കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ജൂഡീഷൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭീകരമായ പോലീസ് മർദനത്തിന്റെ ഇരയാണ് ശ്രീജിത്തെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ സർവീസിൽനിന്നു പുറത്താക്കണമെന്നും അവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്തിനെ കൊലപ്പെടുത്തിയവർ തന്നെ കേസ് അന്വേഷിക്കുന്നത് ശരിയല്ല. അതിനാൽ സിറ്റിംഗ് ജഡ്ജി തന്നെ കേസന്വേഷിക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം വെടിയണമെന്നും ചെന്നിത്തല ശ്രീജിത്തിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പറഞ്ഞു. ശ്രീജിത്തിന്റെ പേര് പ്രതി പട്ടികയിൽ നൽകിയത് സിപിഎം അണെന്ന് വി.ഡി. സതീശൻ എംഎൽഎയും ആരോപിച്ചു. സംഭവത്തിൽ പോലീസുകാരെ സസ്പെൻഡു ചെയ്തത് മുഖം മിനുക്കൽ നടപടിയാണെന്നും സതീശൻ ആരോപിച്ചു. വീടാക്രമണത്തെത്തുടർന്നു വരാപ്പുഴ സ്വദേശി ചിട്ടിത്തറ വാസുദേവൻ(54) ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയെന്ന നിലയിലാണു ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ വച്ച് ശ്രീജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.…
Read MoreCategory: TVM
അടിച്ചൊതുക്കാൻ ക്വട്ടേഷൻ എടുത്ത്പോലെ പോലീസ്; ആഭ്യന്തരം പിണറായിക്കു പറ്റിയ വകുപ്പല്ല, പോലീസ് വകുപ്പ് ഒഴിയട്ടെയെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു കൈകാര്യം ചെയ്യാൻ പറ്റിയ വകുപ്പല്ല ആഭ്യന്തരം എന്ന് അദ്ദേഹം ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണക്കാരെ അടിച്ചൊതുക്കാൻ ക്വട്ടേഷൻ എടുത്തപോലെയുള്ള പോലീസിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ പോലീസ് മന്ത്രിക്കു കഴിയുന്നില്ലെന്നും പിണറായി ആഭ്യന്തര വകുപ്പ് ഉടൻ ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനു കൈകാര്യം ചെയ്യാൻ പറ്റിയ വകുപ്പല്ല ആഭ്യന്തരം എന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വാരാപ്പുഴയിലെ ശ്രീജിത്തിനെ വീട്ടിൽനിന്ന് വലിച്ചിഴച്ചു കൊണ്ടുപോകുന്ന വഴി അടിവയറ്റിൽ തൊഴിച്ചെന്നു ശ്രീജിത്തിന്റെ അമ്മ പറയുന്നു. കുടിക്കാൻ തുള്ളിവെള്ളം പോലും കൊടുക്കാതെ ആ ചെറുപ്പക്കാരനെ പോലീസ് തല്ലികൊല്ലുകയായിരുന്നു- ചെന്നിത്തല പറഞ്ഞു. ദളിത് ഹർത്താൽ പൊളിക്കാനായി ദളിത് സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യുക, മലപ്പുറത്ത് സാധാരണക്കാരുടെ തല തല്ലിപ്പൊളിക്കുക, കസ്റ്റഡിയിലെടുത്തവരെ മൃഗീയമായി തല്ലിക്കൊല്ലുക തുടങ്ങിയ പ്രവൃത്തികളാണു പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. വരാപ്പുഴയിൽ ബിജെപി…
Read Moreറേഡിയോ ജോക്കിയുടെ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു; പ്രതിയുമായെത്തി നടത്തിയ തെരച്ചിലിലാണ് ആയുധം കണ്ടെത്തിയത്
തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ വെട്ടികൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളിയിലെ കണ്ണേറ്റുപാലത്തിനു താഴെയുള്ള പുഴയിൽ നിന്നാണ് വാളും കത്തിയും അന്വേഷണസംഘം കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയായ അലിഭായിയുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുമാണ് അലിഭായിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഖത്തറിലുള്ള വ്യവസായി സത്താറാണ് രാജേഷ് വധത്തിലെ മുഖ്യ ആസൂത്രകനെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തായ സത്താറിന്റെ കുടുംബ ജീവിതം തകർത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് അലിഭായി ചോദ്യം ചെയ്യൽവേളയിൽ പറഞ്ഞത്. മുൻപ് ഖത്തറിൽ ജോലി ചെയ്യവേ രാജേഷ് സത്താറിന്റെ ഭാര്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. രാജേഷുമായുള്ള ബന്ധത്തിന്റെ പേരിൽ സത്താറിന്റെ ഭാര്യ സത്താറിൽനിന്ന് അകന്നു. ബിസിനസ് തകരുകയും സത്താർ കടക്കെണിയിലാകുകയും ചെയ്തു. പിന്നാലെ വിവാഹ മോചനം തേടുകയും ചെയ്തു.
Read Moreകെഎസ്ആർടിസിയുടെ തലപ്പത്ത് അഴിച്ചുപണി; എ.ഹേമചന്ദ്രനെ മാറ്റി; തലപ്പത്ത് ടോമിൻ തച്ചങ്കരി
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ തലപ്പത്ത് അഴിച്ചുപണി. എംഡി സ്ഥാനത്തു നിന്ന് ഡിജിപി എ.ഹേമചന്ദ്രനെ മാറ്റി. ഡിജിപി ടോമിൻ.ജെ.തച്ചങ്കരിയാണ് പുതിയ കെഎസ്ആർടിസി എംഡി. ഹേമചന്ദ്രന് അഗ്നിശമന സേനാവിഭാഗത്തിന്റെ ചുമതലയാണ് നൽകിയത്. നഷ്ടത്തിലായിരുന്ന മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ് എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി ഇവയെ ലാഭത്തിലാക്കിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കെഎസ്ആർടിസിയുടെ തലപ്പത്ത് എത്തിച്ചതെന്നാണ് സൂചന. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആർടിസിയെ അഴിച്ചുപണിയാനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
Read Moreറേഡിയോ ജോക്കിയുടെ കൊലപാതകം; മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന സത്താറിനെ നാട്ടിലെത്തിക്കാൻ ശ്രമം
തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന സത്താറിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. ഖത്തറിൽ കഴിയുന്ന സത്താറിന്റെ യാത്ര വിലക്ക് നീക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. നാല് ലക്ഷം രൂപയുടെ ചേക്ക് കേസുള്ളതിനാലാണ് സത്താറിന് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഖത്തറിൽ വ്യവസായിയായിരുന്ന സത്താറിന്റെ കുടുംബ ജീവിതം തകർത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് കേസിലെ മുഖ്യപ്രതിയായ അലിഭായി ചോദ്യം ചെയ്യൽവേളയിൽ പറഞ്ഞിരുന്നു. മുൻപ് ഖത്തറിൽ ജോലി ചെയ്യവേ രാജേഷ് സത്താറിന്റെ ഭാര്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. രാജേഷുമായുള്ള ബന്ധത്തിന്റെ പേരിൽ സത്താറിന്റെ ഭാര്യ സത്താറിൽനിന്ന് അകന്നു. ബിസിനസ് തകരുകയും സത്താർ കടക്കെണിയിലാകുകയും ചെയ്തു. പിന്നാലെ വിവാഹ മോചനം തേടുകയും ചെയ്തു. ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി പുലർച്ചെ രണ്ടോടെയാണ് റേഡിയോ ജോക്കിയും നാടൻപാട്ട് ഗായകനുമായ മടവൂർ സ്വദേശി രാജേഷിനെ റിക്കാർഡിംഗ്…
Read Moreസംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിൽ 459 പോക്സോ കേസുകൾ; ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരത്ത്
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് ഈ വർഷം രണ്ടുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകൾ 459 എണ്ണം. ജനുവരിയിൽ 238 കേസുകളും ഫെബ്രുവരിയിൽ 221 കേസുകളുമാണ് കേരളത്തിൽ ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം ആദ്യത്തെ രണ്ടു മാസത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 301 ആയിരുന്നു. 2017 ജനുവരിയിൽ 144 ഉം ഫെബ്രുവരിയിൽ 157 ഉം. ഈ വർഷം പോക്സോ കേസുകളുടെ എണ്ണത്തിൽ തുടക്കത്തിൽതന്നെ വർധനവാണ് കാണിക്കുന്നത്. ഈ വർഷം ആദ്യത്തെ രണ്ടുമാസത്തെ കണക്കെടുക്കുന്പോൾ ഏറ്റവുമധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരം റൂറൽ പരിധിയിലാണ്. അന്‍പതു കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 46 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി – 23, കൊല്ലം സിറ്റി – 16, കൊല്ലം റൂറൽ – 21, പത്തനംതിട്ട –…
Read Moreസർക്കാർ വാദം ശരി; പാറ്റൂർ കേസിൽ നാലര സെന്റ് ഭൂമി കൂടി ഏറ്റെടുക്കാൻ ലോകായുക്ത ഉത്തരവ്
തിരുവനന്തപുരം: പാറ്റൂർ ഭൂമിയിടപാട് കേസിൽ 4.36 സെന്റ് സ്ഥലം ഏറ്റെടുക്കാൻ ലോകായുക്ത ഉത്തരവ്. ഫ്ളാറ്റ് നിലനിൽക്കുന്ന ഭൂമി ഏറ്റെടുക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ സർക്കാർ തിരിച്ചു പിടിച്ച 12 സെന്റ് ഭൂമി കൂടാതയൊണ് മറ്റൊരു നാലര സെന്റ് കൂടി ഏറ്റെടുക്കാൻ വിധി വന്നിരിക്കുന്നത്. പാറ്റൂരിൽ 16.5 സെന്റ് സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്ന സർക്കാർ വാദത്തെ ശരിവയ്ക്കുന്നതാണ് ലോകായുക്ത വിധി. സ്ഥലം പരിശോധിച്ച സർവേ സൂപ്രണ്ട് സർക്കാർ ഏറ്റെടുത്ത 12 സെന്റ് ഭൂമി കൂടാതെ മറ്റൊരു നാലരസെന്റ് ഭൂമി കൈയേറിയിട്ടുണ്ടെന്ന റിപ്പോർട്ടാണ് ലോകായുക്തയ്ക്ക് സമർപ്പിച്ചത്. അതേസമയം ലോകായുക്തയുടെ വിധിക്കെതിരെ ഫ്ളാറ്റുടമകൾ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. ഇതോടെ സ്വഭാവികമായും സ്ഥലത്തെ സംബന്ധിച്ച നിയമപോരാട്ടം ഇനിയും തുടരും.
Read Moreനാരങ്ങാവെള്ളത്തിന് മധുരമില്ലെന്ന് ആരോപിച്ച് സംഘര്‍ഷം; പോലീസുകാരന് ഉൾപ്പെടെ മൂന്നുപേര്‍ റിമാൻഡിൽ
വെള്ളറട : വി ബി ഏസ് കുട്ടികള്‍ക്ക് നല്കിയ നാരങ്ങാവെള്ളത്തിന് മധുരമില്ലെന്ന് ആരോപിച്ച് സംഘര്‍ഷം. പോലീസുകാരന് ഉൾപ്പടെ മൂന്ന്പേര്‍ അറസ്റ്റില്‍. ചെട്ട്കുന്ന് ആര് സി പള്ളിയില്‍ നടന്ന വി ബി ഏസ് കുട്ടികള്‍ക്ക് നല്കിയ നാരങ്ങാവെള്ളത്തിന് മധുരമില്ലെന്നായിരുന്നു ആരോപണം. സംഘര്‍ഷത്തില്‍ സഹോദരങ്ങളായ രണ്ട്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒറ്റശേഖരമംഗലം മണക്കാല കുഴിവിള ശാരദാ ഭവനില്‍ രാജേഷിന്റെ മക്കളായ രഞ്ജിത്ത്(23) രാഹുല്‍(21) എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട പോലീസ് സ്റ്റേഷനിലെ പോലിസുകാരന് മണക്കാല അമല്‍ കോട്ടേജില്‍ ജയരാജ്(51),പൂഴനാട് കാരോട്ട്കോണം ബ ിനുഭവനില് അനില്‍രാജ്(35),പൂഴനാട് കാരോട്ട്കോണം കനകാഭവനില് വിന്‍സെന്റ്(35) എന്നിവരെ ആര്യന്‍കോട് എസ് ഐ സൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തു. നാരങ്ങാവെള്ളത്തിനന്റെ പേരില്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇടികട്ടകൊണ്ടുള്ള ആക്രമണത്തില്‍ രന്‍ജിത്തിന്റെ വലത് കൈയ്യിലേ എല്ല്പൊട്ടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Read Moreആനക്കൊമ്പിൽ തീർത്ത വിഗ്രഹം വിൽക്കാൻ ശ്രമം ; കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ; അജയന് ആനക്കൊമ്പ് സംഘവുമായി ബന്ധമുള്ളതായി വനപാലകർ
കാട്ടാക്കട : ആനക്കൊമ്പിൽ തീർത്ത വിഗ്രഹം വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിൽ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ മണ്ണടിക്കോണം അത്തംവീട്ടിൽ അജയകുമാറി (50)നെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 29ന് നെയ്യാറ്റിൻകരയിൽനിന്ന് വിൽപ്പനയ്ക്ക് കൊണ്ടുവന്ന രണ്ട് ശ്രീകൃഷ്ണവിഗ്രഹം വനംവകുപ്പ് പിടികൂടി. വിഗ്രഹവുമായി എത്തിയ പെരുമ്പഴുതൂർ സ്വദേശി സൈമൺ (60) നേരത്തെ അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തിലാണ് അജയകുമാർ പിടിയിലായത്. മുട്ടത്തറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആനക്കൊമ്പ് വിൽപ്പന സംഘവുമായി പിടിയിലായ അജയന് ബന്ധമുള്ളതായി വനപാലകർ അറിയിച്ചു. ഒന്നേമുക്കാൽ കിലോഗ്രാം തൂക്കമുള്ള രണ്ട് വിഗ്രഹങ്ങളാണ് പിടിച്ചെടുത്തതെന്ന് പരുത്തിപ്പള്ളി റേഞ്ച് അധികൃതർ പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read Moreചികിത്സാ ചെലവ്: മന്ത്രി ശൈലജയ്ക്കെതിരെ ബിജെപി നേതാവ് വി മുരളീധരൻ നൽകിയ ഹർജി വിജിലൻസ് കോടതി തള്ളി
തിരുവനന്തപുരം: ചികിത്സാ ചെലവ് അനർഹമായി കൈപ്പറ്റിയെന്ന മന്ത്രി കെ.കെ. ശൈലജയ്ക്കെതിരായ ഹർജി വിജിലൻസ് കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് നടപടി. ബിജെപി നേതാവും എംപിയുമായ വി. മുരളീധരനാണ് ഹർജി നൽകിയത്. 8,500 രൂപയിൽ കുടുതൽ തുക പെൻഷൻ വാങ്ങുന്നവർ ആശ്രിതരുടെ പട്ടികയിൽ വരില്ലെന്ന സർക്കാർ ഉത്തരവ് ലംഘിച്ച് ശൈലജ ഭർത്താവ് കെ. ഭാസ്കരന്റെ ചികിത്സ ചെലവിനായി പണം കൈപറ്റിയത് ചൂണ്ടിക്കാട്ടിയാണ് മുരളീധൻ പരാതി നൽകിയത്. 81,130 രൂപയാണ് ഭർത്താവിന്റെ ചികിത്സ ചെലവിനായി മന്ത്രി എഴുതിയെടുത്തത്. ഇത് നിയമവിരുദ്ധവും പൊതു ഖജനാവിന്റെ ദുർവിനിയോഗവുമാണെന്നും മുരളീധരൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Read More