തിരുവനന്തപുരം: പേട്ടയിലെ സിഗ്നൽ തകരാറുമായി ബന്ധപ്പെട്ടു വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിട്ടതിനെ തുടർന്ന് ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലെത്തിച്ചേരാൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനായില്ല. ബസ് ചാർജ് വർധന അടക്കമുള്ള സുപ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്ത മന്ത്രിസഭാ യോഗം ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞാണു മന്ത്രി സുനിൽകുമാറിനു സെക്രട്ടേറിയറ്റിൽ എത്തിച്ചേരാൻ കഴിഞ്ഞത്. തുടർന്നു മന്ത്രിസഭാ യോഗം നടക്കുന്ന കാബിനറ്റ് റൂമിൽ എത്താതെ അദ്ദേഹം കൃഷിമന്ത്രിയുടെ ഓഫീസിലേക്കു പോയി. നേരത്തെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടു ട്രെയിനുകൾ പിടിച്ചിട്ടതിനാൽ മന്ത്രിസഭാ യോഗത്തിൽ കെ.ടി. ജലീൽ അടക്കം ഏതാനും മന്ത്രിമാർ വൈകിയെത്തിയ സംഭവമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ക്വോറം തികയാത്തതിനാൽ തീരുമാനം എടുക്കാൻ കഴിയാതെ പോയ സംഭവത്തിൽ മന്ത്രിമാർ അഞ്ചു ദിവസം തലസ്ഥാനത്തുണ്ടാകണമെന്നു മുഖ്യമന്ത്രി പ്രത്യേക നിർദേശം നൽകിയിരുന്നു. ഇതിനിടയിലാണു ട്രെയിൻ പിടിച്ചിട്ടതിനെ തുടർന്നു മന്ത്രി വൈകിയ സംഭവമുണ്ടായത്. സിപിഐ കോട്ടയം…
Read MoreCategory: TVM
ചാർജ് കൂട്ടിയിട്ട് രണ്ടുവർഷമായില്ലേ; ഇന്ധനവിലവർധനവും സ്പെയർ പാർട്സുകളുടെ വിലയും മൂലം ബസ് ചാർജ് വർധന അനിവാര്യമായിരുന്നുവെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധന അനിവാര്യമായിരുന്നുവെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനവില വർധനവും തൊഴിലാളികളുടെ വേതന വർധനവും സ്പെയർ പാർട്സുകളുടെ വില വർധനവും മൂലം സ്വകാര്യ ബസ് വ്യവസായവും കെഎസ്ആർടിസിയും വലിയ പ്രതിസന്ധിയിലായിരുന്നു. മേഖലയിലെ പ്രതിസന്ധി മൂലം പതിനാറായിരം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന കേരളത്തിൽ ഇപ്പോഴുള്ളത് പതിമൂവായിരത്തിൽ താഴെ ബസുകൾ മാത്രമാണ്. രണ്ടു വർഷമായി ബസ് ചാർജ് സംസ്ഥാനത്ത് വർധിപ്പിച്ചിട്ടില്ല. വ്യവസായം നിലനിൽക്കാൻ നിരക്ക് വർധിപ്പിക്കുകയേ മാർഗമുള്ളൂ എന്നും ഗതാഗതമന്ത്രി പറഞ്ഞു.
Read Moreഎല്ലാം ശരിയാക്കിയില്ല..! ബസ് ചാർജ് വർധനയിൽ തൃപ്തരല്ലെന്ന് ബസുടമകൾ; ബസ് സമരം വേണമോയെന്ന കാര്യം നാളെ നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്ന് ടി.പി ഗോപിനാഥ്
തിരുവനന്തപുരം: ബസ് ചാർജ് വർധനയിൽ തൃപ്തരല്ലെന്ന് ബസുടമകൾ. ചാർജ് വർധന അപര്യാപ്തമാണ്. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു വെന്നും ബസ് സമരം സംബന്ധിച്ച് വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും ടി. ഗോപിനാഥ് അറിയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാർജ് വർധിപ്പിച്ചത്. ഓർഡിനറി ബസുകളുടെ മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ടു രൂപയായി വർധിപ്പിച്ചു. അതേസമയം വിദ്യാർഥികളുടെ മിനിമം നിരക്കിൽ മാറ്റമില്ല.
Read Moreചുവപ്പു ഭീകരതയിലെ 21-ാം കൊലപാതകം..! പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ഇരുപത്തിയൊന്നാമത്തെ രാഷ്ട്രീയ കൊലപാതകം; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് രമേശ് ചെന്നിത്തല
കണ്ണൂരിൽ ഭരണത്തിന്റെ തണലിൽ ചുവപ്പ് ഭീകരതയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന 21-ാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഭരണത്തിന്റെ തണലിൽ പോലീസിനെ നോക്കുകുത്തിയാക്കി സിപിഎം അക്രമം നടത്തുകയാണ്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Read Moreവെളിപ്പെടുത്തൽ ബിജു വീണ്ടും രംഗത്ത്..! ഭരണം കിട്ടിയാൽ ബാറുകൾ തുറക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നുവെന്ന് ബിജു രമേശ്
തിരുവനന്തപുരം: കെ.എം.മാണിക്കെതിരേ കോഴയാരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വെളിപ്പെടുത്തലുമായി രംഗത്ത്. ഭരണം കിട്ടിയാൽ പൂട്ടിയ ബാറുകൾ എല്ലാം തുറക്കാമെന്ന് സിപിഎം ഉറപ്പ് നൽകിയിരുന്നുവെന്ന നിർണായക വെളിപ്പെടുത്തലാണ് ബിജു രമേശ് നടത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് വി.എസ്.അച്യുതാനന്ദനെയും പിണറായി വിജയനെയും താൻ കണ്ടിരുന്നുവെന്നും ബിജു രമേശ് വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരം ലഭിച്ചതോടെ സിപിഎം വാഗ്ദാനങ്ങൾ ലംഘിക്കുകയായിരുന്നു. ത്രീസ്റ്റാർ വരെയുള്ള ബാറുകൾ തുറക്കാൻ പിണറായി സർക്കാർ തയാറായെങ്കിലും എൽഡിഎഫ് നടത്തിയ വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ച് ബിജു രമേശ് തന്റെ ഉടമസ്ഥതയിലുള്ള ബാറുകളൊന്നും തുറന്നിരുന്നില്ല. ഇത്തരത്തിലല്ല സിപിഎം വാഗ്ദാനം നൽകിയിരുന്നതെന്നും വാഗ്ദാനങ്ങൾ പാലിക്കാതെ തന്റെ മാത്രം ബാറുകൾ തുറക്കാൻ തയാറല്ലെന്നുമാണ് ബിജു രമേശിന്റെ നിലപാട്. എൽഡിഎഫിന്റെ മഹത്വംകൊണ്ടൊന്നുമല്ല ഭരണത്തിൽ കയറിയതെന്നും കെ.എം.മാണിയുടെ അഴിമതികൾ താൻ…
Read Moreകളി ബാബുവിനോട് വേണ്ട..! സ്റ്റോപ്പിൽ ഇറക്കിയില്ല: യാത്രക്കാരൻ കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞുടച്ചു
ബാലരാമപുരം : ഇറക്കേണ്ട സ്റ്റോപ്പിൽ നിർത്താത്തതിനാൽ യാത്രക്കാരൻ കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞുടച്ചു. സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ചെന്പൂര് പുതുവൽ പുത്തൻവീട്ടിൽ ബാബു (55)വിനെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ഏഴിനു തേന്പാമൂട്ട് ജംഗ്ഷനിലാണ് സംഭവം. കാട്ടാക്കട നിന്നു വിഴിഞ്ഞം ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽ എരുന്നാവൂർ എത്തിയപ്പോൾ ഇറങ്ങണമെന്ന് പറഞ്ഞെങ്കിലും കണ്ടക്ടർ ബെല്ലടിച്ച് വണ്ടി നിർത്തിയത് തേന്പാമുട്ടം ഭാഗത്തായിരുന്നു. ഇതിൽ പ്രകോപിതനായ ബാബു കണ്ടക്ടറെ അസഭ്യം പറയുകയും പുറത്തിറങ്ങി വണ്ടിയുടെ പിൻഭാഗത്തെ ഗ്ലാസ് കല്ലെറിഞ്ഞുടക്കുകയുമായിരുന്നു. ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബാബുവിനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏല്പിച്ചു. തന്നെ കണ്ടക്ടർ മർദിച്ചുവെന്ന ബാബുവിന്റെ പരാതിയിന്മേൽ കണ്ടക്ടർ ബാലരാമപുരം കട്ടച്ചൻകുഴി കുഞ്ചുവിള ഷിബുസദനത്തിൽ എസ്. ഷിബു (40)വിന്റെ പേരിലും പോലീസ് കേസെടുത്തു.
Read Moreഇല്ലാത്തത് പറഞ്ഞെന്ന് പറയരുത്..! അഞ്ച് ദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന വാർത്ത നിഷേധിച്ച് കൃഷിമന്ത്രി; അങ്ങനെ ഒരാവശ്യത്തിന് മുഖ്യമന്ത്രി വാശിപിടിച്ചിട്ടില്ലെന്നും മന്ത്രി
തിരുവനന്തപുരം: ആഴ്ചയിൽ അഞ്ച് ദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർക്ക് നിർദേശം നൽകിയെന്ന വാർത്തകൾ നിഷേധിച്ച് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. മുഖ്യമന്ത്രി അത്തരത്തിലൊരു നിർദേശം നൽകിയിട്ടില്ലെന്ന് പറഞ്ഞ മന്ത്രി ഇത് സംബന്ധിച്ച് വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി. ആഴ്ചയിൽ അഞ്ചുദിവസം തലസ്ഥാനത്തുണ്ടാവുകയെന്നത് എപ്പോഴും സാധ്യമായെന്നു വരില്ലെന്നും, മുഖ്യമന്ത്രി അങ്ങനെ വാശിപിടിച്ചിട്ടില്ലെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.
Read Moreകാറ്റ് തിരിച്ചടിച്ച്..! ഓഖി കാറ്റിൽ സർക്കാരിനെ വിമർശിച്ച സംഭവം; ജേക്കബ് തോമസ് നൽകിയ വിശദീകരണം തള്ളിചീഫ് സെക്രട്ടറി പോൾ ആന്റണി; ഇനിയുള്ള തീരുമാനം മുഖ്യമന്ത്രിയുടേത്
തിരുവനന്തപുരം: ഓഖി വിഷയത്തിൽ സർക്കാരിനെ വിമർശിച്ച സംഭവത്തിൽ ഡിജിപി ജേക്കബ് തോമസ് സർക്കാരിനു നൽകിയ വിശദീകരണം തള്ളിക്കൊണ്ട് ചീഫ് സെക്രട്ടറി പോൾ ആന്റണി സർക്കാരിനു റിപ്പോർട്ട് നൽകി. വിശദീകരണം തള്ളിയ സാഹചര്യത്തിൽ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി തുടരും. ഓഖി ദുരിതാശ്വാസ നടപടിയിൽ സർക്കാരിനു വീഴ്ച പറ്റിയെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ഒരു സെമിനാറിലാണ് ജേക്കബ് തോമസ് പറഞ്ഞത്. രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം അന്ന് സർക്കാരിനെ വിമർശിച്ചത്. ഇതേതുടർന്ന് അദ്ദേഹത്തെ സർക്കാർ ആറുമാസത്തേക്ക് സസ്പെൻഡ്ചെയ്തിരുന്നു. ഇതിനുശേഷം ജേക്കബ് തോമസിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സർക്കാരിനെയല്ല വിമർശിച്ചതെന്ന വിശദീകരണം ജേക്കബ് തോമസ് നൽകിയെങ്കിലും അതിലെ പൊരുത്തക്കേടുകൾ ചുണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി ഇപ്പോൾ ജേക്കബ് തോമസിന്റെ വിശദീകരണം തള്ളിയതെന്നറിയുന്നു. ജേക്കബ് തോമസിനെതിരെയുള്ള തുടർ നടപടി ഇനി എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
Read Moreശരിയാക്കാമോയെന്ന് നോക്കട്ടെ..! മന്ത്രിമാരുടെ തലസ്ഥാനം വിട്ടുള്ള കറക്കം ആഴ്ചയിൽ രണ്ടു ദിവസം മാത്രം മതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദേശം നൽകി. വെള്ളിയാഴ്ച ക്വോറം തികയാത്തതിനെത്തുടർന്ന് മന്ത്രിസഭാ യോഗം മാറ്റിവച്ചിരുന്നു. മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാർ മാത്രമാണ് അന്ന് യോഗത്തിനെത്തിയത്. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി കടുത്തനിലപാടെടുത്തത്. മന്ത്രിസഭാ രൂപീകരണത്തിനു ശേഷം നടന്ന ആദ്യ മന്ത്രിസഭായോഗത്തിലും മന്ത്രിമാർ ആഴ്ചയിലെ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
Read Moreകുഞ്ഞിന്റെ ആരോഗ്യമെങ്കിലും കണക്കിലെടുക്കണം! ഗര്ഭിണികളായ പോലീസ് ഉദ്യോഗസ്ഥര് യൂണിഫോം ധരിക്കണമെന്ന നിബന്ധനക്കെതിരെ മനുഷ്യാവകാശ കമ്മീഷന്; ദുരിതം അനുഭവിക്കുന്നത് 22 വനിതാ പോലീസുകാര്
തിരുവനന്തപുരം: ഗർഭിണികളായ പോലീസ് ഉദ്യോഗസ്ഥർ സാരിക്ക് പകരം ബെൽറ്റ് ഉൾപ്പെടെയുള്ള യൂണിഫോം ധരിക്കണമെന്ന പേരൂർക്കട എസ് എ പി ക്യാമ്പ് അധികൃതരുടെ പിടിവാശിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവി പരാതിയെ കുറിച്ച് അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് ആവശ്യപ്പെട്ടു. 22 വനിതാ പോലീസുകാരാണ് ദുരിതം അനുഭവിക്കുന്നത്. ഇവരെ രാത്രി കാല ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്. ഗർഭിണികളെ ട്രാഫിക് സൂട്ടിക്ക് വരെ നിയോഗിക്കുന്നു. ശാരീരിക അസ്വസ്ഥതകൾ അറിയിക്കാൻ ക്യാമ്പിൽ വനിതാ സി ഐ ഇല്ല. ഇത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ വില യിരുത്തി. കുഞ്ഞിന്റെ ആരോഗ്യമെങ്കിലും കണക്കിലെടുക്കാനുള്ള സന്മനസ് അധികൃതർ കാണിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Read More