ഥി​യാ​യി. ചു

Related posts