എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: പുതിയ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത്തവണ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഒഴിവാക്കപ്പെട്ടതിന് പിന്നിൽ കണ്ണൂരിലെ ഷുഹൈബ് കൊലപാതകവും വ്യക്തിപൂജ വിവാദവും. സംസ്ഥാന സമിതിയിൽ മുതിർന്ന അംഗങ്ങളിൽ പ്രമുഖനായ പി ജയരാജൻ ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവരും കണ്ണൂരിലെ സിപിഎം നേതൃത്വവും ഏറെക്കുറെ ഉറപ്പിച്ചിരുന്നതാണ്. എന്നാൽ പി ജയരാജനെ ഉൾപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ ഏറെക്കുറെ ധാരണയിലെത്തിയിരുന്നു. യുത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകം സംസ്ഥാന സർക്കാരിനെ ഇപ്പോഴും വേട്ടയാടികൊണ്ടിരിക്കുകയാണ്. കൊലപാതകത്തിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കരി അടക്കമുള്ളവർ പി ജയരാജനുമായി അടുത്ത ബന്ധമുള്ളവരാണ്. ഈ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ആകാശ് ഉൾപ്പെടയുള്ളവർക്ക് അനുകൂലമായി സംസാരിച്ചതും പോലീസ് അന്വേഷണത്തെ കടുത്ത ഭാഷയിൽ വിമർശിച്ചതും മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read MoreCategory: TVM
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്എസിന്റെ ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്എസിന്റെ ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിഡിജെഎസിനും കേരള കോണ്‍ഗ്രസ്-എമ്മിനും ഇടതുമുന്നണിക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് സ്വീകരിക്കുമെന്നതിനർഥം മുന്നണിയിലെടുക്കുമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശനം എൽഡിഎഫ് ചർച്ച ചെയ്തില്ലെന്നും ചെങ്ങന്നൂരിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം വർധിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Read Moreവിദേശ വനിതയുടെ കൊലപാതകം: അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ലിത്വാനിയൻ സ്വദേശിനിയായ വനിത തലസ്ഥാനത്ത് മരിച്ച സംഭവത്തിൽ പ്രതികളെ വളരെ വേഗം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. തിരുവനന്തപുരത്ത് അന്വേഷണ സംഘത്തോടൊപ്പം വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് ഡിജിപി ഉദ്യോഗസ്ഥരെ പ്രശംസിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റവാളികളെ കണ്ടെത്തേണ്ട കേസായിരുന്നു ഇത്. മൃതദേഹം അഴുകിയിരുന്നതിനാൽ തെളിവുകൾ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിലാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. ഇത്തരം സംഭവങ്ങൾ നമ്മുടെ നാടിനെ ലോകത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും അതിനാൽ കുറ്റവാളികളെ കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി. പ്രതികൾക്കെതിരേ കൊലക്കുറ്റത്തിന് പുറമേ ബലാത്സംഗക്കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ഇരിക്കുന്ന കേസായതിനാൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു.
Read Moreഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 97.84 ശതമാനം വിജയം; 34313പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ്
തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 97.84 ശതമാണ് വിജയ ശതമാനം. കഴിഞ്ഞ തവണത്തെക്കാൾ രണ്ടു ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളം ജില്ല. കുറവ് വയനാട്. 34313 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ്. ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ. കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിൽ. 517 സർക്കാർ സ്കൂളുകൾക്ക് നൂറു ശതമാനം വിജയം. പ്ലസ് വൺ പ്രവേശന നടപടികൾ മെയ് 9ന് തുടങ്ങും. ഇത്തവണ മോഡറേക്ഷൻ ഇല്ലായിരുന്നു. സംസ്ഥാനത്ത് 4.41 ലക്ഷം കുട്ടികളാണ് ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പരീക്ഷ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലപ്രഖ്യാപനം വിലയിരുത്തിയിരുന്നു. http:/keralapareekshabhavan.in, http:/results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http:/results.itschool.gov.in എന്നീ വെബ്സൈറ്റുകളിലൂടെയും തത്സമയം ഫലമറിയാം. പിആര്‍ഡിയുടെ മൊബൈല്‍ ആപ്പിലൂടെയും ഫലം ലഭ്യമാകും. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ…
Read Moreഇന്ധനവില വർധന: രാജ്ഭവനിലേക്ക് കാളവണ്ടി പ്രതിഷേധവുമായി കോൺഗ്രസ്
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പെട്രോൾ ഡീസൽ നികുതി കൊള്ളയ്ക്കും വിലവർധനവിനുമെതിരേ കോൺഗ്രസിന്റെ കാളവണ്ടി പ്രതിഷേധം. രാജ്ഭവനിലേക്ക് പ്രതീകാത്മക കാളവണ്ടി യാത്ര നടത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, ശശി തരൂർ എംപി എന്നിവർ കാളവണ്ടിയിൽ യാത്ര ചെയ്ത് പ്രതിഷേധത്തിൽ പങ്കെടുത്തു.
Read Moreതിരുവനന്തപുരത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ സംസ്കാരം നാളെ ശാന്തി കവാടത്തിൽ നടക്കും
തിരുവനന്തപുരം: തലസ്ഥാനത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ സംസ്കാരം നാളെ നടക്കും. തിരുവനന്തപുരം ശാന്തി കവാടത്തിലാണ് സംസ്കാരം നടക്കുക. ലിഗയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം നാളെ വൈകുന്നേരത്തോടെ നടക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ലിഗയുടെ സഹോദരി അടുത്തയാഴ്ചയോടെ സ്വദേശത്തേയ്ക്ക് മടങ്ങും.
Read Moreസി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തു; പിണറായി വിജയൻ ഉൾപ്പെടുന്ന 16അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്
തിരുവനന്തപുരം: സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി ഇ.പി.ജയരാജന്റെ അധ്യക്ഷതയില്‍ എ.കെ.ജി സെന്ററിൽ യോഗം ചേര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തു. യോഗത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി എന്നിവര്‍ പങ്കെടുത്തു. പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, പി. കരുണാകരന്, പി.കെ. ശ്രീമതി, ഇ.പി.ജയരാജന്, ടി.എം. തോമസ് ഐസക്, എളമരം കരീം, എ.കെ. ബാലന്, എം.വി. ഗോവിന്ദൻ, ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്, ടി.പി.രാമകൃഷ്ണന്, എം.എം. മണി, കെ.ജെ. തോമസ്, കെ.എന്‍.ബാലഗോപാൽ, പി.രാജീവ്
Read Moreസേതുരാമനും സൂര്യനാരായണനുമാണ് ഇപ്പോള്‍ നാട്ടിലെ താരങ്ങള്‍! കുളത്തിൽ മുങ്ങിത്താഴ്ന്ന വയോധികയെ ജീവിതത്തിലേക്ക് കരകയറ്റി സഹോദരങ്ങള്‍; സംഭവം പാറശാലയില്‍
പാറശാല: സഹോദരങ്ങളായ കൗമാരക്കാർ എഴുപത്തിരണ്ട് കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി നാട്ടുകാരുടെ അഭിമാനമായി. കാരോട് കാന്തള്ളൂര്‍ പുന്നറത്തലവീട്ടില് സേതുലക്ഷ്മി (72) യെയാണ് സഹോദരങ്ങൾ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തിയത്. കഴിഞ്ഞ ശനിയാഴ്ച കുളത്തിന്റെ കരയിലൂടെ സൈക്കിൾ ചവിട്ടുമ്പോഴാണ് സേതുലക്ഷ്മി കുളത്തിൽ മുങ്ങിത്താഴുന്നത് കാന്തള്ളൂ ര്‍ ദാനത്തുവിള സേതുവില്‍ കാന്തള്ളൂര്‍ സജിയുടെയും സുധകുമാരിയുടെയും മക്കളായ സേതുരാമന് (14)നും സൂര്യനാരായണന് (13) നും കാണുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല മൂത്തവനായ സേതുരാമൻ കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നോടുകൂടിയാണ് സഹോദരങ്ങളായ ഇവര്‍ കാന്തള്ളൂരിലെ ഉടതലകുളത്തിന്റെ കരയില്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നത്. ഈ സമയം കുളത്തിലെ കടവില്‍ ഇറങ്ങുവാന്‍ സാധിക്കാത്തതിനാല്‍ സേതുലക്ഷ്മി കുളക്കടവിലിരുന്നു പാത്രത്തില്‍ വെള്ളം കോരി കുളിക്കുകയായിരുന്നു. കുളിക്കിടെ അബദ്ധത്തില്‍ സേതുലക്ഷ്മി കുളത്തിലേക്ക് വീണു. സേതുലക്ഷ്മി വെളളത്തില്‍ താഴുന്നത് മറുകരയില്‍ കുളിക്കുകയായിരുന്ന യുവാവിന്റെ ശ്രദ്ധയില്‍പ്പെടുകയും കുളക്കടവില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്ന സേതുരാമനോട് ഇയാള്‍…
Read Moreലിഗയുടെ കൊലപാതകം: ശാസ്ത്രീയ തെളിവുകളുടെ ഫലം വൈകുന്നു; അറസ്റ്റ് ഉടൻ ഉണ്ടാകില്ല
തിരുവനന്തപുരം: വിദേശവനിത ലിഗയെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകും. കൊലപാതകത്തിലെ ഇവരുടെ പങ്ക് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളുടെ ഫലം വേണമെന്നും ഇതു കിട്ടാൻ വൈകുന്നതാണ് അറസ്റ്റ് രേഖപ്പെടുത്താൻ താമസമെന്നും അന്വേഷണസംഘം അറിയിച്ചു. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭിച്ചാലുടൻ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കൊല്ലപ്പെട്ട നിലയിൽ ലിഗയെ കണ്ടെത്തിയ കോവളം പനത്തുറയ്ക്കു സമീപത്തെ കണ്ടൽക്കാട്ടിലെ വള്ളിപ്പടർപ്പിൽനിന്നു പ്രതികളെന്നു സംശയിക്കുന്നവരുടെ മുടിയിഴകളും ത്വക്കിന്റെ ഭാഗങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഇത് കസ്റ്റഡിയിലുള്ളവരുടേതു തന്നെയാണോ എന്ന ശാസ്ത്രീയ പരിശോധന നടക്കുകയാണ്. കസ്റ്റഡിയിലുള്ള അഞ്ചുപേർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തെന്നാണു പോലീസ് നിഗമനം. ലിഗയുടെ മരണം സംബന്ധിച്ച് അന്വേഷണ സംഘത്തിനു ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലിഗയുടെ കഴുത്തിലെ തരുണാസ്ഥികൾ പൊട്ടിയതായി പറയുന്നു
Read Moreഎല്ലാം ശരിയാക്കി! ലോട്ടറി സമ്മാനങ്ങള്‍ വര്‍ധിപ്പിച്ചെന്ന സര്‍ക്കാരിന്റെ വ്യാജ പരസ്യം; ഐഎന്‍ടിയുസി നിയമ നടപടിക്ക്
കൊല്ലം: ലോട്ടറി സമ്മാനങ്ങള്‍ വര്‍ധിപ്പിച്ചെന്ന് കേരള സർക്കാർ വ്യാജ പ്രചരണം നടത്തുകയാണെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേരള ഭാഗ്യക്കുറിയുടെ സമ്മാനങ്ങളുടെ കുറവ് പരിഷ്കരിച്ച് പൊതുജനങ്ങള്‍ക്ക് സ്വീകാര്യമാകുംവിധം സമ്മാനഘടന പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നിരന്തരമായി വിവിധ സമരങ്ങള്‍ ഇതിനകം നടത്തിയിരുന്നു. സമ്മാനങ്ങള്‍ വര്‍ധിപ്പിച്ചെന്ന തരത്തില്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി പത്രങ്ങളില്‍ സര്‍ക്കാര്‍ പരസ്യം നല്കുകയുണ്ടായി. സമരം നടത്തിയ സാധാരണക്കാരായ തൊഴിലാളികളുടെയും ടിക്കറ്റെടുക്കുന്ന പൊതുജനത്തിന്റെയും കണ്ണില്‍ പൊടിയിടുംവിധമാണ് പരസ്യം നല്‍കിയിരിക്കുന്നതെന്ന് ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി ആരോപിച്ചു.തെറ്റിധാരണ ഉണ്ടാകുംവിധം പരസ്യം നല്കിയവരില് നിന്നും പരസ്യത്തിന് ചിലവായ രൂപ തിരികെ പിടിക്കണം. ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കുവാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജിഎസ്ടി യിലൂടെ സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുന്നതിനാല്‍ വിറ്റുവരവിന്റെ അറുപത് ശതമാനം…
Read More