എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു; മൂ​ല്യ​​നി​ർ​ണ​യം ഏ​പ്രി​ൽ അ​ഞ്ചു മു​ത​ൽ; ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ​​​യെഴുതിയത് മ​​​ല​​​പ്പു​​​റം ജില്ലയിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ചു. ഈ ​​​മാ​​​സം ഏ​​​ഴി​​​ന് ഒ​​​ന്നാം ഭാ​​​ഷ പാ​​​ർ​​​ട്ട് ഒ​​​ന്ന് പ​​​രീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്. 4.41 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​ൾ ഇ​​​ക്കു​​​റി എ​​​ഴു​​​തി​. ഏ​​​പ്രി​​​ൽ ര​​​ണ്ട്, മൂ​​​ന്ന് തി​​​യ​​​തി​​​ക​​​ളി​​​ലാ​​​യി ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നാ​​​യു​​​ള്ള സ്കീം ​​​ഫൈ​​​ന​​​ലൈ​​​സേ​​​ഷ​​​ൻ ക്യാ​​​മ്പു​​​ക​​​ൾ ന​​​ട​​​ക്കും.

ഏ​​​പ്രി​​​ൽ അ​​​ഞ്ചു മു​​​ത​​​ൽ 20 വ​​​രെ 54 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ക്കും. മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ഒ​​​രാ​​​ഴ്ച​​​കൊ​​​ണ്ട് പൂ​​​ർ​​​ത്തി​​​യാ​​​യി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ന്ന​​​ത് മ​​​ല​​​പ്പു​​​റം എ​​​ട​​​രി​​​ക്കോ​​​ട് പി.​കെ.​​​എം.​​​എം ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലാ​​​ണ്. 2422 പേ​​​ർ ഇ​​​വി​​​ടെ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​പ്പോ​​​ൾ കോ​​​ഴി​​​ക്കോ​​​ട് ബേ​​​പ്പൂ​​​ർ ജി.​​​ആ​​​ർ.​​​എ​​​ഫ്.​​​ടി.​​​എ​​​ച്ച്എ​​​സ്ആ​​​ൻ​​​ഡ് വി.​​​എ​​​ച്ച്എ​​​സി​​​ൽ ആ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വ്- ര​​​ണ്ട് പേ​​​ർ.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ ജി​​​ല്ല​​​യും വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല​​​യും മ​​​ല​​​പ്പു​​​റ​​​മ​​​ണ്. ഏ​​​റ്റ​​​വും കു​​​റ​​​വ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത് കു​​​ട്ട​​​നാ​​​ട് വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല​​​യി​​​ൽ- 2268 പേ​​​ർ

Related posts