കാ​ട്ടു​തീ നി​യ​ന്ത്രി​ക്കാൻ ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങണം;  കാ​​​ട്ടു​​​തീ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഹെലികോപ്റ്റർ വാങ്ങണമെന്ന് കാട്ടി സർക്കാരിന് നിർദേശം നല്‌കി അ​​​ഗ്നി​​​സു​​​ര​​​ക്ഷാ വിഭാഗം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ട്ടു​​​തീ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്പോ​​​ൾ അ​​​വ നി​​​യ​​​ന്ത്ര​​​ണ വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും ര​​​ക്ഷാ​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ വാ​​​ങ്ങു​​​ന്ന​​​തി​​​നു ശി​​​പാ​​​ർ​​​ശ. അ​​​ഗ്നി​​​സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​ർ​​​ദേ​​​ശം സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്കു ന​​​ൽ​​​കും.

തേ​​​നി​​​യി​​​ലു​​​ണ്ടാ​​​യ കാ​​​ട്ടു​​​തീ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഫ​​​യ​​​ർ ആ​​​ന്‍​ഡ് റെ​​​സ്ക്യൂ സ​​​ർ​​​വീ​​​സ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ടോ​​​മി​​​ൻ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചീ​​​ഫ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ ഓ​​​ഫ് ഫോ​​​റ​​​സ്റ്റ് പി. ​​​കെ. കേ​​​ശ​​​വ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

കാ​​​ട്ടു​​​തീ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്പോ​​​ഴു​​​ള്ള അ​​​ഗ്നി​​​ശ​​​മ​​​ന​​​ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലെ അ​​​പ​​​രി​​​ച​​​ത്വം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി ഫോ​​​റ​​​സ്റ്റ്- ഫ​​​യ​​​ർ ആ​​​ൻഡ് റെ​​​സ്ക്യൂ വ​​​കു​​​പ്പു​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യി കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ വ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ മോ​​​ക്ഡ്രി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

കാ​​​ട്ടു​​​തീ നേ​​​രി​​​ടാ​​നാ​​​യി വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ഫ​​​യ​​​ർ ആ​​​ന്‍​ഡ് റെ​​​സ്ക്യൂ സ്റ്റേ​​​ഷ​​​നി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രും ഫോ​​​റ​​​സ്റ്റ് ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട 30 അം​​​ഗ​​​ങ്ങ​​​ൾ വ​​​രെ​​​യു​​​ള്ള പ​​​ല ജോ​​​യി​​​ന്‍റ് ടീ​​​മു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും.

Related posts