തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി.ബഹിഷ്കരിച്ചുള്ള സമരം രണ്ടാം ദിവസത്തിലേക്ക്. പതിവ് പോലെ സർക്കാർ ആശുപത്രികളിലെത്തിയ രോഗികൾ ഇന്നും വലയുകയാണ്. ദീർഘിപ്പിച്ച ഒ.പി.സമയം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സർക്കാർ ഡോക്ടർമാരും അവരുടെ സംഘടനയും ഉറച്ച് നിൽക്കുന്നത്. ഡോക്ടർമാരുടെ ഒ.പി.ബഹിഷ്കരിച്ചുള്ള സമരത്തെ നേരിടാൻ കരാർ അടിസ്ഥാനത്തിലുള്ള ഡോക്ടർമാരെയും പി.ജി,ഡോക്ടർമാരെയും ആരോഗ്യവകുപ്പ് രംഗത്തിറക്കിയെങ്കിലും സ്പെഷ്യലൈസ്ഡ് അല്ലാത്തതിനാൽ രോഗികൾക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇന്ന് സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. ഡോക്ടർമാർ സമരത്തിലാണെന്ന് അറിയാവുന്നതിനാൽ രോഗികൾ ആശുപത്രിയിലെത്തിയിട്ടില്ല. ഡോക്ടർമാരുടെ സമരം അറിയാതെ ഇന്നലെ വിവിധ സർക്കാർ ആശുപത്രികളിലെത്തിയ രോഗികൾ ശരിക്കും വലഞ്ഞിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒപിയിൽ എത്തിയ രോഗികളുടെ എണ്ണം ഇന്ന് വളരെ കുറവാണ്. സാധാരണ 2000 മുതൽ 3000 രോഗികളാണ് ഒപിയിൽ ചികിത്സ തേടിയെത്തികൊണ്ടിരുന്നത്. ജില്ലയിലെ സർക്കാർ ആശുപത്രികളായ നെയ്യാറ്റിൻകര, പാറശാല,…
Read MoreCategory: TVM
ബിജെപി കൗണ്‍സിലർക്ക് വെട്ടേറ്റ സംഭവം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു; പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചു
തിരുവനന്തപുരം: ബിജെപി കൗണ്‍സിലറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും മേലാങ്കോട് കൗണ്‍സിലറുമായ പാപ്പനംകോട് സജി (സനൽകുമാർ) (45)യെയാണ് ഇന്നലെ രാവിലെ 9.45-ഓടെ തെക്കേകോട്ടയ്ക്ക് സമീപം വച്ചാണ് മൂന്ന് ബൈക്കുകളിലായെത്തിയ അക്രമിസംഘം സജിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തൂവാല കൊണ്ട് മുഖം മറച്ചിരുന്നുവെന്ന് ആക്രമണത്തിൽ രക്ഷപ്പെട്ട സജി പോലീസിനോട് പറഞ്ഞു. സജിയോടൊപ്പം ഉണ്ടായിരുന്ന ബിജെപി നേതാവ് പ്രകാശിനും മർദ്ദനമേറ്റിരുന്നു. തലയ്ക്കും മുതുകിലും ഗുരുതരമായി സജിക്ക് വെട്ടേറ്റിരുന്നു. കൂടാതെ ഇരുന്പ് കന്പികൊണ്ട് ദേഹത്ത് മർദ്ദിച്ചുവെന്നും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കരമനയിലെ ചിലരുമായി വിരോധമുണ്ടായിരുന്നുവെന്ന്് സജി പോലീസിൽ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ആ രീതിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്. രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്. ആക്രമണത്തിൽ പങ്കെടുത്ത പ്രതികളെ പിടികൂടാൻ . പാതയോരയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി കാമറ ദൃശ്യങ്ങളുടെ…
Read Moreകോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിൽ വ്രണവുമായി ദുരിതജീവിതത്തിൽ രാജ്കുമാറും റാണയും
കാട്ടാക്കട: കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിൽ രണ്ട് ആനകൾ വ്രണവുമായി ദുരിതജീവിതത്തിൽ. രാജ്കുമാർ എന്ന മോഴ ആനയും റാണ എന്ന ആനയുമാണ് കാലിലും ദേഹത്തും വ്രണവുമായി കഴിയുന്നത്. കഴിഞ്ഞ രണ്ടു മാസമായി ആനകളുടെ ദേഹത്ത് വ്രണം വരികയും അത് പഴുത്ത് പൊട്ടിയൊലിക്കാനും തുടങ്ങിയിരുന്നു. ആദ്യം കാര്യമാക്കാതിരുന്ന വനപാലകർ സംഗതി വിവാദമാകുമെന്ന് കണ്ട് വെറ്റിറിനറി ഡോക്ടറെ വരുത്തി മരുന്ന് നൽകി. എന്നാൽ അത് വീണ്ടും പഴുത്തിരിക്കുകയാണ്. കാലിലെ വ്രണത്തിൽ ചങ്ങലയും കിടപ്പുണ്ട്. ഇത് കാരണം മുറിവ് കൂടാനാണ് സാധ്യത. രാജ്കുമാർ എന്ന 40 വയസ്സുള്ള ആനയെ ഇപ്പോൾ ആനസവാരിയ്ക്ക് വിട്ടുകൊടുക്കുന്നില്ല. ആനയെ പുനരധിവാസ കേന്ദ്രത്തിൽ സഞ്ചാരികൾ എത്താത്ത സ്ഥലത്താണ് നിറുത്തിയിരിക്കുന്നത്. മുറിവിൽ മഞൾ പുരട്ടിയുണ്ട്. രാജ്കുമാറിനെ വർഷങ്ങൾക്ക് മുൻപ് മുംബൈയിൽ നിന്നും കൊണ്ടുവന്നതാണ്. തിരുവനന്തപുരത്തെ മ്യൂസിയത്തിൽ നിന്നാണ് 2014 ൽ ആന ഇവിടെ എത്തുന്നത്. ആനപ്പുറത്ത് സവാരിക്കാണ് രാജ്കുമാറിനെ…
Read Moreലേഡി ഡോക്ടറുടെ മരണം; ആർ.സി.സിക്കെതിരേ ഉയര്‍ന്ന ആരോപണത്തിൽ റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിച്ചേക്കും
തിരുവനന്തപുരം: ലേഡി ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആർ.സി.സിക്കെതിരേ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് വസ്തുതാപരമായ റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിച്ചേക്കുമെന്നു സൂചന. ആർ.സി.സി അഡീ. ഡയറക്ടര്‍ ഡോ. രാംദാസാണ് അന്വേഷണം നടത്തുന്നത്. കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവും വിദേശത്തു ജോലിചെയ്തുവരുന്നയാളുമായ ഡോ. റെജി ജേക്കബാണ് ആരോപണവുമായി രംഗത്തെത്തിയത്. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഭാര്യക്ക് വേണ്ട ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടര്‍മാരുടെ അനാസ്ഥയുണ്ടെന്നും സോഷ്യല്‍മീഡിയയിലൂടെ ഡോക്ടര്‍ റെജി പ്രചരിപ്പിച്ചിരുന്നു. ഇതു വിവാദമായതോടെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ആർ.സി.സിയിലെ ഡോക്ടര്‍മാര്‍ തമ്മിലുള്ള ഈഗോയും കാര്യക്ഷമതയില്ലായ്മയും പലപ്പോഴും രോഗികള്‍ക്ക് തിരിച്ചടിയാകുന്നുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഡോ. റെജി ആവശ്യപ്പെട്ടിരുന്നു. ലേഡി ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നതതലത്തില്‍ ഇന്ന് അടിയന്തരയോഗം കൂടിയതായാണ് സൂചന. അതേസമയം ഡോ. റെജിയുടെ ആരോപണവും തുടര്‍ന്നുള്ള അന്വേഷണവും വന്നതോടെ ഒരുവിഭാഗം ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടര്‍മാരെ ഒന്നോടെ അപകീര്‍ത്തിപ്പെടുത്താനേ…
Read Moreക്യൂ വേണ്ട, ചില്ലറ വേണ്ട; മൊബൈൽ ആപ് മാത്രം മതി; റെയിൽവേ ടിക്കറ്റ് എടുക്കാനുള്ള നീണ്ട നിരയോർത്ത് ഇനി പേടിക്കണ്ട
തിരുവനന്തപുരം: റെയിൽവേ ടിക്കറ്റ് എടുക്കാനുള്ള നീണ്ട നിരയോർത്ത് ഇനി പേടിക്കണ്ട. കൗണ്ടറിൽ കൊടുക്കാൻ ചില്ലറ ഒപ്പിക്കാൻ ഓടുകയും വേണ്ട. റെയിൽവേ സ്റ്റേഷന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ എത്തിയാൽ ടിക്കറ്റ് എടുക്കാം. കൈയിലുള്ള സ്മാർട് ഫോണിലേക്ക് ഒരേയൊരു ആപ് ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതി. എവിടേക്കാണ് യാത്രയെങ്കിലും ടിക്കറ്റ് മൊബൈലിൽ കിട്ടും.പണവും ഓണ്‍ലൈൻ ആയി തന്നെ അടയ്ക്കാം. തിരുവനന്തപുരം ഡിവിഷനിലെ യാത്രക്കാർക്കുള്ള വിഷുക്കൈനീട്ടമായി റെയിൽവേ ഒരുക്കുന്ന “യുടിഎസ് ഓണ്‍ മൊബൈൽ’ (UTS on MOBILE) എന്ന ആപ് നാളെ മുതൽ പ്രവർത്തനസജ്ജമാകും. ഏതൊരാപ്പും ഡൗണ്‍ലോഡ് ചെയ്യുന്നതുപോലെ ഗൂഗിൾ പ്ലേ സ്റ്റോർ വഴി യുടിഎസ് ഓണ്‍ മൊബൈലും ഇൻസ്റ്റാൾ ചെയ്യാം. ആപ്പിൽത്തന്നെയുള്ള ആർ- വാലറ്റ് അഥവാ റെയിൽവേ വാലറ്റ് എന്ന സേവനത്തിലൂടെ പണം അടയ്ക്കാം. ആപ്പിലെ പേപ്പർലെസ് ഓപ്ഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ഫോണിലേക്ക് ടിക്കറ്റിന്റെ ചിത്രം…
Read Moreസർക്കാർ ഡോക്ടർമാർ സമരം തുടങ്ങി; വിവരമറിയാതെ എത്തിയ രോഗികൾ വെട്ടിലായി; മെഡിക്കൽ കോളജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരുടെ പണിമുടക്കിൽ വെട്ടിലായത് ജനം. ആശുപത്രികളിൽ ഒപി പ്രവർത്തിക്കുന്നില്ല. വ്യാഴാഴ്ച വൈകി സമരം പ്രഖ്യാപിച്ചതിനാൽ ഈ വിവരം അറിയാതെ മിക്കവരും ആശുപത്രിയിൽ എത്തി. ഇതേതുടർന്ന് അവശനിലയിൽ ആശുപത്രിയിൽ എത്തിയവർ പോലും കുടുങ്ങി. മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരാണ് പണിമുടക്കുന്നത്. അത്യാഹിത വിഭാഗം പ്രവർത്തിക്കും.ആവശ്യമായ ഡോക്ടർമാരേയും ജീവനക്കാരേയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപി ആരംഭിച്ചതിൽ പ്രതിഷേധിച്ചാണ് സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപികൾ തുടങ്ങിയതിൽ പ്രതിഷേധിച്ചു ജോലിയിൽനിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്പെൻഡ് ചെയ്യുകയും രണ്ടു ഡോക്ടർമാർക്ക് നോട്ടീസ് നൽകുകയും ചെയ്തതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. മെഡിക്കൽ കോളജ് ഒഴികെയുള്ള ആശുപത്രികളിലാണ് സമരം. ജോലിക്കു ഹാജരാകാത്ത ഡോക്ടർമാർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുന്നറിയിപ്പു നൽകി. സർക്കാരിന്റെ…
Read Moreബാർ കോഴക്കേസ്; സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് കെ.പി. സതീശൻ
തിരുവനന്തപുരം: സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നു തന്നെ മാറ്റിയത് അറിയില്ലെന്ന് കെ.പി. സതീശൻ. കേസിൽ യുക്തമായ നിലപാടാണ് സ്വീകിരിച്ചത്. അഴിമതി ആര് കാണിച്ചാലും തെളിയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആർക്കൊപ്പമാണെന്ന് പിന്നിട് പ്രതികരിക്കാമെന്നും സതീശൻ പറഞ്ഞു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് കെ.പി. സതീശനെ ഇന്നാണ് മാറ്റിയത്. ബാർ കോഴക്കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു സതീശൻ.
Read Moreവീട്ടിൽ കയറി അതിക്രമിച്ച് കയറി വീട്ടുകാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി ക്ലിന്റ് പിടിയിൽ
വിഴിഞ്ഞം: അടിമലത്തുറ അമ്പലത്തുമൂലയിൽ കുടുംബാംഗങ്ങളെ ആക്രമിച്ച ശേഷം ഒളിവിൽ പോയ കേസിൽ പ്രധാനിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തുമൂല ലൂയിസ് മെമ്മോറിയൽ സ്കൂളിന് സമീപം താമസിക്കുന്ന അജീഷ് എന്ന് വിളിക്കുന്ന ക്ലിന്റനാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലത്തുമൂലയിൽ താമസിക്കുന്ന വീട്ടമ്മയായ ജന്നത്ത് ബീവി(65), മക്കളായ റഫീഖ് (43), അബ്ദുള്ള (35) എന്നിവരെ സംഘം ചേർന്ന് വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട മൂന്ന് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും വിഴിഞ്ഞം എസ്എച്ച്ഒ എൻ.ഷിബു പറഞ്ഞു.
Read Moreബാർ കോഴ കേസ്; .മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളണമെന്ന ഹർജികൾ പരിഗണിക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി
തിരുവനന്തപുരം: ബാർക്കോഴ കേസിൽ മുൻ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളണമെന്ന ഹർജികൾ പരിഗണിക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. കേസ് പരിഗണിച്ചപ്പോൾ സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായതിനെ ചൊല്ലി തർക്കമുണ്ടായി.ഇത് കോടതി നടപടികൾക്ക് അൽപ്പനേരം തടസം വരുത്തി. വിജിലൻസ് കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതായി സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്ന് വിജിലൻസ് നിയമോപദേശകൻ വിജിലൻസ് കോടതിയെ അറിയിച്ചു.ഹൈക്കോടതിയിൽ മാത്രമാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാകേണ്ടതെന്നും വിജിലൻസ് നിയമോപദേശകൻ നിലപാട് വ്യക്തമാക്കി. തുടർന്ന് കോടതി ഇടപെടുകയും ഈ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ അറിയിക്കുകയും നിർദ്ദേശിച്ചു. കൃഷി മന്ത്രി വിഎസ്.സുനിൽ കുമാറിർ അടക്കം ഹാജരാകാത്ത പരാതിക്കാർക്ക് കോടതി നോട്ടീസ് അയച്ചു.
Read Moreതിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടരക്കിലോ സ്വർണം പിടികൂടി; സമീർ സലിമിന്റെ ബാഗിൽനിന്നാണ് സ്വർണക്കട്ടിപിടിച്ചത്
തിരുവനന്തപുരം: ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നും രണ്ടരക്കിലോ സ്വർണം പിടികൂടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സമീർ സലിം എന്നയാളാണ് പിടിയിലായത്. ഇയാൾ സ്വർണക്കട്ടികളാക്കിയാണ് ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
Read More