13 സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത  മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത; ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​തയുള്ളതിനാൽ തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ നാ​ളെ​യും മ​റ്റ​ന്നാ​ളും ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ദി​ല്ലി ,പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യും കാ​റ്റു​മു​ണ്ടാ​കും. കേ​ര​ളം, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യും രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ വീ​ണ്ടും ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ മ​ത്സ്യ ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

ചെങ്ങന്നൂരിൽ എൽഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണ; കോ​ടി​യേ​രി​യും കാ​ന​വും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി പ​റ​യു​ന്ന​ത് വെറും നാടകമെന്ന് ഹസൻ

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ൽ ര​ഹ​സ്യ​ധാ​ര​ണ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ. കൂ​ട്ടം​പേ​രൂ​ർ ആ​റി​നെ​ക്കു​റി​ച്ചു​ള്ള മോ​ദി​യു​ടെ പ​ര​മാ​ർ​ശ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പെ​ട്ടെ​ന്ന് ന​ന്ദി പ​റ​ഞ്ഞ​ത് ഒ​ത്തു​ക​ളി​യു​ടെ തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റേ​ത് മൃ​ദു​ഹി​ന്ദു​ത്വ സ​മീ​പ​ന​മാ​ണ്. എ​ൽ​ഡി​എ​ഫ് ആ​ർ​എ​സ്എ​സി​ന്‍റെ വോ​ട്ട് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും കോ​ടി​യേ​രി​യും കാ​ന​വും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി പ​റ​യു​ന്ന​ത് നാ​ട​ക​മാ​ണെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

Read More

കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യു​ടെ പേ​രി​ൽ പ​ണ​പ്പി​രി​വ് ; അ​ശ്വ​തി ജ്വാ​ല​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക അ​ശ്വ​തി ജ്വാ​ല​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം പോ​ലീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്നു. കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യു​ടെ പേ​രി​ൽ അ​ശ്വ​തി പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. കോ​വ​ളം സ്വ​ദേ​ശി ഡി​ജി​പി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ത്തെ​ങ്കി​ലും തെ​ളി​വു​ക​ൾ ഒ​ന്നും ഹാ​ജ​രാ​ക്കാ​ൻ ഇ​യാ​ൾ​ക്കു സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. വി​ദേ​ശ വ​നി​ത​യു​ടെ ബന്ധുക്കളെ സഹായിക്കാനെന്ന പേരിൽ അശ്വതി 3.8 ലക്ഷം രൂപ പിരിച്ചെന്നാണ് പരാതി. അ​ശ്വ​തി ത​ങ്ങ​ൾ​ക്കു​വേ​ണ്ടി പ​ണ​പ്പി​രി​വ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ വ​നി​ത​യു​ടെ ബ​ന്ധു​ക​ളും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

ചാ​ത്ത​ന്നൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച്  ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു; അപകടത്തിൽപ്പെട്ട ബ​സി​ന് പി​റ​കി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് 18പേ​ർ​ക്ക് പ​രി​ക്ക്

ചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. വ​രി​ഞ്ഞം ഊ​ഴാ​യി​ക്കോ​ട് ലൈ​ലാ​ഭ​വ​ന​ത്തി​ൽ സു​രേ​ന്ദ്ര​ൻ -ല​ളി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സു​രേ​ഷ്കു​മാ​ർ (37) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ചാ​ത്ത​ന്നൂ​ർ കു​രി​ശ​ടി മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ സു​രേ​ഷ്കു​മാ​റി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​രി ലൈ​ല. അതേസമയം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് പി​റ​കി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് 18പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പാ​രി​പ്പ​ള്ളി ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

വി​ദേ​ശ യു​വ​തി​യെ കൊലപ്പെടുത്തിയ സംഭവം; ഇന്നു മുതൽ   തെളിവെടുക്ക് ആരംഭിക്കും; കൊലപ്പെടുത്താൻ സഹായിച്ചവരുടെയും വിവരങ്ങൾ പോലീസിന്

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ഉ​മേ​ഷ്, ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​രെ​യും കൂ​ട്ടി​യു​ള്ള തെ​ളി​വെ​ടു​പ്പ് ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. കോ​വ​ള​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഇ​ന്ന് പ്ര​ധാ​ന​മാ​യും തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. പ്ര​തി​ക​ൾ​ക്ക് ല​ഹ​രി​മ​രു​ന്നു​ക​ളും ക​ഞ്ചാ​വും ല​ഭി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ചാ​കും ഇ​ന്ന​ത്തെ തെ​ളി​വെ​ടു​പ്പ്. ത​ങ്ങ​ൾ​ക്ക് ക​ഞ്ചാ​വ് ആ​രാ​ണ് ന​ൽ​കി​യ​തെ​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് പ്ര​തി​ക​ൾ ചോ​ദ്യം ചെ​യ്യ​ൽ വേ​ള​യി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഘ​ട്ടം​ഘ​ട്ട​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വാ​ഴ​മു​ട്ട​ത്തെ പൊ​ന്ത​ക്കാ​ട്ടി​ൽ ഇ​ന്ന് തെ​ളി​വെ​ടു​പ്പി​നാ​യി പ്ര​തി​ക​ളെ എ​ത്തി​ക്കി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മെ പൊ​ന്ത​ക്കാ​ട്ടി​ലേ​ക്ക് തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​യി പ്ര​തി​ക​ളെ കൊ​ണ്ട് പോ​കു​ക​യു​ള്ളു​വെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സൂ​ച​ന. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി 14 ദി​വ​സ​ത്തേ​ക്ക് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട് ത​ര​ണ​മെ​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് കോ​ട​തി ഈ ​മാ​സം 17 വ​രെ പോ​ലീ​സ്…

Read More

ഡോക്ടര്‍ സത്യസന്ധനാണ്! പ്ര​തി​ക്ക​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം: ഡോ​ക്ട​റെ കു​റ്റ​വി​മു​ക്ത​നാ​ക്കി; പ്ര​തി ഗോ​വി​ന്ദ ചാ​മി ഇ​പ്പോ​ൾ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്

തി​രു​വ​ന​ന്ത​പു​രം: പെ​ൺ​കു​ട്ടി ട്രെ​യി​നി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡോ. ​ഉ​ൻ​മേ​ഷി​നെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് കു​റ്റ​വി​മു​ക്ത​നാ​ക്കി. ഡോ. ​ഉ​ൻ​മേ​ഷ് പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ഉ​ൻ​മേ​ഷി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പ്ര​തി​ഭാ​ഗ​വു​മാ​യി ഒ​ത്തു​ക​ളി​ച്ചെ​ന്നാ​യി​രു​ന്നു അ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ഏ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഉ​ൻ​മേ​ഷ് കു​റ്റ​വി​മു​ക്ത​നാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ൻ​മേ​ഷ് സ​ത്യ​സ​ന്ധ​നാ​യ ഡോ​ക്ട​റാ​ണെ​ന്നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ഗോ​വി​ന്ദ ചാ​മി ഇ​പ്പോ​ൾ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്.

Read More

നെയ്യാറ്റിന്‍കര കോടതിയില്‍ മാധ്യമ പ്രവർത്തകരെ അഭിഭാഷകര്‍ തടഞ്ഞു; വിദേശ വനിത കൊല്ലപ്പെട്ട കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്ന മാധ്യമ പ്രവർത്തകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര കോടതി വളപ്പിൽ മാധ്യമപ്രവർത്തകരെ അഭിഭാഷകർ തടഞ്ഞു. കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് അഭിഭാഷകര്‍ തടഞ്ഞത്. കോടതിവളപ്പില്‍നിന്ന് പുറത്തുപോകണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് ക്രൂരമായി മർദ്ദിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പ്രതികളുടെ ബന്ധുക്കള്‍ പോലീസിനെതിരെ കോടതിവളപ്പില്‍ പ്രതിഷേധിച്ചു.

Read More

ചെങ്ങന്നൂരിൽ വർഗീയ ധ്രുവീകരണത്തിന് എൽഡിഎഫ് ശ്രമം; ആർഎസ്എസുമായി കൂട്ടുകൂടിയ ചരിത്രമാണ് കമ്മ്യൂസ്റ്റു പാർട്ടിക്കുള്ളതെന്ന് ചെന്നിത്തല

തിരുവനന്തപുരം: ചെങ്ങന്നൂരിൽ എൽഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആർഎസ്എസുമായി കൂട്ടുകൂടിയ ചരിത്രമാണ് കമ്മ്യൂസ്റ്റു പാർട്ടിക്കുള്ളത്. ആർഎസ്എസിന്‍റെ വോട്ട് സ്വീകരിക്കുമെന്ന കാനത്തിന്‍റെ വാക്കുകൾ വർഗീയധ്രുവീകരണം നടക്കുന്നുണ്ടെന്നതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്‍റെ വോട്ട് വേണ്ടെന്ന് കോടിയേരി പറയുന്നു വേണമെന്ന് കാനവും, ഇതിൽ ആരെയാണ് ജനം വിശ്വസിക്കേണ്ടെതെന്നും ചെന്നിത്തല ചോദിച്ചു. വ്യാഴാഴ്ചയാണ്, ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ ഒ​ഴി​കെ ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കു​മെ​ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോ​ടി​യേ​രി ബാലകൃഷ്ണൻ പറഞ്ഞത്. എന്നാൽ ഇന്ന് കോടിയേരിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. ആർഎസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്നായിരുന്നു കാനത്തിന്‍റെ വാക്കുകൾ. എന്നാൽ, കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം ആവർ‌ത്തിച്ചു.

Read More

 ഞാ​ൻ നി​ര​പ​രാ​ധി​യാ​ണ്, എ​ന്നെ മ​ന​പൂ​ർ​വം പ​റ​ഞ്ഞു​വി​ട്ട​ത്;  സൗദിയിൽ നിന്നും നെ​ടു​മ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ലെത്തിയ യാ​ത്ര​ക്കാ​ര​ന്‍റെ  ജീവനൊടുക്കൽ ഭീ​ഷ​ണി;   ഒടുവിൽ പോലീസ് എത്തിയപ്പോൾ…

നെ​ടു​ന്പാ​ശേ​രി: വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ കോം​പ്ല​ക്സി​ന്‍റെ മു​ക​ളി​ൽ ക​യ​റി​നി​ന്നു യാ​ത്രി​ക​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി. തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ സ്വ​ദേ​ശി സു​രേ​ഷ് (46) ആ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. റി​യാ​ദി​ൽ​നി​ന്നും സൗ​ദി എ​യ​ർ​ലൈ​ൻ​സി​ൽ വ​ന്നി​റ​ങ്ങി​യ സു​രേ​ഷ് രാ​വി​ലെ ഒ​ന്പ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ കോം​പ്ല​ക്സി​ന്‍റെ മു​ക​ളി​ൽ ക​യ​റി​നി​ന്ന് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. സൗ​ദി​യി​ൽ ജോ​ലി ചെ​യ്തു​വ​ന്ന സു​രേ​ഷി​നെ ജോ​ലി​യി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഞാ​ൻ നി​ര​പ​രാ​ധി​യാ​ണ്, എ​ന്നെ മ​ന​പൂ​ർ​വം പ​റ​ഞ്ഞു​വി​ട്ട​താ​ണെ​ന്നു’ പ​റ​ഞ്ഞാ​ണു ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി മു​ക​ളി​ൽ ക​യ​റി​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​വ​ന്ന് ഇ​തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​തെ ഇ​റ​ങ്ങി​ല്ലെ​ന്നും യു​വാ​വ് പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. പി​ന്നീ​ട് നെ​ടു​ന്പാ​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് അ​നു​ന​യി​പ്പി​ച്ച് പ​ത്ത​ര​യോ​ടെ​യാ​ണ് ഇ​യാ​ളെ താ​ഴെ​യി​റ​ക്കി​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച സു​രേ​ഷി​നു മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ണ്ടോ​യെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

Read More

അ​മി​ത കൂ​ലി വാ​ങ്ങുന്നതും​  ജോ​ലി ചെ​യ്യാ​തെ കാ​ശ് വാ​ങ്ങു​ന്ന​തും  അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​മി​ത കൂ​ലി വാ​ങ്ങു​ന്ന​തും ജോ​ലി ചെ​യ്യാ​തെ കാ​ശ് വാ​ങ്ങു​ന്ന​തും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സി​ഐ​ടി​യു സം​സ്ഥാ​ന നേ​താ​വ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ. തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നും ലൈ​സ​ൻ​സ് എ​ടു​ത്തി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് ലോ​ഡു​ക​ൾ ഇ​റ​ക്കാ​തെ മ​റ്റ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് തൊ​ഴി​ലു​ട​മ​ക​ൾ ലോ​ഡു​ക​ൾ ഇ​റ​ക്കു​ക​യോ ക​യ​റ്റു​ക​യോ ചെ​യ്താ​ൽ അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി​യി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​നെ​ത്തി​ച്ച 120 ച​തു​ര​ശ്ര അ​ടി ഗ്രാ​നൈ​റ്റ് ഇ​റ​ക്കാ​ൻ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ 13,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ് ആ​ന​ത്ത​ല​വ​ട്ടം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​ല്ല​പ്പ​ള്ളി വെ​ണ്ണി​ക്കു​ളം പ​ടു​തോ​ട് നാ​റാ​ണ​ത്ത് രാ​ജു വ​ർ​ഗീ​സി​ന്‍റെ വീ​ട് നി​ർ​മാണ​ത്തി​നെ​ത്തി​ച്ച ഗ്രാ​നൈ​റ്റ് വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ക്കാ​ൻ ഏ​ഴ് സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ 13,000രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രാ​ജു വ​ർ​ഗീ​സ് മ​ല്ല​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​റോ​ട് പ​രാ​തി അ​റി​യി​ച്ചി​രു​ന്നു. ലേ​ബ​ർ ഓ​ഫീ​സ​ർ സ്ഥ​ല​ത്തെ​ത്തി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പി​ന്നീ​ട് 2000രൂ​പ​യ്ക്ക് ലോ​ഡ്…

Read More